അവളുടെ പേര് നിഷ!
സത്യത്തിൽ,
‘നിശ’ എന്നോ മറ്റോ
ആവണമായിരുന്നു
അവളുടെ പേര്!
അത്രയ്ക്ക് വൃത്തികെട്ടവൾ!
കണ്ണീച്ചോരയില്ലാത്തവൾ!
നാണമില്ലാത്തവൾ!
പട്ടി!
തെണ്ടി!
പിച്ചക്കാരി!
അവളെയിന്ന് പേപ്പട്ടി വിരട്ടട്ടെ!
സൈക്കിൾ മുട്ടി
ആശുപത്രിയിലാവട്ടെ!
കല്ലിൽ തട്ടി
കാൽ പൊട്ടട്ടെ!
ഓടയിൽ വീണ്
പല്ല് ഉടയട്ടെ!
വീട്ടിൽ നിന്ന്
ഇറക്കി വിടട്ടെ!
കോളറ വന്ന്
കിടപ്പിലാവട്ടെ!
ഇതൊന്നും നടന്നില്ലെങ്കിൽ,
അഞ്ചാം ക്ലാസിൽ
അവൾ തോൽക്കട്ടെ!
അന്നെനിക്ക്
ഇത്രയും തെറികൾ മാത്രമേ
അറിയാമായിരുന്നുള്ളൂ...
ബോർഡിൽ പേരെഴുതിയാൽ
പിന്നെ എന്നാ ചെയ്യും?
ചൊറിയൻ കുമാറിന്
പെൻസിൽ കൊടുക്കാൻ
ഒന്ന് തിരിഞ്ഞതേയുള്ളൂ!
അതിനിടയിൽ അവൾ
പേരെഴുതി വച്ചു.
തൊട്ടടുത്ത് കാരണവും.
“ക്ലാസിൽ തിരിഞ്ഞിരുന്ന്
സംസാരിച്ചു.”
കരിയൻ മാഷിന്റെ പേരക്കമ്പ്
മേശപ്പുറത്തിരുന്ന്
ചിരിക്കുന്നു.
ഒരു ദാക്ഷണ്യവുമില്ലാത്ത
കാട്ടുപോത്താണ്!
കഴിഞ്ഞ തവണത്തെ ചൂട്
ഇപ്പഴും മാറിയിട്ടില്ല.
ചന്തിയിൽ അത്
തണുത്ത് കിടപ്പുണ്ട്.
ഇനിയിപ്പോ എന്താ ചെയ്യുക?
രണ്ടും കൽപ്പിച്ച് നിഷയെ
ആംഗ്യം കാട്ടി
അടുത്ത് വിളിച്ചു.
“ആ പേരൊന്ന് മായ്ക്കാമോ?”
എന്ന് അപേക്ഷിച്ചു.
എവിടെ ഏൽക്കാൻ?
ഇവളൊന്നും കൊണം പിടിക്കില്ല.
“നീ മായ്ക്കുന്നോ ഇല്ലയോ?”
പിന്നെ ഭീഷണിയായി.
അതിലും ഫലമുണ്ടായില്ല.
ഒപ്പം, പേരിന് താഴെ
മറ്റൊരു കാരണം കൂടി
പ്രത്യക്ഷപ്പെട്ടു.
“മനപ്പൂർവം ക്ലാസിൽ
ഒച്ചയുണ്ടാക്കി.”
എന്തായാലും അടി ഉറപ്പ്!
എന്നാപ്പിന്നെ,
ഇവളെയിന്ന് ഒരു പാഠം
പഠിപ്പിച്ചിട്ടേയുള്ളൂ....
അരിശം മൂത്ത്
ചാടിയെണീറ്റു.
പിന്നെ,
കൈയ്യിൽ കിട്ടിയ
പേപ്പർ ചുരുട്ടി
ബോർഡിൽ കിടന്ന
പേര് മായ്ച്ചു.
അവൾ വിടുമോ?
അവൾ എഴുതുന്നു,
ഞാൻ മായ്ക്കുന്നു.
അവൾ എഴുതുന്നു,
ഞാൻ മായ്ക്കുന്നു.
ഒടുക്കം അവൾ
ക്ലാസിൽ നിന്ന്
ഇറങ്ങിപ്പോയി.
ഹി ഹി....
എന്നോട് കളിച്ചാൽ
ഇങ്ങനെയിരിക്കും!
വിജയശ്രീ ലാളിതനായി
സഹപാഠികളുടെ കയ്യടി
ഏറ്റുവാങ്ങി
ഞാൻ ബഞ്ചിൽ പോയിരുന്നു.
“അവൾക്ക് അങ്ങനെ തന്നെ വേണം”
പിന്നിൽ നിന്ന്
തോളിൽ തട്ടി
അഭിനന്ദനം.
