Tuesday, May 31, 2011

ഞാൻ തൽ‌പരനല്ല!


ഈറ്റു നോവിനാൽ
അകത്തൊരു പെണ്‍കൊടി
കൈകാൽ കുതറി കരയുമ്പോൾ,
ചെവി പൊത്തി ഞാനാ
ഉമ്മറത്തിണ്ണയില്‍
സ്വൽ‌പ്പം
സ്വസ്ഥത നൽകാൻ പ്രാകുന്നു!

തെരുവിലെ കുപ്പ-
കൂനയിൽ ഉയരും
ബാല്യ കരങ്ങൾ
തുട്ടിനായ് കെഞ്ചവേ,
വിശപ്പറിയാത്ത ഞാൻ
ഒരു പുശ്ച ഭാവത്തില്‍
കീശകള്‍ വെറുതേ തിരയുന്നു.

തലക്കെട്ടഴിച്ചൊന്നു
വഴിവക്കിൽ മയങ്ങുവാൻ
ഒരു ബീഡി കൂലി കത്തിക്കവേ,
ചുമടുചുമ്മുന്ന ഭാരമറിയാതെ
ബീഡി പുകയില്‍ എന്‍
ശ്വാസം മുട്ടുന്നു.

കീറിപ്പറിഞ്ഞ
കുപ്പായത്തിലൊരു ചെക്കന്‍
കല്യാണ സദ്യകള്‍
വാരി വിഴുങ്ങുമ്പോള്‍,
അഭിമാന ക്ഷതമേറ്റയെന്‍ കൺകൾ
ഒരു വടി തപ്പാന്‍
മൂലകള്‍ പരതുന്നു.

കറവയറ്റ പശുവിന്‍
കണ്‍കളില്‍ മരണഭയം!
വായിലെ തിന്നാല്‍ മറന്ന
ഇളം പുല്ലിലും കാണാം!
ആത്മ ഭീതി തൻ ആഴമറിയാതെ
ഈര്‍ക്കില്‍ തിരയുന്നു
സ്വസ്ഥം പല്ലുകുത്താന്‍!

കടൽ കടന്നിതുവരെ
എത്താത്ത
കത്തും പ്രതീക്ഷിച്ച്
ഒരു പെണ്മണി
വഴിവക്കിൽ നിൽക്കവേ,
പരദൂഷണങ്ങള്‍
എൻ ചുറ്റും പുകയുന്നു.

ഊട്ടി വളര്‍ത്തിയ
കണ്മണി തറയിൽ
വീണത് കണ്ട്
അമ്മ ഓടുമ്പോൾ,
പെറ്റമ്മ തന്‍
ഗര്‍ഭ ദുഃഖമറിയാതെ,
അതി ലാളനയ്ക്ക്
ശാസന നൽകുന്നു.

ഇന്നലെ തുന്നിയ
ഉടുപ്പില്‍ നല്ലൊരു
പോക്കറ്റ് തുന്നാത്ത
കാര്യമോര്‍ക്കുമ്പോള്‍,
പുതുപുത്തന്‍ പേനയിനി
എവിടെ തിരുകും?
എന്നോർത്ത്
അറിയാതെ
കണ്ണുകൾ നനയുന്നു!

Monday, May 30, 2011

ഭാര്യ പ്രസവിച്ചു, ആരോടും പറയാതെ!


രാത്രി പന്ത്രണ്ടു മണിക്കാണ് സതീശന് ആ ഫോൺ കോൾ വന്നത്. “ഭാര്യ പ്രസവിച്ചു, ആണ്‍കുട്ടിയാണ്.” സതീശന് വിളിച്ചയാളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. കാരണം, ഭാര്യയെ ആശുപത്രിയില്‍ ചെന്ന് കണ്ട ശേഷം സതീശൻ ഇപ്പോ മടങ്ങി വന്നതേയുള്ളൂ. അവസാനമായി നേഴ്സുമാരെ കണ്ടപ്പോൾ പ്രസവം നാളെയോ മറ്റെന്നാളോ മാത്രമേ ഉണ്ടാവൂ എന്നാണ് അവർ പറഞ്ഞത്. പ്രസവം ഉടൻ ഉണ്ടാവുമെന്ന ഒരു സൂചനയെങ്കിലും ആരെങ്കിലും തന്നിരുന്നെങ്കിൽ സതീശൻ ആശുപത്രിയിൽ തന്നെ തങ്ങുമായിരുന്നു. ഇതിപ്പോ, പ്രസവ നേരത്ത് ഭർത്താവ് അടുത്തുണ്ടായിരുന്നോ എന്ന് ആരെങ്കിലും ചോദിച്ചാ ആകെ നാണക്കേടാവുമല്ലോ! സതീശന്റെ മസ്തിഷ്ക്കത്തിലൂടെ ചിന്തകൾ മിന്നിമറഞ്ഞു. ജീവിതത്തിലെ ചില യാഥാര്‍ത്ഥ്യങ്ങള്‍ ഇങ്ങനെയാണ്, സന്തോഷപ്രദമാണെങ്കിലും ദുഃഖമാണെങ്കിലും ഓര്‍ക്കാപ്പുറത്ത് കിട്ടുന്ന ഇരുട്ടടി പോലെയാവും അവ! കിട്ടിയ പാന്‍സും ഷര്‍ട്ടുമെടുത്തിട്ട് സതീശന്‍ ആശുപത്രിയിലേക്ക് തിരിച്ചു.

ഭാര്യയുടെ പ്രസവ വാര്‍ത്തയേല്‍പ്പിച്ച പരവേശത്തിലും, പിന്നെ സ്വന്തം കൃത്യവിലോപം മൂലമുണ്ടാകാനിരിക്കുന്ന നാണക്കേടിനെ കുറിച്ചുള്ള ചിന്തയിലും “ഡലിവറി നോര്‍മലാണോ?“, “ഭാര്യയും കുഞ്ഞും സുഖമായിരിക്കുന്നോ?“ തുടങ്ങിയ സുപ്രധാന വിവരങ്ങള്‍ ചോദിക്കാന്‍ സതീശൻ വിട്ടുപോയിരുന്നു. അന്യായ വാടകയ്ക്ക് സ്റ്റാൻഡിൽ നിന്ന് ഓട്ടോയും പിടിച്ച് ഇരുളടഞ്ഞ നഗര പാതയിലൂടെ അതിവേഗം യാത്ര ചെയ്യുമ്പോഴാണ് അവയെ കുറിച്ച് സതീശന് ഓർമ്മ വരുന്നത്. സതീശന് വീണ്ടും ആധി കൂടി. ഇതിനെല്ലാം പുറമേയാണ് ഓട്ടോ ഡ്രൈവറുടെ മരണപ്പാച്ചിൽ! ഉള്ളിൽ കിടന്ന മദ്യത്തിന്റെ സ്വാധീനത്തിലെന്നോണം ഡ്രൈവർ ജറ്റുവിമാനം പോലെ ഓട്ടോ ഓടിക്കുന്നതുകണ്ട് സതീശന് ഉള്ള മനസമാധാനം കൂടി നഷ്ടമായി. കുഞ്ഞിനെ കാണുന്നതിന് മുന്നേ, പരലോകം പൂകേണ്ടി വരുമോ? ഓട്ടോയിലെ കമ്പിയിൽ ബലമായി പിടിച്ച് അയാൾ ഭയന്ന് വിറച്ചിരുന്നു.

ആശുപത്രി ഗേറ്റിലെത്തേണ്ട താമസം സതീശൻ ഓട്ടോയിൽ നിന്ന് ചാടിയിറങ്ങി. പിന്നെ, നൂറ്റമ്പത് രൂപ ഓട്ടോക്കാരനെ ഏല്‍പ്പിച്ച് അയാൾ പ്രസവവാര്‍ഡ് ലക്‌ഷ്യമാക്കി കുതിച്ചു. അപ്പോഴാണ് പിന്നില്‍ നിന്നൊരു വിളി, “സാറേ, ഓട്ടോ ചാര്‍ജ് ഇരുനൂറ് രൂപയാ!” “ഇരുനൂറ് രൂപയോ?” ഭാര്യ പ്രസവിച്ച വിവരം സതീശന്‍ മറന്നു. ഓട്ടോക്കാരന്‍റെ തിരുമുഖം നന്നായി കാണാന്‍ വാഹനത്തിന്‍റെ ഉള്ളിലേക്ക് സതീശന്‍ തലയിട്ടു. “നൂറ്റമ്പതെന്നാണെല്ലോ പറഞ്ഞുറപ്പിച്ചത്?” “അത് സാറേ... ആശുപത്രി ട്രിപ്പാണെന്ന് സാറ് പറഞ്ഞില്ലായിരുന്നല്ലോ. ആശുപത്രി ട്രിപ്പിന് ഇരുനൂറ് രൂപയാ!” അപ്പോൾ പൊന്തിവന്ന നാലഞ്ച് നല്ല തെറികൾ മനസിൽ വിളിച്ചശേഷം, പേഴ്സിൽ നിന്ന് അന്‍പത് രൂപ എടുത്ത് അയാളെ ഏൽ‌പ്പിച്ചു. “നീ മുടിഞ്ഞുപോകുമെടാ“ എന്ന അർത്ഥത്തിൽ “എന്നാ ശരി” എന്ന് ഓട്ടോക്കാരന് യാത്രാമൊഴി ചൊല്ലി സതീശൻ ആശുപത്രിയിലേക്ക് നടന്നു.

പ്രസവ വാര്‍ഡിലെത്തിയപ്പോൾ ഗേറ്റിന് മുന്നിൽ നിന്ന രണ്ട് സെക്യുരിറ്റിമാർ സതീശനെ തടഞ്ഞു. “ഇപ്പോള്‍ അകത്ത് പോകാന്‍ പറ്റില്ല. നാളെ കാലത്ത് എട്ട് മണിക്ക് വാ!” “തള്ളേ, ഇതെന്ത് കൂത്ത്? കൊച്ചിന്‍റെ തന്തയ്ക്ക് പോലും പ്രവേശനമില്ലേ?” സതീശന്‍ മനസിൽ പറഞ്ഞു. എന്നിട്ട്, ഇപ്പോ പ്രസവിച്ച കുട്ടിയുടെ തന്ത താനാണെന്നും, എന്നെ അകത്തുവിടണമെന്നും സതീശൻ അഭ്യർത്ഥിച്ചു. “താനാണെല്ലേ ആ പെണ്‍കൊച്ചിനോട് ഈ ദ്രോഹം ചെയ്തത്“ എന്ന ഭാവേന സതീശനെ അടിമുടി നോക്കിയ ശേഷം അവർ ഗേറ്റ് തുറന്നു. “ഗേറ്റ് തുറന്നത് നിന്റെയൊക്കെ നല്ല കാലം, അല്ലെങ്കിൽ കാണാമായിരുന്നു” എന്ന ഭാവത്തിൽ ഉള്ളിലേക്ക് കടന്ന് സതീശൻ ലേബർ റൂമിനെ ലക്‌ഷ്യമാക്കി നീങ്ങി.

ലേബര്‍ റൂമിന്‍റെ മുന്നില്‍ ഒറ്റ മനുഷ്യരെയും കാണാതെ സതീശന്‍ വീണ്ടും കുഴഞ്ഞു. ആരോട് ചോദിക്കും? ലേബർ റൂമിന്റെ ഭൂമിശാസ്ത്രം അറിയാത്ത താനിനി അകത്തേക്കെങ്ങാനും കയറിയാൽ വല്ല പ്രശ്നവുമുണ്ടാവുമോ? സതീശൻ അൽ‌പ്പനേരം ആ റൂമിന്റെ മുന്നിൽ അങ്ങോട്ടുമിങ്ങോട്ടും നടന്നു, ഭാര്യയെ ഇപ്പോ പ്രസവിപ്പിക്കാൻ കയറ്റിയതുപോലെ! ഒടുവിൽ, രണ്ടും കല്‍പ്പിച്ച് ലേബര്‍ റൂമിന്‍റെ കതക് തുറന്ന് സതീശന്‍ അകത്തേക്ക് തലയിട്ടു. മീശ വച്ചൊരു മുഖത്തെ അപ്രതീക്ഷിതമായി കണ്ട നടുക്കത്തില്‍ ഒരു സിസ്റ്റര്‍ അയ്യേ എന്ന് വിളിച്ച് പിന്നിലേക്ക് ചാടി. “ആരാ? എന്തുവേണം?” മനസാന്നിധ്യം വീണ്ടെടുത്ത് അവർ ചോദിച്ചു. “ഞാന്‍…. എനിക്ക് കുട്ടിയെ കാണണം.” “ഏത് കുട്ടി?” “ഇപ്പോള്‍ പ്രസവിച്ച….” “ഓ… അതിനെ റൂമിലേക്ക് കൊണ്ടുപോയല്ലോ!”

ലേബര്‍ റൂമില്‍ നിന്ന് സതീശൻ റൂമിൽ കുതിച്ചെത്തി. പിള്ളക്കച്ചയിൽ പൊതിഞ്ഞ കുഞ്ഞ് അമ്മായിയുടെ കൈയ്യിലാണ്. മരുമകനെ കണ്ട ഭാവം കാണിക്കതെ അവർ കുട്ടിയെ കൊഞ്ചിക്കുന്നതിന്റെ തിരക്കിലാണ്. “എന്റെ ചക്കരയല്ലേ... മുത്തല്ലേ“ എന്നൊക്കെ അമ്മായി കുട്ടിയോടാണ് പറഞ്ഞതെങ്കിലും നാണം തോന്നിയത് സതീശനായിരുന്നു. അയാൾ അമ്മായിയുടെ അടുത്തേക്ക് നീണ്ടി. “Is it true?” സതീശന്‍ അങ്ങനെയാണ്, ഒരു പരുധിയിലധികം ആവേശഭരിതനായാല്‍ ഇംഗ്ലീഷിലേ സംസാരിക്കൂ. കുഞ്ഞിനെ കണ്ട് വാപൊളിച്ച് നിൽക്കുന്ന മരുമകന്റെ കൈയ്യിൽ സാവധാനം കുഞ്ഞിനെ കൈമാറി, സ്ഥാനം മാറി കിടന്ന സാരി മാറിലേക്കിട്ട് അവർ സതീശന് ഇരിക്കാൻ കട്ടിലിൽ സ്ഥലം കൊടുത്തു. ഒരിത്തിരി ചമ്മലോടെ സതീശൻ അവിടെ ഇരുന്നു. എന്നിട്ട്, കടിഞ്ഞൂൽ പുത്രന്റെ മൂക്കും, ചെവിയും, കൈയ്യും, കാലും, പിന്നെ മറ്റേ കിടുങ്ങാമണിയും തിരിച്ചും മറിച്ചും നോക്കി ജിജ്ഞാസ തീർത്തു. “അച്ഛനെ പോലെ തന്നെ!” അമ്മായി പറഞ്ഞു. കുഞ്ഞിന്റെ എന്ത് കണ്ടിട്ടാ അമ്മായി അങ്ങനെയൊരു പ്രസ്താവന നടത്തിയത്? സതീശൻ അമ്മായിയെ നോക്കി ചിരിച്ച്, അഭിപ്രായം വരവ് വച്ചു.

“അവളെവിടെ?” കുഞ്ഞിനെ തിരിച്ചേല്‍പ്പിച്ച് സതീശൻ ചോദിച്ചു. “ഇപ്പൊ കൊണ്ടുവരും” കുഞ്ഞിനെ വാങ്ങുന്നതിന്റെ കൂട്ടത്തിൽ അമ്മായി പറഞ്ഞു. ഡലിവറി നോർമ്മൽ ആയിരുന്നോ എന്നൊന്നും സതീശൻ അമ്മായിയോട് ചോദിക്കാൻ നിന്നില്ല. എല്ലാം നോർമ്മലായിരുന്നുവെന്നാണ് ഇവരുടെ ഭാവത്തിലൂടെ മനസിലാവുന്നത്. സതീശന്‍ റൂമിന്‍റെ വെളിയിലിറങ്ങി. പിന്നെ, നീണ്ട വരാന്തയിലൂടെ അകലെയുള്ള ലേബര്‍ റൂമിനെ നോക്കി നിന്നു. അൽ‌പ്പം കഴിഞ്ഞപ്പോൾ ലേബര്‍ റൂമിന്‍റെ കതക് തുറന്നു. പച്ച വസ്ത്രധാരികളായ രണ്ട് സിസ്റ്റര്‍മാര്‍ ആരെയോ വീൽ കട്ടിലില്‍ ഉരുട്ടി പുറത്തേക്ക് വന്നു. സതീശന്‍ ആകാംശയോടെ മുന്നോട്ട് നടന്നു. നിറഞ്ഞ പുഞ്ചിരിയോടെ വീൽ കട്ടിലില്‍ കിടക്കുന്ന ഭാര്യയെയാണ് സതീശന്‍ പിന്നെ കാണുന്നത്. “ഇതെങ്ങനെ ഇത്ര പെട്ടെന്ന് സംഭവിച്ചു?“ എന്ന ചോദ്യം സതീശന്‍റെ ഭാവത്തിൽ നിന്നുതന്നെ മനസിലാക്കിയ അവള്‍ റൂമിലെത്തുന്നതുവരെ പുഞ്ചിരിച്ചുകൊണ്ടിരുന്നു.

“ഞാനിവിടെ നിന്നും പോകുന്നതുവരെ നിനക്ക് വേദനയൊന്നും ഇല്ലായിരുന്നല്ലോ! പ്രസവം നാളെയോ മറ്റന്നാളോ നടക്കുമെന്നാണെല്ലോ ഡോക്ടറും പറഞ്ഞത്?” – ഭാര്യയെ റൂമിലെ കട്ടിലിലേക്ക് മാറ്റിക്കിടത്തി സിസ്റ്റർമാർ പോയപ്പോൾ സതീശന്‍ തിരക്കി. “എല്ലാം വളരെ പെട്ടെന്നായിരുന്നു,” എന്നുമാത്രം പറഞ്ഞൊതുക്കി അവള്‍ കുഞ്ഞിലേക്ക് തിരിഞ്ഞു. സതീശനും അവളുടെ കൊഞ്ചലുകളിൽ പങ്കുചേരാൻ ശ്രമിച്ചു, ജീവിതത്തിലെ ആകസ്മികതകളെ ചോദ്യം ചെയ്ത് അതിന്റെ സന്ദിഗ്ദ്ധാവസ്ഥകളിൽ മറഞ്ഞിരിക്കുന്ന പരമാനന്ദത്തെയും പുളകോദ്ഗമത്തെയും ബോധപൂർവം നശിപ്പിച്ചുകളയാതെ! അവയെ കുറിച്ചാലോചിച്ച് തത്വസംഹിതകള്‍ രൂപീകരിക്കാനും, നിയോഗങ്ങളെ കുറിച്ച് ഊറ്റം കൊള്ളാനും ജീവിത സായാഹ്നങ്ങള്‍ ഇനിയും ധാരാളം ഉണ്ടല്ലോ!

Sunday, May 29, 2011

ഇംഗ്ലീഷ് പഠിക്കാൻ എളുപ്പവഴി - ഭാഗം 2

ഇംഗ്ലീഷ് പഠനവുമായി ബന്ധപ്പെട്ട്, ഞാൻ അടുത്തിടെ എഴുതിയ ഇംഗ്ലീഷ് പഠിക്കാൻ എളുപ്പവഴി എന്ന ലേഖനം വായിച്ചിരിക്കുമല്ലോ! അതിന്റെ തുടർച്ചയാണ് ഇത്. ശ്രവണത്തിനും സംസാരത്തിനും ഇംഗ്ലീഷ് ഭാഷാപഠനത്തിലുള്ള സ്ഥാനത്തെ കുറിച്ചാണ് ആദ്യ ലേഖനം ചർച്ച ചെയ്തത്. അവ രണ്ടിനെയും പോലെ തന്നെ, ഉച്ചാരണത്തിനും (Pronunciation) വളരെ വലിയ പ്രാ‍ധാന്യമുണ്ട്. അതിനെ കുറിച്ച് നമുക്ക് നോക്കാം.

ക്ഷ, ഴ, ഭ, ഖ, ധ, ഘ, ഢ… തുടങ്ങിയ അക്ഷരങ്ങള്‍ പച്ചവെള്ളം പോലെ പറഞ്ഞ് ശീലിച്ച മലയാളികള്‍ക്ക് ഏത് ഭാഷയും നിഷ്പ്രയാസം കൈകാര്യം ചെയ്യാനാവും എന്നത് ഒരു സവിശേഷത തന്നെ! തമിഴ്നാട്ടില്‍ പോയാല്‍ തമിഴനേക്കാള്‍ മനോഹരമായി തമിഴ് സംസാരിക്കുന്നവനാണ് മലയാളി. ലോകത്തിലെ ഏതൊരു ഭാഷയും മലയാളിക്ക് നിഷ്പ്രയാസം വഴങ്ങും. എന്നാല്‍, പൊതുവേ ഉച്ചാരശുദ്ധി അവകാശപ്പെടുന്ന നാം ഇംഗ്ലീഷിന്‍റെ കാര്യത്തില്‍ ഏറെ പിന്നിലാണെന്നതാണ് ദുഃഖസത്യം, അത് നാം തുറന്ന് സമ്മതിക്കാറില്ലെങ്കിലും! ഇംഗ്ലീഷിനെ ഇംഗ്ലീഷായി സംസാരിക്കാതെ, അതിനെ മലയാളവൽക്കരിക്കാനാണ് (അന്യസംസ്ഥാനക്കാരുടെ ഭാഷയിൽ “മല്ലു ഇംഗ്ലീഷ്“) നമ്മിൽ ഭൂരിപക്ഷവും ശ്രമിക്കാറ്. ഭാഷയിൽ എത്രതന്നെ പ്രാവീണ്യമുണ്ടായാലും, ഉച്ചാരണം മോശമായാൽ എല്ലാം തീർന്നു. അതുകൊണ്ടാണ്, അന്യ സംസ്ഥാനങ്ങളിൽ ജോലിക്കെത്തുന്ന മലയാളികൾ പലരും ഇംഗ്ലീഷിന്റെ കാര്യത്തിൽ പലപ്പോഴും അപഹാസ്യരാവുന്നത്. ഇതിന് ഒറ്റ പോംവഴിയേയുള്ളൂ. മലയാളത്തെ മലയാളമായി നാം ഉച്ചരിക്കാറുള്ളതുപോലെ, ഇംഗ്ലീഷിനെ ഇംഗ്ലീഷായി തന്നെ ഉച്ചരിക്കാൻ ബോധപൂർവം ശ്രമിക്കുകയും പഠിക്കുകയും വേണം.

മലയാളത്തില്‍ നിന്ന് വിഭിന്നമായ ഭാഷയാണ് ഇംഗ്ലീഷെന്നും, വ്യാകരണ നിയമങ്ങളെ പോലെ തന്നെ ഉച്ചാരണത്തിലും ഇംഗ്ലീഷിന് അതിന്റേതായ സമ്പ്രദായങ്ങൾ ഉണ്ടെന്നുമുള്ള അടിസ്ഥാന സത്യമാണ് ആദ്യം നാം മനസിലാക്കേണ്ടത്. വെള്ളത്തെ വള്ളമെന്നോ, മീനിനെ മാനെന്നോ ഉച്ചരിച്ചാൽ അർത്ഥം മാറുന്നതുപോലെ, ഇംഗ്ലീഷ് വാക്കുകളെ ഉച്ചരിക്കേണ്ട വിധത്തില്‍ ഉച്ചരിച്ചില്ലെങ്കില്‍, അർത്ഥം മാറുക മാത്രമല്ല, ചിലപ്പോൾ വിപരീത ഫലവും ഉണ്ടായേക്കാം. (ഞാനൊരിക്കൽ Spam mails എന്ന് പറയേണ്ടതിന് പകരം, Sperm mails എന്ന് ഓഫീസിൽ തട്ടിവിട്ടു. അതിനെ ചൊല്ലി പലരും ഇന്നും എന്നെ കളിയാക്കാറുണ്ട്.) അതുകൊണ്ടുതന്നെ, വാക്കുകളുടെ ഉച്ചാരണ രീതി പഠിക്കുക എന്നതാണ് ഇംഗ്ലീഷ് ഭാഷാ പഠനത്തിലെ ഏറ്റവും ക്ലേശകരമായ അവസാന ഘട്ടം.

ലക്ഷക്കണക്കിന് വരുന്ന ഇംഗ്ലീഷ് വാക്കുകളുടെ ഉച്ചാരണം ഒരു പാഠ്യപദ്ധതിയിലൂടെ പഠിച്ചെടുക്കുക അത്ര പ്രായോഗികമല്ല. എങ്കിലും, കഴിഞ്ഞ ലേഖനത്തിൽ പ്രതിപാദിച്ചതുപോലെ, റേഡിയോ, സിനിമ തുടങ്ങിയ ഉപാധികളിലൂടെ ഇംഗ്ലീഷ് നിരന്തരം കേൾക്കുകയും, സംസാരിക്കുകയും ചെയ്താൽ ഒരു പരുധി വരെ ഈ നേട്ടം നമുക്ക് കൈവരിക്കാൻ സാധിക്കും. എന്നാലും, ഒരു അമേരിക്കാകാരനെയോ, ബ്രിട്ടീഷുകാരനെയോ പോലെ ഇംഗ്ലീഷ് സംസാരിക്കാൻ കഴിഞ്ഞു എന്ന് വരില്ല. കാരണം, അവർ നേറ്റീവ് ഇംഗ്ലീഷ് സ്പീക്കേഴ്സും, നാം മലയാളം സ്പീക്കേഴ്സും ആണ്. അല്ലെങ്കിൽ, അമേരിക്കയിലേ ബ്രിട്ടനിലോ പോയി ഏതാനും മാസം താമസിച്ച് ഇംഗ്ലീഷ് പഠിക്കണം, ചില നടന്മാർ ചെയ്യാറുള്ളതുപോലെ. (ഹൃത്വിക് റോഷൻ ഏതോ ഒരു സിനിമയ്ക്കായി ലണ്ടനിൽ പോയി മൂന്ന് മാസം താമസിച്ച് ഇംഗ്ലീഷ് പഠിച്ചതായി പത്രത്തിൽ വായിച്ചതോർക്കുന്നു.) പക്ഷേ, എല്ലാവർക്കും ഇംഗ്ലീഷ് പഠിക്കാനെന്നും പറഞ്ഞ് വിദേശ രാജ്യങ്ങളിൽ പോകാനൊക്കില്ലല്ലോ! എന്നും പറഞ്ഞ് പ്രതീക്ഷ കൈവിടേണ്ടതില്ല. ചില വ്യായാമങ്ങളിലൂടെയും, അഭ്യാസ മുറകളിലൂടെയും ഉച്ചാര ശുദ്ധി നമുക്കും നേടാനാവും. എന്തൊക്കെയാണ് ആ വ്യായാമ മുറകൾ?

നാക്ക് അണ്ണാക്കില്‍ തൊടാതെ ‘ടയര്‍’ എന്ന വാക്ക് ഉച്ചരിക്കാന്‍ ശ്രമിച്ചുനോക്കൂ…. കഴിയില്ല! കാരണം, ‘ട’ എന്ന അക്ഷരം നാവില്‍ ജന്‍‌മമെടുക്കണമെങ്കില്‍, നാക്ക് അണ്ണാക്കിലേക്ക് മടക്കിയതിന് ശേഷം ശക്തിയായി മുന്നോട്ട് തള്ളപ്പെടണം. കീഴ്ചുണ്ടില്‍ പല്ല് സ്പര്‍ശിക്കാതെ ‘വ’ എന്ന് പറഞ്ഞുനോക്കൂ… അതിനും കഴിയില്ല. ഇങ്ങനെ ഏതൊരു അക്ഷരമെടുത്താലും, അവ ഉച്ചരിക്കുന്നതിന് നമ്മുടെ നാ‍വും, ചുണ്ടുകളും പ്രത്യേക രീതികളിൽ വളയുകയും തിരിയുകയും മടങ്ങുകയുമൊക്കെ ചെയ്യുന്നുണ്ട്. നാവിന്‍റെയും ചുണ്ടുകളുടെയും സ്വനപേടകത്തിന്‍റെയും ഈ ചലനങ്ങളാണ് സ്വരങ്ങളുടെ സ്വഭാവം നിര്‍ണ്ണയിക്കുക. ഒരു വാക്ക് ഉച്ചരിക്കുമ്പോൾ നിയതമായ രീതിയിൽ നാവോ ചുണ്ടുകളോ ചലിക്കുന്നില്ല്ലെങ്കിൽ ശരിയായ ഉച്ചാരണം പുറത്ത് വരില്ല. ഇംഗ്ലീഷ് ഉച്ചാരണത്തിനും ഇത് ബാധകമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഉദാഹരണത്തിന്, WE (ഞങ്ങള്‍) എന്ന പദം ‘വി’ എന്ന് മലയാളത്തില്‍ പറയുന്നത് പോലെ കീഴ്ച്ചുണ്ട് കടിച്ചുകൊണ്ടല്ല ഉച്ചരിക്കേണ്ടത്. മറിച്ച്, ‘ഉ’ ഉച്ചരിക്കുന്നതുപോലെ ചുണ്ടുകള്‍ രണ്ടും വൃത്താകൃതിയില്‍ ഉരുട്ടി വേണം ‘വി’ എന്ന് പറയാന്‍. അതുപോലെയാണ് ZOO (മൃഗശാല) എന്ന വാക്ക് ഉച്ചരിക്കുമ്പോഴും. ‘സൂ’ എന്ന സ്വരത്തിന് പകരം, തേനിച്ചകള്‍ പുറത്തുവിടുന്ന ‘zzz’ എന്ന ശബ്ദമാണ് ZOO ഉച്ചരിക്കുമ്പോള്‍ പുറത്തുവിടേണ്ടത്. 26 അക്ഷരങ്ങള്‍ മാത്രമുള്ള ഇംഗ്ലീഷില്‍ 52 സ്വരങ്ങളുണ്ടെന്ന് കേള്‍ക്കുമ്പോൾ തന്നെ മനസിലാക്കണം അവയെല്ലാം 52 രീതികളിലാണ് ഉച്ചരിക്കപ്പെടുന്നതെന്ന്. മലയാളത്തിൽ ആകെയുള്ളത് 14 സ്വരാക്ഷരങ്ങളാണ്. ഇതിൽ നിന്ന് നാം എന്താണ് മനസിലാക്കുന്നത്. ഇംഗ്ലീഷിലുള്ള പകുതിയിലേറെ സ്വരങ്ങളും മലയാളത്തിൽ ഇല്ല. (ഉദാഹരണത്തിന് Zoo എന്ന വാക്കിലെ ‘zzz’ എന്ന ശബ്ദം). അതുകൊണ്ടുതന്നെ, ആ സ്വരങ്ങൾ ഉച്ചരിക്കാൻ നമ്മുടെ നാവ് പരിശീലിച്ചിട്ടില്ല. പ്രശ്നങ്ങളുടെയെല്ലാം തുടക്കം ഇവിടെ നിന്നാണ്. ഏതായാലും, ബോധപൂര്‍വമായ ശ്രമങ്ങളിലൂടെ നാവിന് വഴങ്ങാത്ത സ്വരങ്ങളെ നമുക്ക് സ്വായത്തമാക്കാനാവും. അതിനെയാണ് അധര വ്യായാമം അല്ലെങ്കിൽ Tongue Exercises എന്ന് പറയുന്നത്. Tongue Exercises രണ്ട് വിധം ഉണ്ട്. 1. Tongue-Twisters 2. Vocal Exercises.

