അവളുടെ കാലിൽ
ഒരു മറുകുണ്ട്!
മുട്ടിന് മുകളിൽ
വലത്തേ കാലിൽ
ഇമ്മിണി വല്യൊരു
പൊട്ടുണ്ട്!
അവൾ തന്നെ
എനിക്കത് കാട്ടി,
ബാല്യത്തിലെപ്പഴോ
കുസൃതികൾ കാട്ടുമ്പോൾ!
മുട്ടോളം പോന്ന
പാവാട പൊക്കി
എന്നെ കാട്ടി
പരിഭവം ചൊല്ലി,
“എനിക്കിത് വേണ്ടാ!”
സഞ്ചിയിലിരുന്ന
റബർ നൽകി
ഞാനത് നന്നായി
മായ്ക്കാൻ പറഞ്ഞു.
അമർത്തി ഉരച്ചുകൊ-
ണ്ടവൾ പറഞ്ഞു,
“ഇത് പോണില്യാലോ.”
പെൻസിൽ ചെത്താൻ
കൊണ്ടു നടക്കും
ബ്ലേഡും സഞ്ചിയിലുണ്ട്!
“അതുകൊണ്ട് നമുക്ക്
ചുരണ്ടി നോക്കിയാലോ?”
“എനിച്ച് വേദനിക്കില്ലേ?”
“ഉവ്വ, വേദനിക്കും!”
എന്നാവേണ്ടെന്ന് ഞാൻ!
ഇനിയെന്താ ചെയ്ക?
പരസ്പരം നോക്കി
ചിന്ത തുടർന്നു.
“സോപ്പിട്ട് കഴുകാം?”
ചിറ്റപ്പൻ ഗൾഫീന്ന്
കൊണ്ടുവന്ന
സോപ്പുണ്ട് വീട്ടിൽ!
ഗൾഫിലെ സോപ്പ്
അവൾക്കൊത്തിരി
ഇഷ്ടം!
ശരിയെന്ന് അവൾ.
വീട്ടിൽ നിന്ന്
സോപ്പുമെടുത്ത്
കിണറ്റിൻ കരയിൽ
ഞാനും അവളും.
അലക്കുകല്ലിൽ
കാൽ വച്ച്,
പാവാട പൊക്കി
മറുകിനെ നോക്കി
അവൾ നിന്നു.
കണ്ണിൽ വിഷാദം!
അല്പം പ്രതീക്ഷ!
തൊട്ടിയിറക്കി
വെള്ളം കോരി
സോപ്പ് പതച്ച്
ഞാനും തയ്യാർ.
“വേഗം തേ...”
അവൾക്ക് ധൃതി.
മെലിഞ്ഞ കാലിൽ
സോപ്പ് തേച്ച്
പത്ത് നിമിഷം
നന്നായി ഉരച്ചു.
പിന്നെ,
തൊട്ടിൽ നിന്നും
വെള്ളം കോരി
കാലിലൊഴിച്ചു,
കൌതുകത്തോടെ!
“പോയില്ല!”
അവൾക്ക് പരാതി.
“ഒന്നൂടെ നോക്കാം”
എന്ന് ഞാൻ!
ഉരച്ചുരച്ച്
സോപ്പ് പാതി.
സോപ്പ് തീർന്നാൽ
അമ്മ അടിക്കും.
എല്ലാം നിർത്തി
വെള്ളമൊഴിച്ചു.
എന്നിട്ടും പൊട്ട്
പിന്നെയും ബാക്കി.
ലേശം നനഞ്ഞ
പാവാട താഴ്ത്തി
അവൾ നടന്നു
ഒന്നും മിണ്ടാതെ!
ഒരു കൈയ്യിൽ
സോപ്പും
മറുകയ്യിൽ
തൊട്ടിയും തൂക്കി
ഞാനും നിന്നു,
വെറുതേ!
“വൈകിട്ട് ഞങ്ങൾ
ഞാറ പറിക്കാൻ
പോണുണ്ട്, വരുന്നോ?”
തൊട്ടി വച്ച്
ഉറക്കെ ചോദിച്ചു.
തിരിഞ്ഞുനിന്ന
അവളിൽ വിടർന്നു
ഇന്നും മറക്കാത്ത
കുസൃതിപ്പുഞ്ചിരി!