പെൺകുട്ടികളിൽ ചിലർ
ആരാധനയോടെ നോക്കുന്നു.
കിട്ടിയ തക്കത്തിന്
ചിലർ
റോക്കറ്റ് പറത്തുന്നു.
മഷി കുടയുന്നു.
ബഞ്ച് വലിച്ച്
മുതുകിൽ ഇടിക്കുന്നു.
ക്ലാസിൽ ആകെപ്പാടെ ബഹളം.
പ്രശംസകളും
അഭിവാദനങ്ങളും
വരവ് വച്ച്
തിരിഞ്ഞുനോക്കുമ്പോൾ
വാതിൽക്കൽ കരിയൻ മാഷ്,
കൂടെ അവളും!
സ്മശാനം പോലെ
നിശ്ചലമായ ക്ലാസിൽ
എന്റെ ഹൃദയം മാത്രം
നിർത്താതെ
പെരുമ്പറ മുഴക്കി.
ഏതാണ്ട് അതേ താളത്തിൽ
കിട്ടിയ അടിയുടെ ചൂട്
ഇന്നും എൻ
ഉള്ളം കൈയ്യിൽ!
അവളുടെ പേര് നിഷ!
അവൾക്കൊരു പക്ഷേ
എന്നെ
ഓർമ്മയുണ്ടാവില്ല.
അഞ്ചാം ക്ലാസ്
കഴിഞ്ഞപ്പോൾ
അവളെ
വേറെ സ്കൂളിൽ ചേർത്തു.
പിന്നെ ഞങ്ങൾ
കണ്ടിട്ടേയില്ല,
ഇന്നുവരെ!
സത്യത്തിൽ,
‘നിശ’ എന്നോ മറ്റോ
ആവണമായിരുന്നു
അവളുടെ പേര്!
അത്രയ്ക്ക് വൃത്തികെട്ടവൾ!
കണ്ണീച്ചോരയില്ലാത്തവൾ!
നാണമില്ലാത്തവൾ!
പട്ടി!
തെണ്ടി!
പിച്ചക്കാരി!
അവളെയിന്ന് പേപ്പട്ടി വിരട്ടട്ടെ!
സൈക്കിൾ മുട്ടി
ആശുപത്രിയിലാവട്ടെ!
കല്ലിൽ തട്ടി
കാൽ പൊട്ടട്ടെ!
ഓടയിൽ വീണ്
പല്ല് ഉടയട്ടെ!
വീട്ടിൽ നിന്ന്
ഇറക്കി വിടട്ടെ!
കോളറ വന്ന്
കിടപ്പിലാവട്ടെ!
ഇതൊന്നും നടന്നില്ലെങ്കിൽ,
അഞ്ചാം ക്ലാസിൽ
അവൾ തോൽക്കട്ടെ!
അന്നെനിക്ക്
ഇത്രയും തെറികൾ മാത്രമേ
അറിയാമായിരുന്നുള്ളൂ...
ബോർഡിൽ പേരെഴുതിയാൽ
പിന്നെ എന്നാ ചെയ്യും?
ചൊറിയൻ കുമാറിന്
പെൻസിൽ കൊടുക്കാൻ
ഒന്ന് തിരിഞ്ഞതേയുള്ളൂ!
അതിനിടയിൽ അവൾ
പേരെഴുതി വച്ചു.
തൊട്ടടുത്ത് കാരണവും.
“ക്ലാസിൽ തിരിഞ്ഞിരുന്ന്
സംസാരിച്ചു.”
കരിയൻ മാഷിന്റെ പേരക്കമ്പ്
മേശപ്പുറത്തിരുന്ന്
ചിരിക്കുന്നു.
ഒരു ദാക്ഷണ്യവുമില്ലാത്ത
കാട്ടുപോത്താണ്!
കഴിഞ്ഞ തവണത്തെ ചൂട്
ഇപ്പഴും മാറിയിട്ടില്ല.
ചന്തിയിൽ അത്
തണുത്ത് കിടപ്പുണ്ട്.
ഇനിയിപ്പോ എന്താ ചെയ്യുക?
രണ്ടും കൽപ്പിച്ച് നിഷയെ
ആംഗ്യം കാട്ടി
അടുത്ത് വിളിച്ചു.
“ആ പേരൊന്ന് മായ്ക്കാമോ?”
എന്ന് അപേക്ഷിച്ചു.
എവിടെ ഏൽക്കാൻ?
ഇവളൊന്നും കൊണം പിടിക്കില്ല.
“നീ മായ്ക്കുന്നോ ഇല്ലയോ?”
പിന്നെ ഭീഷണിയായി.
അതിലും ഫലമുണ്ടായില്ല.
ഒപ്പം, പേരിന് താഴെ
മറ്റൊരു കാരണം കൂടി
പ്രത്യക്ഷപ്പെട്ടു.