Tongue-Twisters നെയും Vocal Exercises നെയും കുറിച്ച് നോക്കുന്നതിന് മുമ്പ് ഒരു രസകരമായ കാര്യം കൂടി ചേര്‍ക്കട്ടെ! ഒരു ഇംഗ്ലീഷുകാരന്‍റെ വായ ചലിക്കുന്ന രീതിവച്ചുതന്നെ അയാള്‍ എന്താണ് സംസാരിക്കുന്നതെന്ന് ഇംഗ്ലീഷറിയാവുന്ന ഒരാള്‍ക്ക് മനസിലാക്കാന്‍ സാധിക്കും. ബധിരര്‍ക്കായി വാര്‍ത്ത വായിക്കുന്ന സ്ത്രീ ആംഗ്യങ്ങള്‍ക്കൊപ്പം വായ ചലിപ്പിക്കുന്നതും കണ്ടിരിക്കുമല്ലോ! അതിന്‍റെ ഉദ്ദ്യേശവും ഇതുതന്നെ തന്നെ. എന്നാല്‍ മലയാളിയുടെ വായ ചലിക്കുന്നത് നോക്കി അയാള്‍ എന്താണ് പറഞ്ഞതെന്ന് ഊഹിക്കാന്‍ ഒറ്റ മനുഷ്യര്‍ക്കും കഴിയില്ല. അതാണ് ഇംഗ്ലീഷും മലയാളവും തമ്മിലുള്ള വ്യത്യാസം. മലയാളം നമുക്ക് ഇഷ്ടമുള്ളത് പോലെ പറയാം, എന്നാല്‍ ഇംഗ്ലീഷ് അങ്ങനെയല്ല! ഇംഗ്ലീഷിലെ ഓരോ വാക്കിനും അതിന്‍റേതായ ഉച്ചാരണശൈലിയും, ഊന്നലും (accent), വായ് ചലനങ്ങളുമുണ്ട്. (ഇംഗ്ലീഷ് എന്ന് പൊതുവേ പറഞ്ഞാലും, ഇംഗ്ലീഷ് തന്നെ ഒൻപത് വിധത്തിൽ സംസാരിക്കപ്പെടുന്നുണ്ട്. അമേരിക്കൻ ഇംഗ്ലീഷ്, ബ്രിട്ടീഷ് ഇംഗ്ലീഷ്, ഐറിഷ് ഇംഗ്ലീഷ്, സ്കോട്ടിഷ് ഇംഗ്ലീഷ്, വേൽ‌ഷ് ഇംഗ്ലീഷ്, ഓസ്ട്രേലിയൻ ഇംഗ്ലീഷ്, കനേഡിയൻ ഇംഗ്ലീഷ്, ഇന്ത്യൻ ഇംഗ്ലീഷ്, സൌത്ത് ആഫ്രിക്കൻ ഇംഗ്ലീഷ് എന്നിവയാണ് അവ. പദങ്ങളുടെ ഉച്ചാരണം കൊണ്ടും വാക്കുകളുടെ അർത്ഥ വ്യതിയാനം കൊണ്ടും ഓരോ ഇംഗ്ലീഷും വ്യത്യാസപ്പെട്ടിരിക്കും. അതിനാൽ, ഓരോരുത്തർക്കും ഏത് ഇംഗ്ലീഷാണ് പഠിക്കേണ്ടതെന്ന് സ്വയം തീരുമാനിച്ച ശേഷം വേണം accent പഠനം ആരംഭിക്കാൻ!)

പാഠം ഒന്ന്: Tongue-Twisters

കുട്ടിക്കാലത്ത് ക്ഷ, ഭ, ഴ എന്ന് അക്ഷരങ്ങള്‍ ആവര്‍ത്തിച്ചാവര്‍ത്തി പറഞ്ഞ് നാക്കിന്‍റെ വഴക്കിക്കൊണ്ടുവരുന്നതു പോലള്ള അഭ്യാസങ്ങളാണ് Tongue-Twisters. സുഗമമായി പറയാന്‍ സാധിക്കാത്ത വാക്യങ്ങളെയാണ് Tongue-Twisters ആയി ഉപയോഗിക്കാറ്. “ആന അലറലോടലറല്‍, പത്ത് പച്ചത്തത്ത……. ചത്തുകുത്തിയിരുന്നു” എന്നിങ്ങനെ മലയാളത്തില്‍ പ്രസിദ്ധമായ Tongue-Twisters നമ്മുടെ നാവിനെ വഴക്കാന്‍ സഹായിക്കുക മാത്രമല്ല, ഉച്ചാരണശുദ്ധിയുണ്ടാക്കുകയും ചെയ്യുന്നു. ഇംഗ്ലീഷില്‍ പ്രസിദ്ധമായ ചില Tongue-Twisters താഴെ കൊടുക്കുന്നു. നാവ് നിങ്ങളെ അനുസരിക്കുന്നുണ്ടോ എന്ന് പരീക്ഷിച്ചുനോക്കൂ! അനുസരിക്കുന്നില്ലെങ്കില്‍, പരിശീലനം തുടരൂ…

1. A proper copper coffee pot.

2. Around the rugged rocks the ragged rascals ran.

3. Long legged ladies last longer.

4. Mixed biscuits, mixed biscuits.

5. A box of biscuits, a box of mixed biscuits and a biscuit mixer!

6. Peter Piper picked a peck of pickled pepper. Did Peter Piper pick a peck of pickled pepper? If Peter Piper picked a peck of pickled pepper. Where’s the peck of pickled pepper Peter Piper picked?

7. Pink lorry, yellow lorry.

8. Red leather, yellow leather, red leather, yellow leather.

9. She sells sea-shells on the sea-shore.

10. The sixth sick Sheik’s sixth sheep is sick.

11. Three grey geese in green fields grazing.

12. We surely shall see the sun shine soon.

13. Peter pepper’s practical prescriptions for plain and perfect pronunciation.

14. Peter pepper’s elder daughter bought some butter, but the butter was bitter. so she bought some better butter to make the bitter butter better.

15. She sells seashells on seashore

പാഠം രണ്ട്: Vocal Exercises

ഗായകന്‍ സാധകം ചെയ്യാറുണ്ടെന്ന കാര്യം നമുക്കറിയാമല്ലോ! എന്താണ് സാധകം കൊണ്ട് ഉദ്ദേശിക്കുന്നത്? ശബ്ദവും ഉച്ചാരണവും നന്നാക്കുന്നതിനുള്ള ചില വ്യായമ മുറകളാ‍ണവ. ഇതേ വ്യായാമ മുറകളാണ് ഇംഗ്ലീഷ് ഭാഷാ സാധകരും ചെയ്യേണ്ടത്. (അതിന് നെഞ്ചോളമുള്ള വെള്ളത്തില്‍ ഇറങ്ങിനില്‍ക്കേണ്ടതില്ല.) ഭാഷ ആധികാരികമായി ഉച്ചരിക്കാന്‍ പാകത്തിന് നാവിനെ നിയന്ത്രണത്തിലാക്കുക എന്നതാണ് ഇത്തരം വ്യായാമങ്ങള്‍ കൊണ്ട് ഉദ്ദ്യേശിക്കുന്നത്. ചില വ്യായാമങ്ങള്‍ താഴെ…

1. ശ്വാസം നന്നായി വലിച്ചതിന് ശേഷം, ശ്വാസം തീരുന്നതുവരെ ‘ആ’ എന്ന സ്വരം നിര്‍ത്താതെ നീട്ടി പറയുക. (ആ‍ ആ ആ ആ ആ ആ ആ ആ ആ ആ ആ ആ ആ….. കുറഞ്ഞത് ഒരു മിനിറ്റ്). ഇങ്ങനെ മൂന്ന് തവണ ആവര്‍ത്തിച്ചശേഷം, താഴത്തെ ശ്രുതിയിലും മുകളിലുള്ള ശ്രുതിയിലും ശ്രമിക്കുക.

2. ‘ആ’ എന്ന സ്വരത്തിന് ശേഷം, ‘ഇ’ എന്ന സ്വരത്തില്‍ മുകളില്‍ പറഞ്ഞത് ആവര്‍ത്തിക്കുക. (അങ്ങനെ അ, ഇ, ഉ, എ, ഒ, അം എന്നീ സ്വരങ്ങളിലെല്ലാം ചെയ്യേണ്ടതാണ്.)

3. സ്വനപേടകത്തിന് വഴക്കം നല്‍കുക എന്ന ഉദ്ദ്യേശത്തോടെ ചെയ്യേണ്ട വ്യായാമമാണ് അടുത്തത്; clockwise-ല്‍ തല പതിനഞ്ച് തവണ ചുറ്റുക. ഇങ്ങനെ മൂന്ന് തവണ ചെയ്ത ശേഷം anticlockwise-ല്‍ ആവര്‍ത്തിക്കുക. അതിന് ശേഷം തല മുകളിലേക്കും താഴേക്കും (up and down) ചലിപ്പിച്ച് വ്യായാമം പതിനഞ്ച് തവണ തുടരുക. അതുകഴിഞ്ഞ്, വശങ്ങളിലേക്ക് തിരിച്ച് പരിശീലനം തുടരുക.

4. നാക്കിനെ വഴക്കിയെടുക്കുന്നതാണ് അടുത്ത ഇനം; എത്രത്തോളം നാക്കിനെ പുറത്തേക്ക് നീട്ടാമോ അത്രയും പുറത്തേയ്ക്ക് നീട്ടുക, പിന്നെ എത്രത്തോളം അകത്തോട്ട് വലിക്കാമോ അത്രത്തോളം അകത്തോട്ടും വലിക്കുക. ഇങ്ങനെ പതിനഞ്ച് തവണ ചെയ്യുക. അതിന് ശേഷം, നാക്ക് ‌clockwise-ല്‍ പതിനഞ്ച് തവണ ചുറ്റുക. അതുകഴിഞ്ഞ് anticlockwise-ല്‍ ആവര്‍ത്തിക്കുക. സ്വനപേടകത്തിനായി ചെയ്തതുപോലെ, നാവ് ഇരുവശങ്ങളിലേക്കും, പിന്നെ മുകളിലേക്കും താഴേക്കും ആവര്‍ത്തിക്കുക.

5. ശ്വാസകോശത്തിന് നല്‍കുന്ന പരിശീലനമാണ് അടുത്തത്; ശ്വാസം നന്നായി വലിച്ച് (inhale), എത്രത്തോളം നേരം ശ്വാസം പിടിച്ച് നില്‍ക്കാന്‍ കഴിയുമ്പോള്‍ അത്രം നേരം നില്‍ക്കുക. ഇത് മൂന്ന് തവണ ആവര്‍ത്തിക്കുക. അതുകഴിഞ്ഞ്, ശ്വാസകോശത്തിലെ സകല വായുവും പുറത്തേക്ക് വിട്ട ശേഷം (exhale), ശ്വാസം ഉള്ളിലേക്ക് വലിക്കാതെ ആവുന്നത്ര നേരം നില്‍ക്കുക. പിന്നെ ഇത് മൂന്ന് തവണ ആവര്‍ത്തിക്കുക.

യോഗയിലെ ചില ആസനങ്ങളോട് ഈ വ്യായാമമുറകള്‍ സാമ്യമുണ്ടെന്ന് മനസിലായിരിക്കുമല്ലോ! ഈ വ്യായാമമുറകള്‍ സ്ഥിരമായി ചെയ്യുന്നതിലൂടെ നമ്മുടെ നാവും, സ്വനപേടകവും നിയന്ത്രണവിധേയമാവുകയും അതിലൂടെ ഭാഷോച്ചാരണം സുഗമമാവുകയും ചെയ്യും. ഇംഗ്ലീഷിന് മാത്രമല്ല, എല്ലാ ഭാഷകള്‍ക്കും ഇത് ബാധകമാണ്. പ്രാതലിന് മുമ്പുള്ള അരമണിക്കൂറാണ് വ്യായാമം ചെയ്യാൻ പറ്റിയ സമയം. ചിലര്‍ക്കെങ്കിലും ഈ ലേഖനം പ്രയോജനപ്പെടുമെന്ന പ്രത്യാശയോടെ നിർത്തട്ടെ.

(american accent training mp3, british accent training mp3 എന്നൊക്കെ ഗൂഗിൽ ചെയ്താൽ ധാരാളം ഓഡിയോ ഫയലുകൾ ഡൌൺലോഡ് ചെയ്യാവുന്നതാണ്.)

Saturday, May 28, 2011

പടച്ചോനെ കാണ്മാനില്ല!


“ദൈവത്തെ കാണ്മാനില്ല“
ബ്രേക്കിംഗ് ന്യൂസ്!

വാര്‍ത്ത പരക്കുകയാണ്.
ആറ്റം ബോംബിട്ട പോലെ
ജനം പരക്കം പായുകയാണ്.
കൂട്ടമണി മുഴങ്ങി
കൂട്ടക്കരച്ചിൽ തുടങ്ങി
തിരച്ചിൽ തുടങ്ങി
എന്താ പറ്റിയത്?
വാർത്തയാരാ ബ്രേക്ക്
ചെയ്തത്?
അതോ വെറും റൂമറോ?
ആര്‍ക്കുമറിയില്ല
ആകെ പ്രശ്നം!

ഇനി ആരോട് നമ്മൾ പ്രാര്‍ത്ഥിക്കും?
ആര് പ്രപഞ്ച ചക്രം തിരിക്കും?
ഇനി നമ്മുടെ ഭാവി?
പോപ്പ് എന്ത് പറയുന്നു?
അമേരിക്കയുടെ നിലപാടെന്താവും?
സെൻസെക്‌സ് തകരുമോ?
കുറ്റകൃത്യങ്ങൾ പെരുകുമോ?
എന്നിങ്ങനെ,
നൂറ് കൂട്ടം പോസ്റ്റുകൾ
ഒറ്റ ദിവസം കൊണ്ട്
ബ്ലോഗർമാർ എഴുതിക്കൂട്ടി.
എഴുതാനറിയാത്തവർ
ഫേയ്സ് ബുക്കിലും ട്വിറ്ററിലും
അങ്ങോട്ടുമിങ്ങോട്ടും കയർക്കുന്നു,
കരയുന്നു, വികാരം പങ്കുവയ്ക്കുന്നു.

പൊലീസും സകല മതക്കാരും
എല്ലാം അരിച്ച് പെറുക്കുകയാണ്.
നിരീശ്വരവാദികളും മുന്നിലുണ്ട്,
കലാപമുണ്ടായാൽ
തടി രക്ഷിക്കണ്ടേ?
രാഷ്ടീയക്കാരും ഒപ്പം കൂടി.
അടുത്ത മാസം ഇലക്ഷൻ.
ഫണ്ട് വേണം.
ബക്കറ്റ് പിരിവിന് തക്ക നേരം.
ദൈവാന്വേഷണ നിധികൾ
കവിഞ്ഞൊഴുകി.

ദേവാലയങ്ങളില്‍ കക്ഷി പണ്ടേയില്ല,
ഹൃദയവും കരളും കാലിയാണ്.
പ്രസംഗവേദിയില്‍ പുള്ളി കയറാറില്ല
വീടുകളില്‍ പണ്ടേ സീറ്റുമില്ല
പിന്നെ, ഇങ്ങേരിതെവിടെ പോയി?
റിപ്പോട്ടറോട് ചാനലുകാരൻ
ചോദിക്കുന്നു.
വിക്കിയും തിക്കിയും ദൈവത്തിന്റെ
ജീവചരിത്രം മുഴുവൻ വിളമ്പി
ഒടുവിൽ അയാൾ പറയുന്നു:
“നോ ഐഡിയ!“

പാതിരിമാരും സ്വാമിമാരും
തെരുവിലുറങ്ങി.
കന്യാസ്ത്രീകളും ഒപ്പം കൂടി
കുറേ സ്ത്രീകളും ഒപ്പമുണ്ട്
കൊടി കെട്ടി കവലയില്‍ സമരമായി.
പൊലീസ് അനാസ്ഥ,
അന്വേഷണം ഇഴയുന്നു
എന്നൊക്കെ ആരോപണം.
കോടതി ഇടപെട്ടു
കേസിപ്പോൾ സിബിഐക്ക്!

തെളിവെടുപ്പ് നടക്കുന്നു
കൂടെ നിന്നവരും കൂടെ നടന്നവരും
അങ്ങോട്ടുമിങ്ങോട്ടും കൈമലര്‍ത്തി
“ദൈവത്തെ കണ്ട് നാള്‍ പലതായി“
സ്റ്റേറ്റ്മെന്‍റ് നല്‍കിയവര്‍ തടിയൂരി

സാക്ഷികളില്ല, തെളിവുമില്ല
കേസിനി മുന്നോട്ടെങ്ങനെ പോകും?
“കട്ടവന്‍ പോയാല്‍ കിട്ടിയവന്‍“
ശത്രുക്കളെല്ലാം അകത്തായി
നിരീശ്വര-ഭൌതിക വാദികള്‍,
പാപികള്‍, പണക്കാര്‍, വാറ്റുകാരും
കള്ളസ്വാമികൾ
എല്ലാവരും പിടിയിലായി.

“വിവരം ലഭിച്ചവര്‍ വിളിക്കുക
പ്രതിഫലം കാണിക്ക മുഴുവന്‍“!
പത്രത്തിലെല്ലാം പരസ്യം വന്നു
കണ്ടവര്‍ ചിലര്‍ ഫോണ്‍ വിളിച്ചു
കോടികള്‍ തന്നാല്‍ വിവരം തരാം.
ശരിയെന്ന് ഇങ്ങേതല.
കിട്ടിയ വിവരങ്ങൾ ഫേയ്ക്കാണെന്ന്
പിന്നെ തെളിഞ്ഞു,
ഫോൺ ചെയ്തവരെല്ലാം
അകത്തുമായി.

മതങ്ങളെല്ലാം ഒത്തുകൂടി
കർമ്മപരിപാടികൾ
പ്ലാൻ ചെയ്യുന്നു.
ദൈവത്തെ കൊണ്ടിനി കാര്യമുണ്ടോ?
“പോയവന്‍ പോട്ടെ“ എന്ന് ചിലര്‍.
ദൈവമില്ലെങ്കിൽ പൂട്ടിപ്പോകുമെന്ന്
മറ്റുചിലർ.

“ദൈവം കൊലചെയ്യപ്പെട്ടു“
-അടുത്ത ബ്രേക്കിംഗ് ന്യൂസ് -

പൂടയോ തുണിയോ മറ്റോ
കിട്ടിയത്രേ!
ആരാണിത് ചെയ്തത്?
മതസ്ഥരെല്ലാം വാളെടുത്തു
സര്‍ക്കാരിനെ പച്ച തെറിവിളിച്ചു
“ദൈവത്തിന് കാവല്‍ നല്‍കിയില്ല.“
പിന്നെ,
ഹര്‍ത്താല്‍, ജാഥ, പ്രക്ഷോഭങ്ങള്‍…

“ദൈവം അഫ്ഗാനിൽ ബന്ദി‍“
ആഴ്ച കഴിഞ്ഞ് ഫ്ലാഷ് ന്യൂസ്

“ചുമ്മാ പുളുവടിക്കരുത്,
കക്ഷി ഇവിടില്ല”
അഫ്ഗാൻ  നേതൃത്വം ആണയിട്ടു.
വിശ്വാസമില്ലെന്ന് അമേരിക്ക.
ആകാശക്കണ്ണുകള്‍ അരിച്ചുപെറുക്കി.
“ദൈവം അഫ്ഗാനിൽ തന്നെ“
എന്ന് സ്ഥിരീകരണം.

“ഓപ്പറേഷൻ പ്ലൂട്ടോ സ്ഫിയർ”
സേന കോംബൌണ്ടിൽ ഇടിച്ചിറങ്ങി
തുരുതുരാ വെടി, ചറപറാ ബോംബ്.
നാല് മണി നേരത്തെ
ശ്രമത്തിനൊടുവിൽ
ദൈവത്തെ രക്ഷിച്ചു
ഒരു പോറൽ പോലുമില്ലാതെ!
ഇപ്പോൾ കക്ഷി കടലിലെ ഏതോ
ഒളിസങ്കേതത്തിൽ.

നാട്ടിലെങ്ങും ആഘോഷം!
ദൈവത്തെ ഇനിയാരും തൊടാൻ പാടില്ല.
കനത്ത സുരക്ഷയും
ഇൻഷ്വറൻസും വേണം.
ദൈവത്തിന്റെ
സിംഹാസന പുനരവരോധനവും
ഉടൻ വേണം.
ഒരുക്കങ്ങളെല്ലാം പൂർത്തിയായി.

***************************************

പ്രാപഞ്ചിക യാത്ര ഉഗ്രന്‍!
ടൂര്‍ കഴിഞ്ഞ് ദൈവമെത്തി.
സ്വർഗ വാതിലിൽ ദൈവം മുട്ടി
“ആരാ?“
വാതിൽ തുറന്ന് പത്രോസ് കേട്ടു.
“ഞാനാ”
എന്ന് ദൈവം.
“ഞാനെന്ന് വച്ചാൽ?“
പിന്നെയും ചോദ്യം.
“ഞാൻ തന്നെ” -- ഉത്തരം.
പത്രോസ് ക്ഷുഭിതനായ്
വാതിലടച്ചു.
ദൈവം മതിൽ ചാടി
അകത്ത് കടന്നു.
കാര്യമുണ്ടായില്ല!
കക്കാ‍നറിയില്ല, നിക്കാനറിയില്ല.
കാവൽക്കാർ കക്ഷിയെ
വരിഞ്ഞുകെട്ടി.
സിംഹാസന സമക്ഷം ഹാജരാക്കി.

“ഇതാരാണ്ടപ്പാ എന്റെ സ്ഥാനത്ത്
വേറൊരുത്തൻ?“
ദൈവത്തിന്റെ കണ്ണ്
തള്ളിപ്പോയി.
സൂക്ഷിച്ച് നോക്കി വാപൊളിച്ചു.
“ഇത് ലവനല്ലേ, ചെകുത്താനല്ലേ?”
“ഇവനെങ്ങനെ ഇവിടെ വന്നു?”

സിംഹാസനസ്ഥൻ എഴുന്നേറ്റു.
പടികളിറങ്ങി താഴെ വന്നു.
“ഇവനാണോ സ്വർഗത്തിൽ
തള്ളിക്കയറിയവൻ?“
അതേയെന്ന് മാലാഖമാർ!

സ്വർഗം കീഴടക്കാൻ
പലരും നടക്കുന്നുണ്ട്,
വേഷം മാറിയെത്തിയ ചെകുത്താനാവും
പാതാളത്തിലേക്ക് തള്ളിക്കോ
എന്ന് വിധി വാചകം.

Friday, May 27, 2011

മടക്കയാത്രയിൽ കാലിടറുമ്പോൾ!


ആവേശകരമായ വേനൽ അവധി കഴിഞ്ഞ് ക്ലാസിലെത്തിയ കുട്ടികളുടെ മുഖത്ത് നിഴലിക്കാറുള്ള വിരസത..., നിരുത്സാഹം! കടലാസുകൾ നിരത്തിയ മേശയ്ക്ക് മുന്നിൽ ചിന്താ നിമഗ്നയായിരുന്ന അവളുടെ മുഖത്തും അവയായിരുന്നു. രാത്രി ഏറെ വൈകിയിരുന്നു, എന്നിട്ടും ഒരു വരി പോലും എഴുതാൻ അവൾക്കിതുവരെ കഴിഞ്ഞിട്ടില്ല. ആശയങ്ങൾ പിടി കൊടുക്കാതെ അവൾക്ക് ചുറ്റും ഓടികളിച്ചു. വാക്കുകൾ അവൾക്ക് നേരെ കല്ലുകൾ എറിഞ്ഞു. അക്ഷരങ്ങള്‍ അടുക്കിയും വിളക്കിയും തഴമ്പ് വീണ അവളുടെ കൈകളിൽ നിന്ന് എഴുത്തിന്റെ അനുഭവം മാഞ്ഞുപോയിരുന്നു, അങ്ങനെ മാർദ്ദവമായ കൈകളിൽ നിന്ന് ആശയങ്ങൾ പലതും വഴുതി പോകുന്നു. പിടി കിട്ടിയ ചില ബലഹീന ആശയങ്ങൾ ശൂന്യമായ മനസിൽ പ്രാണവായു കിട്ടാതെ മരിച്ചുവീഴുന്നു. അവയുടെ ശവശരീരങ്ങൾ കൊണ്ട് നിറഞ്ഞ ചിന്താമണ്ഡലം സ്മശാന സമമായി വിറങ്ങലിച്ച് നിൽക്കുന്നു. മലച്ചുകിടക്കുന്ന ആ മൃതദേഹങ്ങളെ കാണുമ്പോൾ, പിടി തരാതെ തനിക്ക് ചുറ്റും പല്ലിളിച്ച് ചുറ്റുന്ന ചിന്തകളെ കാണുമ്പോൾ അടക്കാനാവാത്ത അരിശം, അപകര്‍ഷതാബോധം, കുറ്റബോധം... തനിക്ക് എന്താണ് സംഭിച്ചത്? മുന്നോട്ട് നീങ്ങാൻ വഴിയില്ലാതെ പാറക്കെട്ടുകൾക്കിടയിലെവിടെയോ അകപ്പെട്ടതുപോലെ! ആ മനശ്ചാഞ്ചല്യത്തിൽ നിഷ്ക്രിയയായി അവൾ ഇരുന്നു. അപ്പോഴും, അതൊന്നുമറിയാതെ ഗോപിയേട്ടൻ കൂര്‍ക്കം വലിച്ചുറങ്ങുന്നുണ്ടായിരുന്നു!

സമയം രാത്രി 12:45. ഒരിക്കല്‍ കൂടി ഇതുപോലെ എഴുതാന്‍ ഇരിക്കാനാവുമെന്ന് കരുതിയതല്ല. വിവാഹത്തോടെ എല്ലാം അവസാനിച്ചെന്ന് കരുതി. എങ്കിലും അതുണ്ടായില്ല, അവൾ അത്ഭുതത്തോടെ ഓർത്തു. ഗോപിയേട്ടന്റെ കൈപിടിച്ച് ജനിച്ച വീട്ടിന്റെ പടിയിറങ്ങുമ്പോൾ, ഒരു കാലത്ത് കവിതകൾ കൊണ്ട് നിറച്ച ഡയറികളും ഓർമ്മക്കുറിപ്പുകളും മനപ്പൂർവം ഉപേക്ഷിച്ചതാണ്, അതും അമ്മയുടെ നിർബന്ധം മൂലം! കല്യാണം കഴിഞ്ഞാൽ പിന്നെ നിന്നുതിരിയാൻ സമയമുണ്ടാവില്ലെന്നും, ഇനിയെങ്കിലും ഈ “ഭ്രാന്ത്” അവസാനിപ്പിക്കണമെന്നുമായിരുന്നു അമ്മയുടെ ശകാരം. അനുഭവസ്ഥയായ അമ്മയുടെ വാക്കുകൾ അനുസരിക്കണമെന്ന് തോന്നി. അമ്മ പറഞ്ഞത് പകുതി ശരി, അവൾ ഓർത്തു. അപ്രതീക്ഷിതമായി കാലം വച്ചുനീട്ടിയ മധുവിധുവിനും പ്രേമ സല്ലാപത്തിനുമിടയിൽ അവളിലെ എഴുത്ത് കാലഹരണപ്പെട്ട് പോയി, കുറച്ച് കാലം...! അപ്പോഴൊക്കെ അമ്മ പറഞ്ഞ വാക്കുകളുടെ പൊരുൾ അവൾ ഓർത്തു. മനസിന്റെ ഉള്ളറകളിലെവിടെയോ കവിതകളായി ഒളിപ്പിച്ച വിയർപ്പുമുട്ടലുകളെ ഞെക്കിപ്പിഴിഞ്ഞ്, അതിന്റെ നീരും സത്തയും പുറത്തെടുക്കാൻ പോന്ന ഒരു പൌരുഷത്തെ സ്വന്തമാക്കിക്കഴിയുമ്പോൾ, വാക്കുകളെ വികാരങ്ങൾ അമർച്ച ചെയ്യുന്നു, അതല്ലേ തനിക്കും സംഭവിച്ചത്? അവൾ ചോദിച്ചു. ജന്‍‌മസാഫല്യമെന്ന പോലെ, ഏതോ ഒരു നിർവൃതിയിൽ ശരീരങ്ങൾ ജഢസമാനം മുകളിലേക്ക് നോക്കിക്കിടക്കുമ്പോഴും, ആ മാസ്മരികതയുടെ കാന്തിക വലയത്തിൽ ജീവിതം തുടർന്നങ്ങോട്ട് ഭ്രമണം ചെയ്യാനാരംഭിക്കുമ്പോഴും, എഴുത്തുകാരി മരിക്കുന്നു. പറയാൻ പരിദേവനങ്ങളോ, വിയർപ്പുമുട്ടലുകളോ ഇല്ലാതിരിക്കുമ്പോൾ കവിത ജനിക്കുന്നതെങ്ങനെ? എന്നാൽ, വൈകാതെ സ്ഥിതി മാറുന്നു, അപരിമേയമെന്ന് കരുതിയ നിർവൃതികളുടെ അടിത്തട്ടിൽ എഴുന്നേറ്റ് നിൽക്കുന്നത് സ്വാർത്ഥതയുടെയും അഹംഭാവത്തിന്റേയും മാസക്കഷ്ണമാണെന്ന് കാണുമ്പോൾ, പിന്നെ അവിടെ തെറിക്കുന്നത് പുരുഷ മേധാവിത്വത്തിന്റെ ജാരസന്തതികളാണെന്ന് മനസിലാവുമ്പോൾ! മധുവിധുവിന്റെ താല്‍ക്കാലികമായ അരാജകത്ത്വങ്ങള്‍ക്ക് ശേഷം, സ്വന്തം തിരിഞ്ഞ് നോക്കുമ്പോള്‍ ഒന്നുമില്ല, ഒന്നും!

ഈ ബോധോദയത്തിൽ നിന്നാണ് എഴുത്ത് പുനർജനിക്കുന്നത്. പക്ഷേ, അപ്പേഴേക്കും അക്ഷരങ്ങൾ മരിച്ചിട്ടുണ്ടാവും! ഭാവനകളിൽ അശ്ലീലാംശം കലർന്നിട്ടുണ്ടാവും, പ്രകൃതിയുടെ സ്പന്ദനങ്ങളോട് പഴയപോലെ പ്രതികരിക്കാൻ കഴിയാതായിട്ടുണ്ടാവും, നിസാര കാര്യങ്ങളോടുപോലും സംവേദിക്കാനുള്ള മനസിന്റെ കഴിവ് നഷ്ടമായിട്ടുണ്ടാവും, ഇന്ദ്രിയ ഗോചരത്വം നഷ്ടപ്പെട്ട് ചുട്ടുപൊള്ളുന്ന യാഥാർത്ഥ്യങ്ങൾക്ക് നടുവിലും കല്ലുപോലെ നിഷ്ക്രിയമായി നിൽക്കേണ്ട അവസ്ഥ വന്നിട്ടുണ്ടാവും, കാൽ‌പ്പനികത പഴയപോലെ ചിറകുവിരിക്കാതായിട്ടുണ്ടാവും... ഇത്തരം കീറാമുട്ടികൾ മാർഗ തടസം സൃഷ്ടിച്ചുകൊണ്ട് വെല്ലുവിളി നടത്തുന്നു. യുദ്ധത്തിനോ അനുരഞ്ജനത്തിനോ വഴിയില്ലാതെ അവൾ സ്വയം പഴിക്കുന്നു. പ്രകൃതിയിലെ ഓരോ കണികയെയും ലാളിക്കുകയും മുത്തമിടുകയും ചെയ്ത അവളുടെ നഷ്ടപ്പെട്ട ആത്മഹര്‍ഷത്തെ ഓർത്ത് അവൾ വിലപിക്കുന്നു. പ്രകൃതിയ്ക്ക് പ്രണയലേഖനം കൊടുത്ത അവളുടെ നിഷ്ക്കളങ്കതയെ തീവ്രമായി സ്മരിക്കുന്നു. എല്ലാറ്റിനുമൊടുവിൽ, സ്വാതന്ത്രത്തിന്‍റെ സ്വച്ഛ താഴ്വരയില്‍ നിർവിഘ്നം വിഹരിച്ച സ്വന്തം ഭാവനയെ മനപ്പുർവം ഭോഗിക്കാന്‍ വിട്ടുകൊടുത്തതിൽ അവൾക്ക് പശ്ചാത്താപം തോന്നും. ഈ ചിന്തകളായിരുന്നു അവളുടെ മനസ് നിറയെ!

