അസ്ഥിയിൽ പിടിച്ച പ്രണയം
എനിക്ക് അവനോട്!
കള്ളമല്ല, ഇതു സത്യം!
വർഷങ്ങൾക്ക് മുമ്പാണ്,
കൌമാരം പൂത്തുലഞ്ഞ്,
കായ്ക്കാൻ തുടങ്ങുമ്പോൾ!
വൈകിയെങ്കിലും
ഞാനത് തിരിച്ചറിഞ്ഞു.
അവനില്ലാത്തപ്പോൾ
ശ്വാസം മുട്ടുക;
കണ്ണുകൾ പരതുക;
ഇടനെഞ്ച് തുടിക്കുക;
സ്വൈര്യം നശിക്കുക;
പിന്നെ
അലസത, നിരാശ.
കാണുമ്പോഴാകട്ടെ,
ആ സാന്നിധ്യത്തിലാവട്ടെ,
മുഖത്ത് ആയിരം വസന്തം;
ആത്മാവിൽ ഉത്സവം;
കൊടിയും തോരണവും
ചെണ്ട മേളവും
പിന്നെ, വെടിക്കെട്ടും.
ആകപ്പാടെ ഉഷാർ!
അതിനെല്ലാം പിന്നിൽ
ഏതോ ഒരു നിർവൃതി.
അവനെന്റെ സഹപാഠി.
ഒരേ ബഞ്ചിൽ, ഒരേ മാർക്ക്
ഒരേ ഇഷ്ടങ്ങൾ
ഒരേ കുപ്പായങ്ങൾ
ഒരേ നോട്ടുബുക്കുകൾ
ഒരേ പേന
ഒരേ സോപ്പ്
ഒരേ ബക്കറ്റ്
ഒരേ ഹോസ്റ്റൽ മുറി
എന്തിനും ഏതിനും ഒപ്പം.
ഇതെങ്ങനെ സംഭവിച്ചു?
എനിക്കറിയില്ല.
കുറേ ആശയക്കുഴപ്പത്തിനും,
ചിന്തയ്ക്കുമൊടുവിൽ
ഞാൻ തിരിച്ചറിഞ്ഞു,
വൈകിയെങ്കിലും.
അവന്റെ കണ്ണുകൾ
എന്തൊരഴകാണ്!
കണ്മഷിയിട്ട പോലെ
ഇടതൂർന്ന കൺപീലികൾ!
അതിനിടയിൽ
നീലത്തടാകം പോലെ
കൃഷ്ണമണികൾ.
ബാല്യം വിടാത്ത കവിളുകൾ.
അതിലങ്ങിങ്ങായി
മുഖപ്പരുകൾ.
ആരും കൊതിക്കും
ചുവന്ന ചുണ്ടുകൾ.
അതിൽ വിടരും
കള്ള പുഞ്ചിരി.
ചിരിയിൽ തെളിയും
കുച്ചരിപ്പല്ലുകൾ.
കണ്ഠ മുഴയില്ലാത്ത
നഗ്നമാം കഴുത്ത്.
തടിച്ച മാറിടം
അതിൽ,
ഉന്തിൽ നിൽക്കും
റോസാപ്പൂ പോലെ
മുലക്കണ്ണുകൾ!
വീർത്ത വയറിൽ
കടൽച്ചുഴി പോലെ
അഴകാർന്ന പൊക്കിൾ.
തേൻ കുടം പോലെ
നിതംബം.
രോമം കിളിർക്കാത്ത
തുടകൾ.
ഈട്ടിത്തടി പോലെ
കാൽകൾ.
താമരപ്പൂ പോലെ
പാദം.
ആകെക്കൂടിയൊരു
പെൺരൂപം.
“കുപ്പായമില്ലേൽ പെൺകുട്ടി“ എന്ന്
ഞാൻ തന്നെ പറഞ്ഞിട്ടുണ്ട്,
പലപ്പോഴും.
അതുകേട്ടവൻ
മുഖം ചുളിക്കാറുണ്ട്,
പിണങ്ങാറുമുണ്ട്.
എങ്കിലും,
എനിക്കവനോടുള്ള
പ്രണയം മാത്രം
ഞാൻ മറച്ചുവച്ചു.
ഒപ്പം, അവനോടുള്ള
അഭിനിവേശങ്ങളും.
ഒരു പക്ഷേ,
അവനെന്നിൽ നിന്ന്
അകന്നുപോയാലോ?
അവനുള്ള രാത്രികളിൽ
എനിക്ക് ഉറക്കം വന്നില്ല.
പ്രണയാതുരനായി,
ജനാലയിലൂടെ
അരിച്ചിറങ്ങുന്ന
പ്രകാശ കിരണങ്ങളുടെ
കണ്ണുവെട്ടിച്ച്
അവന്റെ കട്ടിലിൽ
ചെന്നിരിക്കാനും,
പിന്നെ പ്രണയാർദ്രമായി
ആ കാൽ വിരലുകളിൽ
സ്പർശിക്കാനും,
അവയെ ചുംബിക്കാനും,
കാലുകളിൽ
വിരലുകൾ ഓടിക്കാനും,
പൊക്കിൾ കുഴിയുടെ
ആഴമളക്കാനും
വിരലുകൾ വെമ്പി.
അടഞ്ഞിരിക്കും കൺകളിൽ
മുത്തമിടാനും,
ചെവികളിൽ ഊതാനും,
മൂക്കിൽ നാവ് കൊണ്ട്
സ്പർശിക്കാനും,
ചുണ്ടുകളിൽ ചുണ്ടുകൊണ്ട്
ഉരസാനും വ്യഗ്രത.
എങ്കിലും, അതിനൊന്നും
ഞാൻ മുതിർന്നില്ല.
ഭയം..., സദാചാര ബോധം....
പിന്നെ,
ഇതറിയുമ്പോൾ
അവനെന്നെ വെറുത്താലോ?
ഒടുവിൽ, എങ്ങനെയോ
ഞാൻ പറയാതെ തന്നെ
അവന് മനസിലായി
...
മനസിലൊളിപ്പിച്ച
എന്റെ അനുരാഗം.
എങ്കിലും, അവനെന്നെ
വെറുത്തില്ല, അകന്നുപോയില്ല.
പുരുഷമായി നോക്കിയില്ല.
കുത്തുവാക്കുപറഞ്ഞില്ല.
കുപിതനായില്ല.
മുഖം തിരിച്ചില്ല.
ശകാരിച്ചില്ല.
ആ ഒറ്റ മുറിയിൽ
ഞങ്ങൾ വീണ്ടും കഴിഞ്ഞു
ഏറെ നാളുകൾ!
കിടക്ക പങ്കിടാതെ,
പരസ്പരം പുണരാതെ.
ചുംബിക്കുകയോ,
സ്പർശിക്കുകയോ,
കൈ കോർക്കുകയോ,
ചെയ്യാതെ.
തികഞ്ഞ
സാത്വികരെ പോലെ!
Showing posts with label kamasutra. Show all posts
Showing posts with label kamasutra. Show all posts
Friday, July 15, 2011
Thursday, July 14, 2011
ചില ഡേറ്റിംഗ് വിശേഷങ്ങള്‍!
നാലഞ്ച് വർഷം മുമ്പ് നടന്ന സംഭവമാണ്... ചെന്നൈയിൽ ബാച്ചിലറായി കഴിഞ്ഞിരുന്ന കാലത്ത് എനിക്കൊരു റൂംമേറ്റ് ഉണ്ടായിരുന്നു. സുമുഖൻ! കക്ഷി യാദൃശ്ചികമായി പഴയൊരു സഹപാഠി പെൺകുട്ടിയെ കണ്ടുമുട്ടി. പെണ്ണ് എന്തോ ആവശ്യത്തിന് ചെന്നൈയിൽ വന്നതായിരുന്നു. പരസ്പരം കണ്ടപ്പോൾ ഇരുവരും കെട്ടിപ്പിടിച്ച് അടുത്തുള്ള മലയാളി ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറി. ഭക്ഷണമെല്ലാം കഴിഞ്ഞ് പിരിയാൻ നേരത്ത് കൂട്ടുകാരനെ നോക്കി അവൾ ഒറ്റ ചോദ്യം: “നീയിന്ന് ഫ്രീയാണോ? എങ്കീ, shall we date?” ഓർക്കാപ്പുറത്തുള്ള ചോദ്യം കേട്ട് താൻ അന്തംവിട്ട് പോയെന്നും, പഴയകാല സുഹൃത്ബന്ധത്തിന് കളങ്കമേശാതിരിക്കാൻ പെണ്ണിനെ ഭദ്രമായി വണ്ടികയറ്റി വിട്ടെന്നുമുള്ള കഥകൾ വിവരിക്കുമ്പോൾ എനിക്കും കൂടെയുണ്ടായിരുന്ന മറ്റ് റൂംമേറ്റ്സിനും അത്ഭുതം! ലോകം ഇത്രയേറെ പുരോഗമിച്ചോ? അതോ അർത്ഥമറിയാതെ ആ പെണ്ണ് ചുമ്മാ തട്ടിവിട്ടതാണോ? ഇവയായിരുന്നു ആ സായംസന്ധ്യയിലെ ഞങ്ങളുടെ ചർച്ചാവിഷയം. ഏതായാലും, ഡേറ്റിംഗ് (വാച്യാർത്ഥത്തിൽ) ഏറെ ജനകീയമായിക്കൊണ്ടിരിക്കുന്നുവെന്ന് അന്ന് എനിക്ക് മനസിലായി.
ഇന്നത്തെ ആൺ-പെൺ സൌഹൃദങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള ഔപചാരികതയുണ്ടോ എന്ന് എനിക്കറിയില്ല! എങ്കിലും, ഒരു കാര്യം നിശ്ചയം! എല്ലാവരും വളരെ കൂൾ ആണ്. പണ്ടത്തെ പോലെ തൊടാനും പിടിക്കാനും മരചുറ്റി പ്രേമത്തിന്റെ ചാരുതയൊന്നും വേണ്ട. മനസിലുള്ളത് മുഖത്തടിച്ച പോലെ പറയുക, ആ പെൺകുട്ടിയെ പോലെ! Yes or No! ഉത്തരം ഉടൻ കിട്ടും. നോ പറഞ്ഞാൽ പിടിയും വലിയും ഒന്നുമില്ല. നിനക്ക് നിന്റെ വഴി, എനിക്ക് എന്റെ വഴി. അത്ര തന്നെ! ഇത്തരം ഡേറ്റിംഗ് വിശേഷങ്ങൾ ക്യാമ്പസുകളില്‍ നിന്നാരംഭിച്ച്, ഓഫീസ് അന്തരീക്ഷങ്ങളിലൂടെ, സിനിമ ലോകത്തിലൂടെ ഒരു മെട്രോ സംസ്ക്കാരമെന്ന പോലെ വ്യാപിച്ചുകിടക്കുന്നു. ഒരു തരത്തിൽ ഇതൊക്കെ ഒരു ഹരം തന്നെയാണ്.
