മഴ പെയ്യുന്നത് നല്ലതാണ്!
അപ്പോൾ, മിഴികളിൽ
കണ്ണീർ നിറഞ്ഞാലും
ആരുമറിയില്ല.
വഴിയിലും വഴിവക്കിലും
ആൾക്കൂട്ടത്തിനിടയിലും
വിതുമ്പാം...
കണ്ണീരൊഴുക്കാം....
കണ്ണീരൊപ്പാം....
മുഖം പൊത്തിനിൽക്കാം...!
ആരുമറിയാതെ,
സന്ദേഹത്തിനിട നൽകാതെ!
മഴ പെയ്യുന്നത്
നല്ലതാണ്.
അപ്പോൾ,
മഴ നനയുന്നവരെല്ലാം
കരയുകയാണോ?
കണ്ണീരൊളിപ്പിക്കുകയാണോ?
ആവാം....!
അല്ലെങ്കിൽ എന്തിനവർ
മഴ നനയണം...?
ആളുകളെല്ലാം ഓരം തേടി
ഓടിയൊതുങ്ങുമ്പോൾ
അവർ മാത്രമെന്തിന്
നനയാൻ തുനിയണം?
"മഴ നനയരുത്!" --
അമ്മ പറഞ്ഞു!
"മഴ നനഞ്ഞാൽ പനി,
ചുമ, ചൊറി, കഫക്കെട്ട്
എല്ലാം വരും."
അമ്മ പറഞ്ഞാൽ വാസ്തവം!
അതാവും ഭൂരിപക്ഷവും
മഴ നനയാത്തത്!
അപ്പോൾ,
ഈ മഴ നനയുന്നവർ
മാതൃ ധിക്കാരികളാണോ?
അതോ,
അമ്മയില്ലാത്തവരോ?
രണ്ടായാലും,
അവർക്കേ ഈ
പെരുമഴ നനയാനൊക്കൂ....!
വളർത്ത് ദോഷം...,
തന്മൂലമുണ്ടായ ബുദ്ധിഭ്രമം...,
ഭ്രാന്ത്...!
ഹല്ലാതെന്ത്? അല്ലേ?
ഇതൊന്നുമല്ലെന്നാണ്
വാദമെങ്കിൽ,
അവർ കരയുകയാവണം!
തീർച്ച.
ദയവായി ആരും
മഴ നനയരുത്,
കരയാനല്ലാതെ!
കാരണം,
മഴ നനയുന്നവർ
കരയുകയാണ്!
മഴ നനയുന്നവരെല്ലാം
ReplyDeleteകരയുകയാണോ?
ദയവായി ആരും
ReplyDeleteമഴ നനയരുത്,
കരയാനല്ലാതെ!
കാരണം,
മഴ നനയുന്നവർ
കരയുകയാണ്!
nice lines.......!
ഞാന്‍ ഇനി മഴ നനയില്ലാ
ReplyDeleteകാരണം പനി പിടിക്കും
നല്ല എഴുത്
ഞാന്‍ എപ്പോഴും മഴയത്ത് ഇറങ്ങിനില്‍ക്കുന്നത് എന്‍റെ കണ്ണുനീര്‍ ആരും കാണാതിരിക്കാന്‍ വേണ്ടിയാണ്..
ReplyDeleteദയവായി ആരും ഉള്ളി മുറിക്കരുത്. ഉള്ളി മുറിക്കുന്നവരെല്ലാം കരയാൻ വിധിക്കപ്പെട്ടവർ!ഉള്ളി ദു:ഖത്തിന്റെ കനിയാണ്. ഉള്ളിലെ കള്ളികളിലുള്ള മുറിപ്പാടുകളെ ഉരച്ചു നീറ്റുന്ന തീക്കൊള്ളിയിൽ വിളയുന്ന എരിക്കനിയായ ഉള്ളി...........................മഴ നനഞ്ഞാലും കൊഴപ്പൊമില്ല പക്ഷേ ഉള്ളി മുറിക്കല്ലേ..........
ReplyDeleteവിധു ചോപ്ര,
ReplyDeleteഎന്റെ അടുത്ത കവിത ഉള്ളിയെ കുറച്ചായിരുന്നു... താങ്കളതിന്റെ സസ്പെൻസ് മുഴുവൻ കളഞ്ഞു. ;)
കൊടാലിക്കറിയാം കൊടുവാളിന്റെ ദുഃഖം ......