അവൾ ഗോപിയേട്ടനെ നോക്കി. ശരീരപേശികളെ നന്നായി അയച്ച്, സായംസന്ധ്യയിൽ ലഭിച്ച നിര്‍വൃതിയുടെ ലഹരി നുകർന്ന് സുഖമായി കിടന്നുറങ്ങുന്ന അദ്ദേഹത്തെ കണ്ടപ്പോൾ അവൾക്ക് പരിഭവം തോന്നി, പിന്നെ ആഴമില്ലാത്ത ആവേശങ്ങളില്‍ കടിഞ്ഞാണ്‍ നഷ്ടപ്പെട്ട് തന്റെ പവിത്രമായ കവിഹൃദയത്തെ വ്യഭിചരിച്ചതിലുള്ള കുറ്റബോധവും. ആവേശങ്ങള്‍ മനുഷ്യന്‍റെ പാളിച്ചകളാണ്. അവ കെട്ടടങ്ങുമ്പോള്‍ അവശേഷിക്കുക ശൂന്യത മാത്രമായിരിക്കും, മരണത്തിന് പോലും നിർവചിക്കാൻ കഴിയാത്ത ശൂന്യത. അവൾക്ക് തോന്നി.

ടേബിള്‍ ലാബിന്‍റെ വെളിച്ചത്തില്‍ അവൾ ക്ലോക്കിലേക്ക് നോക്കി. മണി 1:30. രാപ്പകല്‍ വിശ്രമമില്ലാതെ കറങ്ങുന്ന ഫാനിന്‍റെ മുറുമുറുപ്പല്ലാതെ മറ്റൊന്നും കേള്‍ക്കുന്നില്ല. ഏറേ നാളത്തെ അജ്ഞാതവാസത്തിന് ശേഷം എഴുതാനിരുന്നപ്പോള്‍ ഉണ്ടായ പിരിമുറുക്കത്തില്‍ ഫാനിന്‍റെ മുരള്‍ച്ച പുശ്ചം കലര്‍ന്ന അടക്കം പറച്ചിലായി അവൾക്ക് തോന്നി. ഗത്യന്തരമില്ലാതെ, ഫാനിന്‍റെ വൈദ്യുതിബന്ധം വിച്ഛേദിച്ച് അവൾ സമാധാനിക്കാന്‍ ശ്രമിച്ചു. ഫാനിന്‍റെ ഇതളുകള്‍ സാവധാനം നിശ്ചലമായി. പിന്നെ, പരിപൂര്‍ണ്ണ നിശബ്ദത. സർവ ചരാചരങ്ങളും മരണത്തിലെന്നപോലെ കിടന്നുറങ്ങുമ്പോൾ, ഇനി താൻ മാത്രമേ “നിശ്ചലമാവാനുള്ളൂ“ എന്ന ഏകാന്തത അവളെ എന്തിനോ പ്രേരിപ്പിച്ചു, ഒരു നിമിഷത്തേക്കെങ്കിലും! എഴുത്ത് മരിക്കുമ്പോൾ ഒപ്പം ശരീരവും മരിക്കാൻ ആഗ്രഹിക്കുന്നത് തെറ്റാണോ? തനിക്ക് ചുറ്റും ആവീർഭവിക്കുന്ന ഏകാന്തതയെ മറികടക്കാനാനെന്ന പോലെ, എഴുതാന്‍ പറ്റിയ വിശേഷങ്ങള്‍ തിരഞ്ഞ് അവൾ പ്രയാണം ആരംഭിച്ചു. ആയിരം സൂര്യന്മാരുടെ പ്രകാശമൊക്കെയും ഒരു ബിന്ദുവില്‍ കേന്ദ്രീകരിക്കാന്‍ ശ്രമിക്കുന്നതുപോലെ വിഫലമായിരുന്നു ആ ശ്രമവും. ചിന്തകളെ ബിന്ദുവിൽ തറയ്ക്കാനുള്ള ഏകാഗ്രത കടം ചോദിക്കാൻ പോലും ആരുമില്ലെന്ന ദുഃഖം അവളെ തളർത്തി. എങ്കിലും, വിട്ടുകൊടുക്കാൻ അവൾ ഒരുക്കമായിരുന്നില്ല.

സമയം ഇഴഞ്ഞുനീങ്ങിക്കൊണ്ടിരുന്നു. ആഴമായ ചിന്തയ്ക്കൊടുവിൽ നിർണ്ണയിച്ച വിഷയത്തെ ചുറ്റിപ്പറ്റി അവൾ ഓടി നടന്നു. എഴുതാൻ കൊള്ളാവുന്ന ചില ചിന്തകളെ അവൾ ഒരു കുറ്റിയിൽ കെട്ടിയിട്ടു. എങ്കിലും, അവളുടെ ഇച്ഛാശക്തിയെക്കാൾ ബലിഷ്ഠമായ ആ ചിന്തകൾ കയറുകൾ പൊട്ടിച്ച്, ഭാവനാ ലോകത്തിന്റെ വേലിക്കെട്ടുകളും തകർത്ത് ഇരുട്ടിലേക്കെവിടെയോ ഓടി രക്ഷപ്പെട്ടു. നിരാശയോടെ അവൾക്കത് നോക്കി നില്‍ക്കേണ്ടിവന്നു. എതിരാളിയില്ലാത്ത രണാങ്കണത്തില്‍ പടവെട്ടാന്‍ വാളുമായി നിൽക്കുന്ന യോദ്ധാവിനെ പോലെ ആവേശം കെട്ട് അവൾ കുനിഞ്ഞിരുന്നു, ശത്രുക്കൾക്ക് കൊല ചെയ്യാൻ യഥേഷ്ടം വിട്ടുകൊടുത്ത ഒരു ആത്മപരിത്യാഗിയെ പോലെ! മനോവ്യാപാരങ്ങളില്ലാത്ത ആ ആത്മസമർപ്പണം ഒരു ധ്യാനമായി, ഉമിത്തീയായി സാവധാനം അവളിൽ ശക്തി പ്രാപിക്കാൻ തുടങ്ങി. ചിന്തകളുടെയും വികാരങ്ങളുടെയും അഭാവം സൃഷ്ടിച്ച മൂകതയിൽ “അമൂര്‍ത്തമായ ഒരു അസാന്നിധ്യം” അവളിൽ പ്രകടമാവുന്നത് അവൾ തിരിച്ചറിഞ്ഞു. ഇല്ലായ്മകളില്‍ വിരാചിതമാവുന്ന പ്രപഞ്ചത്തെ പോലെ... വാക്കുകള്‍ കൊണ്ട് മലീമസമാവാത്ത സംഗീതവും പോലെ... അത് അവളിൽ തമോഗര്‍ത്തം സൃഷ്ടിച്ചു! അതിന്റെ പ്രാഭവം അവളുടെ ആത്മാതിർത്തികളോളം പന്തലിച്ചു...

മണി മൂന്ന്! നിശ്ചലമായ ഫാനിന് താഴെ ഉറങ്ങിക്കിടക്കുന്ന ഗോപിയേട്ടന്റെ ദേഹമാസകലം വിയര്‍പ്പുകുമിളകള്‍. ചിന്തയില്ലാത്ത ലോകത്തിലെ സഞ്ചാരത്തിനിടയില്‍ മുറിയിലെ ഊഷ്മാവ് ഉയര്‍ന്നത് അവളറിഞ്ഞില്ല. പാതിയുറക്കത്തിൽ തട്ടിയുണര്‍ത്തിയതിന്‍റെ കുണ്ഡിതത്തോടെയാണെങ്കിലും, ഫാന്‍ ചിറകുകള്‍ മുറുമുറുപ്പോടെ വട്ടം തിരിയാന്‍ തുടങ്ങി. ഒന്നും എഴുതാനാവാത്തതിന്‍റെ നിരാശയുണ്ടായിരുന്നിട്ടും, എന്തെങ്കിലുമൊക്കെ ചിന്തിക്കാനായതിന്റെ ചാരിതാർത്ഥ്യത്തോടെ അവൾ കട്ടിലിൽ കിടന്നു, അദ്ദേഹത്തിന്‍റെ പൌരുഷം വീണ്ടും ഉണരും മുമ്പ് അല്‍പ്പമൊന്ന് മയങ്ങാന്‍!

Thursday, May 26, 2011

ഇംഗ്ലീഷ് പഠിക്കാൻ എളുപ്പവഴി


ഗ്രാമപ്രദേശത്തെ ഒരു സർക്കാർ പള്ളിക്കൂടത്തിൽ മലയാളം മീഡിയമായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഒരാളാണ് ഞാൻ. അക്കാലത്ത് ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ എന്റെ നാട്ടിലില്ല, ചില മലയാളം മീഡിയം സ്കൂളുകളിൽ ഇംഗ്ലീഷ് മീഡിയം ഓപ്ഷണലായി ഉണ്ടായിരുന്നെങ്കിലും! എന്റെ കൂട്ടുകാരും നാട്ടുകാരും മാതാപിതാക്കളും ഇംഗ്ലീഷ് സംസാരിക്കാത്തവരും, ഇംഗ്ലീഷ് സംസാരിക്കുന്ന ഒരാളെ നേരിട്ട് കണ്ടിട്ടില്ലാത്തവരും ആയിരുന്നു. അതുകൊണ്ടുതന്നെ, ഇംഗ്ലീഷ് ഭാഷ അവരെ പോലെ എനിക്കും ഒരു കീറാമുട്ടിയായി വന്നുഭവിച്ചു. എത്ര കോപ്പിയടിച്ചിട്ടും ഒരു ഇംഗ്ലീഷ് പരീക്ഷയ്ക്ക് പോലും ഞാൻ ജയിച്ചിട്ടില്ല (SSLC പരീക്ഷയ്ക്ക് എനിക്കെങ്ങനെ ജയിക്കാനുള്ള മാർക്ക് കിട്ടി എന്നത് ഇന്നും ചുരുളഴിയാത്ത രഹസ്യം.) ഒരൊറ്റ ഇംഗ്ലീഷ് അധ്യാപകൻ പോലും എന്നെ അഭിനന്ദിച്ചിട്ടില്ല. ഇംഗ്ലീഷ് അധ്യാപകരല്ലാതെ മറ്റൊരു അധ്യാപകനും എന്നെ അപഹസിക്കുകയോ അപമാനിക്കുകയോ ചെയ്തിട്ടില്ല. മറ്റുവിഷയങ്ങൾക്കെല്ലാം ക്ലാസിൽ ഒന്നാം സ്ഥാനം വാങ്ങിയിട്ടും, പ്രോഗ്രസ് കാർഡിൽ ഇംഗ്ലീഷ് വരച്ച തുടർച്ചയായ ചുവപ്പ് വരകൾ മൂലം ഞാനൊരിക്കലും ക്ലാസ് ലീഡർ ആയിട്ടില്ല. മറ്റൊരു വിഷയത്തിനായും നേർച്ചകൾ നേർന്നിട്ടില്ല! എന്റെ കുട്ടിക്കാലവും ഇംഗ്ലീഷും തമ്മിലുള്ള ബന്ധം അനന്തതയിലേക്കങ്ങനെ നീണ്ടുകിടക്കുന്നു. ഇതൊക്കെ കേൾക്കുമ്പോൾ, എന്റെ ഇന്നത്തെ സുഹൃത്തുക്കൾ നെറ്റി ചുളിക്കുമെങ്കിലും, സ്കൂൾ ജീവിതകാലത്തെ എന്റെ പേടിസ്വപ്നമായിരുന്നു ഇംഗ്ലീഷ് ഭാഷ എന്നതാണ് വാസ്തവം.

ഇങ്ങനെയൊക്കെ ആയിരുന്നെങ്കിലും, ഇംഗ്ലീഷ് പഠിക്കാൻ ഞാൻ അഹോരാത്രം പരിശ്രമിച്ചിരുന്നു. അതിനായി ചെന്നുകയറാത്ത പാഠ്യപദ്ധതികളില്ല, സ്പെഷ്യൽ ക്ലാസുകളില്ല...! എന്നിട്ടും ഫലം തഥൈവ. സ്കൂൾ കാലത്തിന് ശേഷം, എന്നെ എല്ലാവരും കൂടെ ചേർന്ന് ഇംഗ്ലീഷ് മീഡിയത്തിൽ ചേർത്തു, തമിഴ്നാട്ടിലെ ഒരു പ്ലസ് ടൂ സ്കൂളിൽ. (മകന് മികച്ച വിദ്യാഭ്യാസം കിട്ടണം എന്ന ആഗ്രഹിച്ച എന്റെ മാതാപിതാക്കൾ നല്ലവരാണ്, പക്ഷേ അവർക്ക് എന്റെ അവസ്ഥ അറിയില്ലല്ലോ!). എല്ലാ വിഷയങ്ങളും ഇംഗ്ലീഷിൽ! സഹപാഠികളെല്ലാം ഇംഗ്ലീഷിലെ പുലികൾ! കുറച്ച് മലയാളി കുട്ടികൾ ഉണ്ടായിരുന്നത് മാത്രമായിരുന്നു ഒരേയൊരു ആശ്വാസം. ഏതായാലും, ആദ്യ വർഷം നന്നായി വെള്ളം കുടിച്ചു. എന്നാൽ, പ്ലസ് ടൂ കഴിഞ്ഞതോടെ അത്യാവശ്യം “വെൾക്കം ടു ഊട്ടി, നൈസ് ടു മീറ്റ് യൂ” എന്നൊക്കെ പറയാമെന്നായി.

ഇതൊക്കെ തന്നെയാണ് മിക്കവാറും എല്ലാ മലയാളികളുടെയും അവസ്ഥ എന്ന് സൂചിപ്പിക്കാനാണ് ഇത്രയും ഞാൻ പറഞ്ഞത് (പറഞ്ഞതെല്ലാം സത്യമാണ്‌ട്ടാ!). ഇംഗ്ലീഷ് ഭാഷ പഠിക്കുക എന്നാൽ വ്യാകരണം പഠിക്കുക എന്ന ധാരണയാണ് എല്ല്ലാവർക്കും ഉള്ളത്, മിക്കവാറും എല്ലാ പഠനസഹായികളും ഈ രീതിയിലാണ് തയാറാക്കപ്പെട്ടിരിക്കുന്നതും! എന്നാൽ, ഈ ധാരണ തെറ്റാണ്. അമേരിക്കയിലെ പിച്ചക്കാർ പോലും ഇംഗ്ലീഷാണ് സംസാരിക്കുന്നതെന്ന് കേട്ടിട്ടില്ലേ..? എന്നുവച്ചാൽ, ഒരു ഭാഷ പഠിക്കുന്നതിന് ബിരുദാനന്തര ബിരുദമോ, ഡോക്ടറേറ്റോ ആവശ്യമില്ല. ഒരു ഭാഷ നിരന്തരം കേൾക്കുകയും, ആശയവിനിമയത്തിന് വേറെ യാതൊരു പോംവഴിയും ഇല്ലെന്ന് വരുകയും ചെയ്താൽ, പിച്ചക്കാരനല്ല സാക്ഷാൽ ശ്രീമതി ടീച്ചർ വരെ ഇംഗ്ലീഷ് പഠിച്ചുപോകും. (സൌദിയിൽ ജോലിക്കെത്തിയവർ അറബി പഠിച്ചത് വ്യാകരണം പഠിച്ചിട്ടാണോ എന്ന് ചോദിച്ച് നോക്കിക്കേ?) ശിശുക്കൾ സംസാരിക്കാൻ പഠിക്കുന്നത് പോലെയാണിത്. വ്യാകരണം പഠിക്കരുതെന്നല്ല. മറിച്ച്, കേട്ടും പറഞ്ഞും വേണം ഏതൊരു ഭാഷയും പഠിക്കാൻ, അത് ഭാഷയുടെ പ്രായോഗിക വശം. ദൌര്‍ഭാഗ്യകരമെന്ന് പറയട്ടെ, നമ്മുടെ സ്കൂളുകൾ ഇംഗ്ലീഷ് വ്യാകരണം നന്നായി പഠിപ്പിക്കുന്നു, പക്ഷേ പഠിപ്പിച്ച വ്യാകരണം ‘എപ്പോള്‍, എങ്ങനെ, എവിടെ ഉപയോഗിക്കണം’ എന്ന പ്രായോഗിക പരിശീലനം (Practical training) ആരും നൽകുന്നില്ല. ഏതായാലും അതവിടെ നിൽക്കട്ടെ!

മറ്റ് പാശ്ചാത്യഭാഷകളെ അപേക്ഷിച്ച്, പഠിക്കാന്‍ ഏറെ എളുപ്പമുള്ള ഭാഷയാണ് ഇംഗ്ലീഷ് എന്നതാണ് സത്യം. ശാസ്ത്രീയമായ ഒരു പഠനക്രമമുണ്ടെങ്കില്‍ നിഷ്പ്രയാസം ഇംഗ്ലീഷ് പഠിക്കാം. ഇതിന് ആദ്യം ചെയ്യേണ്ടത് ആവുന്നത്ര ഇംഗ്ലീഷ് വാക്കുകൾ അർത്ഥം മനസിലാക്കി മനപ്പാഠമാക്കുക എന്നതാണ്. ദിവസവും 20 പുതിയ ഇംഗ്ലീഷ് വാക്കുകൾ മനപ്പാഠമാക്കുക, ഒപ്പം വ്യാകരണവും. വ്യാകരണം കാണാപാഠം ആയിക്കഴിയുമ്പോൾ, ദിവസവും മനപ്പാഠമാക്കിയ വാക്കുകൾ എങ്ങനെയൊക്കെ തെറ്റുകൂടാതെ വാക്യങ്ങളായി അടുക്കണം എന്നത് വശമാവും. ഇംഗ്ലീഷ് പഠനത്തിലെ സുപ്രധാനവും ശ്രമകരവുമായ ഘട്ടം ഇതാണ്. വ്യാകരണം പഠിക്കാതെ എങ്ങനെ എളുപ്പം ഇംഗ്ലീഷ് പഠിക്കാം എന്ന് ആലോചിക്കുന്നവരാണ് പലരും. ഇത്തരക്കാർ മടിയന്മാരാണെന്ന് മാത്രമല്ല, ഒരു കാലത്തും ഇവർ ഇംഗ്ലീഷ് പഠിക്കാനും പോകുന്നില്ല. വ്യാകരണവും, അത്യാവശ്യം വാക്കുകളും മനപ്പാഠമാക്കുന്നതോടെ തിയററ്റിക്കൽ ആയ ഇംഗ്ലീഷ് പഠനം അവസാനിച്ചു.

രണ്ടാം ഘട്ടം പ്രാക്ടിക്കൽ ആണ്. അതായത്, തിയററ്റിക്കൽ ആയി പഠിച്ച ഭാഷ അനുദിന ജീവിതത്തിൽ എങ്ങനെ ഉപയോഗിക്കാം എന്ന പഠനം. അതിന് ചെയ്യേണ്ടത് രണ്ട് കാര്യങ്ങളാണ്. 1. ഇംഗ്ലീഷ് കേൾക്കുക. 2. ഇംഗ്ലീഷിൽ സംസാരിക്കുക.

1. ഇംഗ്ലീഷ് കേൾക്കുക:

എന്തിനാണ് ഇംഗ്ലീഷ് കേൾക്കുന്നത്? ഭാഷയുടെ മാധ്യമം ശബ്ദമാണ്. അതുകൊണ്ടുതന്നെ, ശബ്ദത്തെ ഡി-കോഡ് ചെയ്യുന്ന ചെവിയുടെ കേൾവി ശക്തിക്കും ഭാഷയ്ക്കും തമ്മിൽ പൊക്കിൾക്കൊടിയുടെ ബന്ധമാണുള്ളത്. (സംസാരശേഷി ഉള്ള, എന്നാൽ കേൾവി ശക്തിയില്ലാത്ത വ്യക്തികൾക്ക് സംസാര ഭാഷ അസാധ്യമാവുന്നതിനുള്ള കാരണവും ഈ പൊക്കിൾക്കൊടി ബന്ധം ഇല്ലാത്തതുകൊണ്ടാണ്.) അതായത്, ഭാഷയുടെ 90 ശതമാനവും നാം പഠിക്കുന്നത് കേൾവിയിലൂടെയാണ്. അതിനാൽ, ഇംഗ്ലീഷ് പഠനത്തിലെ സുപ്രധാന ഒരു ക്രമമാണ് ഇംഗ്ലീഷ് കേൾക്കുക എന്നത്. ഈ കേൾവിയിലൂടെ നാം ഭാഷ മറ്റുള്ളവർ ഉപയോഗിക്കുന്ന വിധം (സ്ലാങ്ങ്) പഠിക്കുന്നു, വാക്കുകളുടെ ഉച്ചാരണം പഠിക്കുന്നു, സന്ദർഭോചിതമായി ഉപയോഗിക്കേണ്ട വാക്കുകളെ കുറിച്ച് പഠിക്കുന്നു, പുതിയ വാക്കുകൾ പഠിക്കുന്നു, സന്ദർഭത്തിനനുസരിച്ച് വാക്കുകൾക്കുണ്ടാവുന്ന അർത്ഥ വ്യത്യാസം പഠിക്കുന്നു...

ഇനി, ഏതൊക്കെ വഴികളിലൂടെ ഇംഗ്ലീഷ് കേൾക്കാം (കേട്ട് പഠിക്കാം)? ഇതിന് നൂറ് കണക്കിന് വഴികളുണ്ട്. അതിൽ സുപ്രധാനികളാണ് ടെലിവിഷനും റേഡിയോയും. ബിബിസി വാർത്ത കേൾക്കുക, ഇംഗ്ലീഷ് സിനിമകൾ, സീരിയലുകൾ കാണുക... എന്നിങ്ങനെ പോകുന്നു ഇവയുടെ ഉപയോഗം. തുടക്കത്തിൽ ഒന്നും മനസിലായില്ലെങ്കിലും സംഭ്രമിക്കാൻ പാടില്ല. ആഴ്ചകൾക്കുള്ളിൽ ഇംഗ്ലീഷ് മനസിലാക്കുന്നതിലെ വ്യത്യാസം നിങ്ങൾക്ക് തന്നെ ബോധ്യമാവും. ഇന്ത്യയിൽ സം‌പ്രേക്ഷണം ചെയ്യുന്ന ഇംഗ്ലീഷ് ചാനലുകളിലെല്ലാം  sub-titles ഉള്ളതിനാൽ തുടക്കത്തിലുള്ള വിഷമം ഒഴിവാക്കാം. ഇംഗ്ലീഷ് സിനിമകളുടെ DVD-കളാണ് മറ്റൊരു ഉപാധിയാണ്. പിന്നെയുള്ളത് ഇന്റർനെറ്റിൽ സൌജന്യമായി ലഭിക്കുന്ന ഓഡിയോ ബുക്കുകൾ (Audio books) ആണ്. ഓഡിയോ ബുക്കുകളുടെ കൂട്ടത്തിൽ ബൈബിൾ MP3, ചെറുകഥകളുടെ MP3 എന്നിവ കേൾക്കാം (ഇവയെല്ലാം നെറ്റിൽ സുലഭം.) ഈ ഫയലുകൾ മൊബൈൽ ഫോണിലേക്കും iPod-ലേക്കും ട്രാൻസ്ഫർ ചെയ്താൽ യാത്രവേളകളിലും കേൾക്കാം, നമ്മടെ മീരാജാസ്മിൻ കസ്തൂരിമാനിൽ ചെയ്തതുപോലെ. പിന്നെയുള്ളത് YouTube വീഡിയോകളാണ്. അങ്ങനെ ഇംഗ്ലീഷ് കേട്ട് പഠിക്കാനുള്ള വഴികൾ അനന്തം. ഇങ്ങനെ തുടർച്ചയായി രണ്ട് മാ‍സം ചെയ്തുനോക്കൂ.... നിങ്ങളുടെ ഇംഗ്ലീഷ് മെച്ചപ്പെടുമെന്നതിന് ഞാൻ ഗ്യാരണ്ടി.

2. ഇംഗ്ലീഷിൽ സംസാരിക്കുക:

ഇംഗ്ലീഷ് കേട്ടതുകൊണ്ട് മാത്രം ആയില്ലല്ല്ലോ! അത് നമ്മൾ തന്നെ പറയുമ്പോഴാണ് അതിന്റെ ഫലം ലഭിക്കുന്നത്. എന്റെ രണ്ട് വയസുകാരൻ മകൻ ഷൂസിനെ “സൂ” എന്നും, ബാറ്റിനെ “റ്റ്” എന്നും, ഫാനിനെ “ഫൂ” എന്നും, ഉടുപ്പിനെ “പ്പ്” എന്നുമൊക്കെയാണ് പറയുക. ഇവൻ തെറ്റായി ഉച്ചരിക്കുന്നുവെന്ന് പറഞ്ഞ് ഞാനവനെ തിരുത്താൻ പോവില്ല. കാരണം, കാലക്രമേണ അവന്റെ ആശയവിനിമയശേഷി വികസിക്കുന്നതോടൊപ്പം തെറ്റും ശരിയും അവൻ തിരിച്ചറിയുകയും, ശരിയായ രീതിയിൽ ഉച്ചരിക്കാൻ ആരംഭിക്കുകയും ചെയ്യും. ഇതുപോലെയാണ് ഇംഗ്ലീഷ് ഭാഷയുടെ കാര്യത്തിലും. സംസാരിക്കാൻ ശ്രമിക്കുമ്പോൾ മാത്രമേ ഭാഷ വശമാവൂ.

“ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം” എന്ന സിനിമയിൽ “എന്നെ കണ്ടാൽ ഒരു പ്രോസ്റ്റിറ്റൂട്ട് ലുക്കിലേ” എന്ന് ബിന്ദു പണിക്കർ ചോദിക്കുന്നത് കേട്ട് നാമൊക്കെ ചിരിക്കുമെങ്കിലും, ബിന്ദു പണിക്കർ ചെയ്ത കഥാപാത്രത്തിന്റെ ഭാഷാപഠന ശ്രമങ്ങളെ അഭിനന്ദിച്ചേ മതിയാവൂ. കാരണം, തെറ്റ് പറ്റുമെന്നോ, ഉച്ചാരണം ശരിയല്ലെന്നോ ഉള്ള ഭയം മൂലം ഭാഷ സംസാരിക്കാതിരുന്നാൽ പഠനം അസാധ്യമാവും. ഓഫീസിലും മറ്റും നടക്കുന്ന പൊതുപരിപാടികളിൽ സംസാരിക്കാനുള്ള അവസരം ഒരിക്കലും പാഴാക്കരുത്. വീട്ടിലും ഇംഗ്ലീഷാവാം. ഭാര്യയോടും മക്കളോടും ഇംഗ്ലീഷ് സംസാരിക്കാം. ആരെയും കിട്ടിയില്ലെങ്കിൽ, കസ്റ്റമർകെയറിലേക്ക് വിളിച്ച് ഇംഗ്ലീഷിൽ നാലഞ്ച് ചോദ്യങ്ങൾ ചോദിക്കാം (ഉൽ‌പ്പന്നവുമായി ബന്ധമുള്ള ചോദ്യങ്ങൾ വേണം ചോദിക്കാൻ.) ഇംഗ്ലീഷ് പഠിക്കാനുള്ള ആഗ്രഹം പറഞ്ഞ് ധരിപ്പിച്ച്, കാമുകിയോടും ഇംഗ്ലീഷിൽ സൊള്ളാം. നിങ്ങളുടെ വളർച്ച ആഗ്രഹിക്കുന്ന ഏതൊരു കാമുകിയും ഇതിന് സഹകരിക്കും (പക്ഷേ, കാമുകിക്ക് ഇംഗ്ലീഷ് നന്നായി അറിയാമായിരിക്കണം. അല്ലെങ്കിൽ നിങ്ങളുടെ കൊടുമൈ താങ്ങാൻ കഴിയാതെ അവൾ വേറെ ആളെ നോക്കി പോവും). വീട്ട് പരിസരത്തോ, കോളേജിലോ ഏതെങ്കിലുമൊരു സായിപ്പിനെ കണ്ടാൽ ആദ്യം ഹെഡ് ചെയ്യേണ്ടത് നമ്മളായിരിക്കണം. അവരുമായി സംസാരിക്കാൻ ശ്രമിക്കണം. അങ്ങനെ, ഓരോ ദിവസവും ഭാഷയിലെ വിവിധ നൂലാമാലകളെ കുറിച്ച് നാം പഠിക്കുകയും ഭാഷാപ്രാവീണ്യം നേടുകയും ചെയ്യും. പറയുന്നതുപോലെ നിസാരമല്ലെന്ന് അറിയാം, എങ്കിലും ഇംഗ്ലീഷ് പഠിക്കാനുള്ള അഭിനിവേശം ഉണ്ടെങ്കിൽ ഇതൊന്നും ഒരു പ്രശ്നമേ അല്ല.

ഇംഗ്ലീഷ് കേട്ട് പഠിക്കുന്നതിന് ഉപകരിക്കുന്ന ചില ഓഡിയോ ഫയലുകൾ ഡൌൺലോഡ് ചെയ്യുന്നതിന് ഏതാനും ലിങ്കുകൾ താഴെ കൊടുക്കുന്നു. ഫയലുകൾ ഡൌൺലോഡ് ചെയ്ത് സശ്രദ്ധം ദിവസവും കേൾക്കുക, കുറഞ്ഞത് ഒരു മണിക്കൂർ എങ്കിലും. (കൂടുതൽ ഫയലുകൾ ലഭിക്കുന്നതിന് “download free audio books“ എന്ന് ഗൂഗിൽ ചെയ്യുക.)

ബൈബിള്‍ ഓഡിയോ ബുക്ക്

കുട്ടികൾക്കുള്ള കഥകള്‍

കുട്ടികള്‍ക്കുള്ള ഓഡിയോ ബുക്കുകൾ

(കുറിപ്പ്: ഇംഗ്ലീഷ് പഠിച്ചേ അടങ്ങൂ എന്ന വാശിയോടെ തേരാപാരാ നടക്കുന്ന ആരെയെങ്കിലും നിങ്ങൾക്ക് പരിചയമുണ്ടെങ്കിൽ അവർക്ക് ഈ ലേഖനം ഫോർ‌വേഡ് ചെയ്യുമല്ലോ. ആർക്കെങ്കിലും എന്തെങ്കിലും ഗുണം ഉണ്ടാവുകയാണെങ്കിൽ അതൊരു നല്ല കാര്യമല്ലേ!)

ഈ ലേഖനത്തിന്റെ രണ്ടാം ഭാഗം ഇവിടെ വായിക്കുക

Wednesday, May 25, 2011

അവൻ ഉറങ്ങട്ടെ, ലോകാന്ത്യത്തോളം!

മടുത്തു!
എത്ര നേരമെന്നു വച്ചാ
കാത്തിരിക്കുക?
നേരം ഒരുപാടു വൈകി
തിരികെ പോകാൻ നേരമായി
ഒരു വാക്ക് പറയാതെ
തിരിച്ചുപോകുന്നതെങ്ങനെ?
കാത്തിരിക്കുക തന്നെ!
ആരെങ്കിലും വന്നിരുന്നെങ്കിൽ?

ഈ കല്ലിന്മേലുള്ള
ഇരിപ്പത്ര പന്തിയല്ല.
ചിറകുകൾ കല്ലിലുരസി
തൂവലുകൾ ഒടിയുന്നു.
പരുപരുത്ത നിലത്തിൽ
ഏറെ നേരമിരുന്ന്
കുണ്ടിയും മരവിച്ചു.
പിന്നെ ചൂടും!
രാത്രിയായാലും
പാറകൾ തണുക്കാൻ വൈകും.

നല്ല ഭാരമുള്ള കല്ല്.
ഉരുട്ടിമാറ്റാൻ അൽ‌പ്പം കടുത്തു.
തടിയോ കമ്പിപ്പാരയോ
സഹായിക്കാൻ ആളോ ഇല്ലാതെ
ഒറ്റയ്ക്കൊരാളെ കൊണ്ട്
ഉരുട്ടിമാറ്റാൻ പാടാ...!
എങ്കിലും,
ചെയ്യേണ്ടിവന്നു.
വേറെ വഴിയില്ലല്ലോ!

കല്ല് മാറ്റിക്കഴിഞ്ഞപ്പോ
കണ്ണുതള്ളിപ്പോയി!
ഒന്നു ക്ഷീണം മാറ്റാൻ
അതിന്റെ മുകളിൽ തന്നെ
ആസനസ്ഥനായി.