ഇതുപോലെ ഹരം പിടിപ്പിക്കുന്ന മറ്റൊരു കഥ യാദൃശ്ചികമായിട്ടെങ്കിലും ഞാൻ അടുത്തിടെ വായിച്ചു, അതും കോഴിക്കോട് യൂണിവേഴ്സിറ്റിയിലെ ബിഎ മൂന്നാം സെമസ്റ്റർ സെക്കണ്ട് പേപ്പർ മലയാളം പുസ്തകമായ ‘സാഹിത്യ കൈരളി‘യിൽ. എന്റെയൊരു സുഹൃത്ത് വളരെ ആകാംശയോടെ എന്തോ വായിക്കുന്നത് കണ്ട് പുസ്തകം പിടിച്ചുവാങ്ങി നോക്കിയതാണ് ഞാൻ. നോക്കുമ്പോൾ കെആർ മീരയുടെ “മോഹമഞ്ഞ“ ആണ് കഥ. ഉഗ്രൻ കഥയാണെന്നും കഥയെപ്പറ്റി അവന്റെ കോളേജിൽ വല്യ ചർച്ച നടക്കാൻ പോവുകയാണെന്നും ബിഎയ്ക്ക് പഠിക്കുന്ന സുഹൃത്ത് പറഞ്ഞപ്പോൾ ഒറ്റ ശ്വാസത്തിൽ വായിച്ചു. “മോഹമഞ്ഞ“ വായിച്ചിട്ടില്ലാത്ത വായനക്കാർക്ക് വേണ്ടി കഥ ഓർമ്മയിൽ നിന്ന് ചുരുക്കിപ്പറയാം. വിധവയും ഒരു കുട്ടിയുടെ അമ്മയുമായ ഒരു മധ്യവയസ്ക്കയും, വിവാഹമോചിതനായ മധ്യവയസ്ക്കനും ഒരു ആശുപത്രിയിൽ വച്ച് കണ്ടുമുട്ടുന്നു. രണ്ടുപേർക്കും മഞ്ഞപ്പിത്തമാണ്. അസുഖാവസ്ഥയാണെങ്കിലും, അവരുടെ കണ്ണുകൾ ആദ്യ നോട്ടത്തിൽ തന്നെ ഉടക്കുന്നു, സുഹൃത്തുക്കളാവുന്നു. രണ്ടുപേരും രക്തം പരിശോധിക്കാൻ കൊടുക്കുന്നു. പരിശോധനയുടെ ഫലം വൈകിട്ടേ കിട്ടൂ എന്ന് ലാബ് ടെക്നീഷൻ പറയുന്നു. വീട്ടിൽ പോയിട്ട് തിരികെ വരാനുള്ള മടിയും, ഇനി മണിക്കൂറുകൾ വെറുതേ കുത്തിയിരിക്കണമല്ലോ എന്ന ചിന്തയും ഇരുവരെയും ഒരു സിനിമയ്ക്ക് പോകാൻ പ്രേരിപ്പിക്കുന്നു. അങ്ങനെ അവർ കാതൽ കൊണ്ടേൻ എന്ന തമിഴ് പടം കാണുന്നു. ഇന്റർവെൽ കഴിയുമ്പോൾ അയാൾ അവളുടെ തോളിൽ കയ്യിടുന്നു. അവൾ അത് കണ്ടതായി ഭാവിക്കുന്നില്ല. കുറച്ച് കഴിഞ്ഞ് അവൾ അയാളുടെ തോളിൽ ചാരുന്നു. അയാളും അത് ശ്രദ്ധിക്കുന്നില്ല. ഷോ കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ പിന്നെയും സമയം ബാക്കി. എന്നാൽ പിന്നെ ഏതെങ്കിലും ലോഡ്ജിൽ മുറിയെടുത്ത് വിശ്രമിക്കാമെന്ന് അവർ. അങ്ങനെ ലോഡ്ജിൽ മുറിയെടുക്കുന്നു. ഇരുവരും കട്ടിലിൽ ഇരിക്കുന്നു. പിന്നെ ഇണ ചേരുന്നു. മഞ്ഞ നോവ് മൂലം മരിക്കുന്ന നായകന്റെ ചിത്രം നായിക പത്രത്തിന്റെ ചരമ കോളത്തിൽ കാണുന്നതോടെ കഥ അവസാനിക്കുന്നു.
സത്യം പറഞ്ഞാൽ, കഥ വായിച്ച് ഞാൻ അന്തം വിട്ടു. ഒരു യൂണിവേഴ്സിറ്റിയുടെ സിലബസിൽ ഉൾപ്പെടുത്താൻ പറ്റിയ കഥയാണോ ഇത് എന്നതായിരുന്നു എന്റെ സംശയം മുഴുവൻ! ഉത്തരാധുനിക സാഹിത്യ സൃഷ്ടി എന്ന നിലയിൽ “മോഹമഞ്ഞ“ എന്ന കഥ അഭിനന്ദനം അർഹിക്കുന്നുവെന്ന കാര്യത്തിൽ സംശയമില്ല. എങ്കിലും, അതിനെ ഒരു യൂണിവേഴ്സിറ്റിയുടെ സിലബസിൽ ഉൾപ്പെടുത്തുമ്പോൾ ഉണ്ടായേക്കാവുന്ന അപകടങ്ങളായിരുന്നു എന്റെ മനസ് മുഴുവൻ. തീർച്ചയായും, ഇത്തരം കഥകളെ അക്കാഡമിക് തലത്തിൽ യുവതലമുറ വിശകലനം ചെയ്യണം! പക്ഷേ, കഥ വായിക്കുമ്പോൾ കുട്ടികൾക്ക് ആദ്യം കിട്ടുന്ന ഇപ്രെഷൻ ഡേറ്റിംഗും, വഴിപിഴച്ച ബന്ധങ്ങളും സർവ സാധാരണമായി നടക്കുന്നതാണെന്നും, അതിന്റെ പിന്നാലെ പോയാലും വല്യ തെറ്റില്ല എന്നല്ലേ? തെറ്റും ശരിയും മനസിലാക്കാനും, ഒരു കഥയെ അക്കാഡമിക് തലത്തിൽ മാത്രം നിർത്താനുമുള്ള പക്വത ഒരു കോളേജ് വിദ്യാർത്ഥിക്ക് ഉണ്ട് എന്ന ഞാൻ സമ്മതിക്കുന്നു. എങ്കിലും, “മോഹമഞ്ഞ“ എന്ന കഥ സിലബസിൽ ഉൾപ്പെടുത്തിയതിലൂടെ, അവിഹിത ലൈംഗിക വേഴ്ചകളുടെ തെറ്റിനെ കുറിച്ചോ ശരിയെ കുറിച്ചോ ആലോചിക്കേണ്ടതില്ലെന്നും, സ്വതസിദ്ധമെങ്കിൽ എന്തും കാട്ടിക്കൂട്ടാമെന്നുമുള്ള വികല ചിന്തയല്ലേ പരോക്ഷമായെങ്കിലും ഔദ്യോഗികമാക്കിയിരിക്കുന്നത്? ഈ ലേഖനത്തിന്റെ ഉദ്ദേശം കഥാ നിരൂപണം അല്ലാത്തതിനാൽ “മോഹമഞ്ഞ“യെ കുറിച്ച് കൂടുതലൊന്നും കുറിക്കുന്നില്ല, കഥയെ സംബന്ധിച്ച് ആശയപരമായി നിരവധി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും. പറഞ്ഞുവന്നത് ഇതാണ്: വഴിപിഴച്ച ജീവിതശൈലികൾ നമ്മുടെ സമൂഹത്തിൽ ഒരു പകർച്ച വ്യാധി പോലെ പടർന്നുകൊണ്ടിരിക്കുന്നു...., അവയെ മാധ്യമങ്ങളും സിനിമയും, എന്തിന് യൂണിവേഴ്സിറ്റി സിലബസ് പോലും പരോക്ഷമായിട്ടെങ്കിലും പ്രമോട്ട് ചെയ്യുന്നു. ചില നാട്ടുനടപ്പുകൾ പറഞ്ഞന്നേയുള്ളൂ.
ഒരു സ്ത്രീയും പുരുഷനും കാണുന്നു, പരസ്പരം ഇഷ്ടപ്പെടുന്നു, സംസാരിക്കുന്നു, ശാരീരികമായും മാനസികമായും അവർ അടുക്കുന്നു. ഇതിൽ എന്താണ് തെറ്റ്? ചോദ്യം വളരെ പ്രസക്തമാണ്. ഒറ്റ നോട്ടത്തിൽ തെറ്റൊന്നും ഇല്ല. പക്ഷേ, ആ സ്ത്രീയുടെ സ്ഥാനത്ത് സ്വന്തം അമ്മയെ വച്ചുനോക്കുക. അതായത്, സ്വന്തം അമ്മ ഒരു പുരുഷനെ കാണുന്നു, അവർ പരസ്പരം ഇഷ്ടപ്പെടുന്നു, സംസാരിക്കുന്നു, ശാരീരികമായും മാനസികമായും അവർ അടുക്കുന്നു. ഇതിൽ എന്താ തെറ്റ്? അങ്ങനെയൊരു സംഭവത്തെ കുറിച്ച് നമുക്ക് ചിന്തിക്കാൻ പോലും കഴിയില്ല, പിന്നെയാണോ തെറ്റും ശരിയും! ഇതിന്റെ അർത്ഥം നമ്മുടെ അമ്മമാർക്ക് ഡേറ്റിംഗിനുള്ള അവകാശം ഇല്ലെന്നാണോ? അച്ഛനുമായി അമ്മ എത്ര വേണമെങ്കിലും ഡേറ്റിംഗ് ചെയ്യട്ടെ, പക്ഷേ പരപുരുഷനുമായി വേണ്ട. ഇതാവും ഉത്തരം! അമ്മയ്ക്ക് പകരം ഭാര്യയെ വച്ച് നോക്കിയാലോ? സ്ത്രീകളുടെ ആങ്കിളിൽ നിന്ന് നോക്കുമ്പോൾ, ആ പുരുഷന്റെ സ്ഥാനത്ത് സ്വന്തം അച്ഛനെയോ ഭർത്താവിനെയോ വച്ച് നോക്കിയാലോ? സംഗതി ആകെ കുഴയും... ഇതിന്റെ അർത്ഥം എന്താണ്? എത്രതന്നെ ഉത്തരാധുനികത പ്രസംഗിച്ചാലും, പാശ്ചാത്യ സംസ്ക്കാരത്തിന്റെ വക്താക്കളായാലും, ധാർമ്മികത എന്നത് ആപേക്ഷികം മാത്രമാണെന്ന് എത്രതന്നെ വാദിച്ചാലും, ഉള്ളിന്റെ ഉള്ളിൽ നാമെല്ലാം പക്ക യാഥാസ്ഥിതികരാണ്, അങ്ങനെ അല്ലന്ന് എത്ര തന്നെ നടിച്ചാലും! ഒരു ന്യൂനപക്ഷത്തെ മാറ്റി നിർത്തിയാൽ, എല്ലാ സംസ്ക്കാരങ്ങളിലും രാജ്യങ്ങളിലും ഇപ്പറഞ്ഞത് ബാധകമാണ്. അതുകൊണ്ടുതന്നെ ഡേറ്റിംഗ് പോലുള്ള ചിന്തകളെ ജനറലൈസ് ചെയ്യുന്നത് മഹാവിഡ്ഢിത്തമാണ്. ചുരുക്കം ചില വ്യക്തികൾ കാട്ടുന്ന പിള്ളേര് കളി.... അല്ലെങ്കിൽ, ചുരുക്കം ചിലരിൽ കാണുന്ന ചില പ്രായത്തിന്റെ പ്രത്യേകതകൾ... അതിൽ കവിഞ്ഞ് ഡേറ്റിംഗിന് ഒരു മാസ് പരിവേഷം നൽകേണ്ട ആവശ്യമുണ്ടോ? ഇതെല്ലാം തികച്ചും സ്വാഭാവികമാണെന്ന് വാദിക്കുന്നവർക്ക് ഏതെങ്കിലും തരത്തിലുള്ള കച്ചവട താൽപ്പര്യം ഉണ്ടാകാതിരിക്കില്ല. ഏതായാലും, കുടുംബ ജീവിതത്തിന്‍റെ ഭദ്രത ആഗ്രഹിക്കുന്നവർ ഇത്തരം ഫണ്ണുകളിൽ (funs) നിന്ന് ഒഴിഞ്ഞ് നിൽക്കുന്നതാണ് ബുദ്ധി. പണി പാളിയാൽ പണിയാവുമേ....!