ReplyDeleteജീവിതമെന്ന മഴയിൽ എത്രയോപേർ കരയുന്നു...ആരും കാണാതെ,....
ReplyDeleteചാർളിചാപ്ലിൻ പറഞ്ഞു പോലെ,,
എനിക്ക് മഴയത്തു നടക്കാനാണു ഇഷ്ടം
ഉം ... മഴ പെയ്യുന്നത് നല്ലതാണ് !!!
ReplyDeleteമഴ നല്ലതാണ്,
ReplyDeleteകാരണം
ഒരു പുരുഷനും സ്ത്രീയ്ക്കും പബ്ലിക്കായി പരസ്പരം പുണര്‍ന്ന് വെളിയിലിറങ്ങിനടക്കാന്‍ കഴിയുന്നത് മഴപെയ്യുമ്പോള്‍ മാത്രമാണ്, ഒരു കുടക്കീഴില്‍.
@ വിധു : മഴയുള്ളപ്പോള്‍ ഉള്ളിമുറിയ്ക്കാമോ? കരച്ചില്‍വരുമ്പോള്‍ മഴ നനയേണ്ട, ഉള്ളി മുറിച്ചാലും മതി അല്ലേ? അപ്പോഴും ആരുമറിയില്ല, നാം കരയുകയാണെന്ന്. (മഴനനയുന്നവർ
കരയുകയാണ് എന്ന് പറയുന്നപോലെ, ഉള്ളി മുറിക്കുന്നവര്‍ കരയുകയാണ് എന്ന് തിരുത്ത് വേണ്ടിവരുമോ?)
അല്ലെങ്കിൽ എന്തിനവർ
ReplyDeleteമഴ നനയണം...?
ചോപ്രസാബ് :))
:)മഴ നനയുന്നവര്‍ കരയുകയാണ്.കരയാന്‍ ആഗ്രഹിക്കുന്നവര്‍ മഴ നനയുന്നു...നല്ല വരികള്‍
ReplyDeleteനന്നായിട്ടുണ്ട്
ReplyDeleteമഴയും ഉള്ളിയും രണ്ടും രണ്ടാണ്. എന്നതുപോലെ മഴയും കണ്ണീരും രണ്ടും രണ്ടാണ്. ഒന്നുമാത്രമാണ് ഒരുപോലെ ഉള്ളത്...രണ്ടും പരിശുദ്ധമാണ്.
ReplyDeleteബൈജൂസിനോട്:
ചാര്‍ലി ചാപ്ലിന്റെ വിശ്വപ്രസിദ്ധമായ ഒരു കോട്ടിങ് ഉണ്ട്. 'ഞാന്‍ മഴയത്ത് നടക്കാന്‍ ഇഷ്ടപ്പെടുന്നു; കാരണം ഞാന്‍ കരയുന്നത് മറ്റാരും അറിയില്ല'-ഇത് മുന്‍ നിര്‍ത്തിയാണോ ഈ കവിത എഴുതിയത്. ആണെങ്കില്‍ അതില്‍ പുതുമ തീരെ ഇല്ല...മഴയെ മറ്റാരും കാണാത്ത കേള്‍ക്കാത്തതുമായി കോര്‍ത്തിണക്കൂ...നല്ല ആശയങ്ങള്‍ വരട്ടേ...ബൈജൂസിന്റെ സാധാരണ നിലവാരത്തില്‍ നിന്ന് താഴ്ന്നു പോയോ എന്ന് സംശയം...
പാമ്പള്ളി
പനമ്പള്ളി,
ReplyDeleteചാര്‍ളി ചാപ്ലിന്‍ അങ്ങനെ പറഞ്ഞിട്ടുണ്ടെന്നു എനിക്കറിയില്ലായിരുന്നു. സത്യം!
എന്തായാലും മഴ നനയുന്നവര്‍ കരയന്നു എന്ന് പറഞ്ഞു .....
ReplyDeleteസൗദിയില്‍ ഉള്ളവര്‍ക്ക് കരയണമെങ്കില്‍ എന്ത് ചെയ്യും .....ഉള്ളി തന്നെ ശരണം