ഗുഹ സമാനമായ ഈ
കല്ലറക്കെന്തിനാ
ഇത്രേം വലിയ കല്ല്?
അവിടെയിരുന്ന് ഞാൻ
ആലോചിച്ചു.
ശവശരീരങ്ങൾ
ഓടിപ്പോകുമെന്ന് പേടിച്ചിട്ടാ?
ശവത്തെ കട്ടോണ്ട് പോകുമെന്നാ?
ആയിരിക്കും!
ആർക്കറിയാം?

ദാ ആരോ വരുന്നുണ്ട്!
ഭാവം കണ്ടിട്ട്
അത്ര പന്തിയല്ലല്ലോ!
കള്ളുകുടിയന്റെ മട്ട്.
എങ്കിലും കാര്യം പറയാം.
"അതേ, ഒന്ന് നിൽകൂ!
ഞാനൊരു കാര്യം പറയാം."
"ക്രിസ്തു ഉയർത്തു."

"താനാരാ?" - തിരിച്ചൊരു ചോദ്യം.
"ഞാൻ മാലാഖ.
സ്വർഗത്താണ് വാസം"
"കി ക്കി" - അയാൾ ചിരിച്ചു.
"കി ക്കി ക്കി ക്കി" - തുടർന്ന് ചിരിച്ചു.
പിന്നെ, ആടിയാടി,
വീണെണീറ്റ്
ഇരുട്ടിൽ മറഞ്ഞു.
അപ്പോഴും ചിരി കേൾക്കാം.
"എന്നെ തല്ലണം,
പറയാൻ പോയതിന്!"
എനിക്ക് കുണ്ഠിതം.

സ്വൽ‌പ്പം കഴിഞ്ഞപ്പോ
കക്ഷി വന്നു
"പോയ കാര്യം എന്തായി?" - ഞാൻ കേട്ടു.
"ഒന്നും നടന്നില്ല.
ആൾക്കും വിശ്വാസമില്ല."
"നീയൊരു കാര്യം ചെയ്യ്.
ഇവിടെ തന്നെയിരിക്ക്,
ഒരൽ‌പ്പ സമയം കൂടി.
ഒരിക്കൽ കൂടി പോയ് വരാം."
"അത് വേണോ കർത്താവേ?"
"വേണം..."
"അങ്ങയുടെ ഇഷ്ടം"
ഞാൻ പിന്നേം കല്ലിൽ കയറി.

*************************

"പത്രോസേ... തോമസേ..."
നീട്ടിവിളിച്ചു.
ആരുടെയും അനക്കമില്ല.
"മത്തായി... യോഹന്നാനേ..."
വിളി തുടർന്നു.
സ്വൽ‌പ്പം കഴിഞ്ഞപ്പോ
ഒരു പെണ്ണ് വന്ന്
കതക് തുറന്നു.
"പത്രോസുണ്ടോ?"
"ആരാ?" - പെണ്ണ് ചോദിച്ചു.
"പത്രോസിനെ കാണണം"
പരിസരം കണ്ണോടിച്ച്
അവൾ അകത്തേക്ക് ക്ഷണിച്ചു.

നിലവറ പടികൾ സൂക്ഷിച്ചിറങ്ങി
മെഴുകുതിരി പിടിച്ച്
പെണ്ണ് മുന്നേ നടന്നു.
താഴെച്ചെല്ലുമ്പോൾ ദാ ഇരിക്കുന്നു.

"പത്രോസേ, തോമസേ...
ഇത് ഞാനാ, യേശു!"
ആർക്കും മിണ്ടാട്ടമില്ല.
ഓരോരുത്തരും ഓരോ മൂലയിൽ
ചുരുണ്ടു കൂടിയിരിക്കുകയാണ്,
കുടിയില്ല, കുളിയില്ല.
മൂന്ന് ദിവസമായി
ഒറ്റയിരുപ്പാണ്.
കണ്ണിൽ ഭയം, നിരാശ...
വഞ്ചിക്കപ്പെട്ടതിന്റെ കോപം.
ഒന്നും പറയാനില്ല,
കേൾക്കാനുമില്ല.

*************************

"പോയ കാര്യം എന്തായീ?"
ഞാൻ ചോദിച്ചു.
"ഒന്നും നടന്നില്ല.
ആരും വിശ്വസിക്കുന്നില്ല.
തിരുമുറിവുകൾ ഫലിക്കുന്നില്ല."
സ്വരത്തിൽ രോദനം, നിരാശ!
ഞാൻ മുഖത്തേക്ക് നോക്കി
കർത്താവ് തല കുനിഞ്ഞ് നിൽകുന്നു.

സ്വൽ‌പ്പനേരം മൌനം.
ഇനിയെന്തു ചെയ്യണം?
ഞാൻ കാതോർത്തു.
ചോദിക്കാൻ ധൈര്യമില്ല.
അൽ‌പ്പനേരം കൂടി കഴിഞ്ഞു.
ചോദിച്ചാലോ? വേണ്ട!
വീണ്ടും മൂകത.

നിശബ്ദത ഭേദിച്ച്
കർത്താവ് നിശ്വസിച്ചു.
പിന്നെ,
കല്ലറയിലേക്ക് നടന്നു.
"നീയാ കല്ല് ഉരുട്ടി വച്ചേ...
ഞാനൊന്നുറങ്ങട്ടെ!"

Tuesday, May 24, 2011

ദമയന്തി ഉറങ്ങാൻ കിടന്നു!


ഒരു ഇടത്തരം കുടുംബത്തിലെ അംഗമായിരുന്നു ദമയന്തി. കഠിനാധ്വാനി. കുടുംബത്തിന്റെ ഭാരിച്ച സാമ്പത്തിക പ്രശ്നങ്ങളിൽ വിഷണ്ണയാവാതെ അവൾ പഠിച്ചു; ബിരുദാനന്തര ബിരുദം നേടി. 1975-ൽ ഒരു സര്‍ക്കാര്‍ സ്കൂളിലെ അദ്ധ്യാപികയായി ജോലിയില്‍ പ്രവേശിച്ചു. ശാരീരിക വൈകല്യമുള്ള കുട്ടികളെ പഠിപ്പിക്കുന്ന സ്കൂളായിരുന്നു അത്. സെക്കന്‍ഡ് ഗ്രേഡ് ഹെഡ് മിസ്ട്രസ് തസ്തികയിലായിരുന്നു നിയമനം. ജോലി കിട്ടിയിട്ടും, ദമയന്തി തന്‍റെ തുടര്‍വിദ്യാഭ്യാസം അവസാനിപ്പിച്ചില്ല. വിദൂര വിദ്യാഭ്യാസത്തിലൂടെ ബി‌എഡും, ബധിര വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാനുള്ള ഡിപ്ലോമയും (SDTT) സ്വന്തമാക്കി. വേണ്ടെത്ര വിദ്യാഭ്യാസയോഗ്യത ഉണ്ടായിരുന്നതിനാല്‍, 1997-ല്‍ വിദ്യാഭ്യാസവകുപ്പ് ദമയന്തിയെ പോസ്റ്റ്-ഗ്രാജുവേറ്റ് അസിസ്റ്റന്‍ഡ് ഗ്രേഡിലേക്ക് പ്രമോട്ട് ചെയ്യുകയും, മറ്റൊരു ജില്ലയിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു.

അതുവരെ സുഗമമായി മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്ന ദമയന്തിയുടെ ജീവിതത്തിൽ താളപ്പിഴകൾ ആരംഭിക്കുന്നത് ദമയന്തിയെ സെക്കൻഡ് ഗ്രേഡിലേക്ക് സ്ഥാനമിറക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ വിജ്ഞാപനം വന്നതോടെയാണ്. നടപടിയുടെ കാരണത്തെ കുറിച്ച് അന്വേഷിച്ചപ്പോൾ, SDTT എന്ന ഡിപ്ലോമ കോഴ്സ് ദമയന്തി ചെയ്തിട്ടില്ലെന്ന സാങ്കേതിക പിശകിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് മനസിലായി. അതിനെതിരെ ഉന്നതാധികാരികൾക്ക് പരാതി നൽകി. പരാതി പരിശോധിച്ച് തെറ്റ് മനസിലാക്കിയ വകുപ്പുദ്യോഗസ്ഥര്‍ ജില്ലയിലെ ഒരു മിഡില്‍ സ്കൂളിന്‍റെ ഹെഡ് മിസ്ട്രസായി ദമയന്തിയെ നിയമിച്ച് പ്രശ്നത്തില്‍ നിന്ന് തലയൂരി.

ഇതാദ്യമായാണ് ദമയന്തിക്ക് ഹെഡ് മിസ്ട്രസായി നിയമനം ലഭിക്കുന്നത്. ഭാരിച്ച ഉത്തരവാദിത്തങ്ങൾ. ദമയന്തി ചാർജെടുക്കുമ്പോൾ കുത്തഴിഞ്ഞ നിലയിലായിരുന്നു ആ സ്കൂൾ. ജീവനക്കാരുടെ കൃത്യവിലോപവും അഴിമതിയും സ്കൂൾ നടത്തിപ്പിനെ താറുമാറാക്കിയെന്ന് മനസിലാക്കിയ ദമയന്തി സ്കൂൾ നിയമങ്ങൾ കുട്ടികൾക്കും അധ്യാപകർക്കും ഒരുപോലെ കാര്‍ക്കശമാക്കുകയും, ചില പരിഷ്ക്കാരങ്ങൾ നടപ്പിലാക്കുകയും ചെയ്തു. എന്നാൽ അവയെല്ലാം ദമയന്തിക്ക് വിനയാവുകയായിരുന്നു. സഹപ്രവര്‍ത്തകരുടെ പാരകള്‍ക്കും പരാതികള്‍ക്കുമൊടുവില്‍, 1999-ല്‍ വിദ്യാഭ്യാസവകുപ്പ് അവരെ സസ്പെന്‍ഡ് ചെയ്യുകയും, ഒരന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. എന്നാല്‍, ഇത്തവണയും ഭാഗ്യം ദമയന്തിക്കൊപ്പമായിരുന്നു. തുടര്‍ച്ചയായ പോരാട്ടത്തിനൊടുവിൽ ദമയന്തിക്ക് ജോലി തിരികെ ലഭിച്ചു, മറ്റൊരു ജില്ലയിലേക്ക് സ്ഥലം മാറ്റമുണ്ടാവുമെന്ന വ്യവസ്ഥയിൽ. വീണ്ടും, പുതിയൊരു സ്കൂളിലേക്ക്! അവിടം ദമയന്തിയെ കാത്തിരുന്നത് മറ്റു ചില പ്രശ്നങ്ങളുമായിട്ടാണ്.

പുതിയ സ്കൂളിൽ ചാർജെടുത്ത് അധികംനാൾ ആവുന്നതിന് മുമ്പ് തന്നെ, വിദ്യാഭ്യാസ വകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ ആ ജില്ലയിലെ എല്ലാ സ്കൂളുകളിലും പാഠപുസ്തകം വിതരണം ചെയ്യുന്നതിൽ അനാസ്ഥ കാണിക്കുന്നതായി ദമയന്തി കണ്ടെത്തി. പാഠപുസ്തകമില്ലാതെ കുട്ടികളെ പഠിപ്പിക്കേണ്ട വന്ന അധ്യാപകരുടെയുടെയും, രക്ഷിതാക്കളുടെയും പരാതിന്മേലായിരുന്നു ഇത്. പ്രശ്നം ഉന്നയിച്ച് വിദ്യാഭ്യാസ കാര്യാലയത്തിന് ദമയന്തി കത്തെഴുതി. പക്ഷേ, പ്രതികരണം വിഭിന്നമായിരുന്നു. ദമയന്തിയുടെ രണ്ട് മാസത്തെ ശബളം കാര്യാലയം പിടിച്ചുവച്ചു. 1,850 രൂപ മാത്രം അടിസ്ഥാന ശബളം വാങ്ങിരുന്ന അവര്‍ എല്‍‌പിസിയില്‍ (Last Pay Certificate) ഒപ്പിട്ടില്ല എന്നതായിരുന്നു ഉദ്യോഗസ്ഥര്‍ വിശദീകരിച്ച കാരണം. ദമയന്തിയുടെ പേരില്‍ അന്നുവരെ ഉണ്ടായിരുന്ന 18,000 രൂപയുടെ പ്രോവിഡ്ന്‍റ് ഫണ്ട് പുതിയ ജില്ലയിലേക്ക് ട്രാന്‍സ്ഫർ ചെയ്യുന്നതിലും തടസങ്ങൾ! ഉദ്യോഗസ്ഥരുടെ തുടര്‍ച്ചയായ തേജോവധം സഹിക്ക വയ്യാതെ, തലസ്ഥാനത്തുള്ള വിദ്യാഭ്യാസ ഡയറക്ട്രേറ്റിനെ നേരിട്ട് സമീപിക്കാന്‍ ദമയന്തി തീരുമാനിച്ചത് 2000 മാര്‍ച്ചിലാണ്.

മാര്‍ച്ച് 10. ഡയറക്ട്രേറ്റിലെ കമ്മീഷണറെ ദമയന്തി കാണാനെത്തിയ ദിവസം. IAS റാങ്കിലുള്ള ഉദ്യോഗസ്ഥനായിരുന്നു കമ്മീഷണര്‍. ദമയന്തിയുടെ പരാതികള്‍ അനുനയത്തോട് കേട്ട് മനസിലാക്കിയ അയാൾ ദമയന്തിയുടെ കുടുംബകാര്യങ്ങളെ കുറിച്ച് സാവധാനം ആരായാന്‍ തുടങ്ങി. ഒരു പ്രേമവിവാഹമായിരുന്നു ദമയന്തിയുടേത്. തന്നോടൊപ്പം ജോലി ചെയ്തിരുന്ന താഴ്ന്ന ജാതിയില്‍പ്പെട്ട ഒരാളെയാണ് ദമയന്തി സ്നേഹിച്ചതും വിവാഹം കഴിച്ചതും. അവര്‍ക്ക് മൂന്ന് കുട്ടികള്‍. മൂത്തയാള്‍ MBBS നാലാം വര്‍ഷം പഠിക്കുന്നു, രണ്ടാമത്തെ മകള്‍ കാർഷിക കോളേജിൽ B.Sc. ചെയ്യുന്നു, മൂന്നാമത്തെയാള്‍ സ്കൂളിലും. ചില അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് കഴിഞ്ഞ് മൂന്ന് വര്‍ഷമായി ദമയന്തി ഭര്‍ത്താവില്‍ നിന്ന് അകന്നാണ് താമസിച്ചിരുന്നത്. ഒരേ ഡിപ്പാര്‍ട്ടുമെന്‍റില്‍ ജോലി ചെയ്തിരുന്ന അദ്ധ്യാപക ദമ്പതിമാരായ ദമയന്തിയും ഭര്‍ത്താവും അകന്ന് കഴിയുന്ന വിവരം വകുപ്പിലെ മിക്കവർക്കും അറിയാമായിരുന്നു, ഇക്കാര്യം കമ്മീഷണറും അറിഞ്ഞിട്ടുണ്ടാവണം.

ദമയന്തിയുടെ കുടുംബകഥകള്‍ കേട്ട് ‘മനസലിഞ്ഞ’ കമ്മീഷണര്‍ ആവശ്യമായ പേപ്പറുകള്‍ ക്ഷണനേരത്തില്‍ ശരിയാക്കിക്കൊടുത്തു. ശബളക്കുടിശിക, പ്രോവിഡന്‍റ് ഫണ്ട് എന്നിവയുടെ പേപ്പര്‍വര്‍ക്കില്‍ ഉണ്ടാകാനിടയുള്ള കാലതാമസം ഒഴിവാക്കുന്നതിന് സഹ ഉദ്യോഗസ്ഥനെ നേരിട്ട് വിളിപ്പിച്ചാണ് കമ്മീഷണര്‍ എല്ലാം ശരിയാക്കിയത്. അങ്ങനെ, ഒറ്റ ദിവസം കൊണ്ട് ദമയന്തിയുടെ എല്ലാ ഔദ്യോഹിക കുരുക്കുകളും തീര്‍ന്നു. ഓഫീസില്‍ നിന്നിറങ്ങും മുമ്പ് ദമയന്തിയെ കമ്മീഷണര്‍ വീണ്ടും വിളിപ്പിച്ചു. ആവശ്യമായ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തശേഷം, അവധി ദിവസമായ നാളെ (ശനിയാഴ്ച) എന്താണ് പരിപാടിയെന്ന് അദ്ദേഹം ദമയന്തിയോട് വെറുതേ ചോദിച്ചു. പ്രത്യേകിച്ച് തിരക്കൊന്നുമില്ലെങ്കിൽ, അടുത്തുള്ള അമ്പലത്തില്‍ വരാനായിരുന്നു അയാളുടെ ആവശ്യം. ശനിയാഴ്ച വൈകിട്ട് മടക്കയാത്ര പ്ലാൻ ചെയ്തിരുന്നതിനാലും, അമ്പലം ഒരു പൊതു സ്ഥലമായിരുന്നതിനാലും കൂടുതലൊന്നും ആലോചിക്കാതെ ദമയന്തി വരാമെന്നേറ്റു, ഒന്നുമില്ലെങ്കിലും ഇത്രയൊക്കെ സഹായിച്ച ആളല്ലേ!

മാര്‍ച്ച് 11. രാവിലെ 11:45 മണിയായപ്പോള്‍ കമ്മീഷണര്‍ സ്വന്തം കാറില്‍ അമ്പലത്തിലെത്തി. കൊച്ചുവർത്തമാനവും അമ്പലം ചുറ്റിയുള്ള നടപ്പും കഴിഞ്ഞ് മടങ്ങാന്‍ തുടങ്ങുമ്പോള്‍, ‘ഡ്രോപ്പ് ചെയ്യാം’ എന്നായി അയാൾ. തികച്ചും സ്വാഭാവികമായ ക്ഷണം നിരസിക്കാൻ ദമയന്തിക്ക് തോന്നിയില്ല. അവർ കാറില്‍ കയറി. ഒരു വീടിന്റെ മുന്നിലാണ് പിന്നെ കാര്‍ ചെന്ന് നില്‍ക്കുന്നത്. ഇത് തന്‍റെ വീടാണെന്നും ഒരു കപ്പ് കാപ്പി കുടിച്ചിട്ട് പോയാല്‍ മതിയെന്നും പിന്നെ! സല്‍ക്കാരവേളയില്‍ ദമയന്തിയുടെ പ്രശ്നങ്ങളെ കുറിച്ച് അനുകമ്പയോടെ സംസാരിക്കുകയും അവയ്ക്കുള്ള പ്രതിവിധികളെ കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്ത കമ്മീഷണര്‍ ഒരു കുപ്പി മദ്യം മേശപ്പുറത്തെടുത്ത് വച്ചത് അപ്രതീക്ഷിതമായിട്ടാണ്. സാവധാനം മദ്യപിക്കാന്‍ ആരംഭിച്ച അയാള്‍, ടിവി ഓണ്‍ചെയ്തശേഷം നീലച്ചിത്രങ്ങൾ പ്ലേ ചെയ്തു. അയാളുടെ ഉദ്ദേശം ഞെട്ടലോടെ മനസിലാക്കിയ ദമയന്തി അവിടെ നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. എങ്കിലും ഫലമുണ്ടായില്ല. മദ്യലഹരിയിലും കാമാസക്തിയിലും ഭ്രാന്തനായി മാറിക്കഴിഞ്ഞിരുന്ന അയാള്‍ ദമയന്തിയെ ബലാല്‍ക്കാ‍രമായി വലിച്ചിഴച്ച് ഒരു മുറിയിൽ കൊണ്ടുപോയി കെട്ടിയിട്ടു. സ്വന്തം ഇംഗിതത്തിന് അവർ വഴങ്ങുന്നില്ലെന്ന് കണ്ടപ്പോൾ, അയാൾ ദമയന്തിയെ ക്രൂരമായി മര്‍ദ്ദിക്കുകയും മാറിടത്തില്‍ മാരകമായി കടിക്കുകയും ചെയ്തു. മൃതപ്രായയായ അവളെ അയാള്‍ നാല് തവണ ബലാത്സംഗം ചെയ്തു. വൈകിട്ട് 7:30 മണി. ദമയന്തിയെ ഓട്ടോ സ്റ്റാന്‍ഡില്‍ ഇറക്കിവിട്ട ശേഷം അയാള്‍ ഇരുട്ടിലേക്ക് കാറോടിച്ചുപോയി.

അതിഭീകരമായ വേദനയിലും ഭീതിയിലും സുബോധം നഷ്ടപ്പെട്ട ദമയന്തി ഒരു വിധേന അടുത്തുള്ള ഒരു പരിചയക്കാരിയുടെ വീട്ടിലെത്തിച്ചേര്‍ന്നു. മാനനഷ്ടം മൂലം വന്നേക്കാവുന്ന അപകീര്‍ത്തിയെ ഭയന്ന് അവർ ആരോടും ഒന്നും പറഞ്ഞില്ല. മാറിടത്തിലെ മുറിവിന്‍റെ വേദന അസഹനീയമായപ്പോള്‍ ദമയന്തി അടുത്തുള്ള ആശുപത്രിയില്‍ പോയി ടെറ്റനസ് ഇഞ്ചക്ഷന്‍ എടുത്തു. അതുകൊണ്ടൊന്നും ദമയന്തിയുടെ പ്രശ്നങ്ങള്‍ അവസാനിച്ചില്ല. മൂത്രമൊഴിക്കുമ്പോൾ കഠിനമായ വേദന. യോനീതടത്തില്‍ വലിയ മുറികളേറ്റിരിക്കുന്ന കാര്യം ദമയന്തി തിരിച്ചറിയുന്നത് അപ്പേഴാണ്.

മാര്‍ച്ച് 17. വീട്ടിൽ തിരിച്ചെത്തിയ ദമയന്തിയുടെ മുറിവുകൾ പഴുത്ത് തുടങ്ങിയിരുന്നു. താമസിയാതെ പൊള്ളുന്ന പനിയെ പിടികൂടി. ആരുടെയൊക്കെയോ സഹായത്തോടെ അവർ ആശുപത്രിയിലെത്തി. അധികൃതർ അവരെ അഡ്മിറ്റ് ചെയ്തു. ആശുപത്രി കിടക്കയിലെ മരണ സമാനമായ വേദനയിലും, അപമാനത്തിലും അവർ ദൃഢനിശ്ചയമെടുത്തു, തനിക്കുണ്ടായ അനുഭവം വേറൊരു പെണ്ണിനും ഉണ്ടാവാന്‍ പാടില്ല. ആ പ്രതിജ്ഞയുടെ ശക്തിയെന്നവണ്ണം അവരുടെ ശാരീരിക സ്ഥിതി മെച്ചപ്പെടുകയും, രണ്ട് ദിവസം കഴിഞ്ഞ് ഡിസ്ചാർജ് ആവുകയും ചെയ്തു.

മാര്‍ച്ച് 20.  ദമയന്തി സ്ഥലം എസ്‌പിയെ കാണുകയും കമ്മീഷണര്‍ക്കെതിരെ ബലാത്സംഗക്കുറ്റത്തിന് കേസ് ഫയല്‍ ചെയ്യുകയും ചെയ്തു. പരാതി IAS റാങ്കിലുള്ള ഒരാള്‍ക്കെതിരെ ആയതിനാല്‍, ഡിഐജിയെ കണ്ട് പരാതി ബോധിപ്പിക്കാന്‍ SP ദമയന്തിയോട് നിര്‍ദേശിച്ചു. ബലാത്സംഗം നടന്നത് തലസ്ഥാന നഗരിയില്‍ വച്ചായിരുന്നതിനാലും, ആ സ്ഥലം തന്‍റെ നിയന്ത്രണ പരുധിയില്‍ വരാത്തതിനാലും, സംഭവ സ്ഥലത്തിന്‍റെ ചുമതലയുള്ള പൊലീസ് കമ്മീഷണറെ കാണാനായിരുന്നു ഡിഐജിയുടെ ഉപദേശം. ആ നിര്‍ദ്ദേശമനുസരിച്ച്, മാര്‍ച്ച് 21-ന് ദമയന്തി തലസ്ഥാനത്തേക്ക് അവർ വീണ്ടും വണ്ടി കയറി. തുടർന്ന്, പൊലീസ് കമ്മീഷണര്‍ക്ക് പരാതി സമര്‍പ്പിച്ചു. പരാതി വായിച്ച് മനസിലാക്കിയ ശേഷം, കമ്മീഷണര്‍ ഒന്നാം നിലയിലുള്ള അസിസ്റ്റന്‍ഡ് കമ്മീഷണറെ കാണാന്‍ ദമയന്തിയെ പറഞ്ഞയച്ചു. അദ്ദേഹമാകട്ടെ, വനിതാപൊലീസിന്‍റെ കേന്ദ്ര ഓഫീസില്‍ ജോലിചെയ്യുന്ന ഡെപ്യൂട്ടി കമ്മീഷണറെ കാണാന്‍ ദമയന്തിക്ക് നിർദ്ദേശം നൽകി. അങ്ങനെ, ഓഫീസ് പടികൾ കയറിയിറങ്ങി സഹികെട്ട ദമയന്തി ഒടുവില്‍ ഒരു പത്രപ്രവര്‍ത്തകനെ കാണാന്‍ തീരുമാനിച്ചു. അയാളുടെ നിദേശപ്രകാരമാണ് അവർ ഓള്‍ ഇന്ത്യ ഡൊമാക്രാറ്റിക് വിമന്‍സ് അസോസിയേഷനെ സമീപിക്കുന്നത്. സംഘടനയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന്, വനിതാ പൊലീസ് സ്റ്റേഷനിലെ ഡെപ്യൂട്ടി കമ്മീഷണര്‍ ദമയന്തിയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. ചോദ്യം ചെയ്യൽ  പാതിരാത്രി വരെ തുടർന്നു. എന്നിട്ടും, വൈദ്യപരിശോധയ്ക്ക് അവര്‍ അവളെ അയയ്ക്കാതിരുന്നത് ദമയന്തിയില്‍ സംശയമുണര്‍ത്തി.

മാര്‍ച്ച് 23. ദമയന്തിയുടെ ആരോഗ്യനില വീണ്ടും വഷളായി. കഠിനമായ വയറുവേദനയിൽ അവർ പുളഞ്ഞു. വേദനയിൽ നിലവിളിച്ച അവരെ രണ്ടുമൂന്ന് പേര്‍ ചേർന്ന് ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പ്രഥമദൃഷ്ടിയില്‍ തന്നെ, ദമയന്തി ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്ന് മനസിലാക്കിയ ഡോക്ടര്‍ അവരെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് അയച്ചു. അങ്ങനെ, മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയ ദമയന്തിയെ അഡ്മിറ്റ് ചെയ്യാന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ക്ക് വിസമ്മതം. ബലാത്സംഗ കേസായതിനാല്‍ പൊലീസിന്‍റെ മെമ്മോ കൂടാതെ അഡ്മിറ്റ് ചെയ്യാന്‍ കഴിയില്ലെന്നാണ് അയാളുടെ വാദം. നേരം ഏറെ വൈകിയിരുന്നതിനാല്‍, ദമയന്തി മറ്റ് വഴികളൊന്നും കാണാതെ മുറിയിലേക്ക് തിരിച്ചുപോന്നു.

മാര്‍ച്ച് 24. വനിതാ അസോസിയേഷന്‍റെ സഹായത്തോടെ പലതവണ പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടെങ്കിലും, അനുകൂലമായ യാതൊരു പ്രതികരണവും ലഭിക്കാതെ ദമയന്തി വലഞ്ഞു. അപ്പോഴും വേദന ദമയന്തിയെ പിടിവിടാതെ തുരത്തുന്നുണ്ടായിരുന്നു. അവരുടെ ആരോഗ്യസ്ഥിതി കണ്ട് സംഭ്രമിച്ച അസോസിയേഷന്‍ അംഗങ്ങൾ ദമയന്തിയെ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ അടിയന്തിരമായി അഡ്മിറ്റ് ചെയ്തു. തനിക്ക് സംഭവിച്ചതെല്ലാം ദമയന്തി ഡ്യൂട്ടി ഡോക്ടറെ ധരിപ്പിച്ചു. പക്ഷേ, ദമയന്തിയുടെ പ്രശ്നങ്ങൾ അവിടെയും അവസാനിച്ചില്ല. ആശുപത്രി അധികൃതർ ദമയന്തിക്ക് മരുന്ന് നൽകുകയോ, ശ്രദ്ധിക്കുകയോ ചെയ്യാതായി. വനിതാ അസോസിയേഷന്‍ പ്രവര്‍ത്തകർക്ക് ആശുപത്രി പ്രവേശനം നിഷേധിക്കപ്പെട്ടു. തടവറ സമാനമായ ആശുപത്രിയില്‍ വച്ച് ഡോക്ടർമാർ അജ്ഞാതമായ ചികിത്സാമുറകൾ ദമയന്തിയിൽ പരീക്ഷിച്ചു. അസഹനീ‍യമായ വേദനയിൽ ദമയന്തി മരിക്കാൻ കൊതിച്ചു. നിരന്തര യാതനകൾക്കും അവഗണനകൾക്കുമൊടുവിൽ, ഏപ്രില്‍ ആറാം തിയതി അധികൃതർ ദമയന്തിയെ ഡിസ്ച്ചാര്‍ജ് ചെയ്യുമ്പോള്‍ മെഡിക്കൽ റിപ്പോർട്ടിൽ ഒന്നും ഉണ്ടായിരുന്നില്ല. ഇതിനെല്ലാം ഒടുവിലാണ് പൊലീസ് ദമയന്തിയെ ജിഡീഷ്യല്‍ മജിസ്ട്രേട്ടിന്‍റെ മുന്നില്‍ ഹാജരാക്കുന്നത്.

കമ്മീഷണര്‍ക്കെതിരായ കേസ് തെളിയിക്കുന്നതിന് ശക്തമായ സാക്ഷികള്‍ വേണമെന്ന് ദമയന്തിക്ക് അറിയാമായിരുന്നു. അതിന് ദമയന്തി മനസില്‍ സൂക്ഷിച്ച ഒരേയൊരു സാക്ഷിയായിരുന്നു കമ്മീഷണറുടെ കാര്‍ ഡ്രൈവര്‍. അമ്പലത്തില്‍ നിന്ന് ദമയന്തിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകുമ്പോള്‍ കാര്‍ ഓടിച്ചിരുന്നത് അയാളായിരുന്നു. കമ്മീഷണര്‍ അയാളെ ‘മുരളി’ എന്ന് വിളിച്ചത് ദമയന്തി ഓര്‍ത്തെടുത്തു. കമ്മീഷണർ തന്നെ മാനഭംഗപ്പെടുത്തുമ്പോൾ അയാള്‍ വീട്ടിന്റെ വെളിയിൽ ഉണ്ടായിരുന്നിരിക്കാമെന്ന് ദമയന്തി ഊഹിച്ചു. അങ്ങനെ, കേസില്‍ അനുകൂലമായ സാഹചര്യം ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് മറ്റൊരു കാലക്കേട് സംഭവിക്കുന്നത്. കമ്മീഷണര്‍ മാത്രം കുറ്റക്കാരനായ കേസില്‍, അയാളെ മാത്രം പ്രതി ചേര്‍ക്കേണ്ടിയിരുന്ന കോടതി ഡ്രൈവറെയും പ്രതിയാക്കി കേസെടുത്തു. കേസിലെ സുപ്രധാന സാക്ഷിയെ പ്രതിക്കൂട്ടിലാക്കി കേസ് തള്ളിപ്പോകാൻ മനപ്പൂര്‍വ്വം നടന്ന കരുനീക്കമായിരുന്നു അതെന്ന് ദമയന്തി മനസിലാക്കിയത് ഏറെ വൈകി. ഏതായാലും, പരാതി ലഭിച്ചിട്ടും പൊലീസ് നടപടിയൊന്നുമെടുക്കാതെ കൃത്യവിലോപം കാണിച്ചുവെന്ന വാദത്തിന്മേല്‍ കോടതി കേസ് CB-CID-ക്ക് കൈമാറാന്‍ ഉത്തരവിട്ടു.