ഇനി, ഡേറ്റിംഗിനെ വളരെ സീരിയസ് ആയി കാണുന്ന ഒരു കൂട്ടം ആളുകളുണ്ട്. അവരെ സംബന്ധിച്ച് കാമുകീ കാമുകന്മാർക്ക് പരസ്പരം അടുത്തറിയാനും മനസിലാക്കാനുമുള്ള ഉപാധിയാണിത്. അതായത്, വിവാഹത്തിന് മുമ്പ് എതിർലിംഗത്തിൽ പെട്ടയാളുടെ ഭൂമിശാസ്ത്രവും ജീവശാസ്ത്രവും കൃത്യമായി പഠിച്ച്, അപകട സാധ്യതകൾ പരമാവധി ഒഴിവാക്കാനുള്ള ഒരു മുൻകരുതൽ. വിവാഹത്തിന് മുമ്പ് തന്നെ പങ്കാളിയുടെ അളവും തൂക്കവും കൃത്യമായി അറിഞ്ഞാൽ ഭാവിയിൽ പ്രശ്നങ്ങൾ ഉണ്ടാവില്ലല്ലോ! ജീവിതകാലം മുഴുവന്‍ കൊണ്ട് നടക്കേണ്ടതല്ലേ..., കേടുവന്നതും പുഴുക്കുത്തേറ്റതും വാങ്ങി വെറുതേ കാശ് കളയുന്നതെന്തിന്? എന്റെ ചോദ്യം ഇതാണ്, ഇത്രയേറെ മുൻകരുതലിന്റെ ആവശ്യമുണ്ടോ? കാരണം, എങ്ങനെ പോയാലും കല്യാണം കഴിക്കുന്നതോടെ ഒരാളുടെ കച്ചോടം അവസാനിക്കും, അതിനെന്തിനാണ് പ്രത്യേകിച്ചൊരു മുൻകരുതൽ? ;) എല്ലാ അളവുകളും കൃത്യമായാലും വിവാഹശേഷം അതെല്ലാം ഉദ്ദേശിച്ച പോലെ വർക്കൌട്ട് ആവുമെന്നതിന് എന്താ ഗ്യാരണ്ടി? പ്രണയ വിവാഹങ്ങളിൽ ഭൂരിപക്ഷവും പരാജയപ്പെടുമ്പോൾ, നാം സ്വീകരിക്കുന്ന മുൻകരുതലുകളിൽ കാര്യമില്ലന്നല്ലേ മനസിലാക്കേണ്ടത്? അതുകൊണ്ട്, എന്റെ ഗുരു പറയാറുള്ളതുപോലെ, കണ്ണടച്ച് അങ്ങോട്ട് ചാടുക.... അതല്ലേ നല്ലത്? വിവാഹം എപ്പോഴും അങ്ങനെയാണ്, കിട്ടിയ ഊട്ടി. ഇല്ലെങ്കിൽ ചട്ടി. കൂടുതൽ എന്തര് പറയാൻ! എല്ലാം കർത്താവീശോ മിശിഹായുടെ ഇഷ്ടം പോലെ നടക്കട്ടെ!

Sunday, June 26, 2011
കൊഴിയാത്ത ധാന്യമണികള്‍
ലേഖ വീണ്ടും ഗര്‍ഭിണിയായി! ഇത് ഏഴാം തവണയാണ് അവള്‍ ഗര്‍ഭിണിയാകുന്നത്. എങ്കിലും, അവള്‍ അക്കാര്യം ആരെയും അറിയിച്ചില്ല. ഗര്‍ഭധാരണം ആ വേശ്യാലയത്തിൽ ഒരു വാർത്തയല്ല. അങ്ങനെയെങ്ങാനും സംഭിച്ചാൽ ഉടൻ വിവരം അറിയിക്കണമെന്നാണ് മണിച്ചേച്ചിയുടെ നിയമം. ചേരിയിലെ ജീർണ്ണിച്ചു തുടങ്ങിയ ആ ഇരുനില കെട്ടിടത്തിന്റെ ഉടമയാണ് മണിച്ചേച്ചി. പട്ടണത്തിൽ നടക്കുന്ന സകല കൂട്ടിക്കൊടുപ്പുകൾക്കും ഒത്താശ ചെയ്യുന്ന മണിച്ചേച്ചിയെ ചേരിയിലുള്ള ആബാലവൃദ്ധം ജനങ്ങൾക്കും ഭയമാണ്, എന്തിന് അവിടത്തെ രാഷ്ട്രീയക്കാർക്ക് പോലും! എങ്കിലും, ലേഖയ്ക്ക് അത് പറയാൻ തോന്നിയില്ല. വഴിയാത്രക്കാരുടെ ഓട്ടക്കീശയില്‍ നിന്ന് വീഴുന്ന ധാന്യമണികൾ ആരും പെറുക്കാറില്ല, എന്നാലും...! ലേഖയുടെ മനസ് മടിച്ചു.
കഴിഞ്ഞ ആറ് തവണയും ലേഖയ്ക്ക് ഗർഭഛിദ്രം നടത്തിയത് ഒരു നേഴ്സാണ്. വൈകുന്നേരങ്ങളിലാണ് അവർ എത്തുക. ആ കെട്ടിടത്തിൽ അവർക്ക് പ്രത്യേകം ഒരു മുറിയുണ്ട്, അതിൽ പൊക്കമുള്ള ഒരു ഇരുമ്പ് കട്ടിലും. ഓരോരുത്തരായി വേണം ചെല്ലാൻ. അകത്തുകടന്നാൽ കയറിയ ആൾ തന്നെ വാതിലടച്ച് കുറ്റിയിടണം, തുണിയഴിച്ച് കട്ടിലിൽ കിടക്കണം, പിന്നെ കാലുകൾ വിടർത്തണം. ആ സ്ത്രീ ഒന്നും പറയുകയോ മിണ്ടുകയോ ചെയ്യില്ല. അവർ പറയാതെ തന്നെ ഇവ ചെയ്തില്ലെങ്കിൽ മുതുകത്ത് അടിയാണ്, ചിലപ്പോൾ കട്ടിലേക്ക് പിടിച്ച് തള്ളും. ചികിത്സയ്ക്കിടയിൽ കരയാനോ ശബ്ദിക്കാനോ പാടില്ല. ശബ്ദിച്ചാൽ കൈയ്യിലിരിക്കുന്നത് വച്ച് തുടയിൽ കുത്തും. ആദ്യ രണ്ട് ഗർഭഛിദ്രങ്ങളോടെ ലേഖ പഠിച്ചു. ആ താടകയിൽ നിന്ന് രക്ഷപ്പെടാൻ പരമാവധി ഗർഭനിരോധന മാർഗങ്ങൾ ഉപയോഗിച്ചു. പക്ഷേ, ഫലമുണ്ടായില്ല! ക്വാണ്ഡം ഉപയോഗിച്ചാൽ സുഖം നഷ്ടമാവുമെന്ന് പറയുന്ന കസ്റ്റമേഴ്സിനെ പിന്നെ എന്തുചെയ്യാൻ കഴിയും?
ഇടനാഴിയില്‍ കേട്ട കാലൊച്ചയാണ് ലേഖയെ ചിന്തയിൽ നിന്ന് ഉണർത്തിയത്. സാരിത്തുമ്പുകൊണ്ട് മുഖം തുടച്ച് അവൾ എഴുന്നേറ്റു. സ്വൽപ്പം നേരം മുമ്പ് വന്നുപോയ മനുഷ്യന്റെ പരാക്രമങ്ങള്‍ മൂലം അലങ്കോലമായ കട്ടിലിലെ കിടക്കവിരിയും തലയിണയും നേരെയാക്കി അവള്‍ കണ്ണാടിയുടെ മുന്നില്‍ ചെന്ന് നിന്നു. അരക്കെട്ടിലൂടെ അയഞ്ഞുതൂങ്ങുന്ന സാരിയുടെ അറ്റം കണ്ടുപിടിക്കുന്നതിനിടയിൽ, ആ കാലൊച്ച കതക് തുറന്ന് ഉള്ളില്‍ പ്രവേശിച്ചു കഴിഞ്ഞിരുന്നു. എങ്കിലും, ഒന്ന് തിരിഞ്ഞുപോലും നോക്കാതെ അവൾ ആ കണ്ണാടിക്ക് മുന്നിൽ നിന്നു. ആ കാലൊച്ച ആവേശത്തോടെ തന്നെ സമീപിക്കുകയാണെന്ന് മനസിലാക്കിയപ്പോള്‍, പൊക്കിൾ താഴ്ത്തി തിരുകാൻ സ്വരൂപിച്ച സാരിത്തുമ്പിന്‍റെ പിടി അവൾ മെല്ലെ വിട്ടു. മുഖത്ത് നിന്ന് വിയര്‍പ്പുകണികകള്‍ കിനിഞ്ഞിറങ്ങുന്നതുപോലെ സാരി മുഴുവന്‍ സാവധാനം നിലം പതിച്ചു. പിന്നെ, വില കൊടുത്തു വാങ്ങിയ ശരീരത്തിന്റെ നഗ്നത യാതൊരു പരിശ്രമവും കൂടാതെ വെളിവാക്കപ്പെട്ടതിന്റെ ലഹരിയിൽ ചുണ്ടുകൾ നുണയുന്ന ശബ്ദം തന്റെ പിന്നിൽ നിന്ന് വരുന്നത് അവൾ കേട്ടു.
വഴിയമ്പലങ്ങളില്‍ എണ്ണവിളക്കുമായി നില്‍ക്കുന്ന കല്‍പ്രതിമയെ പോലെ ലേഖ നിന്നു. എന്നിട്ടും, പിന്നിൽ നിന്ന് പ്രതികരണം ഒന്നും ഉണ്ടാവില്ലെന്ന് കണ്ടപ്പോൾ അവൾ ദീർഘമായി നിശ്വസിച്ചു... പിന്നെ സ്വയം തിരിഞ്ഞ് തനിക്ക് മുന്നിൽ നിൽക്കുന്ന പുരുഷത്വത്തിന്റെ കണ്ണുകളിലേക്ക് നോക്കി, അപരിചിതമായ മരണ താഴ്വരയില്‍ ചെന്നകപ്പെട്ട പഥിതന്‍റെ ഭയപ്പാടുകള്‍ അവൾക്ക് ആ കണ്‍കളില്‍ കാണാമായിരുന്നു! അവ നന്നായി ആസ്വദിച്ച ശേഷം, ലേഖ കട്ടിലില്‍ ഇരുന്നു.
സങ്കോച രഹിതമായ അവളുടെ കണ്‍കളില്‍ നിന്ന് നിര്‍ഭരം പ്രസരിക്കുന്ന ഉദാസീനതയിൽ പിടിച്ച് നിൽക്കാൻ കഴിയാതെ ആ യുവത്വം കൈകൾ തുരുമി. മുൻകൈയ്യെടുക്കേണ്ടത് താനാണെന്ന് അറിയാമായിരുന്നിട്ടും, ലേഖ അയാളുടെ ചേഷ്ടകളെ ആസ്വദിച്ച് കട്ടിലിൽ തന്നെ ഇരുന്നു, പുഞ്ചിരിക്കുന്ന ഒരു മനസുമായി! ഒടുവിൽ, സ്വന്തം കഴിവുകേട് സമ്മതിച്ച് ആ യുവാവ് കതക് തുറന്ന് ഇടനാഴിയിലൂടെ അതിവേഗം നടന്നകന്നു, ഒന്ന് തിരിഞ്ഞുപോലും നോക്കാതെ! ലേഖയുടെ മുഖത്ത് അപ്പോൾ ഒരു പുഞ്ചിരി വിടർന്നു, ഏറെ നാളുകൾക്ക് ശേഷം!
