Monday, June 6, 2011

ഞാനൊരു നിഷേധി!

 
ചെകിടത്തടിച്ചാലും
മറുപുറം കാട്ടുവാന്‍
ഞാനൊരു ക്രിസ്തു ദേവനല്ല
പല്ലുതെറിച്ചാലും
കുശലം പറയുവാന്‍
ഞാനൊരു മഹാത്മാ ഗാന്ധിയല്ല

നല്‍കുന്നതൊക്കെയും
കൈനീട്ടി വാങ്ങുവാന്‍
ഞാനൊരു ഭിക്ഷാംദേഹിയല്ല
കിട്ടും പ്രതീക്ഷയില്‍
വാപൊളിച്ചു നില്‍ക്കുവാന്‍
ഞാനൊരു ഭിക്ഷക്കാരനല്ല

പറയുന്നതൊക്കെയും
കേട്ടു നില്‍ക്കുവാന്‍
ഞാനൊരു കല്‍‌പ്രതിമയല്ല
കാണുന്നതൊക്കെയും
കണ്ടില്ലെന്നു നടിക്കുവാൻ
ഞാനൊരു പക്ഷപാതിയല്ല

കേൾക്കുന്നതൊക്കെയും
അപ്പടി വിഴുങ്ങുവാന്‍
ഞാനൊരു യാഥാസ്ഥിതികനല്ല
കാണാത്തതൊക്കെയും
ഉണ്ടെന്ന് കരുതുവാന്‍
ഞാനൊരന്ധ വിശ്വാസിയല്ല

കല്‍പ്പിച്ചതൊക്കെയും
ചെയ്തു മറിക്കുവാന്‍
ഞാനൊരു അടിമപ്പരിശയല്ല
ഇല്ലാത്തതോര്‍ത്ത്
ചിരിക്കാനോ, കരയാനോ
ഞാനൊരു മനോരോഗിയല്ല

തോന്നുന്നതൊക്കെയും
ഉറക്കെപ്പറയുവാന്‍
ഞാനൊരു ആദര്‍ശവാദിയല്ല
സ്വന്തം ചോരയ്ക്ക്
മാത്രം വില കല്‍പ്പിക്കാൻ
ഞാനൊരു വര്‍ഗീയവാദിയല്ല

വാദിച്ചതൊക്കെയും
സ്ഥാപിച്ചെടുക്കുവാൻ
ഞാനൊരു ബുദ്ധിജീവിയല്ല
കാണുന്നോർക്കെല്ലാം
കാൽപന്തു തട്ടുവാൻ
ഞാനൊരു മദ്ധബുദ്ധിയല്ല

‘നേതി’ എന്നല്ലാതെ
എന്നെ വർണ്ണിക്കുവാൻ
വേറൊരു നല്ല വാക്കുമില്ല
‘നിഷേധി‘ എന്നല്ലാതെ
എന്നെ വിളിക്കുവാൻ
വേറൊരു നല്ല പേരുമില്ല.

9 comments:

  1. ശരിന്നെ........ കവിത വായിച്ചിട്ടില്ല ..

    ReplyDelete
  2. Baijoos...Can U tell Me d Meaning Of 'Nethi'?

    ReplyDelete
  3. ശങ്കരാചാര്യരുടെ അദ്വൈത സിദ്ധാന്തത്തിലെ ഒരു പ്രയോഗമാണ് “നേതി, നേതി” എന്നത്. ഇതല്ല ഇതല്ല എന്നതാണ് ഇതിന്റെ അർത്ഥം.

    ReplyDelete
  4. നിഷേധാത്മകത നന്നായിട്ടുണ്ട്

    ReplyDelete
  5. ഇതൊക്കെ കണ്ട്
    അന്തം വിടാതിരിക്കാന്‍
    ഞാനൊരു കുന്തവുമല്ല.

    ReplyDelete
  6. ‘നിഷേധി‘ എന്നല്ലാതെ
    എന്നെ വിളിക്കുവാൻ
    വേറൊരു നല്ല പേരുമില്ല...:)

    ReplyDelete
  7. ഒരു കുറുക്കന്റെ കൗശലം..

    ReplyDelete
  8. ഹൊ എന്തൊരു തിരിച്ചറിവ്

    ReplyDelete