Friday, June 3, 2011

പാടാത്ത പക്ഷി പാടി!


പാലൊരു പാത്രത്തില്‍
തേനൊരു പാത്രത്തില്‍
നെല്ലും വയമ്പും
മറ്റൊരു പാത്രത്തില്‍

എന്‍ വീട്ടിലെ കിളി
ഓമന പൈങ്കിളി
സ്വര്‍ണ്ണക്കിളി കൂട്ടിലെ
കുഞ്ഞു പക്ഷി

ചെന്താമരക്കണ്ണും
ചെമ്പരത്തിച്ചുണ്ടും
പീലികളുമുള്ള
കുരുന്നു പക്ഷി

കുശലങ്ങള്‍ ചൊല്ലി
മുതുകില്‍ തലോടിയാൽ
കുലുങ്ങിയോടുന്ന
പ്രിയ പക്ഷി

എന്‍ പേരുകേട്ടാല്‍
എതിർ ‌പാട്ടുപാടാന്‍
ചിറകിട്ടടിക്കുന്ന
എന്‍റെ പക്ഷി

ഒരിടത്തും പോവില്ല
വിട്ടെങ്ങും പോവില്ല
ആരും കൊതിക്കുന്ന
കൊച്ചു പക്ഷി

തുറന്നങ്ങുവിട്ടാൽ
ചുറ്റിത്തിരിഞ്ഞു കൊ-
ണ്ടോടുവിൽ കൂടണയുന്ന
അപൂർവ പക്ഷി

നവാഗതരെ കണ്ടാൽ
ശബ്ദമുയർത്തി കൊ-
ണ്ടെന്നെയുണർത്തും
അഴകു പക്ഷി

നാലഞ്ചുനാളുകൾ
ഞാനില്ലയെന്നാൽ
പിണക്കം നടിക്കും
ഓമനപ്പക്ഷി

പാടാത്ത പക്ഷി
പറക്കാത്ത പക്ഷി
ഒരു ദിനം പാടി!
“ഇനിയെങ്കിലുമെന്നെ
ജീവിക്കാന്‍ വിടൂ!”

7 comments:

  1. പാടാത്ത പക്ഷി പാടിയാൽ വേദനയാവുമോ പരിണിതഫലം?

    ReplyDelete
  2. ബന്ധുര കാഞ്ചന>>>>>>>>>>>

    ReplyDelete
  3. പാടാത്ത പക്ഷി
    പറക്കാത്ത പക്ഷി
    ഒരു ദിനം പാടി!
    “ഇനിയെങ്കിലുമെന്നെ
    ജീവിക്കാന്‍ വിടൂ!”
    പാടാത്ത പക്ഷി പാടിയാൽ വേദനയാവുമോ പരിണിതഫലം? ആയിരിക്കാം ...!

    ReplyDelete
  4. എന്റെ അച്ചുതണ്ടില്‍ കറങ്ങുമ്പോള്‍ അത് സന്തോഷം കൊണ്ടാണെന്ന് കരുതുന്ന ഞാന്‍ വിഡ്ഢി, അല്ലെ? അത് വിധിയാണെന്നു തിരിച്ചറിയുന്ന പാവം.... എല്ലാം ഉള്ളില്‍ ഒതുക്കുമ്പോള്‍ നാമറിയുന്നില്ല അവരെ...

    ReplyDelete
  5. ഒരിടത്തും പോവില്ല
    വിട്ടെങ്ങും പോവില്ല
    ആരും കൊതിക്കുന്ന
    കൊച്ചു പക്ഷി

    തുറന്നങ്ങുവിട്ടാൽ
    ചുറ്റിത്തിരിഞ്ഞു കൊ-
    ണ്ടോടുവിൽ കൂടണയുന്ന
    അപൂർവ പക്ഷി

    ഒരിടത്തും പോവില്ല..
    തുറന്നു വിട്ടാൽ തിരിച്ചു വരും..

    പിന്നെയെന്തിനാ അവസാനം അതങ്ങനെ പാടിയത്?!
    ചിലപ്പോഴതൊരു യന്ത്ര പക്ഷിയായിരിക്കുമോ?..

    ReplyDelete
  6. ഇപ്പൊ പക്ഷികളെ വളര്‍ത്തുന്നത് പോലെയാ ചിലര് മക്കളെ വളര്‍ത്തുന്നത്... സ്വന്തം സ്വാര്‍ത്ഥതയുടെ കൂട്ടിലിട്ടു തേനും വയമ്പും കൊടുത്തു..
    കവിത വായിച്ചപ്പോള്‍ പെട്ടന്നതോര്‍ത്തു പോയി... കവിതയ്ക്ക് ഒഴുക്ക് കുറവാണ്.. പക്ഷെ ആശയം എനിക്ക് ക്ഷ പിടിച്ചു.. :)

    ReplyDelete
  7. കൂട്ടിലെ കിളിയുടെ പാട്ട്!!!!

    ReplyDelete