മനുഷ്യ ശ്രവങ്ങളുടെ മനം പുരട്ടുന്ന ദുർഗന്ധം വമിക്കുന്ന ആ കെട്ടിടത്തിലെ ഇടനാഴിയിൽ പിന്നെയും കാലൊച്ചകൾ കേട്ടുകൊണ്ടേയിരുന്നു. അവയെല്ലാം അവളുടെ മജ്ജയും മാംസവും ആവോളം രുചിച്ചു. എങ്കിലും, അവള്‍ ഗര്‍ഭിണിയാണെന്ന വിവരം മാത്രം അവിടെ ആരും അറിഞ്ഞില്ല. ഏറെ വൈകി, തന്‍റെയുള്ളില്‍ വളരുന്ന ഗര്‍ഭ ശ്രീമാനെ കുറിച്ച് പുറം ലോകമറിയുമ്പോള്‍ ഈ മാംസച്ചന്തയില്‍ നിന്ന് താന്‍ പുറത്താവുമെന്ന് ലേഖയ്ക്ക് നന്നായി അറിയാമായിരുന്നു. ഈ കെട്ടിടത്തിന്റെ ചുവരുകൾ ചാടിക്കടക്കാന്‍ വേറെ വഴികള്‍ ഇല്ലാഞ്ഞിട്ടല്ല, എങ്കിലും ഇവിടെ നിന്നും തനിക്ക് അജ്ഞാതമായ മരുപ്രദേശങ്ങളില്‍ എത്തിപ്പെടുമ്പോള്‍ അനുഭവപ്പെട്ടേക്കാവുന്ന അര്‍ത്ഥ ശൂന്യതകളിലും ഏകാന്തതയിലും ആവേശം പകരാന്‍..., പാപ പങ്കിലമായ ചുറ്റുപാടില്‍ കിടന്ന് ജീർണ്ണമായ തന്‍റെ നിഷ്ക്കളങ്ക വികാരങ്ങളെ ഒരു താരാട്ടുപാട്ടിലൂടെ പുനര്‍ജനിപ്പിക്കുവാന്‍..., മനുഷ്യമൃഗങ്ങൾ കടിച്ച് വലിച്ച നീരില്ലാത്ത മുലകളിൽ നിന്നും മാതൃത്വം ചുരത്തി സായൂജ്യമടയുവാൻ..., മനുഷ്യ വൈകൃതങ്ങൾ ഉഴുതുമറിച്ച തന്റെ ജനനേന്ദ്രിയങ്ങളെ സൃഷ്ടികര്‍മ്മത്തിലൂടെ ദൈവീകരിക്കാൻ..., സ്നേഹവായ്പ്പുകളോടെ ചുടു ചുംബനങ്ങൾ ആവോളം നൽകാൻ..., പിന്നെ അരോടും പരിഭവം പറയാതെ ഒരു നാള്‍ ആ കൈകളിൽ കിടന്ന് ചത്തൊടുങ്ങാൻ... ഒരു തുണ! ലേഖ മൌനം ഭജിച്ചു.

Wednesday, May 18, 2011
മനുഷ്യനും മൃഗവും ഇണ ചേർന്നാൽ!
പ്രിയപ്പെട്ട ആലിസ്,
വളച്ചൊടിക്കാതെ കാര്യത്തിലേയ്ക്ക് കടക്കട്ടെ! അടുത്തിടെ എന്‍റെ സുഹൃത്തിന്‍റെ വീട്ടില്‍ വച്ച് ഞാനൊരു ആടുമായി സംഭോഗത്തിലേര്‍പ്പെടാന്‍ ഇടയായി. അവിടെയുള്ള നിരവധി ആടുകളുമായി എന്‍റെ സുഹൃത്ത് നടത്തിയ കൌതുകകരമായ സംഭോഗ കഥകളാണ് അത്തരമൊരു സാഹസത്തിന് മുതിരാൻ എന്നെ പ്രേരിപ്പിച്ചത്. ചില ആവശ്യങ്ങള്‍ക്കായി കൂട്ടുകാരൻ പട്ടണത്തിലേക്ക് പോയ നാളിലായിരുന്നു ആ പരീക്ഷണം. സത്യം പറയട്ടെ! എന്‍റെ കാമുകിയുമായി ഞാന്‍ നടത്തിയ ലൈംഗിക സംഭോഗത്തേക്കാള്‍ മികച്ചതായിരുന്നു അത്! ഈ സംഭോഗം തുടരണമെന്നും എനിക്ക് ആഗ്രഹമുണ്ട്. പക്ഷേ, എന്‍റെ ആശങ്ക അതല്ല. മൃഗങ്ങളുമായുള്ള ലൈംഗികവേഴ്ച മൂലം ഏതെങ്കിലും തരത്തിലുള്ള രോഗബാധ (Sexually Transmitted Infections – STI) ഉണ്ടാകാന്‍ ഇടയുണ്ടോ? അതിന് സാധ്യതയുണ്ടെന്ന് ഞാന്‍ കേട്ടിട്ടുണ്ട്. ദയവായി എന്നെ സഹായിക്കാമോ?
വിശ്വസ്തതയോടെ,
വൂഡി
********************************
പ്രിയപ്പെട്ട വൂഡി,
പൊതുവായി പറഞ്ഞാല്‍, നേരിട്ടുള്ള ലൈംഗികവേഴ്ച മൂലം മനുഷ്യരുടെ ഇടയില്‍ പടരാറുള്ള എയ്‌ഡ്‌സ് പോലുള്ള മാരകരോഗങ്ങള്‍ മനുഷ്യ-മൃഗ ലൈംഗികവേഴ്ചയിലൂടെ പകരില്ല. കാരണം, ഈ രോഗങ്ങളെല്ലാം തന്നെ വര്‍ഗസംബന്ധിയാണ് (Species-specific). അതായത്, ജൈവശൃംഖലയിലെ വ്യത്യസ്ത കണ്ണികളില്‍ നിലനില്‍ക്കുന്ന രണ്ട് വ്യത്യസ്ത ജീവികള്‍ നടത്തുന്ന ശാരീരിക സമ്പര്‍ക്കത്തിലൂടെ ഈ രോഗങ്ങള്‍ പകരില്ല. അതേസമയം, പകരാന്‍ സാധ്യതയുള്ള രോഗങ്ങളും ഇല്ലാതില്ല. എന്നാൽ അവയെയൊന്നും ലൈംഗിക രോഗങ്ങളുടെ പട്ടികയിൽ വരില്ല. രോഗബാധയുടെ സാധ്യതയെ കുറിച്ച് താങ്കള്‍ക്ക് ഇനിയും ആശങ്കയുണ്ടെങ്കില്‍, സുരക്ഷിതമായ ഉറകള്‍ ഉപയോഗിച്ച് ലൈംഗികവേഴ്ചയില്‍ ഏര്‍പ്പെടാം. അതോടൊപ്പം, നിങ്ങള്‍ ബന്ധപ്പെടുന്ന എല്ലാവരുമായും സുരക്ഷിത ലൈംഗികവേഴ്ച പുലർത്തേണ്ടതാണ്.
മൃഗങ്ങളിലൂടെ മനുഷ്യന് പകരാനിടയുള്ള ലൈംഗിക രോഗങ്ങളെ അല്‍പ്പനേരം മാറ്റിനിര്‍ത്തി, ശ്രദ്ധിക്കേണ്ട മറ്റ് ചില കാര്യങ്ങളെ കൂടി ചിന്തിക്കാം. മനുഷ്യനുമായി ലൈംഗിക വേഴ്ച നടത്തുകയെന്നത് ഒരു മൃഗത്തെ സംബന്ധിച്ച് പ്രകൃത്യാ സാധ്യമാവുന്ന കാര്യമല്ല. കാരണം, മനുഷ്യന് വഴങ്ങിക്കൊടുക്കാൻ മാത്രം മൃഗവും, മൃഗത്തിന് വഴങ്ങിക്കൊടുക്കാൻ മാത്രം മനുഷ്യനും ജൈവ ഘടനയനുസരിച്ച് കെല്‍പ്പുള്ളവരല്ല. മനുഷ്യ-മൃഗ ലൈംഗികവേഴ്ച മിക്ക സ്ഥലങ്ങളിലും നിയമവിരുദ്ധവും, പ്രകൃതിവിരുദ്ധവുമാണ്. അതിനാല്‍, മൃഗവുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാനുള്ള അഭിനിവേശം ആർക്കെങ്കിലും ഉണ്ടെങ്കിൽ, ഒരു മനോരോഗ വിദഗ്ദ്ധന്റെ സഹായം ഉടൻ തേടേണ്ടതാണ്. മൃഗവുമായി വേഴ്ച നടത്താനുള്ള ആഗ്രഹം താങ്കളില്‍ ഉണ്ടാവാനുള്ള അടിസ്ഥാന കാരണങ്ങളെ കുറിച്ച് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ജീവിതത്തില്‍ നിങ്ങളെ അലട്ടുന്ന പ്രശ്നങ്ങള്‍ എന്തെക്കെയാണ്? നിഗൂഢമായ സ്വഭാവ സവിശേഷതകൾ ഉള്ളവർ, സാമൂഹികവിരുദ്ധർ, കുറ്റവാളികൾ തുടങ്ങിയവരിലാണ് മൃഗ-മനുഷ്യ സംഭോഗത്തിനുള്ള അഭിനിവേശം അധികമായി കണ്ടുവരുന്നത്. മനുഷ്യന്‍റെ വികാര പ്രകടനങ്ങള്‍ക്ക് സമമായി പ്രതികരിക്കാനോ, ലൈംഗികവേഴ്ചയിൽ ഏർപ്പെടാനോ ഒരു മൃഗവും സ്വതവേ തുനിയാറില്ല. എങ്കിലും, മനുഷ്യനുമായി പ്രകൃതിവിരുദ്ധ ലൈംഗികബന്ധം പുലര്‍ത്തിയിരുന്ന കുതിരകളെയും, വളര്‍ത്തുമൃഗങ്ങളെയും കുറിച്ചും ചരിത്രത്തില്‍ ചില സൂചനകളുണ്ടെന്ന വസ്തുത വിസ്മരിക്കാൻ കഴിയില്ല. ഭയം, മാനസിക വിഭ്രാന്തി, അവിശ്വസ്തത, കോപം, അല്ലെങ്കില്‍ കുട്ടിക്കാലത്ത് നടന്ന ലൈംഗിക ചൂഷണം എന്നിവയൊക്കെ ഇത്തരം അസ്വാഭാവിക ലൈംഗിക തൃഷ്ണ ഒരാളിൽ വളരാന്‍ ഇടയായേക്കാം. ഈ വിഷയത്തെ കുറിച്ച് കൂടുതല്‍ അറിയാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍, ഒരു മാനസികാരോഗ്യ വിദഗ്ദ്ധനുമായി തുറന്ന് സംസാരിക്കുന്നത് ഉത്തമമാവും.