CB-CID കേസ് ഏറ്റെടുത്തതിന് ശേഷം അവരുടെ മുന്നില്‍ സ്റ്റേറ്റുമെന്‍റ് നല്‍കി ദമയന്തി നാട്ടിലേക്ക് മടങ്ങി. തുടര്‍ച്ചയായി അവധിയെടുത്തതുമൂലമുണ്ടായ സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിച്ച്, അവർ വീണ്ടും ജോലിയില്‍ പ്രവേശിച്ചു. തന്നെ അതിക്രൂരമായി ബലാത്സംഹം ചെയ്ത കമ്മീഷണർക്കെതിരെ തനിക്ക് ഒരു കാലത്തും നീതി ലഭിക്കില്ലെന്ന് ദമയന്തി തിരിച്ചറിഞ്ഞിട്ടുണ്ടാവണം, ഏറെനാൾ കഴിയും മുമ്പേ അവർ പരാതി പിൻ‌വലിച്ചു. ജോലി രാജിവച്ച് മക്കളെയും കൂട്ടി അവർ താൻ സ്നേഹിച്ച് പുരുഷനെ തേടി യാത്രയായി, എല്ലാ അഭിപ്രായഭിന്നതകളും മറന്ന് സുരക്ഷിതമായ ആ കൈകളിൽ സമാധാനമായി കിടന്നുറങ്ങാൻ...!

(കുറിപ്പ്: ഈ കഥ തികച്ചും സാങ്കൽ‌പ്പികമാണ്. അതുകൊണ്ടുതന്നെ, ദമയന്തിയെ കുറിച്ചോ, കമ്മീഷണറെ കുറിച്ചോ ഉള്ള ചോദ്യങ്ങൾക്ക് പ്രസക്തിയില്ല.)

Monday, May 23, 2011

എന്റെ ബാല്യകാല സഖി

അദ്യാനുരാഗത്തെ കുറിച്ചുള്ള വ്യക്തമായ ഓർമ്മകൾ എനിക്കില്ല. എങ്കിലും, എന്റെ ഊഹം ശരിയാണെങ്കിൽ രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ്‌ എന്റെ ഹൃദയപൂങ്കാവനത്തിൽ ആദ്യമായി അനുരാഗം തളിരിട്ടത്‌. അവളുടെ പേര്‌ ദിവ്യ എന്നായിരുന്നു. നീണ്ട മൂക്കും, ചുവന്നുതുടുത്ത ചുണ്ടുകളും, സൂര്യകാന്തി പോലെ വിടർന്ന കണ്ണുകളുമുള്ള ഒരു നാടൻ പെൺകുട്ടി. മുട്ടോളം വരുന്ന പാവാടയും കയ്യിലൊരു സഞ്ചിയും നെറ്റിയിൽ വലിയ പൊട്ടുമായി ക്ലാസിൽ കയറിവരാറുള്ള അവൾ, പ്രൈമറി സ്കൂളിന്റെ പടിയിറങ്ങി പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ബാല്യകാല സ്മരണകളെ തട്ടിയുണർത്തി ഇടക്കിടെ എന്നെ തേടിയെത്താറുണ്ട്‌. ഇന്നും അതാണ്‌ സംഭവിച്ചത്‌!

രണ്ടാം ക്ലാസിൽ പുതുതായെത്തിയ കുട്ടിയായിരുന്നു അവൾ. അദ്ധ്യയന വർഷം ആരംഭിച്ച് ഏതാനും മാസങ്ങൾ കഴിഞ്ഞ ശേഷം പുതുതായി സ്കൂളിൽ ചേർന്ന ആ സുന്ദരി വളരെ പെട്ടെന്ന് എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമായി മാറി. പേരും വീടും വിലാസവും ചോദിക്കുന്നതിന്റെ കൂട്ടത്തിൽ, നഷ്ടമായ പാഠഭാഗങ്ങൾ പറഞ്ഞുകൊടുക്കാമെന്ന ഉറപ്പുനൽകി അവളുടെ സൌഹൃദം സമ്പാദിക്കാൻ സഹപാഠികളായ ആണും പെണ്ണും മത്സരിച്ചു. ഇതിനൊന്നും വകുപ്പില്ലാതിരുന്ന അയൽ ക്ലാസിലെ വാനര സംഘങ്ങൾ മൂത്രമൊഴിക്കേണ്ട സമയത്തും ഭക്ഷണ സമയത്തും ക്ലാസുകളെ വേർതിരിക്കുന്ന തട്ടിയിൽ തുളയുണ്ടാക്കി ഒളിഞ്ഞുനോക്കുകയും, പന്തും ചോക്കും വടിയും എടുക്കാനെന്ന വ്യാജേന എന്റെ ക്ലാസിൽ നിരന്തരം കയറിയിറങ്ങുകയും ചെയ്തുകൊണ്ടിരുന്നു. ജന്മനാൽ കിട്ടിയ കുശുമ്പ്‌ കൊണ്ടാവണം, അനാവശ്യമായി അവൾക്ക് ലഭിച്ചുകൊണ്ടിരുന്ന ജനശ്രദ്ധ കാരണം ആദ്യനാളുകളിൽ ഞാനവളെ നോക്കാൻ പോലും കൂട്ടാക്കിയിരുന്നില്ല.

ഇംഗ്ളീഷ്‌ പഠിപ്പിച്ചിരുന്ന ഭദ്ര ടീച്ചറായിരുന്നു ഞങ്ങളുടെ ക്ലാസ്‌ ടീച്ചർ. ഹാജർ എടുത്തുയുടൻ, കഴിഞ്ഞ ദിവസം എടുത്ത പാഠത്തിൽ നിന്ന്‌ കേട്ടെഴുത്ത്‌ നടത്തുക ടീച്ചറിന്റെ പതിവാണ്‌. ഏറ്റവും കുറച്ച്‌ മാർക്ക്‌ കിട്ടുന്ന കുട്ടികളെ ബഞ്ചിൽ കയറ്റി നിർത്തി തുടയിൽ നുള്ളുക അവരുടെ നിത്യവിനോദമായിരുന്നു. ആദ്യ രണ്ട്‌ മാസങ്ങളിൽ ഒന്നാം സ്ഥാനത്തായിരുന്ന ഞാൻ, ദിവ്യ എത്തിയതോടെ കേട്ടെഴുത്തിൽ രണ്ടാം സ്ഥാനത്തേക്ക്‌ നിഷ്കരുണം പിന്തള്ളപ്പെട്ടു. ഹോം വർക്ക്‌ ചെയ്യുന്നതിലും, കാണാപാഠം പഠിക്കുന്നതിലും അവൾ എന്നേക്കാൾ കേമിയായിരുന്നു. ക്ലാസിൽ പ്രധമസ്ഥാനം നഷ്ടപ്പെട്ടതിന്റെ അപമാനഭാരവും പകയും ദിവ്യയെ കൂടുതൽ വെറുക്കാൻ വഴിതെളിച്ചുവെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ! ചില നാളുകൾ അങ്ങനെ കടന്നുപോയി.

പത്ത്‌ ദിവസത്തെ ഓണാവധിക്കാലത്താണ്‌ കഥയിൽ സുപ്രധാന വഴിത്തിരിവ് ഉണ്ടാകുന്നത്. ഓണക്കാലമായിരുന്നതിനാൽ, സ്വന്തം വീട്ടിലെ അത്തപ്പൂക്കളം ഗംഭീരമാക്കാൻ അയലത്തെ പിള്ളേരുമായി പൊരിഞ്ഞ മത്സരം. സൂര്യനുദിക്കുന്നതിന്‌ മുമ്പേ ഉറക്കമുണർന്ന്‌, ചേച്ചിയേയും അനിയനെയും കൂട്ടി വീടുകളിൽ പൂ മോഷ്ടിക്കാൻ പോവുകയാണ്‌ ആദ്യ കലാപരിപാടി. നീണ്ട കമ്പിന്റെ അറ്റത്ത്‌ ബ്ലേഡ്‌ ഘടിപ്പിച്ച്‌, മതിലിലും മരക്കൊമ്പിലും കയറിയിരുന്നാണ്‌ പൂപറിക്കൽ. ഞെട്ടറ്റ്‌ വീഴുന്ന പൂക്കളെ ശബ്ദമുണ്ടാക്കാതെ ശേഖരിക്കുകയാണ്‌ അനിയന്റെയും ചേച്ചിയുടെയും ജോലി. പൂക്കളുടെ അവകാശം പറഞ്ഞ്‌ ഞാനും അയലത്തെ ചെക്കന്മാരും തമ്മിൽ പല തവണ സംഘർഷമുണ്ടായിട്ടുണ്ട്‌, ആ കൊച്ചുവെളുപ്പാംകാലങ്ങളിൽ. നാട്ടിലെ മുതിർന്ന ചേട്ടന്മാർ തിരുവോണത്തിന്‌ സംഘടിപ്പിക്കാറുള്ള അത്തപ്പൂക്കള മത്സരത്തോടെയാണ്‌ ഞങ്ങൾ കുട്ടികൾ തമ്മിലുടെ സംഘർഷം അതിന്റെ പൂർണ്ണതയിൽ എത്തിയിരുന്നത്‌. ആവശ്യത്തിലും അധികം പൂക്കൽ ശേഖരിക്കാൻ കഴിഞ്ഞാൽ മാത്രമേ അത്തപ്പൂക്കള മത്സരത്തിൽ ജയിക്കാനാവൂ. ഇതറിയാവുന്ന കുട്ടികൾ മത്സരത്തിന്റെ തലേന്ന്‌ തന്നെ പൂക്കൾ കുമിച്ചുകൂട്ടാൻ തുടങ്ങും. ഏതാനും ദിവസങ്ങളായി നടന്ന കനത്ത പൂഷ്പവേട്ട മൂലം ചുറ്റുവട്ടത്തെ ചെടികളിൽ മൊട്ടുകൾ പോലും അവശേഷിച്ചിട്ടുണ്ടാവില്ല. ആകെയുള്ള പോംവഴി മൈലുകൾ സഞ്ചരിച്ച് മറ്റ് ടെറിട്ടറികൾ ആക്രമിക്കുക എന്നതാണ്. അങ്ങനെ, പൂക്കൾ തേടിയുള്ള നീണ്ട നടപ്പിനിടയിലാണ് ഞാൻ ദിവ്യയുടെ വീട്ടുനടയിൽ എത്തിപ്പെടുന്നത്‌, തികച്ചും അപ്രതീക്ഷിതമായി. ചെളി പതച്ചുണ്ടാക്കിയ മതിലുകൾക്കുള്ളിൽ പുരാതനമായ ഒരു തറവാട്. അതായിരുന്നു ദിവ്യയുടെ വീട്.

കുണ്ടി കീറിയ നിക്കർ, കൈയ്യിൽ ബ്ലേഡ് തിരുകിയ വടി, തോളിൽ സഞ്ചി. ഇതാ‍യിരുന്നു എന്റെ വേഷം. ഒപ്പം അനിയനും ഉണ്ട്. സമയം വൈകിട്ട്‌ ഏഴ്‌ മണി ആയിട്ടുണ്ടാവും. വീടിന്‌ മുന്നിലെ തുളസിത്തറയിൽ എണ്ണവിളക്ക്‌ കത്തുന്നുണ്ട്‌. വീടിന്‌ ചുറ്റും നിറയെ വലിയ ഫലവൃക്ഷങ്ങൾ. തൃസന്ധ്യയിലെ അരണ്ട വെളിച്ചത്തിൽ ഏതോ വനാന്തരത്തിൽ എത്തിപ്പെട്ടതാണെന്നേ തോന്നൂ. തന്നെയുമല്ല, രക്തദാഹികളായ വടയക്ഷികൾക്ക്‌ കുപ്രസിദ്ധിയാർജ്ജിച്ച ഒരു കാവും തെങ്ങിൻ തോട്ടവും ആ പരിസരത്തുണ്ടായിരുന്നതിനാൽ അന്തരീക്ഷം കൂടുതൽ വന്യമായിരുന്നു. തറവാടിന്റെ മതിലിനോട്‌ ചേർന്നുള്ള കാലിത്തൊഴുത്തിനടുത്ത്‌ കനകാമ്പരവും ചെങ്കകവും ചെമ്പരത്തിയും റോസയും ജമന്തിയും പൂത്ത് നിൽക്കുന്നത്‌ പുറത്തുനിന്നുതന്നെ കാണാം. യക്ഷിസങ്കൽപ്പങ്ങളുടെ അതിപ്രസരം മൂലം നാട്ടിലെ മറ്റ് പൂമോഷ്ടാക്കളാരും ഇവിടെ കടക്കാൻ ധൈര്യം കാണിക്കാത്തതിൽ എനിക്ക്‌ ആഹ്ലാദം തോന്നി. ആവശ്യത്തിലധികം പൂക്കൾ ഒറ്റയടിക്ക്‌ കിട്ടുമല്ലോ എന്ന സന്തോഷത്തിലും, ഒപ്പം ഭയത്തിലും, സകല ദൈവങ്ങളെയും വിളിച്ച്‌ ഞാനും അനിയനും പമ്മിപ്പമ്മി തറവാട്ടിന്റെ ഗേറ്റിനോട്‌ ചേർന്ന്‌ ഒളിച്ചുനിന്നു. വൈദ്യുതിയെത്താത്ത പ്രദേശമായിരുന്നതിനാൽ ഒരു മണ്ണെണ്ണ വിളക്ക്‌ മാത്രമേ ഉമ്മുറത്ത്‌ ഉണ്ടായിരുന്നുള്ളൂ.

തൊഴുത്തിനടുത്തുള്ള പൂന്തോട്ടം വരെ ആരും കാണാതെ ഒറ്റയോട്ടത്തിൽ എത്താൻ കഴിയില്ലെന്ന് മനസിലാക്കിയ ഞാൻ തൊട്ടടുത്തുള്ള വൈക്കോൽ പന്തൽ താൽക്കാലിക ഒളിത്താവളമാക്കാൻ തീരുമാനിച്ചു. തോട്ടി അനിയനെ ഏൽപ്പിച്ച്‌, സഞ്ചിയുമായി ഞാൻ ഗേറ്റിനുള്ളിലേക്ക്‌ പ്രവേശിച്ചു, പിന്നെ ചെടികൾക്കിടയിലൂടെ മുട്ടുകുത്തി മുന്നോട്ട് നീങ്ങി. ദുരുദ്ദ്യേശത്തോടെ വളപ്പിൽ പ്രവേശിച്ച എന്നെ കാട്ടിക്കൊടുക്കാൻ തവളകളും ചീവീടുകളും ആവത് ശ്രമിച്ചുകൊണ്ടിരുന്നു. മുമ്പെപ്പൊഴോ പെയ്ത മഴയിൽ കുതിർന്ന മണ്ണിൽ നിന്ന്‌ ഉന്മാദ ഗന്ധം എന്റെ നാസാരന്ത്രങ്ങളെ ലഹരിപിടിപ്പിച്ചു. മണ്ണിലെ ജലാംശം ആസ്വദിച്ച്‌ വല്ല ഇഴജന്തുക്കളും മാർഗമധ്യേ കിടപ്പുണ്ടാവുമോ? വീട്ടിൽ പട്ടിയുണ്ടാവുമോ? ഭീതികൾ മനസിലെ അലട്ടി. ഏതായാലും, ഒരു വിധേന ഞാൻ വൈക്കോൽ പന്തലിന്റെ പിന്നിലെത്തി.

എന്താണ്‌ നടക്കുന്നതെന്നറിയാൽ അനിയൻ ഗേറ്റിന്റെ വിടവിലൂടെ നിരീക്ഷിക്കുന്നുണ്ട്‌. സ്വൽ‌പ്പനേരത്തെ ഇളവേളയ്ക്ക് ശേഷം വിടർന്ന് നിൽക്കുന്ന പൂക്കളെ ലക്ഷ്യമാക്കി ഞാൻ വീണ്ടും നീക്കമാരംഭിച്ചു. അപ്പോഴാണ്‌ ഉമ്മറത്ത് ആരോ വന്നതായി എനിക്ക് തോന്നിയത്. ചെടികൾക്കിടയിൽ പതുങ്ങി ഒളിഞ്ഞുനോക്കുമ്പോൾ, മണ്ണെണ്ണ വിളക്കിന്റെ കാന്തിയിൽ പ്രകാശിക്കുന്ന ഒരു പെണ്മുഖം. യാദൃശ്ചികമായി നേത്രപടലത്തിൽ വിരാചിതമായ ആ സൗന്ദര്യത്തെ കണ്ട്‌ ഞാൻ വാതുറന്നു. ഹൃദയമിടിപ്പിന്റെ താളം തെറ്റി. ഇലകൾക്കിടയിലൂടെ ചന്ദ്രനെ പോലെ പ്രകാശിക്കുന്ന ആ മുഖം ഞാൻ ശരിക്കും കണ്ടു..., ദിവ്യ! ശ്രീകോവിലിനുള്ളിൽ പ്രശോഭിക്കുന്ന കനകവിഗ്രഹം പോലെ, പൗർണ്ണമി നിലാവ് പോലെ! തിണ്ണയിൽ കത്തിയ വിളിക്കിന്റെ നാമ്പിൽ നിന്ന്‌ മറ്റൊരു വിളക്ക്‌ കത്തിച്ച് അവൾ അകത്തേയ്ക്ക്‌ പോയി.

ഓണക്കാലം കഴിഞ്ഞ്‌ സ്കൂളിലെത്തുമ്പോൾ ഹൃദയം മുഴുവൻ അവളായിരുന്നു. പതിവ്‌ പോലെ ഗൗരവം ഭാവിച്ച്‌ ഞാൻ ഇരിക്കാൻ ശ്രമിച്ചു. എങ്കിലും, അനുസരണയില്ലാത്ത കൃഷ്ണമണികൾ അവളുടെ നേരെ ഇടക്കിടെ പാഞ്ഞുകൊണ്ടേയിരുന്നു. അവളുടെ വെളുത്ത കാലുകളിലെ വെള്ളിപ്പാദസരങ്ങളും, കുപ്പിവളകളും, കമ്മലും എന്റെ ധ്യാനവിഷയമായി. കാതുകൂർപ്പിച്ചുള്ള അവളുടെ ഇരുപ്പും ഏകാഗ്രതയും, ഉത്തരം പറയാനുള്ള ചൊടിയും എനിക്ക് ചുറ്റും കാന്തവലയങ്ങൾ സൃഷ്ടിച്ചു. അവളുടെ ഇമ്പമാർന്ന പദ്യപാരായണത്തിൽ ഞാൻ മയങ്ങി. അവളുടെ വിജയങ്ങളിൽ എന്റെ ആത്മാവ്‌ കോരിത്തരിച്ചു, പരാജയങ്ങളിൽ അലമുറയിട്ടു. അവളും ഞാനും ഒഴികെ ഈ അന്തരീക്ഷത്തിലുള്ളതെല്ലാം ഔട്ട് ഓഫ് ഫോക്കസായതുപോലെ!

ഉച്ചഭക്ഷണം കഴിഞ്ഞ്‌ കുട്ടികൾ കളിക്കാൻ പോകുമ്പോൾ അവളുടെ പുസ്തകസഞ്ചി പരിശോധിക്കാൻ എന്റെ മനസ് പ്രലോഭിപ്പിച്ചുകൊണ്ടിരുന്നു. ജ്യോമട്രി ബോക്സിൽ അവൾ ഭദ്രമായി സൂക്ഷിച്ച സ്വകാര്യ വസ്തുക്കളെ തൊട്ടുനോക്കാൻ മനസ്‌ വെമ്പി. അവളുടെ സാന്നിധ്യത്തിൽ ഞാൻ ലജ്ജാവിവശനായി. സ്കൂളില്ലാത്ത ദിവസങ്ങളിൽ എന്റെ ശരീരം അവളുടെ വീടിനെ വളഞ്ഞു, രക്തദാഹികളായ വടയക്ഷികൾ മുത്തശ്ശിക്കഥകൾ മാത്രമായി. ഗൃഹപാഠങ്ങൾ മാറ്റിവച്ച് ഞാനെന്റെ സന്ധ്യായാത്രകൾ തുടർന്നുകൊണ്ടിരുന്നു, പല പല കാരണങ്ങൾ പറഞ്ഞ്!

വീട്ടുമുറ്റത്തെ അമ്മയുടെ അരുമ റോസാച്ചെടിയിൽ നിന്ന്‌ ഞാൻ പല തവണ പൂമൊട്ടുകൾ അടർത്തിയെടുത്തിട്ടുണ്ട്‌, ആരുമറിയാതെ അവളുടെ മുടിയിൽ ചൂടിക്കാൻ! മയിൽപ്പീലിയും, ഞവരപ്പച്ചിലയും, പെൻസിലും, നാരങ്ങാമിഠായിയും ഞാൻ കയ്യിലൊതുക്കിയിട്ടുണ്ട്, അവൾക്ക്‌ നൽകാൻ! എങ്കിലും, അവയെല്ലാം ഞാനെന്റെ ഹൃദയത്തിൽ മാത്രം സൂക്ഷിച്ചു. ഇന്നും സൂക്ഷിക്കുന്നു..., എന്നെങ്കിലും കണ്ടുമുട്ടുമ്പോൾ അവൾക്ക് സമ്മാനിക്കാൻ!

Sunday, May 22, 2011

മലകള്‍ക്ക് ഉയരം പോരാ!


ഉയര്‍ന്ന മല
“എങ്കില്‍ ഇതുമതി!”
മനസിൽ ഉറപ്പിച്ചു.
പിന്നെ ആലോചിച്ചില്ല,
കിതപ്പുകളോടെ വലിഞ്ഞുകയറി.

പാറകൾ... വൻ വിടവുകൾ
ചരലുകൾ... വൻ താഴ്ചകൾ
ദാഹം... തലയ്ക്ക് മീതെ സൂര്യൻ
വിയർപ്പ്... കുത്തിനോവിക്കുന്ന
കുറ്റിച്ചെടികൾ...
എല്ലാം അവഗണിച്ച്
കയറ്റം തുടരുകയാണ്.

കല്ലുകള്‍ക്കൊട്ടും ഗ്രിപ്പില്ല
ഹവായ് ഇട്ടത് ഭാഗ്യം!
മനസിൽ കരുതി.
എങ്കിലും,
കാലുകൾ വിറച്ചു
ധമനികള്‍ വീർത്തു
കണ്ണുകൾ തൂങ്ങി
തല പമ്പരം ചുറ്റി
യാതനകളെല്ലാം സഹിച്ച്
കയറ്റം തുടരുകയാണ്.

എവിടെയെങ്കിലും
ഒന്നിരുന്നാലോ?
ശരീരം ചോദിച്ചു.
മുകളിൽ ചെന്നിട്ട് മതീന്ന്
മനസ്. കെഴങ്ങൻ!
ഇവനൊന്നുമറിയണ്ട!
ശരീരം പിറുപുറുത്തു.
അങ്ങനെ, സകലവും താങ്ങി
ഒരു വിധേന മുകളിലെത്തി.

മലയുടെ ഉന്നത ശിഖിരം
കാല് വഴുതിയാല്‍ തീര്‍ന്നു.
ഒരു നിമിഷം നിശബ്ദം,
ഉള്ളിലിരുന്ന് മനസ് ചോദിച്ചു
“ഹല്ലാ.. ഞാനെന്തിനീ മല കയറി?”

മരിക്കാന്‍!
ഓ! അക്കാര്യം ഞാന്‍ മറന്നു.

എല്ലാം മടുത്തു!
ദിവസമെല്ലാം ഒരു പോലെ,
ചെയ്തവ ചെയ്തും, കേട്ടവ കേട്ടും
ഒന്നിനും പുതുമകളില്ല!
എന്നും ഒരേ മുഖങ്ങള്‍
ഒരേ ഭാര്യ, ഒരേ സെക്സ്,
ഒരേ വീട്, ഒരേ ഓഫീസ്!
ഒന്നിനും “ഒരു ഇതില്ല”,
ഐ മീൻ ത്രില്ലില്ല.
തൊട്ടറിയാനിനി മരണം മാത്രം!
അതുകൂടി പരീക്ഷിച്ചു കളയാം

എങ്കിലുമൊരു ചെറുഭയം!
വീണുചിതറും, എല്ലുകള്‍ തകരും
പിടിവിട്ടാല്‍ വിട്ടതുതന്നെ.

“എങ്കിലുമിനി പുറകോട്ടില്ല“
ശ്വാസമടക്കി, കണ്ണുകളിറുക്കി…
ഛേയ്! മുന്നില്‍ ബ്ലൂ ഫിലിം റോളുകള്‍!
“കണ്ണടക്കാനും സമ്മതിക്കില്ല!”
അല്ലെങ്കില്‍ വേണ്ട, കണ്ണടക്കണ്ട,
എല്ലാം കണ്ടുതന്നെ മരിക്കാം.

ട്രയലുകൾ നോക്കാനാവില്ല
ആവുമായിരുന്നെങ്കിൽ
നാലഞ്ച് തവണ
ചാടിച്ചത്തുനോക്കാമായിരുന്നു.
ഇനി വേറെ വഴിയില്ല
ഈശ്വരനെ ധ്യാനിച്ച് ശക്തി കടം വാങ്ങി
അമ്മയോട് യാത്രാമൊഴി ചൊല്ലി
ഭാര്യയ്ക്ക് ഭാവുകങ്ങൾ നേർന്നു.
പിന്നെ ഒന്നും ആലോചിച്ചില്ല.
ശ്വാസമടക്കി വായുവില്‍ കുതിച്ചു,
കൊക്കയിലേക്ക് സ്വയം വലിച്ചെറിഞ്ഞു

ഭാരമില്ലാതെ പറക്കുന്നു,
ആഴങ്ങളിലേക്ക് ഗമിക്കുന്നു
പാറകള്‍ മുന്നില്‍ തെളിയുന്നു
ദൂരമിങ്ങനെ കുറയുന്നു
അങ്ങനെ, എന്നുടല്‍ ഛിന്നിച്ചിതറുന്നു!

ശൂന്യത,
നിശബ്ദത!
“ചത്തിട്ടില്ല”
ഉള്ളില്‍ ആരോ പറഞ്ഞു.
ശ്വാസമുണ്ട്, വേദനയുമില്ല.
അതെന്താ അങ്ങനെ?
മലയ്ക്ക് ഉയരം പോരായിരുന്നോ?
പുല്ലിന്‍ മീതെ വീണതാണോ?
ആരെങ്കിലും വല വച്ചതാണോ?
ഹേയ്!
എങ്കിലും സംശയം!
കണ്ണുകൾ പതിയെ തുറന്നു.

തലയ്ക്ക് മീതെ ഉഷാ ഫാന്‍!
ചുവരില്‍ ട്യൂബ് ലൈറ്റ്!
അരികില്‍ പല്ലി,
അതിന് താഴെ കട്ടില്‍!
കട്ടിലിന് താഴെ ഞാൻ!
തൊട്ടടുത്ത് രണ്ടുണ്ട കണ്ണുകള്‍
അവയിൽ ഭാര്യയുടെ പുശ്ചം!

Friday, May 20, 2011

ഞാനൊരു നൂറാമൻ

സമയം എത്രയായിട്ടുണ്ടാവുമെന്ന്‌ വ്യക്തമല്ല. അതൊരു സുദീർഘമായ രാത്രിയായിരുന്നു, സ്വപ്നങ്ങളില്ലാത്ത, ഉറക്കമില്ലാത്ത, ചന്ദ്രനോ നക്ഷത്രങ്ങളോ ഉദിക്കാത്ത...! അതിന്റെ ഭയാനകത അന്തരീക്ഷത്തിൽ തളംകെട്ടി നിൽക്കുന്നു. നിശീഥിനിയുടെ അന്ധതയുടെ മറവിൽ സ്വൈര്യവിഹാരം നടത്താറുള്ള കുറുനായ്ക്കളും കൂമനും പാതിരാക്കോഴികളും പോലും നിശബ്ദരായിരിക്കുന്നു, നിശയിൽ വിരിയാറുള്ള പൂക്കളും ഭയന്നുവിറച്ച്‌ മൊട്ടിനുള്ളിൽ ഒളിച്ചിരിക്കുന്നു. കാറ്റുപോലും വീശാൻ മടിക്കുന്ന ശ്മശാന സമമായ അന്തരീക്ഷം! ഒരുപക്ഷേ, ഇവയെല്ലാം അയാളുടെ തോന്നലുകൾ മാത്രമാവാം. ചന്ദ്രനും താരങ്ങളും പതിവുപോലെ പ്രത്യക്ഷപ്പെട്ടിട്ടും അയാൾ അതൊന്നും കാണാതിരിക്കുകയാവും, കണ്ണുകൾ തുറന്നിരുന്നിട്ടും...!  കൂമന്റെയും പാതിരാക്കോഴിയുടെയും നിശാസംഗീതം കേൾക്കാതിരിക്കുകയാവും, കാതുകൾ തുറന്നിരുന്നിട്ടും...! മനസും ശരീരവും ഇണചേരാൻ വിസമ്മതിച്ച്‌ നിൽക്കുമ്പോൾ ബാഹ്യ പ്രകൃതിയെ ഗൗനിക്കുന്നതെങ്ങനെ? ഉറക്കമില്ലാത്ത രാത്രികൾ പതിവായിരുന്നെങ്കിലും, ഇന്ദ്രിയങ്ങൾ മരവിച്ച സ്ഥിതിവിശേഷം അവസ്ഥ ഇതാദ്യമായാണ്‌. ജീവിതത്തിൽ ഇതുവരെ കുത്തിക്കുറിച്ച ഏടുകൾ ഓരോന്നും മറിച്ചുനോക്കി, അതിൽ അറിഞ്ഞും അറിയാതെയും വരുത്തിവച്ച അക്ഷരപ്പിശകുകളെ തിരുത്തിവായിക്കാൻ ശ്രമിക്കുകയായിരുന്നു അയാൾ... ഒരുപക്ഷേ, അതിന്‌ ഇനിയൊരു അവസരം ലഭിച്ചില്ലെങ്കിലോ? ഒന്നും മനപ്പൂർവം ആയിരുന്നില്ല... സാഹചര്യങ്ങൾ... സമ്മർദ്ദങ്ങൾ... അയാൾ സ്വയം ന്യായീകരിക്കാൻ ശ്രമിച്ചു. എങ്കിലും, അന്നുവരെ അന്തരംഗത്തിലെവിടെയോ മൃതമായി കിടന്നിരുന്ന ഏതോ ഒരുൾവിളി അയാളെ കുത്തിനോവിച്ചുകൊണ്ടിരുന്നു.

ചലനമറ്റ കണ്ണുകളിൽ പതിക്കുന്ന നിലാവെളിച്ചത്തിൽ അയാളുടെ മനസിലൂടെ ഓർമ്മകൾ മിന്നിമറയുന്നത്‌ വ്യക്തമായിരുന്നു. സാഹചര്യങ്ങൾ തനിക്കെതിരെയായിരുന്നു... ശരിതന്നെ! പക്ഷേ, അവയുടെ കുത്തൊഴുക്കിൽപ്പെട്ട്‌ നിയന്ത്രണരഹിതമായ അടിയൊഴുക്കുകളിലേക്ക്‌ നിപതിക്കാതിരിക്കാൻ ഒരു ശ്രമമെങ്കിലും നടത്താതിരുന്നത്‌ അതിലും വലിയ അപരാധം! മുൻകരുതലുകളോടെ വർത്തിക്കേണ്ട സന്ദർഭങ്ങളിൽ പോലും ഒരു അവിവേകിയെ പോലെ കയ്യുംകെട്ടി നിന്നതിന്റെ ഫലം, അതാണ്‌ താനിന്ന്‌ അനുഭവിക്കുന്നത്‌... അയാളുടെ അന്തരംഗം പിറുപിറുത്തുകൊണ്ടിരുന്നു. ആത്മവിമർശനത്തിന്റെ മൂർച്ചയേറിയ മിന്നൽപ്പിണറുകൾ അയാളുടെ ബോധമണ്ഡലത്തെ പിടിച്ചുകുലുക്കിയപ്പോൾ, കാർമേഘങ്ങൾ മഴത്തുള്ളികളായി കവിളിലൂടെ പെയ്യാൻ തുടങ്ങി. ആ തുള്ളികളിൽ നിസഹായതയുടെ ഉപ്പുരസം കലർന്നിരുന്നു. ഒട്ടും പ്രതീക്ഷിക്കാതെയെത്തിയ ദുരന്തങ്ങൾ ഒന്നിനുപിറകേ മറ്റൊന്നായി തന്നെയും തന്റെ ആത്മാവിനെയും ചവിട്ടിമെതിച്ച്‌ കടന്നുപോയതോർത്തപ്പോൾ അയാളുടെ അധരത്തിൽ നിന്ന്‌ അർത്ഥശൂന്യമായ പരിദേവനങ്ങൾ ഒരു ഗദ്ഗദം പോലെ പുറപ്പെടാൻ തുടങ്ങി.. എല്ലാം അവസാനിക്കാറായി... എല്ലാം! വികാരങ്ങൾ കടിച്ചമർത്തി തിരിഞ്ഞുകിടക്കുമ്പോൾ, അയാളുടെ കാലുകളെ ബന്ധിച്ചിരുന്ന ഉരുക്കുചങ്ങലകൾ പരുക്കൻ ശബ്ദത്തിൽ പ്രതിക്ഷേധഭേരികൾ മുഴക്കി. അതൊന്നും വകവയ്ക്കാതെ തന്നെ കാത്തിരിക്കുന്ന നിത്രമായ പ്രയാണത്തിന്‌ അയാൾ മാനസികമായി തയാറെടുത്തുകൊണ്ടിരുന്നു, ബന്ധനത്തിൽ നിന്ന്‌ ബന്ധനങ്ങളിലേക്കുള്ള പ്രയാണത്തിന്‌!