വർഷം
പലത് കഴിഞ്ഞു!
പഴയതൊക്കെ മറന്നു.
എങ്കിലും,
അടുത്ത തവണ
നാട്ടിൽ ചെല്ലുമ്പോ
അവളെ തിരക്കണം,
വെറുതേ ഒന്നറിയാൻ!
ഒരു മറുകുണ്ട്!
മുട്ടിന് മുകളിൽ
വലത്തേ കാലിൽ
ഇമ്മിണി വല്യൊരു
പൊട്ടുണ്ട്!
അവൾ തന്നെ
എനിക്കത് കാട്ടി,
ബാല്യത്തിലെപ്പഴോ
കുസൃതികൾ കാട്ടുമ്പോൾ!
മുട്ടോളം പോന്ന
പാവാട പൊക്കി
എന്നെ കാട്ടി
പരിഭവം ചൊല്ലി,
“എനിക്കിത് വേണ്ടാ!”
സഞ്ചിയിലിരുന്ന
റബർ നൽകി
ഞാനത് നന്നായി
മായ്ക്കാൻ പറഞ്ഞു.
അമർത്തി ഉരച്ചുകൊ-
ണ്ടവൾ പറഞ്ഞു,
“ഇത് പോണില്യാലോ.”
പെൻസിൽ ചെത്താൻ
കൊണ്ടു നടക്കും
ബ്ലേഡും സഞ്ചിയിലുണ്ട്!
“അതുകൊണ്ട് നമുക്ക്
ചുരണ്ടി നോക്കിയാലോ?”
“എനിച്ച് വേദനിക്കില്ലേ?”
“ഉവ്വ, വേദനിക്കും!”
എന്നാവേണ്ടെന്ന് ഞാൻ!
ഇനിയെന്താ ചെയ്ക?
പരസ്പരം നോക്കി
ചിന്ത തുടർന്നു.
“സോപ്പിട്ട് കഴുകാം?”
ചിറ്റപ്പൻ ഗൾഫീന്ന്
കൊണ്ടുവന്ന
സോപ്പുണ്ട് വീട്ടിൽ!
ഗൾഫിലെ സോപ്പ്
അവൾക്കൊത്തിരി
ഇഷ്ടം!
ശരിയെന്ന് അവൾ.
വീട്ടിൽ നിന്ന്
സോപ്പുമെടുത്ത്
കിണറ്റിൻ കരയിൽ
ഞാനും അവളും.
അലക്കുകല്ലിൽ
കാൽ വച്ച്,
പാവാട പൊക്കി
മറുകിനെ നോക്കി
അവൾ നിന്നു.
കണ്ണിൽ വിഷാദം!
അല്പം പ്രതീക്ഷ!
തൊട്ടിയിറക്കി
വെള്ളം കോരി
സോപ്പ് പതച്ച്
ഞാനും തയ്യാർ.
“വേഗം തേ...”
അവൾക്ക് ധൃതി.
മെലിഞ്ഞ കാലിൽ
സോപ്പ് തേച്ച്
പത്ത് നിമിഷം
നന്നായി ഉരച്ചു.
പിന്നെ,
തൊട്ടിൽ നിന്നും
വെള്ളം കോരി
കാലിലൊഴിച്ചു,
കൌതുകത്തോടെ!
“പോയില്ല!”
അവൾക്ക് പരാതി.
“ഒന്നൂടെ നോക്കാം”
എന്ന് ഞാൻ!
ഉരച്ചുരച്ച്
സോപ്പ് പാതി.
സോപ്പ് തീർന്നാൽ
അമ്മ അടിക്കും.
എല്ലാം നിർത്തി
വെള്ളമൊഴിച്ചു.
എന്നിട്ടും പൊട്ട്
പിന്നെയും ബാക്കി.
ലേശം നനഞ്ഞ
പാവാട താഴ്ത്തി
അവൾ നടന്നു
ഒന്നും മിണ്ടാതെ!
ഒരു കൈയ്യിൽ
സോപ്പും
മറുകയ്യിൽ
തൊട്ടിയും തൂക്കി
ഞാനും നിന്നു,
വെറുതേ!
“വൈകിട്ട് ഞങ്ങൾ
ഞാറ പറിക്കാൻ
പോണുണ്ട്, വരുന്നോ?”