എന്ന് ആലിസ്
*******************************
‘Go Ask Alice’ എന്ന വെബ്‌സൈറ്റിൽ യാദൃശ്ചികമായി കണ്ടുമുട്ടിയ ഒരു കത്തും അതിനുള്ള മറുപടിയുമാണ് മുകളിൽ. അവ വിശകലം ചെയ്യുന്ന ഗൌരവമായ വൈകാരിക പ്രശ്നത്തെ കുറിച്ചൊരു ധാരണ ഇതിനോടകം ലഭിച്ചിരിക്കുമല്ലോ! വിഷയം നിസാരം; മനുഷ്യനും മൃഗവും തമ്മില്‍ ലൈംഗികവേഴ്ച (Zoophilia or zoosexuality) നടത്താമോ, അല്ലയോ? ‘ആവാം’ എന്ന് തുറന്ന് സമ്മതിക്കാന്‍ ആരുമുണ്ടാവില്ലെന്ന് അറിയാമെങ്കിലും, നൂറില്‍ എട്ട് ശതമാനം വരുന്ന പുരുഷന്മാരും, നാല് ശതമാനം വരുന്ന സ്ത്രീകളും ജീവിതത്തില്‍ ഒരു തവണയെങ്കിലും മൃഗങ്ങളുമായി ഏതെങ്കിലുമൊരു വിധത്തില്‍ ലൈംഗികമായി ബന്ധപ്പെട്ടിട്ടുണ്ടാവുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
മൃഗ-മനുഷ്യ വേഴ്ചകളുടെ എണ്ണം സംബന്ധിച്ച് വ്യക്തമായ രേഖകള്‍ ലഭ്യമല്ലെങ്കിലും, ആല്‍ഫ്രഡ് കിന്‍സെ എന്ന ഗവേഷകന്‍ 6,000 പേരില്‍ നടത്തില്‍ ഒരു പഠനത്തില്‍ 40 മുതല്‍ 60 ശതമാനം വരെ വരുന്ന ഗ്രാമപ്രദേശങ്ങളിലെ കൌമാരപ്രായക്കാര്‍ ഏതെങ്കിലും തരത്തിലുള്ള മൃഗ വേഴ്ച നടത്തിയിട്ടുണ്ടെന്ന് കണ്ടെത്തി.
മറ്റൊരു പഠനത്തില്‍, 7.5 ശതമാനം പേരെങ്കിലും സ്വന്തം വളര്‍ത്തുമൃഗത്തെ ലൈംഗികപരതയോടെ സ്പര്‍ശിക്കുകയോ, തലോടുകയോ ചെയ്തിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ സ്ത്രീകളും ഒട്ടും പിന്നിലല്ല. നായ്ക്കളും പൂച്ചകളും കുതിരകളും സ്ത്രീകളുടെ ഭോഗവസ്തുക്കളാവുമ്പോള്‍ ആട്, പശു എന്ന് തുടങ്ങിയ വളര്‍ത്തുമൃഗങ്ങളാണ് പുരുഷന്മാര്‍ക്ക് പ്രിയങ്കരമെന്ന് കേള്‍ക്കുന്നു. ഒരു കൌതുകത്തിന്‍റെ പേരില്‍ മാത്രം മൃഗങ്ങളുമായി വേഴ്ച നടത്തുന്നവരും ഇല്ലാതില്ല. ലൈംഗികമായും വൈകാരികമായും മനുഷ്യശരീരം പക്വത പ്രാപിക്കുന്ന യൌവന കാലഘട്ടത്തിലാണ് സ്ത്രീപുരുഷന്മാര്‍ ഏറെയും വളര്‍ത്തുമൃഗങ്ങളിലേക്ക് തിരിയുന്നതെന്നത് ഇതിലെ ശ്രദ്ധേയമായ വസ്തുത.
നിയമപരമായി ചിന്തിച്ചാല്‍, മൃഗ-മനുഷ്യ ലൈംഗിക വേഴ്ച പല രാജ്യങ്ങളിലും നിയമ-പ്രകൃതി വിരുദ്ധങ്ങളാണ്. മിക്ക രാജ്യങ്ങളിലും അത് മൃഗങ്ങളോടുള്ള ക്രൂരതയായിട്ടാണ് കണക്കാക്കുന്നത്. കാരണം, ഇത്തരം ലൈംഗികവേഴ്ചയിലൂടെ ഒരു മൃഗത്തിന് ആന്തരീകമായ മുറിവുകളുണ്ടാവാം. ചില രാജ്യങ്ങള്‍ ഇതിനെ പരിസ്ഥിതിക്കെതിരായ കുറ്റകൃത്യമായി (Crime against nature) കണക്കാക്കുന്നു. മതങ്ങളുടെ കാര്യം ഇനി പ്രത്യേകം പറയേണ്ടതില്ലല്ലോ! ക്രിസ്തുമതം, ഇസ്ലാം, യദൂഹമതം എന്നീ ലോകമതങ്ങളെല്ലാം തന്നെ മനുഷ്യ-മൃഗ ലൈംഗിക വേഴ്ചയെ നഖശിഖാന്തം എതിര്‍ക്കുന്നു. “ഒരു മനുഷ്യന്‍ ഒരു മൃഗവുമായി ലൈംഗികവേഴ്ച നടത്തിയാല്‍, അയാള്‍ കൊന്നുകളയണം. ഒരു സ്ത്രീ മൃഗവുമായി കിടപ്പറ പങ്കിട്ടാല്‍ അവളെയും കൊന്നുകളയണം. അവരുടെ രക്തം അവരുടെമേല്‍ തന്നെ ആയിരിക്കും,” വിശുദ്ധ ബൈബിളിലെ ലേവിയുടെ പുസ്തകം (20:15-16) പറയുന്നത് ഇങ്ങനെയാണ്. മനുഷ്യ-മൃഗ ലൈംഗിക വേഴ്ച ഒരു മ്ലേച്ഛകരമായ തിന്മയായി മതങ്ങള്‍ കല്‍പ്പിക്കുന്നു.
എന്നാല്‍ ഹിന്ദുമതം ഇക്കാര്യത്തില്‍ വ്യത്യസ്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ സംശയമുണ്ട്. കാരണം, മദ്ധ്യപ്രദേശിലെ ഖജുരാഹോ എന്ന സ്ഥലത്തുള്ള ലക്ഷ്മണ ക്ഷേത്രത്തില്‍ മനുഷ്യ-മൃഗ ലൈംഗിക ബന്ധത്തെ സാധൂകരിക്കുന്ന തരത്തില്‍ ഒരു വലിയ പ്രതിമ നമുക്ക് കാണാനാവും. ഏതായാലും, ഹിന്ദുമതം ഈ വേഴ്ചകളോട് മൃദുസമീപനം കാട്ടുന്നുവെന്ന് വാദിക്കാന്‍ നിന്നാല്‍ മതപണ്ഡിതന്മാര്‍ സമ്മതിക്കാനും പോകുന്നില്ല. ഇത്രയുമാണ് വിഷയവുമായി ബന്ധപ്പെട്ട് നമുക്കറിയാവുന്ന ചില പൊതുവായ വസ്തുതകള്‍.
ഇനി, വിഷയവുമായി നേരിട്ട് ബന്ധമില്ലാത്ത ചില ചരിത്ര വസ്തുതകളിലേയ്ക്ക്. നൂറ്റാണ്ടുകൾ പഴക്കമുള്ള ഇതിഹാസങ്ങൾ, പൌരാണിക ശില്‍പ്പകല, പ്രാചീന ചുവര്‍ചിത്രങ്ങൾ എന്നിവയെ കുറിച്ച് ചിന്തിക്കാം. മുകളില്‍ സൂചിപ്പിച്ച ലക്ഷ്മണ ക്ഷേത്രത്തെ പോലെ, മനുഷ്യ-മൃഗ വേഴ്ചയെ സാധൂകരിക്കുന്ന ശില്‍പ്പങ്ങളും, ചിത്രങ്ങളും, ഇതിഹാസകഥകളും ലോകത്താകമാനമുള്ള എല്ലാം സംസ്ക്കാരങ്ങളിലും കണ്ടെത്താമെന്നതാണ് ഒരു രസകരമായ സംഗതി. ലൈംഗിക വേഴ്ചയ്ക്ക് വേണ്ടി മൃഗമായി പരിണമിച്ച ദേവന്മാരുടെ നിരവധി കഥകള്‍ ഭാരതീയ-ഗ്രീക്ക് ഇതിഹാസങ്ങളില്‍ നിന്ന് എണ്ണിനിരത്താനാവും. ശിലായുഗം മുതലുള്ള മനുഷ്യ സംസ്ക്കരത്തിന്‍റെ വിവിധ പടവുകളിൽ, അവന്റെ ഭാവനയെയും ചിന്തയെയും തൃസിപ്പിക്കുന്നതിന് അവന്റെ സഹജമായ മനുഷ്യ-മൃഗ ലൈംഗിക വേഴ്ചകൾക്ക് കഴിഞ്ഞിരുന്നുവെന്നതിന്റെ തെളിവല്ലേ ഈ കഥകളും ശിൽപ്പകലകളും ചിവർചിത്രങ്ങളും?
യുഗാരിറ്റിക് ഇതിഹാസത്തിലെ ബാല്‍ എന്ന ദേവന്‍ കാളയുടെ രൂപമുള്ള മറ്റൊരു ദേവനെ വരിച്ചതായും, ഗ്രീക്കില്‍ സേയുസ് ദേവനും, അദ്ദേഹത്തിന്‍റെ മക്കള്‍ ഹെലെനും പോളിദെയൂസും മൃഗരൂപം പ്രാപിച്ച് പരസ്പരം ഇണചേര്‍ന്നതായും, മൃഗത്തെ വരിച്ച ദേവന്‍റേയും, ദേവനെ വരിച്ച മൃഗത്തിന്‍റേയും, അവരുടെ സന്താനങ്ങളുടെയും എത്രയെത്ര കഥകൾ! ആനയും, കുതിരയും, പാമ്പും, പരുന്തും, പന്നിയും, പാതിമനുഷ്യനും പാതിമൃഗവുമായ എത്രയെത്ര കഥാപാത്രങ്ങള്‍ ഈ ഇണചേരലിൽ ഭാഗഭാക്കുകളായി! എന്തിനേറെ പറയുന്നു, ഭാരത ദാര്‍ശനികതയുടെ മടിയില്‍ പിറന്നുവീണ കാമസൂത്രയില്‍ പോലും മനുഷ്യ-മൃഗ വേഴ്ചകളെ കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്! മനുഷ്യ-മൃഗ വേഴ്ചകള്‍ പ്രകൃതിവിരുദ്ധമാണെന്നോ, മാനസിക വിഭ്രാന്തിയുടെ ഫലമാണെന്നോ മറ്റോ സ്ഥാപിക്കാൻ കെൽപ്പുള്ള മതങ്ങളോ, തത്വശാസ്ത്രങ്ങളോ ഉടലെടുക്കുന്നതിന് മുമ്പ് വരെ, ഇവയെയെല്ലാം പുരാതന മനുഷ്യൻ സ്വാഭാവികമായി കണ്ടിരുന്നുവെന്നതിനുള്ള തെളിവുകളല്ലേ മാമുനിമാര്‍ രചിക്കുകയോ കൊത്തിവയ്ക്കുകയോ ചെയ്ത ഇത്തരം ഇതിഹാസ കഥാപാത്രങ്ങള്‍?