“മനപ്പൂർവം ക്ലാസിൽ
ഒച്ചയുണ്ടാക്കി.”
എന്തായാലും അടി ഉറപ്പ്!
എന്നാപ്പിന്നെ,
ഇവളെയിന്ന് ഒരു പാഠം
പഠിപ്പിച്ചിട്ടേയുള്ളൂ....
അരിശം മൂത്ത്
ചാടിയെണീറ്റു.
പിന്നെ,
കൈയ്യിൽ കിട്ടിയ
പേപ്പർ ചുരുട്ടി
ബോർഡിൽ കിടന്ന
പേര് മായ്ച്ചു.
അവൾ വിടുമോ?
അവൾ എഴുതുന്നു,
ഞാൻ മായ്ക്കുന്നു.
അവൾ എഴുതുന്നു,
ഞാൻ മായ്ക്കുന്നു.
ഒടുക്കം അവൾ
ക്ലാസിൽ നിന്ന്
ഇറങ്ങിപ്പോയി.
ഹി ഹി....
എന്നോട് കളിച്ചാൽ
ഇങ്ങനെയിരിക്കും!
വിജയശ്രീ ലാളിതനായി
സഹപാഠികളുടെ കയ്യടി
ഏറ്റുവാങ്ങി
ഞാൻ ബഞ്ചിൽ പോയിരുന്നു.
“അവൾക്ക് അങ്ങനെ തന്നെ വേണം”
പിന്നിൽ നിന്ന്
തോളിൽ തട്ടി
അഭിനന്ദനം.
പെൺകുട്ടികളിൽ ചിലർ
ആരാധനയോടെ നോക്കുന്നു.
കിട്ടിയ തക്കത്തിന്
ചിലർ
റോക്കറ്റ് പറത്തുന്നു.
മഷി കുടയുന്നു.
ബഞ്ച് വലിച്ച്
മുതുകിൽ ഇടിക്കുന്നു.
ക്ലാസിൽ ആകെപ്പാടെ ബഹളം.
പ്രശംസകളും
അഭിവാദനങ്ങളും
വരവ് വച്ച്
തിരിഞ്ഞുനോക്കുമ്പോൾ
വാതിൽക്കൽ കരിയൻ മാഷ്,
കൂടെ അവളും!
സ്മശാനം പോലെ
നിശ്ചലമായ ക്ലാസിൽ
എന്റെ ഹൃദയം മാത്രം
നിർത്താതെ
പെരുമ്പറ മുഴക്കി.
ഏതാണ്ട് അതേ താളത്തിൽ
കിട്ടിയ അടിയുടെ ചൂട്
ഇന്നും എൻ
ഉള്ളം കൈയ്യിൽ!
അവളുടെ പേര് നിഷ!
അവൾക്കൊരു പക്ഷേ
എന്നെ
ഓർമ്മയുണ്ടാവില്ല.
അഞ്ചാം ക്ലാസ്
കഴിഞ്ഞപ്പോൾ
അവളെ
വേറെ സ്കൂളിൽ ചേർത്തു.
പിന്നെ ഞങ്ങൾ
കണ്ടിട്ടേയില്ല,
ഇന്നുവരെ!
ഹോ ഞാനൊന്ന് ഞെട്ടി മാഷെ ! ഒരു പെണ്ണിനെ ഇങ്ങനെ ചീത്ത പറയാമോ ? ... വഴിയെ അല്ലെ കാര്യം അറിയുന്നെ , എന്തായാലും മനസ് ആ പഴയ കാലതെക്കങ്ങു പോയി ,,, എല്ലമോര്‍ത്തു ഒന്ന് കൂടെ ചിരിക്കാം അല്ലെ ..
ReplyDeleteവീണ്ടും കാണാം സുഹൃത്തെ .....
ഞാന്‍ വായിച്ചു......
ReplyDeleteവീണ്ടും വായിച്ചു .....
ഇതില്‍ എവിടെയൊക്കെയോ ഞാനുണ്ട്.....
എവിടെയാണെന്ന് ഞാന്‍ ആലോചിച്ചു കൊണ്ടിരിക്കുന്നു.
ഈ കഥയിലല്ല.അതുപോലെ അനുഭവവും ഇല്ല.
പക്ഷെ മനസ്സിലാകാത്ത എന്തോ ഒന്നുണ്ട്.....
എഴുത്തിലെ വ്യത്യസ്തത ഞാന്‍ ആസ്വദിക്കുന്നു. നന്ദി
ഇഷ്ടപ്പെട്ടു.. ആശംസകള്‍..:)
ReplyDeleteഓര്‍മകള്‍ മാഞ്ഞിടില്ലാ, മായുകയുമില്ലാ
ReplyDeleteനല്ല വരികള്‍
ആശംസകള്‍
കുറ്റം ചെയ്യാത്തവർക്കടി
ReplyDeleteവാങ്ങിക്കൊടുക്കും
നിഷയെപ്പോലുള്ളവർക്കിരുട്ടടിയും
ചിലപ്പോൾ കിട്ടും.
