Saturday, June 11, 2011

നീ കൂടെയെങ്കിൽ


രു തിരിവെട്ടമായ്
നീ കൂടെയെങ്കിൽ
നിലവറയ്ക്കുള്ളിൽ കിടക്കാം
മയിൽ‌പ്പീലി കണ്ണുപോൽ
നീ കൂടെയെങ്കിൽ
പുസ്തകത്താളിൽ ഉറങ്ങാം

ദുർഘടം വഴിയിലും
നീ കൂടെയെങ്കിൽ
മുള്ളും പൂമെത്തയാക്കാം
ഞാൻ വരുവോളം
നീ കാക്കുമെങ്കിൽ
പഞ്ചാഗ്നി മദ്ധ്യേ തപസ്സുചെയ്യാം

എൻ ഗുരുവാകാൻ
നിനക്കിഷ്ടമെങ്കിൽ
വിരലുകളൊക്കെയും വെട്ടിത്തരാം
അടുത്ത ജന്മത്തിലെൻ
ഇണയാവുമെങ്കിൽ
ഈ ജന്മമിന്നു ഞാനുപേക്ഷിക്കാം

ഇനിയൊരിക്കലും
പിണങ്ങാതിരുന്നാൽ
ശത്രുവിന്‍ പാദവും കുമ്പിട്ടിടാം
ഒരു തവണയെങ്കിലും
നോക്കിച്ചിരിച്ചാൽ
നിൻ കണ്മുന്നിൽ വരാതിരിക്കാം

നിന്റെയിഷ്ടങ്ങൾ
എന്നോട് ചൊല്ലിയാൽ
ഇത്തലയും താലത്തിൽ ഏകാം!
എൻ സാമീപ്യമൊരു
ശല്യമാണെങ്കിൽ
ഈ ദേഹവും ഞാൻ തന്നെ ഭക്ഷിച്ചിടാം!



ചിത്രം കടപ്പാട്:
www.amsterdam-artgallery.com

6 comments:

  1. മയിൽ‌പ്പീലി കണ്ണുപോൽ
    നീ കൂടെയെങ്കിൽ
    പുസ്തകത്താളിൽ ഉറങ്ങാം

    ഓരോ വരിയിലുമോരോ കൊളുത്ത്
    ആശംസകള്‍.

    ReplyDelete
  2. ഞാൻ വരുവോളം
    നീ കാക്കുമെങ്കിൽ
    പഞ്ചാഗ്നി മദ്ധ്യേ തപസ്സുചെയ്യാം

    വരികളേറെ വ്യത്യസ്തമാണ്.ആശംസകള്‍.

    ReplyDelete
  3. "ഒരു തവണയെങ്കിലും
    നോക്കിച്ചിരിച്ചാൽ
    നിൻ കണ്മുന്നിൽ വരാതിരിക്കാം"

    ഇതുമാത്രം എനിക്കു തീരെ ഇഷ്ടമായില്ല.

    ReplyDelete
  4. ഇത്രയൊക്കെ വേണോ ഈ ആധുനികത്തില്‍ എന്ന് വായനയുടെ സംശയം.


    ചിത്രം ഒന്നൊന്നര!

    ReplyDelete
  5. നിശാസുരഭി,

    ആധുനികതയിൽ പ്രണയം ഇത്ര കർക്കശമാവില്ല എന്നാണോ ഉദ്ദേശിച്ചത്? അത് വെറും തോന്നലാണ്. എല്ലാ കാലത്തിലും പ്രണയം അന്ധവും, അപകടകരവും ആവാറുണ്ട്, അതിന് പ്രത്യേകിച്ച് കാലമൊന്നുമില്ല.

    ReplyDelete
  6. പ്രണയം അന്ധവും അപകടകരവുമാണ്.പക്ഷെ അത് പ്രണയം തന്നെ ആകണം.ജീവിക്കാന്‍ ഇപ്പോള്‍ നേരമില്ലാത്തതിനാല്‍,പ്രണയിക്കാന്‍ നേരം ഉണ്ടോ എന്തോ?

    ReplyDelete