ലൈംഗീകത (കാമം) എന്ന ധർമ്മത്തിന്റെ വിവിധ ഭാവങ്ങൾക്ക് മഹാതാപസന്മാര്‍ നൽകിയ നിര്‍വചനങ്ങൾ പലതും അധാര്‍മ്മികമോ മ്ലേച്ഛകരമോ ആയിത്തീര്‍ന്നത് ഒരു പക്ഷേ അടുത്ത കാലത്താവണം. പവിത്രമെന്ന് നാം കരുതുന്ന ഇതിഹാസങ്ങളിലെ ദൈവീകരിക്കപ്പെട്ട കഥാപാത്രങ്ങളെ ‘അഴിഞ്ഞാടാന്‍’ ആ മഹാചിന്തന്മാര്‍ അനുവദിച്ചുവെങ്കില്‍, അതിന് പിന്നിലെ സത്യാവസ്ഥ എന്തായിരിക്കാം? മാനവ സംസ്കാരത്തിന്‍റെ പ്രാചീന സാമൂഹിക വ്യവസ്ഥിതിയില്‍ തികച്ചും പ്രകൃതിദത്തമെന്ന് കരുതപ്പെട്ടിരുന്ന മനുഷ്യ-മൃഗ ലൈംഗിക ചിന്തകള്‍ ഇതിഹാസങ്ങളിലൂടെ, ശില്‍പ്പങ്ങളിലൂടെ, ക്ഷേത്രകലകളിലൂടെ ചരിത്രരൂപം പ്രാപിക്കുകയായിരുന്നുവെന്ന് കരുതിക്കൂടേ?
ഇന്‍റര്‍നെറ്റില്‍ കാശുണ്ടാക്കാന്‍ വേണ്ടി ത്രിബിള്‍ എക്‌സ് വെബ്‌സൈറ്റുകൾ പ്രസിദ്ധീകരിക്കുന്ന അട്ടഹാസങ്ങളാണ് കാമമെന്നും, ലൈംഗീകതയെന്നും കരുതുന്ന നല്ലൊരു ശതമാനം വരുന്ന ആളുകളും, ഈ ലേഖനത്തിന്‍റെ ശരിയായ ദിശ മനസിലാക്കുമോ എന്ന് സംശയമുണ്ട്. വര്‍ത്തമാനകാല സമൂഹം പുശ്ചിക്കുന്ന ഒരു സാമൂഹിക തിന്മയ്ക്ക് വേണ്ടി ഓശാന പാടുകയല്ല ഈ ലേഖനത്തിന്റെ ഉദ്ദേശം. മറിച്ച്, നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഒരു മാനവ ചരിത്രത്തിന്‍റെ ഉടമകളായ നാം കാലത്തിന്‍റെ കുത്തൊഴുക്കില്‍ എന്നോ നഷ്ടപ്പെടുത്തിയ തനതായ ചില ആത്മീയതകളെ ഓര്‍പ്പിക്കാനുള്ള ശ്രമമാണിത്. പ്രേമം എന്നത് ഒരു അധമവികാരമല്ല, മറിച്ച് സ്വര്‍ഗീയമായ സ്വഭാവമാണെന്ന് മനസിലാക്കിയ താപസന്മാര്‍ ദേവനെയും മനുഷ്യനെയും മൃഗത്തെയും തമ്മില്‍ “കോര്‍ത്തിണക്കാന്‍” ശ്രമിച്ചുവെങ്കില്‍, അതിന് പിന്നിലുള്ള ആത്മീയത നാമും മനസിലാക്കേണ്ടിയിരിക്കുന്നു. വളര്‍ത്തുമൃഗങ്ങളെ അന്ധമായി സ്നേഹിക്കുന്ന പ്രവണത ആധുനിക സമൂഹത്തിന്റെ മുന്നിൽ ആരോഗ്യകരമാണെങ്കിൽ, ലൈംഗികേച്ഛയോടുള്ള ഒരു തലോടലോ, സ്പർശനമോ മാത്രം എങ്ങനെ പ്രകൃതി വിരുദ്ധവും, മാനസിക വിഭ്രാന്തിയുമാവും? മനുഷ്യ-മൃഗ ലൈംഗിക വേഴ്ചയുടെ ധാർമ്മികത പകൽ വെളിച്ചത്തിൽ അങ്ങേയറ്റം പുശ്ചിക്കപ്പെടുമ്പോൾ, ഏകാന്തതയുടെ പുകമറയില്‍ മനുഷ്യ-മൃഗ വ്യത്യാസമില്ലാതെ ആരുമായും കിടപ്പറ പങ്കിടാൻ വ്യഗ്രത കാണിക്കുന്ന സാമൂഹിക ജീവികളെ എന്ത് പേര് ചൊല്ലിയാണ് വിളിക്കേണ്ടത്? സ്വവർഗരതി പല രാജ്യങ്ങളിലും ഇന്ന് നിയമപരവും, സ്വാഭാവികവുമായി കരുതപ്പെടുന്നതുപോലെ, മനുഷ്യ-മൃഗ സംഭോഗങ്ങളെയും സ്വാഭാവികമായി കണക്കാക്കുന്നതിൽ തെറ്റില്ലെന്ന് തോന്നുന്നു.
ചരിത്രത്തിന്‍റെ പഴയ ഏടുകളിലൂടെ സഞ്ചരിക്കുമ്പോള്‍, നാമിന്ന് വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന തത്വസംഹിതകള്‍ പലതും നമ്മുടെ സാസ്ക്കാരിക പരിണാമത്തിന്‍റെ വിവിധ ഘട്ടങ്ങളില്‍ ആരൊക്കെയോ അടിച്ചേല്‍പ്പിച്ച വിഴുപ്പുകെട്ടുകളാണെന്ന് തോന്നാറുണ്ട്, പലപ്പോഴും! തനതായതെന്ന് പറയാന്‍ എന്തുണ്ട് നമ്മുടെ കൈകളിലിപ്പോള്‍! നൂറ്റാണ്ടുകളിലൂടെയുള്ള യാത്രകള്‍ക്കിടയില്‍ നമുക്കുണ്ടായിരുന്നതെല്ലാം തച്ചുടക്കപ്പെടുകയായിരുന്നില്ലേ! ഇതില്‍ ഏതിനെ വിശ്വസിക്കണം, ഏതിനെ അവഗണിക്കണം? സ്വാഭാവികമെന്നോ ധാര്‍മ്മികമെന്നോ നാം കരുതുന്ന സംഹിതകള്‍ സത്യസന്ധമാണെന്ന് കരുതാന്‍ എന്ത് ആധാരമാണ് നമ്മുടെ കൈകളിലുള്ളത്? എഴുതപ്പെട്ട നിയമങ്ങളെ വെല്ലുവിളിച്ചാല്‍ സ്വന്തം ശവക്കുഴി മാന്തേണ്ടി വരുമെന്ന ഭീതിയില്‍ ഭൂരിപക്ഷം പേരും കേട്ടത് വിശ്വസിക്കുന്നു, അനുകരിക്കുന്നു, സ്വതന്ത്രമായ വിശകലനം ഒന്നും കൂടാതെ! ഈ അവസ്ഥ എന്ന് മാറുമോ എന്തോ?
Wednesday, May 11, 2011
കാമസൂത്ര (Kamasutra) എന്ന ജീവനകല
“We British never knew of this kind of love-making. Had we known, we would not have ruined the lives of so many British virgins.” ശൃംഗാര കലയെ കുറിച്ച്, പച്ചയായി പറഞ്ഞാൽ സെക്സിനെ കുറിച്ച്, ശാസ്ത്രീയമായി പ്രതിപാദിക്കുന്ന “കാമസൂത്ര” എന്നൊരു പൌരാണിക ഗ്രന്ഥം ഭാരതത്തിലുണ്ടെന്നറിഞ്ഞ് ഇവിടെ വരികയും, 1883-ൽ “The Kama Sutra of Vatsyayana” എന്ന പേരിൽ ആ ഗ്രന്ഥത്തെ ഇംഗ്ലീഷിലേക്ക് തർജ്ജിമ ചെയ്യുകയും ചെയ്ത വിഖ്യാത ഇംഗ്ലീഷുകാരൻ റിച്ചാർഡ് ഫ്രാൻസിസ് ബുർട്ടൻ അത്ഭുതത്തോടെ കുറിച്ച വരികളാണ് മുകളിൽ. അദ്ദേഹം പറഞ്ഞത് നൂറ് ശതമാനവും ശരിയാണ്. കാമസൂത്രയെ കുറിച്ചുള്ള അറിവുണ്ടായിരുന്നെങ്കിൽ രക്ഷപ്പെടുമായിരുന്നത് ബ്രിട്ടീഷ് കന്യകകളുടെ ജീവിതങ്ങൾ മാത്രമായിരുന്നിരിക്കില്ല; കാമന്ധതയും ഒപ്പം അതിനേക്കാൾ ഭയാനകമായ അജ്ഞതയും ഛിന്നഭിന്നമാക്കിയ ആയിരക്കണക്കിന് വരുന്ന ഭാരതീയ യുവതികളുടെ ജീവിതങ്ങളുമായിരുന്നു. ഓരോ വ്യക്തിക്കും ന്യായമായും ലഭിച്ചിരിക്കേണ്ട ലൈംഗിക വിദ്യാഭ്യാസത്തിന്റെ അഭാവവും, അതുമൂലമുണ്ടാകുന്ന തിരുത്താൻ കഴിയാത്ത ദുരന്തങ്ങളും റിച്ചാർഡിന്റെ വാക്കുകളിൽ നിഴലിച്ച് നിൽക്കുന്നു. അദ്ദേഹത്തിന്റെ വാക്കുകളുടെ പശ്ചാത്തലം വ്യക്തമല്ലെങ്കിലും, ക്രിസ്ത്യൻ യാഥാസ്ഥിതികയുടെ ശക്തി പ്രവാഹത്തിൽ വികൃതമാക്കപ്പെട്ട (ആശയക്കുഴപ്പത്തിലാക്കപ്പെട്ട) ലൈംഗീകത ചിന്തകളെ കുറിച്ചോർത്ത് അദ്ദേഹം പരിതപിച്ചിട്ടുണ്ടാവാണം. വേണ്ടത്ര ലൈംഗിക പരിജ്ഞാനമില്ലാതെ കിടക്കറ പങ്കിടാൻ തള്ളിവിടപ്പെട്ട്, ഒടുവിൽ അജ്ഞതയും തെറ്റിദ്ധാരണകളും സമ്മാനിച്ച പേക്കിനാവുകളോടെ വ്യത്യസ്ത ദ്രുവങ്ങളിൽ കിടന്നുറങ്ങാൻ പരിശീലിച്ച ദമ്പതിമാരെക്കുറിച്ചോർത്ത് അദ്ദേഹം ലജ്ജിച്ചിട്ടുണ്ടാവണം. അല്ലെങ്കിൽ, ലൈംഗികത മാത്രമാണ് ജീവിതമെന്ന് കരുതി പങ്കാളിയുടെ മൃദുല വികാരങ്ങളെ കടിച്ചുമുറിച്ച സഹകാരികളെ അദ്ദേഹം പുശ്ചിച്ചിട്ടുണ്ടാവണം. ദൌർഭാഗ്യകരമെന്ന് പറയട്ടെ, അദ്ദേഹത്തിന്റെ വാക്കുകളിലെ ഗൌരവം മനസിലാക്കാൻ നമുക്ക് ഇന്നും കഴിയാതെ പോകുന്നു, അതുകൊണ്ടാണെല്ലോ കാമസൂത്ര എന്ന് കേൾക്കുമ്പോൾ നമ്മളിൽ പലരുടെയും നെറ്റി ചുളിയുന്നത്! കാമസൂത്ര ഒരു അശ്ലീല പുസ്തകം മാത്രമാണെന്നുള്ള ധാരണയാണ് പരക്കെയുള്ളത്. എന്നാല്‍, ആ ധാരണ തീരെ ശരിയല്ല. അതിനെ കുറിച്ച് കൂടുതൽ വിശകലനം ചെയ്യുന്നതിന് മുമ്പ് കാമസൂത്രയെ കുറിച്ച് ചെറിയൊരു ആമുഖം അഭികാമ്യമെന്ന് കരുതുന്നു.