എനിക്കറിയുന്ന ഒരു
നിഷയ്ക്കങ്ങനെയൊരിരുട്ടടി
കിട്ടി. പിന്നീടതിന്റെ ചൂടു
മാറ്റാനുള്ള ചിലവിലേയ്ക്ക്
പണം മോഷ്ടിക്കേണ്ടിയും വന്നു
ആ നിഷയ്ക്ക്.
പക്ഷെ ആ നിഷയ്ക്ക്
അഹങ്കാരത്തിനൊരു കുറവുമില്ലയെന്നത്
ദയനീയം..
എഴുതിയ രീതി നന്നായിട്ടുണ്ട്..
ഞാനും എന്റെ അഞ്ചാംക്ലാസ് ഓര്‍ത്തുപോയി. എന്തായാലും ശാപം ഫലിച്ചു, അതല്ലേ അവള്‍ സ്കൂള്‍ മാറി പോയത്. ആ പഴയ മറുക് പോലെ ഇത്തവണ നാട്ടില്‍ പോകുമ്പോള്‍ ഇവളെയും തേടുന്നുണ്ടോ? പിന്നെ, വരികള്‍ മുറിയ്ക്കാതെ ഗദ്യമായിത്തന്നെ എഴുതിയിരുന്നെങ്കില്‍ കൂടുതല്‍ നന്നാവുമായിരുന്നു എന്ന് തോന്നി.
ReplyDeleteചെയ്യാത്ത കുറ്റത്തിനു
ReplyDeleteമറ്റുള്ളവർക്കടിവാങ്ങിക്കൊടുക്കുന്ന
നിഷ്ച്ചേച്ചിയെ എല്ലാവരും
ഒന്നു കൈയടിച്ചു പ്രോൽസാഹിപ്പിക്കുക.
പണം മോഷ്ടിച്ചു കല്യാണമഹാമഹം നടത്തുന്നവർക്ക് വരെ സ്വീകരണം കൊടുക്കുന്നവരല്ലേ നമ്മൾ. പത്രക്കാരെയെല്ലാമൊന്നറിയിക്കുന്നതു നന്ന്. നിഷയെപ്പോലെയുള്ളവരെയല്ലേ
ഇന്നത്തെ തലമുറയ്ക്കാവശ്യം
എന്തും..........ചെയ്യാനൊരു മടിയുമുണ്ടാവില്ല അവർക്ക്. മോഷ്ടിച്ചെടുത്ത പണം കൊണ്ട് ഹണിമൂൺ വരെയാഘോഷിക്കുമവർ ജനമധ്യത്തിലൂടെ..
പാവം അണ്ണാഹസാരെമാർ നിരാഹാരമനുഷ്ടിക്കട്ടെ.
രസകരമായ കവിത.. വളരെയിഷ്ടപ്പെട്ടു..
ഗായത്രി..
Baijoose....
ReplyDeleteNannayirikkunnu!
നന്നായിട്ടുണ്ട്..... നിഷ്കളങ്കമായ കവിത:)
ReplyDeleteബൈജൂ നന്നായിട്ടുണ്ട്.. എന്റെ അഞ്ചാം ക്ലാസ്സ് ഓര്‍ത്തു പോയി.. ഞാനാരുന്നു ക്ലാസ്സ് ലീഡര്‍. ഇങ്ങനെ പലതവണ തല്ലുണ്ടായിട്ടുണ്ട്... :) വായിച്ചപ്പോള്‍ അതൊക്കെ ഓര്‍ത്തു പോയി. :)
ReplyDeleteനല്ല ചൂടുള്ള ഒര്മയല്ലേ അങ്ങിനെയൊന്നും മായില്ല
ReplyDeleteആശംസകള്‍
good..good..
ReplyDeleteഇത് നല്ല സുന്ദരക്കുട്ടപ്പനുരുപ്പടിയല്ലേ. ഗംഭീരായിട്ടുണ്ട്......
ReplyDeleteവളച്ചു കെട്ടില്ലാതെ സുന്ദരമായ എഴുത്തു്
ReplyDeleteഇഷ്ടമായി കുട്ടിക്കാലത്തെ വില്ലത്തരം...
ReplyDeleteഅത്രയൊന്നും ഓര്‍ക്കാനില്ല; ഓര്‍ക്കാനിഷ്ടപ്പെടാത്ത ഒരു നഷ്ടബാല്യക്കാരനായതുകൊണ്ടാവാം.....അറിയാതെ കണ്ണു നിറഞ്ഞുപോയി...
ReplyDelete