പാറാവുകാരുടെ കാലൊച്ചയും അടക്കംപറച്ചിലുകളും ആ തടവറയിൽ നിറഞ്ഞുനിന്നിരുന്ന മൂകതയെ നിരന്തരം വ്യഭിചരിച്ചുകൊണ്ടിരുന്നു. അവരുടെ തിളങ്ങുന്ന കണ്ണുകൾ ആ കാരാഗ്രഹത്തിന്റെ മുക്കിലും മൂലയിലും ജാഗ്രതയോടെ പ്രകാശിക്കുന്നു. ആ കണ്ണുകൾക്ക്‌ എങ്ങനെ ഉറങ്ങാൻ കഴിയും? നാളെ അയാളെ തൂക്കിലേറ്റുകയല്ലേ! അതോടെ നാടും നഗരവും ശാന്തമാവും, രക്തം ചിന്താത്ത സ്വപ്നങ്ങൾ കണ്ട്‌ അവർക്കിനി സ്വസ്ഥമായി കിടന്നുറങ്ങാം...

മരണം... അതിനുശേഷം എന്താവും സംഭവിക്കുക? പ്രഹേളിക പോലെ അനന്തതയിലേക്ക്‌ നീണ്ടുകിടക്കുന്ന ആ ചോദ്യം മാത്രമേ അയാളുടെ മുന്നിൽ ഇപ്പോൾ ബാക്കിയുള്ളൂ. ജനനം മുതൽ ഇന്നുവരെ സഞ്ചരിച്ച വഴികളെയും വെട്ടിപ്പിടിക്കാൻ നെട്ടോട്ടമോടിയ നേട്ടങ്ങളെയും കുറിച്ച്‌ വിചിന്തനം ചെയ്യുമ്പോൾ മരണം പലർക്കും പരാജയത്തിന്റെ പൂർത്തീകരണമാവും. അനശ്വരമെന്ന്‌ കരുതിയ ലൗകികാന്തസുകൾ ഓരോന്നും അടുക്കിവച്ച്‌ അതിനുമുകളിൽ കയറി മരണം എന്ന കടമ്പയെ ചാടിക്കടക്കാൻ ശ്രമിക്കുമ്പോൾ ഒരിഞ്ചുപോലും താണ്ടാനാവുകയില്ലെന്ന പരമമായ ദുഃഖസത്യം തിരിച്ചറിയുന്ന പരിതാപകരമായ നിമിഷങ്ങൾ... ഏതൊരു മനുഷ്യനും കടന്നുപോകേണ്ടുന്ന ഈ പ്രകൃതിനിയമത്തിൽ തനിക്കുമാത്രം ഇളവ്‌ വേണമെന്ന്‌ നിർബന്ധം പിടിക്കുകയോ, കെഞ്ചുകയോ ചെയ്യാത്തവർ വിരളം, പ്രത്യേകിച്ച്‌ ജഡത്തിൽ നിന്ന്‌ ആത്മാവ്‌ വേർപെടാനുള്ള പ്രാരംഭ തയാറെടുപ്പുകൾ തുടങ്ങിക്കഴിയുമ്പോൾ... ആ വെപ്രാളത്തിനിടയിൽ നാമറിയാതെ സംഭരിക്കപ്പെടുന്ന നിഷേധാത്മക, നൈരാശ്യ ചിന്തകൾ ആത്മാവിനെ സ്വർഗത്തിലേക്കോ നരകത്തിലേക്കോ കയറിപ്പോകാൻ സമ്മതിക്കാതെ ബീഭത്സതയുടെ പൈശാചിക പ്രതീകമാക്കുന്നുവെന്ന്‌ ആരും അറിയാറില്ല. സ്വന്തം മരണത്തിൽ പോലും പ്രതികാരം ചെയ്യാൻ ശഠിക്കുന്ന ദുഷ്ടാത്മാക്കൾക്ക്‌ എളുപ്പം നേടിയെടുക്കാവുന്ന ആ നിഷേധാത്മക അന്തസത്ത പോലും അയാൾ ആഗ്രഹിച്ചില്ല. “ആരോട്‌ പ്രതികാരം ചെയ്യാൻ?“ തനിക്കിനി ലഭിക്കാവുന്ന ഏറ്റവും അഭികാമ്യമായ വിധിനിയോഗം മരണം മാത്രമാണെന്ന്‌ അയാൾക്ക്‌ അറിയാമായിരുന്നു. ശത്രുപാളയത്തിൽ പരാജിതനായി വെട്ടേറ്റുവീഴുന്ന തന്നെനോക്കി പലരും ആർത്തട്ടഹസിച്ചേക്കാം, മണ്ണിൽ വീണുപിടയുന്ന തന്റെ ശരീരത്തെ അവർ കാർക്കിച്ച്‌ തുപ്പിയേക്കാം... എന്നാൽ അതൊന്നും അയാളെ വ്യാകുലപ്പെടുത്തിയതേയില്ല. ചെയ്തുകൂട്ടിയെ തെറ്റുകളെ ഓർത്ത്‌ വിലപിക്കാൻ പോലും സമയം തികയാത്ത ആ മണിക്കൂറുകളിൽ അയൾ ഒരൽപ്പം കാരുണ്യത്തിനായി വിധിയോട്‌ യാചിച്ചുകൊണ്ടിരുന്നു, ജീവൻ പറിച്ച ശേഷവും തന്നോട്‌ കാട്ടിയ ക്രൂരത അവസാനിപ്പിക്കാൻ! വൈകാരികതയുടെ പാരമ്യതയിൽ അയാൾ മുഖംപൊത്തി വാവിട്ട്‌ കരയാൻ കൊതിച്ചു, എങ്കിലും അയാളുടെ ശരീരത്തെ കനത്ത ചങ്ങലകൾ അതിന്‌ അനുവദിച്ചില്ല. എങ്കിലും, അയാളുടെ ഓർമ്മകൾ മാത്രം ബന്ധനങ്ങളെ ഭേദിച്ച്‌ തടവറയുടെ നീണ്ട ഇടനാഴിയിലൂടെ ഉലാത്തിക്കൊണ്ടിരുന്നു.

”ജോനാഥൻ ഇവിടെ ഇരിക്കുകയായിരുന്നോ? താങ്കളെ ഈ തോട്ടത്തിൽ എവിടെയെല്ലാം അന്വേഷിച്ചു!“ തീപാറുന്ന ഉച്ചവെയിലിൽ നിന്ന്‌ ആശ്വാസം തേടി അത്തിമരച്ചില്ലകൾ കൊണ്ട്‌ കെട്ടിയുണ്ടാക്കിയ ചെറിയ മാടത്തിൽ പുകച്ചുരുളുകൾ ഊതിവിട്ട്‌ സ്വസ്ഥമായിരിക്കുമ്പോഴാണ്‌ പരിചയക്കാരൻ തദേവൂസിന്റെ കുശലാന്വേഷണം. “എന്താ കാര്യം?” “താങ്കളെ എത്രയും പെട്ടെന്ന്‌ വീട്ടിലേക്ക്‌ കൂട്ടിക്കൊണ്ട്‌ ചെല്ലാൻ ജോനാഥന്റെ അപ്പൻ തന്നെയാണ്‌ എന്നെ ഇങ്ങോട്ട്‌ പറഞ്ഞുവിട്ടത്‌.” മാടത്തിനുള്ളിലെ ചെറിയ ഇരുപ്പിടത്തിൽ ആസനസ്ഥനാകുന്ന കൂട്ടത്തിൽ അയാൾ ബോധിപ്പിച്ചു. “തോട്ടത്തിലെ പണി ഇനിയും തീർന്നിട്ടില്ലല്ലോ!” “അതെല്ലാം മാറ്റിവച്ച്‌ എത്രയും പെട്ടെന്ന്‌ തിരിക്കാൻ അദ്ദേഹം പ്രത്യേകം പറഞ്ഞു.” “എന്തെങ്കിലും പ്രത്യേകിച്ച്‌?” “കൃത്യമായി ഒന്നുമറിയില്ല, എങ്കിലും താങ്കളുടെ വീട്ടിൽ ഏതോ വിശിഷ്ടാതിഥി എത്തിയിട്ടുണ്ടെന്നാണ്‌ കേൾക്കുന്നത്‌.” “അതിഥിയോ?” ചോദ്യത്തിനൊപ്പം ജോനാഥനും എഴുന്നേറ്റു. “അതെ. അയാൾക്ക്‌ വേണ്ടി പ്രത്യേക സജ്ജീകരണങ്ങളും അവിടെ നടക്കുന്നുണ്ട്‌.” തുകൽസഞ്ചി അരയിൽ തിരികി ജോനാഥൻ വണ്ടിയിലേക്ക്‌ കയറി. ദൂതൻ നോക്കിനിൽക്കേ കുതിരകൾ അതിവേഗം വീഥിയിലൂടെ പാഞ്ഞപ്രത്യക്ഷമായി.

വേലക്കാർക്കൊപ്പം ഓടിനടന്ന്‌ ആഘോഷ പരിപാടികൾ ക്രമീകരിക്കുന്ന അപ്പനെയാണ്‌ കുതിരവണ്ടിയിൽ നിന്ന്‌ പുറത്തിറങ്ങുമ്പോൾ ജോനാഥൻ ആദ്യം കാണുന്നത്‌. ജോനാഥന്റെ കുതിരകളെ കണ്ട്‌ അദ്ദേഹം വണ്ടിയുടെ അടുക്കലേക്ക്‌ ഓടിയെത്തി. “നമ്മുടെ കാത്തിരിപ്പിന്‌ ഫലമുണ്ടായി... അയാൾ വന്നു.” അപ്പന്റെ അത്യുത്സാഹം കണ്ട്‌ ജോനാഥനും അമ്പരന്നു. “ആര്‌?” അയാളുടെ കൗതുകം വർധിച്ചു. നാടുവാഴുന്ന സീസറിന്റെ രാജസഭയിലെ വിശിഷ്ട വ്യക്തികളിൽ ആരെങ്കിലുമാവുമോ? അല്ലെങ്കിൽ, ഇസ്രയേലിൽ ഉയർത്തെഴുന്നേറ്റ പുത്തൻ പ്രവാചകന്മാർ ആരെങ്കിലും ആവുമോ? ആഹ്ളാദം കൊണ്ട്‌ ഓടി നടക്കുന്ന അപ്പനിൽ നിന്ന്‌ വ്യക്തമായ സൂചനകൾ ലഭിക്കാതെ ജോനാഥൻ ആശയക്കുഴപ്പത്തിലായി. അയാൾ ജിജ്ഞാസയോടെ പൂമുഖത്തേക്ക്‌ നടന്നു.

ജോലിക്കാരെല്ലാം തിരക്കിലാണ്‌. സദ്യക്കുള്ള വലിയ ചെമ്പുപാത്രങ്ങളുമായി കുശിനിയിലേക്ക്‌ പോവുന്ന പാചകക്കാരുടെ പിന്നാലെ കറികൾക്കും കൂട്ടിനുമായുള്ള പച്ചക്കറികളുമായി ഒരു സംഘം പെണ്ണുങ്ങൾ. പട്ടണത്തിൽ നിന്നെത്തിയ പ്രസിദ്ധരായ പട്ടുവ്യാപാരികൾ സ്വീകരണമുറി മുഴുവൻ മുന്തിയ ഇനം തുണിത്തരങ്ങൾ കൊണ്ട്‌ നിറച്ചിരിക്കുന്നു, ഇഷ്ടമുള്ളത്‌ എത്രവേണമെങ്കിലും തിരിഞ്ഞെടുക്കാൻ പാകത്തിൽ. വസ്ത്രവ്യാപാരികളോട്‌ കുശലം പറഞ്ഞുനിൽക്കുന്ന രത്നവ്യാപാരികൾ. ജോനാഥന്റെ ആകാംശ ആകാശത്തോളം വളർന്നു. എങ്കിലും, ആരും ഒന്നും പറയുന്നില്ല, എല്ലാവരും തിരക്കിലാണ്‌.

“എന്താ ഇവിടെ നടക്കുന്നത്‌?” വീഞ്ഞ്‌ നിറച്ച കൽഭരണികളുമായി അതിലേ പോയ കലവറക്കാരിൽ നിന്ന്‌ ഒരാളെ പിടിച്ചുനിർത്തി ജോനാഥൻ ആരാഞ്ഞു. “ജോനാഥാ... നീ ഇവിടെ നിൽക്കുകയായിരുന്നോ?” കലവറക്കാരൻ കാര്യം പറയാൻ തുടങ്ങുന്നതിന്‌ മുമ്പേ പിന്നിൽ നിന്നുള്ള വിളി കേട്ട്‌ ജോനാഥൻ തിരിഞ്ഞു, അത്‌ അപ്പനായിരുന്നു. ജോനാഥന്റെ കയ്യിൽ പിടിച്ച്‌ അദ്ദേഹം മുകളിലത്തെ നിലയിലേക്ക്‌ കൂട്ടിക്കൊണ്ടുപോയി. അപ്പന്റെ പ്രൗഢഗംഭീരമായ മുറിയിലെ ആൾത്തിരക്കുകൾക്കിടയിൽ സർവഭൂഷാലംകൃതനായി അതാ അവനിരിക്കുന്നു... ജോഷ്വാ! അപ്രതീക്ഷിതമായി അനുജനെ കണ്ട ആഘാതത്തിൽ വികസിച്ച ജോനാഥന്റെ മുഖം പെട്ടെന്നുതന്നെ കറുത്തു. എങ്കിലും, ആഹ്ളാദം തിരതല്ലി നിൽക്കുന്ന അപ്പന്റെ അന്നേരത്തെ മട്ടും ബന്ധുമിത്രാധികളുടെ സാന്നിധ്യവും കണക്കിലെടുത്ത്‌ അയാൾ എല്ലാം ഹൃദയത്തിൽ അക്ക്.

ഏതാനും വർഷങ്ങൾക്ക്‌ മുമ്പ്‌ വീടുവിട്ടുപോയ ജോഷ്വായുടെ തിരിച്ചുവരവ്‌ കേട്ടറിഞ്ഞ്‌ തടിച്ചുകൂടിയ ജനസഹസ്രങ്ങളെ അഭിവാദനം ചെയ്ത്‌ അപ്പനും, അദ്ദേഹത്തിന്റെ ആഹ്ളാദിരേകങ്ങളെ ആസ്വദിച്ച്‌ മൗനിയായി ജോഷ്വായും മുറ്റത്ത്‌ കെട്ടിയ വലിയ പന്തലിൽ നിൽക്കുന്നു, ഏറെ അകലെയല്ലാതെ ജോനാഥനും. ഏറെ വൈകാതെ അപ്പൻ ഇരുകൈകളുമുയർത്തി. വീര്യം കൂടിയ വീഞ്ഞും മുന്തിരിച്ചാറും പൊരിച്ച മാംസവുമൊക്കെ ആസ്വദിച്ചുനിൽക്കുകയായിരുന്ന അതിഥികളും അവർക്ക്‌ ഹരം പകരാൻ നിന്ന്‌ പക്കമേളക്കാരും തൽക്ഷണം നിശബ്ദരായി.

“എന്റെ പ്രിയപ്പെട്ട രക്തബന്ധങ്ങളേ, ജീവിതത്തിന്റെ സായംസന്ധ്യയിൽ അനുഭവിക്കാവുന്ന ഏറ്റവും വലിയ പുണ്യനിമിഷങ്ങളിലൂടെയാണ്‌ ഞാനിന്ന്‌ കടന്നുപോയിക്കൊണ്ടിരിക്കുന്നത്‌... ഇതാ എന്റെ മകൻ... മരിച്ചിരിക്കുമെന്ന്‌ നാമെല്ലാം വിധിയെഴുതിയ അവനിന്ന്‌ തിരിച്ചുവന്നിരിക്കുന്നു, വർഷങ്ങളുടെ പ്രാർത്ഥനകളുടെയും വൃതങ്ങളുടെയും സാക്ഷാത്ക്കാരമെന്ന പോലെ... അവനെ കാണുന്നതിന്‌ മുമ്പേ മരിച്ചുപോകേണ്ടി വരുമോ എന്ന്‌ ഞാനനുഭവിച്ചിരുന്ന ഭയം ഇന്നെനിക്കില്ല. സ്വർഗസ്ഥനായ നമ്മുടെ യഹോവ ഈ കുടുംബത്തിന്റെ പ്രാർത്ഥന കേട്ടിരിക്കുന്നു. കുടിക്കുവിൻ... ആനന്ദിക്കുവിൻ...!“ സഭയിളകുന്ന ഹർഷാരവത്തോടെ അദ്ദേഹം ജോഷ്വായെ കെട്ടിപ്പിടിച്ച്‌ കണ്ണീർ പൊഴിച്ചു. സ്വത്തിന്റെ നല്ലൊരു പങ്കും വിറ്റഴിച്ച്‌ അന്യനാട്ടിൽ ധൂർത്തടിച്ച്‌ നടന്ന മകനെ ഇരുകൈകളും നീട്ടി സ്വീകരിക്കാൻ അപ്പൻ കാട്ടിയ മഹാമനസ്ക്കതയെ സദസ്വർ വാനോളം പുകഴ്ത്തുന്നു. പക്കമേളക്കാർ അതിഗംഭീരമായി വാദ്യഘോഷങ്ങൾ മുഴക്കുന്നു. അതിന്റെ താളത്തിൽ തരുണീമണികൾ നൃത്തം ചവിട്ടുന്നു. എങ്ങും ഉത്സവ പ്രതീതി. എന്നാൽ ജോനാഥൻ മാത്രം അസ്വസ്ഥനായിരുന്നു.
എല്ലാം അവസാനിച്ചപ്പോൾ രാത്രി ഏറെ വൈകിയിരുന്നു. അതിഥികളിൽ ഭൂരിപക്ഷവും പിരിഞ്ഞുകഴിഞ്ഞപ്പോൾ അപ്പൻ ജോനാഥനെ വിളിച്ചു. ”വരു... നമുക്കിന്ന്‌ എല്ലാവർക്കും ഒരുമിച്ചിരുന്ന്‌ ഭക്ഷണം കഴിക്കാം.“ അമാന്തിച്ച്‌ നിൽക്കുന്ന മൂത്തമകന്റെ ഹൃദയവികാരങ്ങൾ ഏറെക്കുറെ മനസിലാക്കിക്കഴിഞ്ഞിരുന്ന അദ്ദേഹം അവന്റെ തോളിൽ കൈവച്ചു. “നീ എന്താണ്‌ ചിന്തിക്കുന്നതെന്ന്‌ എനിക്കറിയാം! ജീവിതത്തെ എന്നും ശുഭാബ്ദി വിശ്വാസത്തോടെ എടുക്കാറുള്ള നിനക്കെന്തുപറ്റി?” “ഒന്നുമില്ല.” “എങ്കിൽ വരൂ.” “എനിക്കൊന്നും വേണ്ട.” “അങ്ങനെ പറയരുത്‌. ഇന്ന്‌...” “എനിക്കൊന്നും വേണ്ടെന്ന്‌ പറഞ്ഞില്ലേ!” ജോനാഥന്റെ ശബ്ദം ഉയർന്നു. “നീയിങ്ങനെ കോപിക്കാൻ ഇവിടെ അതിനെന്താണുണ്ടായത്‌?” “എന്താണുണ്ടായതെന്ന്‌ അറിയില്ല അല്ലേ? നിങ്ങളെന്നെ ചതിക്കുകയായിരുന്നു. ഇക്കാലമത്രയും ഒരു ദാസനെ പോലെ നിങ്ങൾക്ക്‌ വേണ്ടി പണിയെടുത്തിട്ടും എന്റെ സുഹൃത്തുക്കളുമായി ആഘോഷിക്കാൻ നിങ്ങളെനിക്കൊരു ആട്ടിൻകുട്ടിയെ പോലും തന്നില്ല. പക്ഷേ, നിങ്ങളുടെ സമ്പത്ത്‌ മുഴുവൻ കണ്ട വേശ്യകളുമായി ധൂർത്തടിക്കുകയും ഇക്കാലമത്രയും വഴിപിഴച്ച്‌ നടക്കുകയും ചെയ്ത നിങ്ങളുടെ മകന്‌ വേണ്ടി നിങ്ങൾ ഒരു കാളക്കുട്ടിയെ കൊന്ന്‌ വിരുന്നൊരുക്കി. പക്ഷപാതത്തിന്റെ മേലങ്കി ധരിച്ച അങ്ങയുടെ പിതൃസ്നേഹത്തെ മാലോകർ വാനോളം പാടിപ്പുകഴ്ത്തുമായിരിക്കാം. എന്നാൽ ഇതെല്ലാം കാണുമ്പോൾ എനിക്ക്‌ അറപ്പുതോന്നുന്നു... ഇതാണോ ഇത്രയും നാൾ വിനയാന്വിതനായി കഴിഞ്ഞതിനുള്ള പണിക്കൂലി?” അപ്പന്റെ തുടർന്നുള്ള ന്യായീകരണങ്ങൾ ജോനാഥന്റെ ശിരകളിൽ കയറിയതേയില്ല. അതൊന്നും കേൾക്കാത്ത ഭാവത്തിൽ അയാൾ മുറിയിലേക്ക്‌ കയറിപ്പോയി.

മണിക്കൂറുകൾ കഴിഞ്ഞിട്ടും ജോനാഥന്‌ ഉറങ്ങാൻ കഴിഞ്ഞില്ല. മുന്തിയ വീഞ്ഞിന്റെ ലഹരിക്കും അയാളെ കീഴ്പ്പെടുത്താനായില്ല. മറുപടിയില്ലാത്ത നൂറുകൂട്ടം ചോദ്യങ്ങളും അവ സൃഷ്ടിച്ച ധാർമ്മിക അരക്ഷിതാവസ്ഥയും അയാളെ കുത്തിനോവിച്ചുകൊണ്ടിരുന്നു. അപ്പൻ ഇത്തരത്തിൽ പ്രവർത്തിക്കുമെന്ന്‌ താനൊരിക്കലും കരുതിയതല്ല. കുടുംബത്തിന്‌ മാനക്കേട്‌ വരുത്തിവച്ച മകൻ തിരിച്ചെത്തിയാൽ അവനെ അദ്ദേഹം വെട്ടിനുറുക്കി പന്നികൾക്ക്‌ ഭോജനമാക്കുമെന്നാണ്‌ താനിതുവരെ കരുതിയത്‌. അപ്പന്റെ സ്വത്ത്‌ മോഹിച്ചിട്ടല്ല. എന്നിട്ടും, ആത്മാഭിമാനത്തോടെ അപ്പന്റെ പാദസേവ ചെയ്ത തനിക്ക്‌ ലഭിക്കാത്ത അംഗീകാരവും വാത്സല്യവും ഇന്നലെ കയറിവന്ന ആ തെണ്ടിക്ക്‌ എങ്ങനെ തട്ടിപ്പറിക്കാൻ കഴിയും? അപ്പന്റെ ഹൃദയത്തിൽ കയറിപ്പറ്റിയ അവൻ നാളെ തനിക്കൊരു പാരയാകില്ലെന്ന്‌ ആര്‌ കണ്ടു? സ്വന്തം ധൂർത്തപുത്രന്റെ സാമ്പത്തിക പുനരുദ്ധാരണത്തിനായി അപ്പൻ അദ്ദേഹത്തിന്റെ പേരിലുള്ള ഈ കുടുംബവീടും നാൽപ്പതേക്കർ മുന്തിരിത്തോപ്പും അവന്‌ ഇഷ്ടദാനം ചെയ്യില്ലെന്ന്‌ ആരറിഞ്ഞു? അന്ധമായ പുത്രവാത്സല്യത്തിന്റെ പേരിൽ ഇതിനോടകം തരംതാണുപോയ അപ്പൻ തന്റെ അസ്ഥിത്വത്തെ വെല്ലുവിളിക്കുന്ന ചടുല തീരുമാനങ്ങൾ എന്തെങ്കിലും കൈക്കൊണ്ടാൽ അതിൽ അതിശയിക്കാനില്ല. ഒരു പ്രായം കഴിഞ്ഞാൻ എല്ലാ തന്തമാരും ഇങ്ങനെയാണ്‌! മനസിന്റെയും ശരീരത്തിന്റെയും ആവേശങ്ങൾ കെട്ടടങ്ങുമ്പോൾ തള്ളിക്കയറുന്ന വ്യർത്ഥ വിശ്വാസങ്ങൾ മനുഷ്യനെ ബലഹീനനാക്കുക മാത്രമല്ല, പരജീവികളെ ഹനിക്കുകയും ചെയ്യാറുണ്ട്‌. മദ്യലഹരിയുടെ കാൽപ്പനികതയിൽ ഏറെ ദൂരം സഞ്ചരിച്ച ജോനാഥൻ ഒടുവിൽ ക്ഷീണിച്ചവശനായി കിടന്നുറങ്ങി.

ഏറെ വൈകിയാണ്‌ ജോനാഥൻ ഉറക്കമുണർന്നത്‌. കഴിഞ്ഞ ദിവസത്തിന്റെ മന്ദതയും വിഷാദവും അയാളുടെ മുഖത്ത്‌ നിന്ന്‌ വിട്ടുപോയിട്ടില്ല. തണുപ്പൻ വികാരങ്ങളുടെ ആ പ്രഭാതത്തിൽ വൈകിയാണെങ്കിലും അയാൾ തീൻ മേശയിലേക്ക്‌ പോയി. പ്രാതൽ കഴിച്ചുകഴിഞ്ഞിട്ടും അപ്പൻ അവിടെ ഉണ്ടായിരുന്നു, അപ്പന്റെ വലതുഭാഗത്ത്‌ വിനയാന്വിതനായി ജോഷ്വായും! അപ്പൻ തനിക്കുമാത്രമായി ഇത്രയും നാൾ മാറ്റിവച്ച, തന്റേതുമാത്രമായ പീഠത്തിൽ മറ്റൊരുവൻ! ജോനാഥന്‌ സഹിക്കാവുന്നതിലും അപ്പുറമായിരുന്നു ആ കാഴ്ച. എങ്കിലും അയാൾ അങ്ങോട്ടുപോയി, അപ്പന്‌ വേണ്ടി. “വരൂ ജോനാഥാ...” അപ്പൻ അയാളെ തന്റെ ഇടതുവശത്തെ പീഠത്തിൽ ഉപവിഷ്ടനാക്കി. അപ്രിയ ദാസന്മാർക്ക്‌ വേണ്ടി സംസ്കൃതികളിൽ മാറ്റിവയ്ക്കപ്പെട്ടിട്ടുള്ള പീഠത്തിൽ ഉപവിഷ്ടനാവുമ്പോൾ ജോനാഥന്‌ അപ്പനോടും, ഐതിഹ്യങ്ങളുടെ അധിപതിയായ യഹോവയോടും വെറുപ്പ്‌ തോന്നി. പീഠം മുന്നോട്ട്‌ വലിച്ച്‌ അയാൾ അപ്പനോട്‌ ചേർന്നിരുന്നു.

“ജോഷ്വായെ ഇനി ഇങ്ങനെ വിട്ടാൽ പറ്റില്ല. അവന്‌ എന്തെങ്കിലുമൊരു ജോലി നീ തരപ്പെടുക്കി കൊടുക്കണം.” അപ്പന്റെ നിർദ്ദേശം കേട്ടിട്ടും ജോനാഥൻ ഒന്നും മിണ്ടിയില്ല. “ഗത്സമെൻ തോട്ടത്തിന്റെ ചുമതല ജോഷ്വായെ ഏൽപ്പിച്ചാലോ?” ജോനാഥൻ ഞെട്ടി. താൻ ഭയന്നതൊക്കെ സംഭവിക്കുകയാണ്‌, ഒരോന്നായി. അയാൾ അപ്പന്റെ മുഖത്തേക്ക്‌ നോക്കി. വാർദ്ധക്യത്തിന്റെ പരാധീനതകളുടെ പിൻബലത്തിൽ അദ്ദേഹം മക്കളുടെ വിധേയത്വം ദുർവിനിയോഗം ചെയ്യുകയാണ്‌! തന്റെ ക്ഷമയും ആത്മസംയമനത്തെയും അപമാനിക്കുകയാണ്‌! വ്യാവസായിക ഇടപാടുകളിൽ കുശാഗ്ര ബുദ്ധിയോടെ തീരുമാനങ്ങൾ കൈക്കൊള്ളാറുള്ള അദ്ദേഹത്തിൽ മിടുക്ക്‌ ക്ഷയിച്ചുപോയിരിക്കുന്നു. മുഖം നോക്കാതെ നീതി നടപ്പിലാക്കാനുള്ള ഇസ്രയേലിന്റെ കീഴ്‌വഴക്കങ്ങളെ അപമാനിച്ചിരിക്കുന്നു. പശ്ചാത്തപിക്കുന്ന പാപിയോടുള്ള അനുകമ്പയുടെ പേരിൽ സാമൂഹിക അസമത്വങ്ങൾ സൃഷ്ടിക്കാമെന്നാണോ? പരിതപിക്കുന്ന കൊലപാതകിയെയും കളങ്കമേശാത്ത കന്യകയേയും ഒരേ തുലാസിൽ നിർത്താമെന്നാണോ? പകലന്തിയോളം പണിയെടുത്ത തൊഴിലാളികൾക്ക്‌ നൽകിയ അതേ കൂലി ഉച്ചതിരിഞ്ഞ്‌ ജോലിക്കെത്തിയ തൊഴിലാളികൾക്കും നൽകുന്നത്‌ അതിക്രമമാണ്‌, അതിനെ ചോദ്യം ചെയ്താൽ “സ്വത്തിന്റെ ഉടമസ്ഥൻ താനാണെന്നും അതിനാൽ തനിക്കിഷ്ടമുള്ളത്‌  കൊടുക്കുമെന്നും” പ്രതികരിക്കുന്നത്‌ അഹങ്കാരമാണ്‌, ഉച്ചനീചത്വങ്ങൾക്ക്‌ തിരികൊളുത്തുന്ന ഇത്തരം പ്രസ്ഥാവനകൾ പ്രകൃതിനിയമങ്ങളുടെ നഗ്നമായ ലംഘനമാണ്‌. തെറ്റുകൾ സൃഷ്ടിക്കുന്ന ധാർമ്മിക കുരുക്കുകളിൽ നിന്ന്‌ ശിക്ഷയേൽക്കാതെ രക്ഷ പ്രാപിക്കാനുള്ള കുറുക്കുവഴിയല്ല പശ്ചാത്താപം! ഈശ്വരനുപോലും രക്ഷിക്കാൻ കഴിയാത്ത ഈ ധാർമ്മിക പ്രതിസന്ധിയിൽ, മനപ്പുർവമായ മനസ്താപങ്ങൾ പുത്തൻ അധ്യായങ്ങൾ തുടങ്ങാൻ മാത്രം ഒരുപക്ഷേ നമ്മേ സഹായിച്ചേക്കാം... ജോനാഥനിൽ പൊട്ടിപ്പുറപ്പെട്ട ധാർമ്മിക രോഷം സഹിക്കാവുന്നതിലും അധികമായിരുന്നു, അയാളുടെ മുഖം ചുവന്നു. ജ്യോഷ്ഠനിലുണ്ടായ വികാരഭേദങ്ങൾക്ക്‌ പിന്നിലെ കാരണങ്ങൾ എന്തൊക്കെയാണെന്ന്‌ ഊഹിക്കാൻ പ്രാപ്തിയുണ്ടായിട്ടും എല്ലാം കണ്ട്‌ രസിച്ചിരിക്കുന്ന ജോഷ്വായുടെ സാന്നിധ്യം ജോനാഥനെ പിന്നെയും പിന്നെയും അസ്വസ്ഥനാക്കുന്നുണ്ടായിരുന്നു.