തൊട്ടി വച്ച്
ഉറക്കെ ചോദിച്ചു.
തിരിഞ്ഞുനിന്ന
അവളിൽ വിടർന്നു
ഇന്നും മറക്കാത്ത
കുസൃതിപ്പുഞ്ചിരി!
വർഷം
പലത് കഴിഞ്ഞു!
പഴയതൊക്കെ മറന്നു.
എങ്കിലും,
അടുത്ത തവണ
നാട്ടിൽ ചെല്ലുമ്പോ
അവളെ തിരക്കണം,
വെറുതേ ഒന്നറിയാൻ!
nice ........... ennik ishtamaayi
ReplyDelete"നാട്ടിൽ ചെല്ലുമ്പോ
ReplyDeleteഅവളെ തിരക്കണം,
വെറുതേ ഒന്നറിയാൻ!"
എന്തറിയാനെന്ന്? ആ മറുകിപ്പോഴും അവിടെ ഉണ്ടോന്നോ? ആളു കൊള്ളാമല്ലോ...
അതെങ്ങനെ മനസിലായി, സോണി? ;)
ReplyDeleteകൊള്ളാം ബൈജൂ.. എനിക്ക് ബൈജുവിന്റെ കവിതകളാണ് കഥകളെക്കാള്‍ ഇഷ്ട്ടം.. ഒരു സംശയം ചോദിക്കട്ടെ? ഇത്രയൊക്കെ എഴുതാന്‍ എങ്ങനെ സമയം കിട്ടുന്നു??
ReplyDeleteനല്ലവരികൾ
ReplyDeleteനന്നായി..ഇത്തിരി ബാല്യകാല സ്മരണകള്‍ക്കും കാരണമായതില്‍..
ReplyDelete:)
മറുകു തപ്പിപ്പിടിക്കുന്നൊരു കളി..ഹാ..ഹാ.
ബൈജൂസ്.....
ReplyDeleteവല്ലാത്തൊരു നൊസ്റ്റാള്‍ജിക് ഫീല്‍ തന്നു...ഞാനറിയാതെ പലരേയും ഓര്‍ത്തു....
ഒന്നാം ക്ലാസിലെ ബഞ്ചും,
നാലാം ക്ലാസിലെ ഭാസ്‌കരന്‍ മാസ്റ്ററുടെ ക്ലാസിന് പുറത്തെ മൂവാണ്ടന്‍ മാവും അതിലെ ചേറുറുമ്പുകൂട്ടവും.....
പ്രീഡിഗ്രിക്ലാസിലെ പ്രാക്ടിക്കല്‍ ക്ലാസും...
പിന്നീട് ഓടക്കുഴല്‍ പഠിക്കാന്‍ പോയതും....
അങ്ങിനെ പലതും....
പാമ്പള്ളി
www.pampally.com
www.paampally.com
ഗൃഹാതുരതയുണര്‍ത്തുന്ന കവിത ബാല്യകാലത്തേക്ക് കൈപിടിച്ചു കൊണ്ടുപോയി ബൈജൂസ്....
ReplyDelete"മുട്ടിന് മുകളിൽ
ReplyDeleteവലത്തേ കാലിൽ
ഇമ്മിണി വല്യൊരു
പൊട്ടുണ്ട്!"
ആവശ്യമില്ലാത്തതൊക്കെ കണ്ടെന്നതോ പോട്ടെ ഇതൊക്കെ ഇങ്ങനെ മാളോരോട് വിളിച്ചു പറയണോ....:))
അരേ....വാ ....
ReplyDeleteനന്നായിരിക്കുന്നു...
ഇതൊക്കെ എങ്ങനെയാണു ബ്ലോഗില്‍ നിന്നും ബ്ലോഗ് കൂട്ടിലേക്ക് മാറ്റുന്നത്...???
ഒന്ന് പറഞ്ഞു തരാമോ...???
ലിബിന്റെ ചോദ്യം എനിക്ക് മനസിലായില്ല! ഒന്ന് വ്യക്തമാക്കാമോ?
ReplyDeleteഎന്റമ്മേ..
ReplyDeleteഅത് പോയിട്ടുണ്ടാവോ...
ReplyDeleteആ ...
good one..
ReplyDeleteമനോഹരം..
ReplyDelete