ആമുഖം
കാമസൂത്ര എഴുതപ്പെട്ട കാലഘട്ടത്തെ കുറിച്ച് വ്യക്തമായ രേഖകള്‍ ലഭ്യമല്ലെങ്കിലും, എഡി ഒന്നാം നൂറ്റാണ്ടിനും നാലാം നൂറ്റാണ്ടിനും ഇടയില്‍ എഴുതപ്പെട്ടതായിട്ടാണ് പൊതുവേയുള്ള അനുമാനം. ഉത്തര്‍പ്രദേശിലെ ബനാറസില്‍ (ഇപ്പോഴത്തെ വാരണാസി) ജീവിച്ചിരുന്ന വാത്സ്യായന മഹര്‍ഷിയെയാണ് ഇതിന്‍റെ കര്‍ത്താവായി കരുതുന്നത്. ശിവനും പാര്‍വതിയും തമ്മിലുള്ള ശൃംഗാര സംഭാഷണം കേട്ടശേഷം മനുഷ്യകുലത്തിനുവേണ്ടി ശിവഭക്തനായ നന്ദി എഴുതിയതാണ് കാമസൂത്ര എന്നൊരു വിശ്വാസവും നിലവിലുണ്ട്. എന്തുതന്നെയായാലും, “വാത്സ്യായന കാമസൂത്ര” എന്നാണ് കാമസൂത്ര പരക്കെ അറിയപ്പെടുക.
ബീഹാറിലെ പാലിപുത്രയില്‍ (Paliputra) ജീവിച്ചിരുന്ന ബ്രഹ്മചാരിയും പണ്ഡിതനുമായിരുന്നു വാത്സ്യായാന മഹര്‍ഷി. ലഭ്യമായ വിവരങ്ങള്‍ ശരിയാണെങ്കില്‍, അദ്ദേഹം ജീവിച്ചിരുന്നത് ഗുപ്തന്മാരുടെ കാലഘട്ടത്താണ്. വാത്സ്യായന മഷര്‍ഷി ഒരു ചാര്‍വാകനായിരുന്നുവെന്നും (Materialist) കാമസൂത്രയെ കൂടാതെ “ന്യായസൂത്രഭാഷ്യം” എന്നൊരു ഗ്രന്ഥം രചിച്ചിട്ടുണ്ടെന്നും പറയപ്പെടുന്നു.
സംസ്കൃതത്തിലാണ് കാമസൂത്ര രചിക്കപ്പെട്ടത്. ഏഴ് പ്രധാന വിഭാഗങ്ങളിലായി 37 അദ്ധ്യായങ്ങളുള്ള കാമസൂത്ര, ശൃംഗാര കലയില്‍ ചര്‍ച്ച ചെയ്യാത്ത വിഷയങ്ങള്‍ ഒന്നും തന്നെയില്ല. സംസ്കൃതത്തില്‍ ‘കാമം’ എന്നാല്‍ മോഹം, അഭിനിവേശം, താല്‍പ്പര്യം എന്നൊക്കെ അര്‍ത്ഥമാക്കാം. ‘സൂത്ര’ എന്നാല്‍ നിയമങ്ങള്‍ അല്ലെങ്കില്‍ ചിട്ടകള്‍ എന്നും പറയാം. വാത്സ്യായനന്‍റെ അഭിപ്രായത്തില്‍, എട്ട് വിധത്തില്‍ സ്നേഹം പ്രകടിപ്പിക്കാനാകും. ഓരോ സ്നേഹ പ്രകടനവും എട്ട് സ്ഥാനങ്ങളിലൂടെയും പ്രകടിപ്പിക്കാം. അങ്ങനെ 64 സ്ഥാനങ്ങളെ (Sexual Positions) കുറിച്ച് കാമസൂത്ര വിശദമാക്കുന്നു. ഈ 64 സ്ഥാനങ്ങളെയും “64 കലകള്‍” എന്നാണ് വാത്സ്യായാന മഹര്‍ഷി വിശേഷിപ്പിച്ചിരുക്കുന്നത്. 40 തരം ചുംബനങ്ങളെ കുറിച്ചും കാമസൂത്ര പ്രതിപാദിക്കുന്നുണ്ട്. ഇതില്‍, 10 ചുംബന രീതികളും ചുംബിക്കുമ്പോള്‍ നടത്തേണ്ട 4 മുറകളെ കുറിച്ചും പറയുന്നുണ്ട്. സന്ധിവാതം, നടുവേദന, ശാരീരിക ബുദ്ധിമുട്ടുകള്‍ എന്നിവയുള്ളവര്‍ ഇതിലെ സ്ഥാനങ്ങള്‍ ചെയ്യാന്‍ ശ്രമിക്കരുതെന്ന് വാത്സ്യാനന്‍ മുന്നറിയിപ്പും നല്‍കുന്നുണ്ട്.
കാമസൂത്രയില്‍ ഉപയോഗിച്ചിരിക്കുന്ന രഹസ്യഭാഷ രീതി ഗവേഷകരെപ്പോലും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതാണ്. അതുപോലെ തന്നെ പ്രണേതാവുമായുള്ള കൂടിക്കാഴ്ച സാധ്യമാക്കുന്നതിനുള്ള സന്ദേശങ്ങള്‍ കൈമാറ്റം ചെയ്യുന്നതിന് സ്ത്രീകള്‍ രഹസ്യഭാഷ ശൈലി പഠിക്കണമെന്നും കാമസൂത്ര അനുശാസിക്കുന്നുണ്ട്. മയിലിന്‍റെയോ കാട്ടുനായയുടെയോ അസ്ഥി സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞ് വലത്തെ കൈയ്യില്‍ കെട്ടിയാല്‍ ഏതൊരു സ്ത്രീയെയും കീഴടക്കാന്‍ പുരുഷന് സാധിക്കുമെന്ന് കാമസൂത്ര വിശ്വസിക്കുന്നു. ലൈംഗിക വിഷയങ്ങള്‍ ഭംഗിയായി കൈകാര്യം ചെയ്യുന്ന കാമസൂത്ര ഏകപത്നീ വ്രതത്തെയാണ് പിന്താങ്ങുക, എങ്കിലും മറ്റൊരുവന്‍റെ ഭാര്യയെ സ്വാധീക്കേണ്ടതെങ്ങനെ എന്നതിനെ കുറിച്ച് ഒരു അധ്യായം തന്നെയുണ്ട്. കാമസൂത്രയെ കുറിച്ച് എഴുതുന്നതു കൊണ്ട് ചുരുക്കം ചില നുറുങ്ങുകള്‍ കുറിച്ചു എന്നു മാത്രം. അതവിടെ നില്‍ക്കട്ടെ!
ഭാരത സംസ്ക്കാരത്തില്‍ ലൈംഗികതയ്ക്കുള്ള സ്ഥാനം പഠന വിഷയമാക്കേണ്ട ഒന്നാണ്. ഇവിടുത്തെ ക്ഷേത്രസങ്കല്‍പ്പങ്ങളിലും കൊത്തുപണികളിലും പ്രതിഫലിച്ചു നില്‍ക്കുന്ന പൊതുവായ സ്വഭാവം ലൈംഗികതയാണെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ ആര്‍ക്കും പറയാനാവും. അടിസ്ഥാനപരമായ ഇത്തരം സങ്കല്‍പ്പങ്ങളില്‍ ലൈംഗികത എങ്ങനെ കടന്നുകൂടിയെന്നത് അവിശ്വസനീയമായി പലര്‍ക്കും തോന്നാം. നൂറ്റാണ്ടുകളുടെ ആദ്ധ്യാത്മീയ പാരമ്പര്യമുള്ള ഭാരതത്തില്‍ കാമസൂത്ര പോലൊരു ഗ്രന്ഥം എങ്ങനെയുണ്ടായി? ബ്രഹ്മചാരിയായിരുന്ന വാത്സ്യായന മഹര്‍ഷി കാമസൂത്ര രചിച്ചതിന് പിന്നിലെ പ്രചോദനം എന്തായിരിക്കും? കാമസൂത്രത്തിന് പിന്നിലുള്ള തത്വശാസ്ത്രമെന്താണ്?
കാമസൂത്ര അശ്ലീല പുസ്തകമോ?
കാമസൂത്രയില്‍ 37 അദ്ധ്യായങ്ങളുണ്ടെന്നും ശൃംഗാര കലയെ ഒരു പ്രഫഷണലിസത്തിന്‍റെ ശൈലിയില്‍ തന്നെ വിശകലം ചെയ്തിട്ടുണ്ടെന്നും പറഞ്ഞല്ലോ! എന്നാല്‍ കാമസൂത്രയുടെ 20 ശതമാനം വരുന്ന ഭാഗത്ത് മാത്രമേ ലൈംഗിക സ്ഥാനങ്ങളെ കുറിച്ചും സംഭോഗ രീതികളെ കുറിച്ചും പറയുന്നുള്ളൂ. ബാക്കിയുള്ള 80 ശതമാനവും ലൈംഗിക ജീവിതത്തില്‍ അത്യന്താപേക്ഷിതമായി അറിഞ്ഞിരിക്കേണ്ടതും അടിയന്തിരമായി ചെയ്യേണ്ടതുമായ വിഷയങ്ങളാണ് കാമസൂത്ര ചര്‍ച്ച ചെയ്യുന്നത്. ഇവിടെ “കാമം” എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ലൈംഗീകത മാത്രമല്ല, പാട്ടുപാടല്‍, വായന, നൃത്തം തുടങ്ങിയ എല്ലാ കലകളെയും ഉദ്ദേശിക്കുന്നുവെന്നത് രസകരമായ ഒരു സംഗതിയാണ്.
എങ്ങനെ നല്ല പൌരനാവാം, സ്ത്രീയും പുരുഷനും തമ്മില്‍ എങ്ങനെ മികച്ച ബന്ധമുണ്ടാക്കാം, ഗൃഹ സജ്ജീകരണം, ലൈംഗീക ജീവിതത്തിലെ ഭക്ഷണക്രമം, ജീവിതത്തിലെ മൂന്ന് പ്രധാന ലക്‍ഷ്യങ്ങള്‍, ജ്ഞാന സമ്പാദനം, ഭാര്യയുടെ ചുമതലകളും അവകാശങ്ങളും, ധനം ഉണ്ടാക്കാനുള്ള വഴികള്‍, സുഹൃത്ബന്ധങ്ങള്‍ തുടങ്ങിയ അനുദിനജീവിതത്തില്‍ നിന്ന് മാറ്റി നിര്‍ത്താനാവാത്ത ഒട്ടനവധി വിഷയങ്ങള്‍ കാമസൂത്ര ചര്‍ച്ച ചെയ്യുന്നു. അതിനാല്‍ തന്നെ, കാമസൂത്രയെ ഒരു വിലകുറഞ്ഞ അശ്ലീല പുസ്തകമായി കാണുന്നത് നമ്മുടെ സംസ്ക്കാരത്തോട് തന്നെ കാണിക്കുന്ന അവഹേളനമായിരിക്കും. “സംസ്ക്കാരത്തോട് തന്നെ കാണിക്കുന്ന അവഹേളനം” എന്ന പ്രയോഗം മനപൂര്‍വ്വം ഉപയോഗിച്ചതാണെന്ന് പ്രത്യേകം എടുത്ത് പറയട്ടെ. കൊമേഴ്സ്യലായി പുസ്തകം വിറ്റഴിക്കുക എന്ന കച്ചവട തന്ത്രമല്ല കാമസൂത്ര എന്ന ആശയത്തിന് പിന്നില്‍ ഒളിഞ്ഞു കിടക്കുന്നത്, മറിച്ച് ഒരു സംസ്ക്കാരത്തിന്‍റെ മുഴുവല്‍ തത്വശാസ്ത്രമാണ് എന്ന് എടുത്ത് പറയേണ്ടിയിരിക്കുന്നു.