ഗത്സമനിലേക്ക്‌ തിരിക്കുമ്പോൾ അപ്പൻ ജോഷ്വായെയും സ്നേഹവായ്പ്പുകളോടെ വണ്ടിയിൽ കയറ്റി. കുതിരവണ്ടി കാഴ്ചയിൽ നിന്ന്‌ മറയുവോളം അദ്ദേഹം ഇമവെട്ടാതെ നോക്കിനിന്നു. “ഇനിയെന്താ നിന്റെ പരിപാടി.” കാഴ്ചകളിൽ നിന്ന്‌ അപ്പൻ മറഞ്ഞപ്പോൾ ജോനാഥൻ ചോദിച്ചു. “ഒന്നും തീരുമാനിച്ചിട്ടില്ല.” “നിനക്ക്‌ തീരുമാനങ്ങളെടുക്കാൻ പ്രത്യേകിച്ച്‌ ഇവിടെ ഒന്നും ശേഷിച്ചിട്ടില്ലല്ലോ! ഉള്ളതെല്ലാം  നീ വിറ്റുതുലച്ചില്ലേ!” ജോനാഥൻ പരുഷമായി അഭിപ്രായപ്പെട്ടു. “അപ്പന്റെ ഇംഗിതമനുസരിച്ച്‌ ശിഷ്ടകാലം ജീവിക്കുക, അതാണ്‌ എന്റെ ആഗ്രഹം.” “അപ്പോൾ അപ്പൻ നൽകുന്ന പരിഗണനയിൽ വീട്ടിൽ സ്ഥിരതാമസമാക്കാനാണ്‌ പരിപാടി അല്ലേ? പിന്നെ, കിട്ടുമെങ്കിൽ കുടുംബവീടും പത്തുനൂറേക്കർ മുന്തിരിത്തോട്ടങ്ങളും സ്വന്തമാക്കുക... അല്ലേടാ?” “ചേട്ടൻ അൽപ്പം കൂടി മാന്യമായി സംസാരിക്കണം.” പുരികം ചുളുക്കി ജോഷ്വാ അപേക്ഷിച്ചു. “നിനക്കെന്ത്‌ മാന്യതയാടാ...? വീട്ടിൽ തിരിച്ചെത്തിയാലും ധൂർത്തപുത്രന്മാർക്ക്‌ പുല്ലുവിലയാണ്‌, അറിയാമോടാ നിനക്ക്‌?”

കുതിരവണ്ടി പെട്ടെന്ന്‌ നിന്നു. വലിയൊരു കുലുക്കത്തോടെ നിശ്ചലമായ വണ്ടിയിൽ നിന്ന്‌ ജോഷ്വാ പുറത്തേക്ക്‌ വീഴുന്നു. “കൊന്നുകുഴിച്ചുമൂടും ഞാൻ! നീയൊരു ചെറ്റയാണെങ്കിൽ ഞാനൊരു പരമ ചെറ്റയാ... വന്നവഴി തിരിച്ചുപോയ്ക്കോ, അതാണ്‌ നിനക്ക്‌ നല്ലത്‌.” ജോനാഥൻ അലറി. ചാട്ടവാറിന്റെ ഉഗ്രപ്രഹരത്തിൽ ഞെട്ടിയ കുതിരകൾ വണ്ടിയെയും വലിച്ച്‌ ശരവേഗത്തിൽ കുതിച്ചു. വിജനമായ വഴിയിൽ ജോഷ്വാ ബാക്കിയായി!

അപ്പൻ കിടപ്പിലാണ്‌, രണ്ട്‌ ദിവസമായി എന്തെങ്കിലും നേരാംവണ്ണം കഴിച്ചിട്ട്‌. “ജോഷ്വായെ കുറിച്ച്‌ എന്തെങ്കിലും വിവരം കിട്ടിയോ മോനേ?” “ഇല്ലപ്പാ. ഭൃത്യന്മാർ അന്വേഷിക്കുന്നുണ്ട്‌. പിന്നെ...” ജോനാഥൻ എന്തോ പറയാൻ മടിക്കുന്നതുപോലെ. “എന്താ ജോനാഥാ... പറയൂ.” “അത്‌... അപ്പൻ ആത്മസംയമനത്തോടെ ഇത്‌ കേൾക്കണം. വീട്ടിൽ നിന്ന്‌ വിലപിടിപ്പുള്ള രത്നങ്ങളും സ്വർണ നാണയങ്ങളും കളവ്‌ പോയിട്ടുണ്ട്‌. അവയെല്ലാം കൈക്കലാക്കി ജോഷ്വാ വീണ്ടും നാടുവിട്ടിരിക്കാമെന്നാണ്‌ കാവൽ ഉദ്യോഗസ്ഥന്മാരുടെ ഊഹം.” “ഇല്ല...” വയോവൃദ്ധന്റെ നിലവിളി സാവധാനം പൊട്ടിക്കരച്ചിലായി പരിണമിച്ചു. ചുറ്റും കൂടി നിൽക്കുന്ന ബന്ധുമിത്രാധികൾ അദ്ദേഹത്തെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നു. സുഖലോലുപതയ്ക്ക്‌ പണം തികയാതെ വന്നപ്പോൾ സൂത്രത്തിൽ വീട്ടിൽ തിരിച്ചെത്തി പൊന്നും പണവും അപഹരിച്ചുകടന്ന ധൂർത്തപുത്രന്റെ മ്ളേച്ഛ ജന്മത്തെ ചിലർ പഴിക്കുന്നു. `അപ്പനെ വഞ്ചിച്ചവൻ` എന്ന്‌ മുദ്രകുത്തി അതിക്ഷേപിക്കുന്നു. ഏതാനും ദിനങ്ങൾക്കുള്ളിൽ അപ്പൻ മരിച്ചു. രാജോചിതമായ സന്നാഹങ്ങളോടെ അദ്ദേഹത്തിന്റെ കബറടക്കം നടന്നു.

ജോഷ്വായുടെ പെട്ടെന്നുള്ള തിരോധാനവും തുടർന്നുണ്ടായ അപ്പന്റെ ദേഹവിയോഗവും സൃഷ്ടിച്ച കിംവദന്തികളുടെ കുന്തമുന ഏറെക്കുറെ ഉറഞ്ഞില്ലാതായ സന്ദർഭത്തിലാണ്‌ ജോനാഥന്റെ ചെവികളിൽ യാദൃശ്ചികമായി ആ വാർത്തയെത്തുന്നത്‌. ഗലീലിയുടെ പ്രാന്തപ്രദേശങ്ങളിൽ തന്നെ കുറിച്ചുള്ള ചില കഥകൾ പ്രചരിക്കുന്നുണ്ടെത്രേ! ധൂർത്തപുത്രനെ സ്വീകരിക്കാൻ അപ്പൻ കാട്ടിയ അപരിമിത സ്നേഹത്തെ ഉപമയാക്കി നസ്രായനായ ഏതോ ഒരാൾ ദൈവസ്നേഹത്തെ കുറിച്ച്‌ സിനഗോഗുകളിൽ പ്രഭാഷണം നടത്തുന്നുണ്ടത്രേ! അപ്പനുമായി അടുപ്പമുള്ള ചില പുരോഗിതന്മാരാണ്‌ ജോനാഥനെ വിവരം അറിയിച്ചത്‌. “എന്തായിരിക്കും അയാളുടെ ഉദ്ദ്യേശം?” “സനാതന തത്വങ്ങളെ ജനങ്ങളിലെത്തിക്കാൻ ചിലപ്പോഴൊക്കെ പുരോഹിതന്മാർ സംഭവകഥകളെ ആശ്രയിക്കാറുണ്ട്‌. അതുപോലെ, താങ്കളുടെ അപ്പനെ അറിയാവുന്ന ആരെങ്കിലും ചെയ്തതാവും ഇതും!” പുരോഹിതന്മാരിലൊരാൻ ഊഹിച്ചു. “എങ്കിലും, എന്റെ കുടുംബത്തിൽ നടന്ന ഒരു സ്വകാര്യ സംഭവത്തെ സമൂഹത്തിന്റെ മുന്നിലിട്ട്‌ വെട്ടിക്കീറുന്നത്‌ ശരിയാണോ? കുടുംബത്തിന്റെ സൽപ്പേരിന്‌ കളങ്കം ചാർത്താൻ ആരോ നടത്തിയ ഗൂഢാലോചനയാവുമെന്നാണ്‌ എനിക്ക്‌ തോന്നുന്നത്‌.” ജോനാഥൻ പറഞ്ഞു. “ഏതായാലും, താങ്കൾ അത്തിടം വരെ പോയി അന്വേഷിക്കുന്നത്‌ ഉചിതമാവും.” ആ നിർദ്ദേശം ശരിയാണെന്ന്‌ ജോനാഥനും തോന്നി.

അപവാദങ്ങളും ആശയക്കുഴപ്പങ്ങളും പ്രചരിപ്പിക്കുന്ന ഒരു കാപട്യക്കാരന്റെ മുഖമായിരുന്നില്ല ആ നസ്രായന്റേത്‌! സ്വന്തം അഭിപ്രായങ്ങൾ സ്ഥിപിച്ചെടുക്കാൻ രാഷ്ട്രീയക്കാർ നടത്തുന്ന വാചക കസർത്തുകളോ, ആത്മീയപുരുഷന്മാരുടെ അഭിനയ കസത്തുകളോ അദ്ദേഹത്തിന്റെ മുഖത്തില്ല. തികച്ചും ശാന്തനായ മനുഷ്യൻ! ലളിതമായ വേഷം. സരളമായ വാചകങ്ങൾ. ഒറ്റനോട്ടത്തിൽ തന്നെ ജോനാഥനെ അതിശയിപ്പിച്ച ചൈതന്യം! “ആരാണിയാൾ?” ജോനാഥൻ പിന്നാമ്പുറങ്ങളിൽ ചില അന്വേഷണങ്ങൾ നടത്തി. നസ്രത്തിലെ പ്രസിദ്ധനായ ആശാരി ജോസഫിന്റെ മകൻ. അമ്മ മറിയം. അവിവാഹിതൻ. സ്നാപക യോഹന്നാൻ പോലും അംഗീകരിച്ച ഇസ്രയേലിന്റെ നവോദ്ധാന നായകൻ. കിട്ടിയ വിവരങ്ങൾ വച്ച്‌ നോക്കുമ്പോൾ താൻ കരുതിയതുപോലെ പ്രശ്നക്കാരനല്ല കക്ഷി. എങ്കിലും സൂക്ഷിക്കണം. ജോനാഥൻ അയാളെ അൽപ്പദൂരം കൂടി പിന്തുടർന്നു, ആരുടെയും മുന്നിൽ ശ്രദ്ധിക്കപ്പെടാതെ.

വിഭിന്നങ്ങളായിരുന്നു അയാളുടെ പ്രബോധനങ്ങളും പ്രവർത്തന ശൈലികളും. “ഈ ചെറിയവരിൽ ഒരാളെപ്പോലും നിന്ദിക്കാതിരിക്കാൻ സൂക്ഷിച്ചുകൊൾവിൻ. സ്വർഗത്തിൽ അവരുടെ ദൂതന്മാർ സ്വർഗസ്ഥനായ എന്റെ പിതാവിന്റെ മുഖം എപ്പോഴും കാണുന്നുവെന്ന്‌ ഞാൻ നിങ്ങളോട്‌ പറയുന്നു.” ആൾക്കൂട്ടം കൊണ്ട്‌ നിറഞ്ഞ താഴ്‌വാരത്തിലെ കല്ലിന്മേൽ ശാന്തനായിരുന്ന്‌ അയാൾ തുടർന്നു. “നിങ്ങൾക്ക്‌ എന്തുതോന്നുന്നു? ഒരു മനുഷ്യന്‌ നൂറ്‌ ആടുകളിൽ ഒന്ന്‌ വഴിതെറ്റിപ്പോയാൽ അയാൽ തൊണ്ണൂറ്റിയൊമ്പതിന്റെയും വിട്ടശേഷം കാണാതെ പോയതിനെ അന്വേഷിച്ച്‌ പുറപ്പെടുകയില്ലേ? അതിനെ കണ്ടെത്തിയാൽ വഴി തെറ്റിപ്പോകാതിരുന്ന തൊണ്ണൂറ്റിയൊൻപത്‌ ആടുകളെക്കുറിച്ചുള്ളതിലും അധികം സന്തോഷം ആ ഒരാടിനെക്കുറിച്ച്‌ ഉണ്ടാകുമെന്ന സത്യം ഞാൻ നിങ്ങളോട്‌ പറയുന്നു.“ ജോനാഥന്‌ ഉടൻ അപ്പനെ ഓർമ്മ വന്നു. ആട്ടിടയനായി ജീവിതം ആരംഭിച്ച അപ്പന്‌ തന്റെ ആടുകളോടുണ്ടായിരുന്ന അടുപ്പവും സ്നേഹവും കുട്ടിക്കാലം മുതലേ ജോനാഥൻ കണ്ടിട്ടുള്ളതാണ്‌. ആടുകൾക്കൊപ്പം മാസങ്ങളോളം മരുഭൂമിയിൽ കഴിഞ്ഞിട്ടുള്ള അപ്പൻ അനുഭവിച്ച വെല്ലുവിളികൾ അദ്ദേഹം വല്ലപ്പോഴും വീണുകിട്ടാറുള്ള സന്തോഷത്തിന്റെ രാത്രികളിൽ ഒരു മുത്തശ്ശിക്കഥ പോലെ തനിക്ക്‌ പറഞ്ഞുതരാറുണ്ട്‌. വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നഷ്ടപ്പെടുന്ന ആടുകളെ ഓർത്ത്‌ അദ്ദേഹം ഏറെ നാൾ വിലപിച്ചിരുന്നു. മിണ്ടാപ്രാണികളായ ആടുകളോട്‌ ഇത്രയേറെ വാത്സല്യം കാണിച്ചിരുന്ന അപ്പൻ സ്വന്തം മകൻ തന്നിഷ്ടപ്രകാരം വീടുവിട്ടിറങ്ങിയിട്ടും അവന്റെ തിരിച്ചുവരവിനായി കാത്തിരുന്നെങ്കിൽ അദ്ദേഹത്തെ കുറ്റം പറയാൻ എങ്ങനെ സാധിക്കും? ജോനാഥന്‌ കുറ്റബോധം തോന്നി.

”എന്റെ സഹോദരൻ എന്നോട്‌ പാപം ചെയ്താൻ ഞാൻ എത്ര തവണ അവനോട്‌ ക്ഷമിക്കണം? ഏഴുതവണ മതിയോ?“ നസ്രായന്റെ ശിഷ്യഗണത്തിൽ നിന്നുണ്ടായ ചോദ്യമാണ്‌ ജോനാഥനെ പരിസരബോധത്തിലേക്ക്‌ പിന്നെ കൂട്ടിക്കൊണ്ട്‌ വരുന്നത്‌. “ഏഴുപ്രാവശ്യമല്ല, ഏഴ്‌ എഴുപത്‌ പ്രാവശ്യമെന്ന്‌ ഞാൻ നിങ്ങളോട്‌ പറയുന്നു.” ജോനാഥന്റെ പുരികം വീണ്ടും ചുളിഞ്ഞു. “സ്വർഗരാജ്യം, തന്റെ ദാസന്മാരുമായി കണക്കുതീർക്കാൻ ആഗ്രഹിച്ച്‌ ഒരു രാജാവിനോട്‌ സദൃശ്യം. കണക്കുതീർക്കാൻ തുടങ്ങിയപ്പോൾ, അദ്ദേഹത്തിന്‌ പതിനായിരം താലന്ത്‌ കടപ്പെട്ടിരുന്ന ഒരാളെ അദ്ദേഹത്തിന്റെ മുമ്പിൽ കൊണ്ടുവന്നു. കൊടുത്തുതീർക്കാൻ അയാൾക്ക്‌ കഴിവില്ലാത്തതുകൊണ്ട്‌, അയാളുടെ ഭാര്യയെയും മക്കളെയും വസ്തുവകകളൊക്കെയും വിറ്റുകടം വീട്ടണമെന്ന്‌ യജമാനൻ കൽപ്പിച്ചു. ദാസൻ അദ്ദേഹത്തിന്റെ മുമ്പിൽ മുട്ടുകുത്തി അപേക്ഷിച്ചു: എജിക്ക്‌ അൽപ്പം സാവകാശം തരണമേ, ഞാൻ മുഴുവനും തന്നുതീർക്കാം. യജമാനന്‌ ആ ദാസനോട്‌ അനുകമ്പ തോന്നി, കടം ഇളച്ചുകൊടുക്കുകയും അയാളെ വിട്ടയയ്ക്കുകയും ചെയ്തു. എന്നാൽ ആ ദാസൻ പോകുമ്പോൾ അയാൾക്ക്‌ നൂറ്‌ ദിനാർ കടപ്പെട്ടിരുന്ന ഒരു സഹഭൃത്യനെ കണ്ടു. അയാൾ അവന്റെ കഴുത്തുപിടിച്ച്‌ ഞെരിച്ചു കൊണ്ട്‌ നിന്റെ കടം തീർക്കുക എന്ന്‌ ആവശ്യപ്പെട്ടു. ആ സഹഭൃത്യൻ മുട്ടിന്മേൽ നിന്നുകൊണ്ട്‌ എനിക്ക്‌ അൽപ്പം സാവകാശം തരണമേ, ഞാൻ മടക്കിത്തന്നുകൊള്ളാം എന്ന്‌ കേണപേക്ഷിച്ചു. എന്നാൽ അയാൾ അത്‌ നിരസിച്ചു. തന്നെയുമല്ല, മുഴുവൻ കടവും വീട്ടുന്നതുവരെ അവനെ തടവിലാക്കുകയും ചെയ്തു. ഈ സംഭവം കണ്ടിട്ട്‌ മറ്റുള്ള വേലക്കാർ വളരെ ദുഃഖിതരായി. അവർ സംഭവിച്ചതെല്ലാം യജമാനനെ അറിയിച്ചു. യജമാനൻ ആ ദാസനെ വിളിപ്പിച്ചു പറഞ്ഞു: ദുഷ്ടനായ ഭൃത്യാ, നിന്റെ അപേക്ഷ കേട്ട്‌ ഞാൻ നിന്റെ സകല കടവും ഇളച്ചുതന്നു. എനിക്ക്‌ നിന്നോട്‌ കരുണ തോന്നിയതുപോലെ നിനക്ക്‌ നിന്റെ സഹഭൃത്യനോടും കരുണ തോന്നേണ്ടതല്ലേ? അനന്തരം തന്റെ കടവും വീട്ടുന്നതുവരെ അയാളെ തടങ്കലിൽ വയ്ക്കാൻ അദ്ദേഹം ആജ്ഞാപിച്ചു. നിങ്ങൾ സഹോദരനോട്‌ ഹൃദയപൂർവം ക്ഷമിക്കാതിരുന്നാൽ സ്വർഗസ്ഥനായ പിതാവ്‌ നിങ്ങളോടും അങ്ങനെ തന്നെ ചെയ്യും.“ ജോനാഥൻ സ്തബ്ദനായി നിന്നു, വാക്കുകളോ ചിന്തകളോ ഇല്ലാതെ!

തന്നിൽ എന്താണ്‌ സംഭിക്കുന്നത്‌? ഈ മനുഷ്യൻ സത്യത്തിൽ ആരാണ്‌? അയാളുടെ ഓരോ വാക്കും ഒരായിരം ശരപ്രവാഹം പോലെ തന്റെ മനസാക്ഷിയിൽ വന്നുതറക്കുന്നത്‌ ജോനാഥന്‌ പകൽ പോലെ അനുഭവവേദ്യമായിരുന്നു. തീഷ്ണമായ മൗനത്തിലും വാചാലമാവുന്ന നസ്രായന്റെ കണ്ണുകളിൽ നോക്കാൻ പോലും അർഹതയില്ലാത്ത മഹാപാതകിയാണ്‌ താനെന്ന്‌ ജോനാഥന്‌ ഒരു നിമിഷം തോന്നി. അലമുറയിടുന്ന ആന്തരീക പ്രതിസന്ധികളെ തരംചെയ്യാൻ കഴിയാതെ അയാൾ ശൂന്യവൽക്കരിക്കപ്പെട്ടു. ദൈവം നൽകിയ കൽപ്പനകൾ തറയിലെറിഞ്ഞുടച്ചുവെന്ന ഒറ്റ കാരണത്താൽ വാഗ്ദത്ത ഭൂമി നിഷേധിക്കപ്പെട്ട മോശയുടെ സ്ഥിതി തനിക്കും ഉണ്ടാവുമോ? അയാൾ ഭയന്നു. അമാന്തിച്ചുനിന്നതുകൊണ്ട്‌ ഫലമൊന്നുമില്ലെന്ന്‌ മനസിലാക്കിയ ജോനാഥൻ മുന്നിൽ നിന്ന്‌ ആളുകളെ തള്ളിമാറ്റി അയാളുടെ അടുക്കലേക്ക്‌ നീങ്ങി.

“ഗുരു, നിത്യജീവൻ പ്രാപിക്കേണ്ടതിന്‌ ഞാൻ എന്ത്‌ നന്മ പ്രവർത്തിയാണ്‌ ചെയ്യേണ്ടത്‌?” ജോനാഥന്റെ ചോദ്യം കേട്ട്‌ കൂടി നിന്നവർ പരസ്പരം നോക്കി, പിന്നെ നസ്രായന്റെ മറുപടിക്കായി കാതോർത്തു. “എന്നോട്‌ നന്മയെ കുറിച്ച്‌ ചോദിക്കുന്നതെന്ത്‌? നല്ലവൻ ഒരുവൻ മാത്രമേ ഉള്ളൂ. ജീവനിൽ കടക്കാൻ നീ ആഗ്രഹിക്കുന്നെങ്കിൽ കൽപനകൾ അനുസരിക്കുക.” “അവയെല്ലാം ഞാൻ പാലിക്കുന്നുണ്ട്‌. ഇനിയും എന്തിലാണ്‌ എനിക്ക്‌ പോരായ്മയുള്ളത്‌?” “സമ്പൂർണ്ണനാവൻ ആഗ്രഹിക്കുന്നുവെങ്കിൽ നീ പോയി നിന്റെ സ്വത്തു മുഴുവൻ വിറ്റ്‌ ദരിദ്രർക്ക്‌ കൊടുക്കുക, പിന്നെ എന്നെ വന്ന്‌ അനുഗമിക്കുക.” ജോനാഥന്‌ നന്നായി ആലോചിക്കണമായിരുന്നു. അയാൾ അവിടെ നിന്ന്‌ പോയി, ഒരൽപ്പം നിരാശയോടെ.

അപ്പന്റെ കണക്കില്ലാത്ത സമ്പത്ത്‌ വർഷങ്ങളായി നോക്കി നടത്തിയ പരിചയസമ്പത്തുണ്ടായിട്ടും ജോനാഥൻ അസ്വസ്ഥനായിരുന്നു, എല്ലാം കൈവിട്ടുപോകുന്നതുപോലെ. അപ്പന്റെ മരണം മൂലം രൂപാന്തരപ്പെട്ട ന്യൂനമർദ്ദം തന്റെ മാനസിക ചുറ്റുപാടുകളെ പിടിച്ചുലയ്ക്കുന്നതുപോലെ. ആ ദുർബലതയിൽ ചതിക്കുഴികൾ രൂപപ്പെടുന്നതുപോലെ. എവിടെ നിന്നും വെല്ലുവിളികൾ, മത്സരങ്ങൾ... ഒറ്റയ്ക്ക്‌ നുകം വലിക്കാൻ കഴിയാത്തതുപോലെ. ജോനാഥൻ സ്വയം പഴിച്ചു. ഭരണകാര്യങ്ങളിൽ മികവ്‌ പുലർത്താൻ കഴിയാതെ വന്നപ്പോൾ അയാൾക്ക്‌ അതിൽ താൽപര്യം കുറഞ്ഞു. ഓരോ ദിവസവും പുതിയ പുതിയ പ്രശ്നങ്ങൾ. ജോഷ്വായെങ്കിലും തന്നോടൊപ്പം ഉണ്ടായിരുന്നെങ്കിൽ! അയാൾ അറിയാതെ ആശിച്ചുപോയി. അപ്പന്റെ ഇശ്ചാശക്തിക്ക്‌ മുന്നിൽ തലയുയർത്തിനിന്ന സാമ്രാജ്യം അദ്ദേഹത്തിന്റെ ദേഹവിയോഗത്തോടെ തകർന്നുവീഴുകയാണെന്ന്‌ ജോനാഥന്‌ മനസിലായി തുടങ്ങിയിരുന്നു.

മോഷണം അഭ്യസിച്ചിട്ടില്ല, എന്നിട്ടും അയാൾക്കത്‌ ചെയ്യേണ്ടിവന്നു..., ഒരു നേരത്തെ ആഹാരത്തിന്‌ വേണ്ടി. സിനഗോഗുകൾക്ക്‌ മുന്നിലും ദേവാലയങ്ങളിലും എത്രകാലം ഭിക്ഷ തെണ്ടാൻ കഴിയും? പരിചയമുള്ള മുഖങ്ങൾ പലതും തനിക്ക്‌ നാണയത്തുട്ടുകൾ എറിഞ്ഞുതന്നെങ്കിലും ആരും തന്നെ തിരിച്ചറിഞ്ഞില്ല. ഭിക്ഷാടനത്തെക്കാർ മാന്യമായ തൊഴിൽ മോഷണമാണെന്ന തിരിച്ചറിവ്‌ തുടർച്ചയായ ജയിൽവാസങ്ങളിൽ കൊണ്ടെത്തിച്ചു. കള്ളനെന്ന്‌ ലോകം മുദ്രകുത്തിയപ്പോൾ ആവേശം കൂടുകയായിരുന്നു, ഒരു ദിവസമെങ്കിൽ ഒരു ദിവസം... പഴയപ്രതാപത്തിൽ ജീവിക്കണമെന്ന മോഹം. എങ്കിലും നടന്നില്ല. ഇനി തന്നെ കാത്തിരിക്കുന്നത്‌ അർഹമായ കൊലമരം മാത്രമാണ്‌. ജോനാഥൻ ഓർമ്മകൾ മാറാലകളിൽ നിന്ന്‌ പുറത്തുവന്നു.

തടവറയിലെ ഉയർന്ന ജനാലയിലൂടെ അരിച്ചിറങ്ങിയ ചാന്ദ്രരശ്മിയിൽ അയാളുടെ മുഖം വ്യക്തമായി കാണാം. അതിൽ അടിയേറ്റ്‌ വീങ്ങിയ പാടുകൾ, പൊടിപിടിച്ച പാറിയ ചെമ്പൻ മുടികൾ അലക്ഷ്യമായി എഴുന്നേറ്റുനിൽക്കുന്നു. ദാരുണമായ അയാളുടെ അവസ്ഥയിൽ വേദനപൂണ്ട ചന്ദ്രൻ കാർമേഘങ്ങൾക്കിടയിൽ മുഖംമറച്ചു. അപ്പോൾ ആ തറവറ വീണ്ടും അന്ധകാരത്തിൽ കുളിച്ചു.

പടയാളികളുടെ കാൽപ്പെരുമാറ്റത്തിന്റെയും താക്കോൽക്കൂട്ടത്തിന്റെയും ശബ്ദം അധികരിച്ചുവരുന്നതായി അയാൾക്ക്‌ തോന്നി. അതെ, അവർ വരികയാണ്‌. ഇനി അധികം നേരമില്ല, എല്ലാം പര്യവസാനിക്കാൻ! താക്കോൽക്കൂട്ടം കൈവശമുണ്ടായിരുന്ന ഒരാൾ ജയിലഴികൾ തുറന്ന്‌ അകത്തുകടന്നു. പിന്നെ അയാളെ അവർ വലിച്ചെഴുന്നേൽപ്പിച്ചു. വിശപ്പും ദാഹവും മൂലം തളർന്ന സ്വന്തം ശരീരത്തെയും വഹിച്ച്‌ എത്രദൂരം നടന്നുവെന്നറിയില്ല. ബോധം വീഴുമ്പോൾ സ്വർഗത്തിനും ഭൂമിക്കും നടുവിൽ അയാൾ തൂങ്ങുകയായിരുന്നു, മരക്കുരിശിൽ!

തന്നെയോർത്ത്‌ വിലപിക്കാൻ ആരുമില്ലാത്ത പരിതാപകരമായ മാനസികാവസ്ഥയിൽ ആ ശരീരം ഏറെ നേരം തൂങ്ങിനിന്നു. പ്രാണവേദനയുടെ പാരമ്യതയിൽ ഗുരുവിനെ കുറിച്ചുള്ള ഓർമ്മകൾ അയാളിൽ തെളിഞ്ഞു. ഓർമ്മിക്കാൻ ഇമ്പമുള്ള കുറേ നിമിഷങ്ങളായിരുന്നു ഗുരുവിനൊടൊപ്പം ഉണ്ടായിരുന്നത്‌. അടിമത്വത്തിൽ വലിച്ചെറിയപ്പെട്ടവരെ രക്ഷിക്കാനെത്തിയ ഗുരു പോലും തന്നെ ഉപേക്ഷിച്ചു. ജോനാഥന്റെ കണ്ണുകൾ നിറഞ്ഞു. പിന്നെ അത്‌ നിറഞ്ഞൊഴുകി. “ഗുരുവിന്‌ തന്നെ തിരികെ വിളിക്കാമായിരുന്നു, പോകരുതെന്ന്‌ വിലക്കാമായിരുന്നു.” കുറ്റബോധത്തിന്റെ നീർച്ചുഴിയിൽ നട്ടംതിരിഞ്ഞ അയാളുടെ ശരീരവും ആത്മാവും ഒരിറ്റ്‌ ദാഹജലത്തിനായി കേണു. ഒരൽപ്പം വെള്ളം കിട്ടിയിരുന്നെങ്കിൽ! ഭൂമിയിലേക്ക്‌ തീങ്ങിക്കിടന്ന മുഖത്തെ അയാൾ ക്ളേശപൂർവം ഉയർത്തി. അപ്രതീക്ഷിതമായി കണ്ണിൽ പതിച്ച മനുഷ്യശരീരത്തെ മനസിലാകാതെ അയാൾ തുറിച്ചുനോക്കി. പിന്നെ ആണികളിൽ കോർത്ത ശരീരത്തിന്റെ വേദനകൾ മറന്ന്‌ അയാൾ ഉച്ചത്തിൽ നിലവിളിച്ചു. “ഗുരൂ...” ദാരുണമായ ആ നിലവിളി കേട്ട്‌ മുൾക്കിരീടം ധരിച്ച ആ മനുഷ്യൻ മുഖമുയർത്തി. ആ കണ്ണുകൾ ഈറനണിഞ്ഞിരുന്നു.

Thursday, May 19, 2011

പട്ടണപ്രതിമകൾ കണ്ണുതുറന്നു

ഗാന്ധി എഴുന്നേറ്റു
ശവകുടീരത്തിൽ നിന്നെഴുന്നേറ്റു
വടിയെടുത്തു, മെതിയടിയെടുത്തു
വേഗം നടന്നു വീട്ടിലെത്താൻ!

പുലർന്നിട്ടില്ല, നേരമായിട്ടില്ല
ഏറെ നടക്കണം വീട്ടിലെത്താൻ
എത്തിയാൽ കാണാം ഏവരെയും
ചെറുമക്കളെ, അവരുടെ മക്കളെയും

നടന്നുനടന്നൊരു തെരുവിലെത്തി
ദാ നിൽക്കുന്നു ഗോഖലെ പ്രതിമയായി
"കൂടൊന്നു വാടോ വീട്ടിലേക്ക്‌"
ഗാന്ധി വിളിച്ചു മേലെ നോക്കി

എന്നാൽ വരാം ഞാൻ, ഒരു കാര്യം കൂടി
അങ്ങേ തെരുവിൽ നെഹ്രുവുണ്ട്‌
പുള്ളിയെ കൂടെ കൂട്ടിയേക്കാം
സ്വകാര്യം പറയാൻ ആളുമായി!

വിളിക്കേണ്ട താമസം നെഹ്രു ഒപ്പം കൂടി!
പോകും വഴി കിട്ടി മറ്റ്‌ നാല്‌ പേരെ,
വടിയൂന്നി ഗാന്ധി മുൻപേ നടന്നു
കുശലം പറഞ്ഞ്‌ ബാക്കിയുള്ളോർ

രാത്രി നടപ്പത്ര നല്ലതല്ല
നേരം വെളുത്തിട്ട്‌ പോയാൽ പോരേ?
അത്‌ മതിയെന്ന്‌ ഭൂരിപക്ഷം
എന്നാലതെന്ന്‌ ഗാന്ധിജിയും

ഈ രാത്രി ഇനി എവിടെ തങ്ങും?
ഗസ്റ്റ്‌ ഹൗസുണ്ടല്ലോ പട്ടണത്തിൽ
അന്നത്‌ പണിതത്‌ നല്ലതായി
ഇടക്കിടെ ഇറങ്ങുമ്പോൾ തങ്ങാമല്ലോ!

നേരം വെളുത്തു എത്തിയപ്പോൾ
വല്ലാത്ത തിരക്ക്‌ പട്ടണത്തിൽ
അതാ നിൽക്കുന്നു സരോജിനി
വല്ലാതെ കറുത്തല്ലോ വെയിലുകൊണ്ട്‌!

താഴെയിറങ്ങാൻ വയ്യെന്നായി
കയ്യൊന്നുതായോ ചേട്ടന്മാരെ!
കാലുമരവിച്ചു നിന്ന്‌ നിന്ന്‌
തൈലമിടാലോ ചെന്നുപെട്ടാൽ

ദില്ലിയിൽ ചൂടൽപ്പം ജാസ്തിയാണ്‌
മുഴുവൻ സഹിക്കണം ദിവസമെല്ലാം
നാറ്റം അതിലും കഷ്ടമാണ്‌
പട്ടണപ്രതിമകൾ പിറുപുറുത്തു

കാക്കകൾ, പറവകൾ പരിശകളെ
ചുട്ടുകരിക്കണം ഇപ്പോൾ തന്നെ
തലയിലും തോളിലും ഇച്ചിയിടാൻ
നാണമില്ലാത്ത തോന്ന്യാസികൾ

സംഘടന വേണം പ്രതിമകൾക്ക്‌!
അലവൻസും പേമന്റും കൂട്ടിടേണം
വാർദ്ധക്യ പെൻഷൻ ഒപ്പം വേണം
കൈയ്യടിച്ചെല്ലാരും പിന്തുണച്ചു

പോംവഴി ശീക്രം കണ്ടെത്തിടാം
ഗാന്ധിയവർക്ക്‌ ഉറപ്പുനൽകി
ടാഗോറിൻ തലയിലെ കാക്കക്കാഷ്ടം
തട്ടിക്കളഞ്ഞു സരോജിനിയും

സ്ഥലമെത്തിയല്ലോ കൂട്ടുകാരെ
തെല്ലൊരു വിശ്രമം ആവാമല്ലോ
"ആരുമില്ലേ ഈ കെട്ടിടത്തിൽ?"
വിളികേട്ട്‌ ആരോ ഇറങ്ങിവന്നു

ആൾക്കൂട്ടം കണ്ടയാൾ പകച്ചുപോയി
തല്ലിക്കൊല്ലല്ലേ സാറന്മാരേ
മുഖ്യനകത്തുണ്ട്‌ കയറിക്കോളൂ
ആവേണ്ടതെല്ലാം നേരെ ആയിക്കോളൂ!

ഞങ്ങൾ തല്ലാൻ വന്നതല്ല
ഗാന്ധി, നെഹ്രു കൂട്ടരാണേ!
ഭഗത്‌ സിങ്ങും ടാഗോറും സരോജിനിയും
എല്ലാരുമുണ്ട്‌ ഇക്കൂട്ടത്തിൽ

വന്നയാൾ വന്നപോൽ തിരിച്ചുപോയി
സ്വൽപ്പം കഴിഞ്ഞപ്പോൾ മന്ത്രിയെത്തി
നാലഞ്ച്‌ തടിയന്മാർ വടിയുമായി
മന്ത്രിക്ക്‌ പിറകിൽ ഒപ്പമുണ്ട്‌

അൽപ്പം കഴിഞ്ഞപ്പോൾ പോലീസുമെത്തി
പ്രതിമകളെല്ലാം വിരണ്ടുപോയി
എല്ലാവരെയും തൂക്കി ജീപ്പിലിട്ട്‌
പോലീസ്‌ പോയി തുറങ്കിലാക്കാൻ

പത്രങ്ങളെഴുതി ആദ്യപേജിൽ
"മന്ത്രിയെ കൊല്ലാൻ ആളുവന്നു,
നേതാവിൻ പേർ ഗാന്ധിയെന്ന്‌
പോലീസവരെ അറസ്റ്റ്‌ ചെയ്തു."

വാർത്തകൾ നീണ്ടു രണ്ടാഴ്ചക്കാലം
'ഭീകരസംഘം വലയിലെന്ന്‌'
കാർബോംബും കൈബോംബും കലാപങ്ങളും
ഉണ്ടാക്കിയതെല്ലാം ഇക്കൂട്ടർ തന്നെ.

കേസുതെളിഞ്ഞതിൽ അഭിനന്ദനം
പോലീസുകാരന്‌ അവാർഡ്‌ കിട്ടി
പ്രശ്നക്കാരെല്ലാം അകത്തുമായി
പ്രശ്നങ്ങൾക്കെല്ലാം അറുതിയായി.

Wednesday, May 18, 2011

മനുഷ്യനും മൃഗവും ഇണ ചേർന്നാൽ!


പ്രിയപ്പെട്ട ആലിസ്,

വളച്ചൊടിക്കാതെ കാര്യത്തിലേയ്ക്ക് കടക്കട്ടെ! അടുത്തിടെ എന്‍റെ സുഹൃത്തിന്‍റെ വീട്ടില്‍ വച്ച് ഞാനൊരു ആടുമായി സംഭോഗത്തിലേര്‍പ്പെടാന്‍ ഇടയായി. അവിടെയുള്ള നിരവധി ആടുകളുമായി എന്‍റെ സുഹൃത്ത് നടത്തിയ കൌതുകകരമായ സംഭോഗ കഥകളാണ് അത്തരമൊരു സാഹസത്തിന് മുതിരാൻ എന്നെ പ്രേരിപ്പിച്ചത്. ചില ആവശ്യങ്ങള്‍ക്കായി കൂട്ടുകാരൻ പട്ടണത്തിലേക്ക് പോയ നാളിലായിരുന്നു ആ പരീക്ഷണം. സത്യം പറയട്ടെ! എന്‍റെ കാമുകിയുമായി ഞാന്‍ നടത്തിയ ലൈംഗിക സംഭോഗത്തേക്കാള്‍ മികച്ചതായിരുന്നു അത്! ഈ സംഭോഗം തുടരണമെന്നും എനിക്ക് ആഗ്രഹമുണ്ട്. പക്ഷേ, എന്‍റെ ആശങ്ക അതല്ല. മൃഗങ്ങളുമായുള്ള ലൈംഗികവേഴ്ച മൂലം ഏതെങ്കിലും തരത്തിലുള്ള രോഗബാധ (Sexually Transmitted Infections – STI) ഉണ്ടാകാന്‍ ഇടയുണ്ടോ? അതിന് സാധ്യതയുണ്ടെന്ന് ഞാന്‍ കേട്ടിട്ടുണ്ട്. ദയവായി എന്നെ സഹായിക്കാമോ?

വിശ്വസ്തതയോടെ,
വൂഡി

********************************

പ്രിയപ്പെട്ട വൂഡി,

പൊതുവായി പറഞ്ഞാല്‍, നേരിട്ടുള്ള ലൈംഗികവേഴ്ച മൂലം മനുഷ്യരുടെ ഇടയില്‍ പടരാറുള്ള എയ്‌ഡ്‌സ് പോലുള്ള മാരകരോഗങ്ങള്‍ മനുഷ്യ-മൃഗ ലൈംഗികവേഴ്ചയിലൂടെ പകരില്ല. കാരണം, ഈ രോഗങ്ങളെല്ലാം തന്നെ വര്‍ഗസംബന്ധിയാണ് (Species-specific). അതായത്, ജൈവശൃംഖലയിലെ വ്യത്യസ്ത കണ്ണികളില്‍ നിലനില്‍ക്കുന്ന രണ്ട് വ്യത്യസ്ത ജീവികള്‍ നടത്തുന്ന ശാരീരിക സമ്പര്‍ക്കത്തിലൂ‍ടെ ഈ രോഗങ്ങള്‍ പകരില്ല. അതേസമയം, പകരാന്‍ സാധ്യതയുള്ള രോഗങ്ങളും ഇല്ലാതില്ല. എന്നാൽ അവയെയൊന്നും ലൈംഗിക രോഗങ്ങളുടെ പട്ടികയിൽ വരില്ല. രോഗബാധയുടെ സാധ്യതയെ കുറിച്ച് താങ്കള്‍ക്ക് ഇനിയും ആശങ്കയുണ്ടെങ്കില്‍, സുരക്ഷിതമായ ഉറകള്‍ ഉപയോഗിച്ച് ലൈംഗികവേഴ്ചയില്‍ ഏര്‍പ്പെടാം. അതോടൊപ്പം, നിങ്ങള്‍ ബന്ധപ്പെടുന്ന എല്ലാവരുമായും സുരക്ഷിത ലൈംഗികവേഴ്ച പുലർത്തേണ്ടതാണ്.


മൃഗങ്ങളിലൂടെ മനുഷ്യന് പകരാനിടയുള്ള ലൈംഗിക രോഗങ്ങളെ അല്‍പ്പനേരം മാറ്റിനിര്‍ത്തി, ശ്രദ്ധിക്കേണ്ട മറ്റ് ചില കാര്യങ്ങളെ കൂടി ചിന്തിക്കാം. മനുഷ്യനുമായി ലൈംഗിക വേഴ്ച നടത്തുകയെന്നത് ഒരു മൃഗത്തെ സംബന്ധിച്ച് പ്രകൃത്യാ സാധ്യമാവുന്ന കാര്യമല്ല. കാരണം, മനുഷ്യന് വഴങ്ങിക്കൊടുക്കാൻ മാത്രം മൃഗവും, മൃഗത്തിന് വഴങ്ങിക്കൊടുക്കാൻ മാത്രം മനുഷ്യനും ജൈവ ഘടനയനുസരിച്ച് കെല്‍പ്പുള്ളവരല്ല. മനുഷ്യ-മൃഗ ലൈംഗികവേഴ്ച മിക്ക സ്ഥലങ്ങളിലും നിയമവിരുദ്ധവും, പ്രകൃതിവിരുദ്ധവുമാണ്. അതിനാല്‍, മൃഗവുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാനുള്ള അഭിനിവേശം ആർക്കെങ്കിലും ഉണ്ടെങ്കിൽ, ഒരു മനോരോഗ വിദഗ്ദ്ധന്റെ സഹായം ഉടൻ തേടേണ്ടതാണ്. മൃഗവുമായി വേഴ്ച നടത്താനുള്ള ആഗ്രഹം താങ്കളില്‍ ഉണ്ടാവാനുള്ള അടിസ്ഥാന കാരണങ്ങളെ കുറിച്ച് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ജീവിതത്തില്‍ നിങ്ങളെ അലട്ടുന്ന പ്രശ്നങ്ങള്‍ എന്തെക്കെയാണ്? നിഗൂഢമായ സ്വഭാവ സവിശേഷതകൾ ഉള്ളവർ, സാമൂഹികവിരുദ്ധർ, കുറ്റവാളികൾ തുടങ്ങിയവരിലാണ് മൃഗ-മനുഷ്യ സംഭോഗത്തിനുള്ള അഭിനിവേശം അധികമായി കണ്ടുവരുന്നത്. മനുഷ്യന്‍റെ വികാര പ്രകടനങ്ങള്‍ക്ക് സമമായി പ്രതികരിക്കാനോ, ലൈംഗികവേഴ്ചയിൽ ഏർപ്പെടാനോ ഒരു മൃഗവും സ്വതവേ തുനിയാറില്ല. എങ്കിലും, മനുഷ്യനുമായി പ്രകൃതിവിരുദ്ധ ലൈംഗികബന്ധം പുലര്‍ത്തിയിരുന്ന കുതിരകളെയും, വളര്‍ത്തുമൃഗങ്ങളെയും കുറിച്ചും ചരിത്രത്തില്‍ ചില സൂചനകളുണ്ടെന്ന വസ്തുത വിസ്മരിക്കാൻ കഴിയില്ല. ഭയം, മാനസിക വിഭ്രാന്തി, അവിശ്വസ്തത, കോപം, അല്ലെങ്കില്‍ കുട്ടിക്കാലത്ത് നടന്ന ലൈംഗിക ചൂഷണം എന്നിവയൊക്കെ ഇത്തരം അസ്വാഭാവിക ലൈംഗിക തൃഷ്ണ ഒരാളിൽ വളരാന്‍ ഇടയായേക്കാം. ഈ വിഷയത്തെ കുറിച്ച് കൂടുതല്‍ അറിയാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍, ഒരു മാനസികാരോഗ്യ വിദഗ്ദ്ധനുമായി തുറന്ന് സംസാരിക്കുന്നത് ഉത്തമമാവും.

എന്ന് ആലിസ്

*******************************

‘Go Ask Alice’ എന്ന വെബ്‌സൈറ്റിൽ യാദൃശ്ചികമായി കണ്ടുമുട്ടിയ ഒരു കത്തും അതിനുള്ള മറുപടിയുമാണ് മുകളിൽ. അവ വിശകലം ചെയ്യുന്ന ഗൌരവമായ വൈകാരിക പ്രശ്നത്തെ കുറിച്ചൊരു ധാരണ ഇതിനോടകം ലഭിച്ചിരിക്കുമല്ലോ! വിഷയം നിസാരം; മനുഷ്യനും മൃഗവും തമ്മില്‍ ലൈംഗികവേഴ്ച (Zoophilia or zoosexuality) നടത്താമോ, അല്ലയോ? ‘ആവാം’ എന്ന് തുറന്ന് സമ്മതിക്കാന്‍ ആരുമുണ്ടാവില്ലെന്ന് അറിയാമെങ്കിലും, നൂറില്‍ എട്ട് ശതമാനം വരുന്ന പുരുഷന്മാരും, നാല് ശതമാനം വരുന്ന സ്ത്രീകളും ജീവിതത്തില്‍ ഒരു തവണയെങ്കിലും മൃഗങ്ങളുമായി ഏതെങ്കിലുമൊരു വിധത്തില്‍ ലൈംഗികമായി ബന്ധപ്പെട്ടിട്ടുണ്ടാവുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

മൃഗ-മനുഷ്യ വേഴ്ചകളുടെ എണ്ണം സംബന്ധിച്ച് വ്യക്തമായ രേഖകള്‍ ലഭ്യമല്ലെങ്കിലും, ആല്‍ഫ്രഡ് കിന്‍സെ എന്ന ഗവേഷകന്‍ 6,000 പേരില്‍ നടത്തില്‍ ഒരു പഠനത്തില്‍ 40 മുതല്‍ 60 ശതമാനം വരെ വരുന്ന ഗ്രാമപ്രദേശങ്ങളിലെ കൌമാരപ്രായക്കാര്‍ ഏതെങ്കിലും തരത്തിലുള്ള മൃഗ വേഴ്ച നടത്തിയിട്ടുണ്ടെന്ന് കണ്ടെത്തി.

മറ്റൊരു പഠനത്തില്‍, 7.5 ശതമാനം പേരെങ്കിലും സ്വന്തം വളര്‍ത്തുമൃഗത്തെ ലൈംഗികപരതയോടെ സ്പര്‍ശിക്കുകയോ, തലോടുകയോ ചെയ്തിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ സ്ത്രീകളും ഒട്ടും പിന്നിലല്ല. നായ്ക്കളും പൂച്ചകളും കുതിരകളും സ്ത്രീകളുടെ ഭോഗവസ്തുക്കളാവുമ്പോള്‍ ആട്, പശു എന്ന് തുടങ്ങിയ വളര്‍ത്തുമൃഗങ്ങളാണ് പുരുഷന്മാര്‍ക്ക് പ്രിയങ്കരമെന്ന് കേള്‍ക്കുന്നു. ഒരു കൌതുകത്തിന്‍റെ പേരില്‍ മാത്രം മൃഗങ്ങളുമായി വേഴ്ച നടത്തുന്നവരും ഇല്ലാതില്ല. ലൈംഗികമായും വൈകാരികമായും മനുഷ്യശരീരം പക്വത പ്രാപിക്കുന്ന യൌവന കാലഘട്ടത്തിലാണ് സ്ത്രീപുരുഷന്മാര്‍ ഏറെയും വളര്‍ത്തുമൃഗങ്ങളിലേക്ക് തിരിയുന്നതെന്നത് ഇതിലെ ശ്രദ്ധേയമായ വസ്തുത.

നിയമപരമായി ചിന്തിച്ചാല്‍, മൃഗ-മനുഷ്യ ലൈംഗിക വേഴ്ച പല രാജ്യങ്ങളിലും നിയമ-പ്രകൃതി വിരുദ്ധങ്ങളാണ്. മിക്ക രാജ്യങ്ങളിലും അത് മൃഗങ്ങളോടുള്ള ക്രൂരതയായിട്ടാണ് കണക്കാക്കുന്നത്. കാരണം, ഇത്തരം ലൈംഗികവേഴ്ചയിലൂടെ ഒരു മൃഗത്തിന് ആന്തരീകമായ മുറിവുകളുണ്ടാവാം. ചില രാജ്യങ്ങള്‍ ഇതിനെ പരിസ്ഥിതിക്കെതിരായ കുറ്റകൃത്യമായി (Crime against nature) കണക്കാക്കുന്നു. മതങ്ങളുടെ കാര്യം ഇനി പ്രത്യേകം പറയേണ്ടതില്ലല്ലോ! ക്രിസ്തുമതം, ഇസ്ലാം, യദൂഹമതം എന്നീ ലോകമതങ്ങളെല്ലാം തന്നെ മനുഷ്യ-മൃഗ ലൈംഗിക വേഴ്ചയെ നഖശിഖാന്തം എതിര്‍ക്കുന്നു. “ഒരു മനുഷ്യന്‍ ഒരു മൃഗവുമായി ലൈംഗികവേഴ്ച നടത്തിയാല്‍, അയാള്‍ കൊന്നുകളയണം. ഒരു സ്ത്രീ മൃഗവുമായി കിടപ്പറ പങ്കിട്ടാല്‍ അവളെയും കൊന്നുകളയണം. അവരുടെ രക്തം അവരുടെമേല്‍ തന്നെ ആയിരിക്കും,” വിശുദ്ധ ബൈബിളിലെ ലേവിയുടെ പുസ്തകം (20:15-16) പറയുന്നത് ഇങ്ങനെയാണ്. മനുഷ്യ-മൃഗ ലൈംഗിക വേഴ്ച ഒരു മ്ലേച്ഛകരമായ തിന്മയായി മതങ്ങള്‍ കല്‍പ്പിക്കുന്നു.

എന്നാല്‍ ഹിന്ദുമതം ഇക്കാര്യത്തില്‍ വ്യത്യസ്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ സംശയമുണ്ട്. കാരണം, മദ്ധ്യപ്രദേശിലെ ഖജുരാഹോ എന്ന സ്ഥലത്തുള്ള ലക്ഷ്മണ ക്ഷേത്രത്തില്‍ മനുഷ്യ-മൃഗ ലൈംഗിക ബന്ധത്തെ സാധൂകരിക്കുന്ന തരത്തില്‍ ഒരു വലിയ പ്രതിമ നമുക്ക് കാണാനാവും. ഏതായാലും, ഹിന്ദുമതം ഈ വേഴ്ചകളോട് മൃദുസമീപനം കാട്ടുന്നുവെന്ന് വാദിക്കാന്‍ നിന്നാല്‍ മതപണ്ഡിതന്മാര്‍ സമ്മതിക്കാനും പോകുന്നില്ല. ഇത്രയുമാണ് വിഷയവുമായി ബന്ധപ്പെട്ട് നമുക്കറിയാവുന്ന ചില പൊതുവായ വസ്തുതകള്‍.

ഇനി, വിഷയവുമായി നേരിട്ട് ബന്ധമില്ലാത്ത ചില ചരിത്ര വസ്തുതകളിലേയ്ക്ക്. നൂറ്റാണ്ടുകൾ പഴക്കമുള്ള ഇതിഹാസങ്ങൾ, പൌരാണിക ശില്‍പ്പകല, പ്രാചീന ചുവര്‍ചിത്രങ്ങൾ എന്നിവയെ കുറിച്ച് ചിന്തിക്കാം. മുകളില്‍ സൂചിപ്പിച്ച ലക്ഷ്മണ ക്ഷേത്രത്തെ പോലെ, മനുഷ്യ-മൃഗ വേഴ്ചയെ സാധൂകരിക്കുന്ന ശില്‍പ്പങ്ങളും, ചിത്രങ്ങളും, ഇതിഹാസകഥകളും ലോകത്താകമാനമുള്ള എല്ലാം സംസ്ക്കാരങ്ങളിലും കണ്ടെത്താമെന്നതാണ് ഒരു രസകരമായ സംഗതി. ലൈംഗിക വേഴ്ചയ്ക്ക് വേണ്ടി മൃഗമായി പരിണമിച്ച ദേവന്മാരുടെ നിരവധി കഥകള്‍ ഭാരതീയ-ഗ്രീക്ക് ഇതിഹാസങ്ങളില്‍ നിന്ന് എണ്ണിനിരത്താനാവും. ശിലായുഗം മുതലുള്ള മനുഷ്യ സംസ്ക്കരത്തിന്‍റെ വിവിധ പടവുകളിൽ, അവന്റെ ഭാവനയെയും ചിന്തയെയും തൃസിപ്പിക്കുന്നതിന് അവന്റെ സഹജമായ മനുഷ്യ-മൃഗ ലൈംഗിക വേഴ്ചകൾക്ക് കഴിഞ്ഞിരുന്നുവെന്നതിന്റെ തെളിവല്ലേ ഈ കഥകളും ശിൽ‌പ്പകലകളും ചിവർചിത്രങ്ങളും?

യുഗാരിറ്റിക് ഇതിഹാസത്തിലെ ബാല്‍ എന്ന ദേവന്‍ കാളയുടെ രൂപമുള്ള മറ്റൊരു ദേവനെ വരിച്ചതായും, ഗ്രീക്കില്‍ സേയുസ് ദേവനും, അദ്ദേഹത്തിന്‍റെ മക്കള്‍ ഹെലെനും പോളിദെയൂസും മൃഗരൂപം പ്രാപിച്ച് പരസ്പരം ഇണചേര്‍ന്നതായും, മൃഗത്തെ വരിച്ച ദേവന്‍റേയും, ദേവനെ വരിച്ച മൃഗത്തിന്‍റേയും, അവരുടെ സന്താനങ്ങളുടെയും എത്രയെത്ര കഥകൾ! ആനയും, കുതിരയും, പാമ്പും, പരുന്തും, പന്നിയും, പാതിമനുഷ്യനും പാതിമൃഗവുമായ എത്രയെത്ര കഥാപാത്രങ്ങള്‍ ഈ ഇണചേരലിൽ ഭാഗഭാക്കുകളായി! എന്തിനേറെ പറയുന്നു, ഭാരത ദാര്‍ശനികതയുടെ മടിയില്‍ പിറന്നുവീണ കാമസൂത്രയില്‍ പോലും മനുഷ്യ-മൃഗ വേഴ്ചകളെ കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്! മനുഷ്യ-മൃഗ വേഴ്ചകള്‍ പ്രകൃതിവിരുദ്ധമാണെന്നോ, മാനസിക വിഭ്രാന്തിയുടെ ഫലമാണെന്നോ മറ്റോ സ്ഥാപിക്കാൻ കെൽ‌പ്പുള്ള മതങ്ങളോ, തത്വശാസ്ത്രങ്ങളോ ഉടലെടുക്കുന്നതിന് മുമ്പ് വരെ, ഇവയെയെല്ലാം പുരാതന മനുഷ്യൻ സ്വാഭാവികമായി കണ്ടിരുന്നുവെന്നതിനുള്ള തെളിവുകളല്ലേ മാമുനിമാര്‍ രചിക്കുകയോ കൊത്തിവയ്ക്കുകയോ ചെയ്ത ഇത്തരം ഇതിഹാസ കഥാപാത്രങ്ങള്‍?

ലൈംഗീകത (കാമം) എന്ന ധർമ്മത്തിന്റെ വിവിധ ഭാവങ്ങൾക്ക് മഹാതാപസന്മാര്‍ നൽകിയ  നിര്‍വചനങ്ങൾ പലതും അധാര്‍മ്മികമോ മ്ലേച്ഛകരമോ ആയിത്തീര്‍ന്നത് ഒരു പക്ഷേ അടുത്ത കാലത്താവണം. പവിത്രമെന്ന് നാം കരുതുന്ന ഇതിഹാസങ്ങളിലെ ദൈവീകരിക്കപ്പെട്ട കഥാപാത്രങ്ങളെ ‘അഴിഞ്ഞാടാന്‍‍’ ആ മഹാചിന്തന്മാര്‍ അനുവദിച്ചുവെങ്കില്‍, അതിന് പിന്നിലെ സത്യാവസ്ഥ എന്തായിരിക്കാം? മാനവ സംസ്കാരത്തിന്‍റെ പ്രാചീന സാമൂഹിക വ്യവസ്ഥിതിയില്‍ തികച്ചും പ്രകൃതിദത്തമെന്ന് കരുതപ്പെട്ടിരുന്ന മനുഷ്യ-മൃഗ ലൈംഗിക ചിന്തകള്‍ ഇതിഹാസങ്ങളിലൂടെ, ശില്‍പ്പങ്ങളിലൂടെ, ക്ഷേത്രകലകളിലൂടെ ചരിത്രരൂപം പ്രാപിക്കുകയായിരുന്നുവെന്ന് കരുതിക്കൂടേ?

ഇന്‍റര്‍നെറ്റില്‍ കാശുണ്ടാക്കാന്‍ വേണ്ടി ത്രിബിള്‍ എക്‌സ് വെബ്‌സൈറ്റുകൾ പ്രസിദ്ധീകരിക്കുന്ന അട്ടഹാസങ്ങളാണ് കാമമെന്നും, ലൈംഗീകതയെന്നും കരുതുന്ന നല്ലൊരു ശതമാനം വരുന്ന ആളുകളും, ഈ ലേഖനത്തിന്‍റെ ശരിയായ ദിശ മനസിലാക്കുമോ എന്ന് സംശയമുണ്ട്. വര്‍ത്തമാനകാല സമൂഹം പുശ്ചിക്കുന്ന ഒരു സാമൂഹിക തിന്മയ്ക്ക് വേണ്ടി ഓശാന പാടുകയല്ല ഈ ലേഖനത്തിന്‍റെ ഉദ്ദേശം. മറിച്ച്, നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഒരു മാനവ ചരിത്രത്തിന്‍റെ ഉടമകളായ നാം കാലത്തിന്‍റെ കുത്തൊഴുക്കില്‍ എന്നോ നഷ്ടപ്പെടുത്തിയ തനതായ ചില ആത്മീയതകളെ ഓര്‍പ്പിക്കാനുള്ള ശ്രമമാണിത്. പ്രേമം എന്നത് ഒരു അധമവികാരമല്ല, മറിച്ച് സ്വര്‍ഗീയമായ സ്വഭാവമാണെന്ന് മനസിലാക്കിയ താപസന്മാര്‍ ദേവനെയും മനുഷ്യനെയും മൃഗത്തെയും തമ്മില്‍ “കോര്‍ത്തിണക്കാന്‍” ശ്രമിച്ചുവെങ്കില്‍, അതിന് പിന്നിലുള്ള ആത്മീയത നാമും മനസിലാക്കേണ്ടിയിരിക്കുന്നു. വളര്‍ത്തുമൃഗങ്ങളെ അന്ധമായി സ്നേഹിക്കുന്ന പ്രവണത ആധുനിക സമൂഹത്തിന്റെ മുന്നിൽ ആരോഗ്യകരമാണെങ്കിൽ, ലൈംഗികേച്ഛയോടുള്ള ഒരു തലോടലോ, സ്പർശനമോ മാത്രം എങ്ങനെ പ്രകൃതി വിരുദ്ധവും, മാനസിക വിഭ്രാന്തിയുമാവും? മനുഷ്യ-മൃഗ ലൈംഗിക വേഴ്ചയുടെ ധാർമ്മികത പകൽ വെളിച്ചത്തിൽ അങ്ങേയറ്റം പുശ്ചിക്കപ്പെടുമ്പോൾ, ഏകാന്തതയുടെ പുകമറയില്‍ മനുഷ്യ-മൃഗ വ്യത്യാസമില്ലാതെ ആരുമായും കിടപ്പറ പങ്കിടാൻ വ്യഗ്രത കാണിക്കുന്ന സാമൂഹിക ജീവികളെ എന്ത് പേര് ചൊല്ലിയാണ് വിളിക്കേണ്ടത്? സ്വവർഗരതി പല രാജ്യങ്ങളിലും ഇന്ന് നിയമപരവും, സ്വാഭാവികവുമായി കരുതപ്പെടുന്നതുപോലെ, മനുഷ്യ-മൃഗ സംഭോഗങ്ങളെയും സ്വാഭാവികമായി കണക്കാക്കുന്നതിൽ തെറ്റില്ലെന്ന് തോന്നുന്നു.

ചരിത്രത്തിന്‍റെ പഴയ ഏടുകളിലൂടെ സഞ്ചരിക്കുമ്പോള്‍, നാമിന്ന് വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന തത്വസംഹിതകള്‍ പലതും നമ്മുടെ സാസ്ക്കാരിക പരിണാമത്തിന്‍റെ വിവിധ ഘട്ടങ്ങളില്‍ ആരൊക്കെയോ അടിച്ചേല്‍പ്പിച്ച വിഴുപ്പുകെട്ടുകളാണെന്ന് തോന്നാറുണ്ട്, പലപ്പോഴും! തനതായതെന്ന് പറയാന്‍ എന്തുണ്ട് നമ്മുടെ കൈകളിലിപ്പോള്‍! നൂറ്റാണ്ടുകളിലൂടെയുള്ള യാത്രകള്‍ക്കിടയില്‍ നമുക്കുണ്ടായിരുന്നതെല്ലാം തച്ചുടക്കപ്പെടുകയായിരുന്നില്ലേ! ഇതില്‍ ഏതിനെ വിശ്വസിക്കണം, ഏതിനെ അവഗണിക്കണം? സ്വാഭാവികമെന്നോ ധാര്‍മ്മികമെന്നോ നാം കരുതുന്ന സംഹിതകള്‍ സത്യസന്ധമാണെന്ന് കരുതാന്‍ എന്ത് ആധാരമാണ് നമ്മുടെ കൈകളിലുള്ളത്? എഴുതപ്പെട്ട നിയമങ്ങളെ വെല്ലുവിളിച്ചാല്‍ സ്വന്തം ശവക്കുഴി മാന്തേണ്ടി വരുമെന്ന ഭീതിയില്‍ ഭൂരിപക്ഷം പേരും കേട്ടത് വിശ്വസിക്കുന്നു, അനുകരിക്കുന്നു, സ്വതന്ത്രമായ വിശകലനം ഒന്നും കൂടാതെ! ഈ അവസ്ഥ എന്ന് മാറുമോ എന്തോ?