കാമസൂത്രയുടെ തത്വശാസ്ത്രം
ഹൈന്ദവ വിശ്വാസമനുസരിച്ച് ജീവിതം ഒരു ആത്മീയ തീര്‍ത്ഥയാത്രയാണ്. ഇതൊരു പുതിയ അറിവല്ല. എന്നാല്‍, ഈ ആത്മീയ യാത്രയില്‍ ലൈംഗീയതയ്ക്ക് എത്രമാത്രം സ്ഥാനമാണുള്ളത് എന്ന ചോദ്യമാണ് നമുക്ക് ചോദിക്കാനുള്ളത്. ജീവിതത്തെ നാല് പ്രധാന ഘടകങ്ങളായി കാണാന്‍ കഴിയും. 1. ധര്‍മ്മം (Dharma), 2. അര്‍ത്ഥം (Artha), 3. കാമം (Kama), 4. മോക്ഷം (Moksha or Liberation). ജീവിതത്തിലെ സുപ്രധാന ലക്‍ഷ്യങ്ങളില്‍ ഒന്നാണ് കാമം. ധാര്‍മ്മികമായ ജീവിതത്തെയാണ് ധര്‍മ്മം എന്നതുകൊണ്ട് ഉദ്യേശിക്കുന്നത്. അര്‍ത്ഥം എന്നാൽ ലൌകീക സമൃദ്ധി, മോക്ഷം എന്നത് സാക്ഷാത്കാരം.
ഓരോ മനുഷ്യനും ഈ നാല് ഘട്ടങ്ങളിലൂടെ കടന്നുപോയേ മതിയാവൂ. നാല് ആശ്രമങ്ങളിലൂടെയാണ് ഇത് സംഭവിക്കുക. അതായത്, ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സന്യാസം എന്നീ നാല് ആശ്രമങ്ങളിലൂടെയും കടന്നുപോകുന്ന ഒരു വ്യക്തി ധര്‍മ്മം, അര്‍ത്ഥം, കാമം എന്നീ ഘട്ടങ്ങളിലൂടെ മോക്ഷത്തിലെത്തിച്ചേരുന്നു. ഇതൊരു പ്രയാണമാണ്. ബാല്യത്തില്‍ നിന്ന് മരണത്തിലേയ്ക്കുള്ള പ്രയാണമെന്നതു പോലെ അപക്വതയില്‍ നിന്ന് പക്വതയിലേയ്ക്ക്, അജ്ഞതയില്‍ നിന്ന് ജ്ഞാനത്തിലേയ്ക്ക്, മറ്റുള്ളവരില്‍ നിന്ന് എന്നിലേയ്ക്ക്, ജനന മരണങ്ങളില്‍ നിന്ന് മുക്തിയിലേയ്ക്കുള്ള യാത്ര! ഇവിടെ ഓരോരുത്തരും അവര്‍ ആയിരിക്കുന്ന അവസ്ഥയില്‍ അവരുടെ ധര്‍മ്മം ചെയ്തേ മതിയാവൂ. ബ്രഹ്മചര്യത്തില്‍ പഠനം, ഗാര്‍ഹസ്ഥ്യത്തില്‍ കുടുംബ ജീവിതം, വാനപ്രസ്ഥത്തില്‍ തീര്‍ത്ഥാടനം, പിന്നെ സന്യാസത്തില്‍ ആത്മാന്വേഷണം. കുടുംബ ജീവിതത്തില്‍ ചെയ്യേണ്ട ധര്‍മ്മം എന്താണ്? ഒരു ഭാര്യയെന്ന നിലയില്‍, ഒരു ഭര്‍ത്താവെന്ന നിലയില്‍ നാം ഓരോരുത്തരും എന്തൊക്കെ ചെയ്യണം? അങ്ങനെ, ഗാർഹസ്ഥ്യം എന്ന ആശ്രമത്തിൽ ഒരു വ്യക്തിയും അറിഞ്ഞിരിക്കേണ്ടുന്നതും അനുഷ്ഠിക്കേണ്ടുന്നതുമായ ധർമ്മങ്ങളെ കുറിച്ച് മാത്രമേ കാമസൂത്ര പഠിപ്പിക്കുന്നുള്ളൂ.
ഇവിടെ വാത്സ്യായനന്‍ കാമം പരമാമാണെന്ന് കാണിക്കുകയല്ല, കാമം ജീവിതത്തിന്‍റെ ഒരു ഭാഗമെന്ന നിലയില്‍ അര്‍ഹമായ പരിഗണന കൊടുക്കുക മാത്രമേ ചെയ്യുന്നുള്ളൂ. (മറ്റ് ചിലര്‍ കാമം പരമമാണെന്ന് പഠിപ്പിക്കുന്നുണ്ട്, അതവിടെ നില്‍ക്കട്ടെ!) ലൈംഗീകതയെ ശരിയായ രീതിയില്‍ തന്നെ നാം മനസിലാക്കുന്നതിന് വേണ്ടി കൂടിയാണിത്. ധര്‍മ്മം, അര്‍ത്ഥം, കാമം എന്നിവ തമ്മിലുള്ള ഒരു സന്തുലിതാവസ്ഥ, അതാണ് ഹിന്ദുമതവും ഒപ്പം ബുദ്ധമതവും (Middle Path) അനുശാസിക്കുന്നത്. ഇവിടെ ധനമോ ധര്‍മ്മമോ കാമമോ അവഗണിക്കപ്പെടുകയോ പരിത്യജിക്കപ്പെടുകയോ ചെയ്യുന്നില്ല. (മറ്റൊരു രസകരമായ കാര്യം ഓര്‍മ്മിച്ചു പോകുന്നു. വിവാഹിതനാകാതെ, ലൌകീക സുഖങ്ങളെ വെടിഞ്ഞ് എല്ലാറ്റിനോടും വിരക്തി കാണിക്കുന്നതിനെയാണ് സന്യാസം എന്ന് നാം പറയാറ്. എന്നാൽ അത്തരമൊരു സന്യാസം പ്രകൃതി വിരുദ്ധമാണെന്നാണ് എന്റെ അഭിപ്രായം. ഭാരത സംസ്ക്കാരത്തിൽ അത്തരമൊരു സന്ന്യാസത്തിന് സ്ഥാനമില്ലെന്ന് തന്നെ പറയാം. ബ്രഹ്മചര്യത്തിനും ഗാര്‍ഹസ്ഥ്യത്തിനും വാനപ്രസ്ഥത്തിനും ശേഷം വരുന്ന ഒരു ജീവിതാവസ്ഥയാണ് സന്ന്യാസമെന്നത്. ഇവിടെ കാമമോ ധനമോ ഒന്നും തന്നെ അവഗണിക്കപ്പെടുന്നില്ല.) ഓരോ കാര്യത്തിനും അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കുന്ന വാത്സ്യാനനന്‍റെ ആ സമീപനം നമുക്കുണ്ടായിരുന്നെങ്കില്...! കുടുംബ ജീവിതത്തെ ഇത്രയേറെ സന്തുലിതമായി കാണുന്ന മറ്റൊരു ഗ്രന്ഥമുണ്ടോ എന്ന സംശയമാണ്, മതഗ്രന്ഥങ്ങളുടെ കൂട്ടത്തിൽ പോലും!
ജീവനകലയെ കുറിച്ചൊക്കെ നാം കേള്‍ക്കാറുണ്ടെല്ലോ! കാമസൂത്രയും അത്തരമൊരു ജീവനകലയാണ് പഠിപ്പിക്കുന്നത്. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം കഴിയുന്നതിനു മുമ്പ് തന്നെ വിവാഹമോചനത്തെ കുറിച്ചു പോലും ചിന്തിക്കുന്ന നമ്മുടെ ആധുനിക ചിന്താഗതിക്ക് നഷ്ടമായത് ഈ ജീവനകലയാണ്. വിവാഹിതരെന്നോ അവിവാഹിതരെന്നോ വേർതിരിവില്ലാതെ അവശ്യം വായിച്ചിരിക്കേണ്ട ഗ്രന്ഥം ഇന്നും “മ” പ്രസിദ്ധീകരണങ്ങളുടെ പട്ടികയിലാണെന്നത് അതിനേക്കാൾ ശോചനീയം. ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയില്‍ അത്യന്താപേക്ഷിതമാണെന്ന് വിളിച്ച് കൂവാന്‍ തുടങ്ങിയിട്ടും, കാമസൂത്രയെ പോലുള്ള ഒരു ആധികാരിക ഗ്രന്ഥം ശ്രദ്ധിക്കപ്പെടാതെ പോകുന്നുവെന്നത് ദൌര്‍ഭാഗ്യകരം തന്നെ. അഞ്ച് വര്‍ഷം തത്വശാസ്ത്രം പഠിക്കാന്‍ സര്‍വകലാശാലകള്‍ കയറിയിറങ്ങിയ ഞാന്‍ കാമസൂത്രയില്‍ ആരെങ്കിലും ഒരു പ്രബന്ധം അവതരിപ്പിച്ചതായിട്ടോ, ഒരു ക്ലാസെങ്കിലും എടുത്തയിട്ടോ കേട്ടിട്ടില്ല. താത്വിക ചര്‍ച്ചകളില്‍ പോലും കാമസൂത്ര ഒരു വിഷയമായിട്ടില്ല. ഇത് നമ്മുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ഒരു പാളിച്ച തന്നെയാണ്. വാത്സ്യായന മഹര്‍ഷി ഒരു ഭൌതീകവാദിയായതുകൊണ്ടാണോ ഈ തീണ്ടല്‍? അതോ, നമ്മുടെ കപട സദാചാരം അതിന് നമ്മേ അനുവദിക്കാത്തതോ? ഒരുപക്ഷേ, ഏതെങ്കിലും ഒരു ഫോറിൻ യൂണിവേഴ്സിറ്റി കാമസൂത്രയെ സിലബസിൽ ഉൾപ്പെടുത്തി, അതിനെ മാധ്യമങ്ങള്‍ ചെണ്ട കൊട്ടി, സാസ്ക്കാരിക നായകന്മാരുടെ രാഷ്ട്രീയക്കാരും ‘കോപ്പിയടിക്കപ്പെട്ട’ പൈതൃകത്തിന്റെ പേരിൽ തല്ലുണ്ടാക്കി, പിന്നെ എല്ലാം കഴിയുമ്പോൾ, നമ്മുടെ കലാലയങ്ങള്‍ ഇതിനെ ഒരു പാഠ്യവിഷയമാക്കിയേക്കാം. (അല്ലെങ്കിലും, സായിപ്പ് ചെയ്യുന്നത് അനുകരിക്കാനാണെല്ലോ നമുക്കിഷ്ടം! ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പൊടിപിടിച്ച് കിടന്ന “യോഗ” അടക്കമുള്ള പ്രാചീന വിദ്യകള്‍ നമ്മള്‍ തോളിലേറ്റാന്‍ തുടങ്ങിയത് എപ്പോഴാണ്?) അതുവരെ, കാമസൂത്രം വെറും പുരാണമായി തുടരും…!
Subscribe to:
Posts (Atom)