Wednesday, March 28, 2012

എരിക്ക്: മുട്ടുവേദനയ്ക്കുള്ള സിദ്ധൗഷധം

ഇതും ഒരു അനുഭവക്കുറിപ്പാണ്. ഇന്നലെ കളിക്കാൻ പോയപ്പോൾ, ഏതാണ്ട് 30-31 വയസ് തോന്നിക്കുന്ന എന്റെയൊരു സുഹൃത്ത് മുട്ടുവേദന മൂലം ഓടാനോ, പന്തെടുക്കാനോ സാധിക്കാതെ കഷ്ടപ്പെടുന്നത് കണ്ടു. കളി കഴിഞ്ഞപ്പോൾ, എനിക്കും ഇതുപോലെ മുട്ടുവേദന ഉണ്ടായിരുന്നെന്നും, എന്റെ ഗുരുനാഥന്റെ നിർദ്ദേശപ്രകാരം എരിക്കിൻ ഇലയിട്ട് കാച്ചിയ വെള്ളം കൊണ്ട് ആവി പിടിച്ചപ്പോൾ മുട്ടുവേദന പമ്പ കടന്നെന്നും അവനോട് ഞാൻ പറയുകയുണ്ടായി. പോരുംവഴിയാണ് ഇതേപ്പറ്റി ഒരു പോസ്റ്റിടണമെന്ന് ആലോചിച്ചത്, നാലാൾക്ക് പ്രയോജനമുണ്ടാവുമെങ്കിൽ ആവട്ടെ എന്ന് കരുതി. തന്നെയുമല്ല, എരിക്കിന്റെ ഔഷധ ഗുണത്തെ കുറിച്ചുള്ള ലേഖനങ്ങൾ മലയാളത്തിൽ തീരെ ഇല്ല താനും!

എന്റെ രണ്ട് കാൽമുട്ടുകൾക്കും വേദന ആരംഭിക്കുന്നത് കഴിഞ്ഞ വർഷമാണ്. തുടക്കത്തിൽ ഞാനതിനെ വലിയ സീരിയസ് ആയി എടുത്തില്ല, കാരണം ദിവസവും കളിക്കാൻ പോകുന്ന പാർട്ടിയായിരുന്നല്ലോ ഞാൻ! തൊട്ടടുത്തുള്ള "ജോൺ ഓഫ് ഗോഡ്" എന്നൊരു ക്രിസ്ത്യൻ ആശ്രമത്തിൽ ബാസ്റ്റ്ക്കറ്റ് ബോൾ കളിക്കാനാണ് അന്ന് ഞാൻ പോയിക്കൊണ്ടിരുന്നത്. ദ്വുതഗതിയിലുള്ള ചലനങ്ങൾ ഏറെയുള്ള ഒരു കളിയാണല്ലോ ബാസ്ക്കറ്റ് ബോൾ! അത്യാവശ്യം നന്നായി ഓടണം, ഉയർന്ന് ചാടണം, പെട്ടെന്ന് തിരിയുകയും, പിന്നെ കാലുകൾ കൊണ്ടുള്ള അഭ്യാസങ്ങൾ വേറെയും...! ഇത്തരം ചലനങ്ങൾ മൂലമാവും മുട്ടുവേദന വന്നതെന്നായിരുന്നു എന്റെ ചിന്ത.

കാരണം എന്തായാലും, ദിവസങ്ങൾ കഴിയുന്തോറും വേദന അധികരിച്ചുകൊണ്ടിരുന്നു. കളിക്കുന്ന സമയം അപ്പോഴുള്ള സ്പിരിറ്റിൽ വേദന അനുഭവപ്പെടാറില്ലെങ്കിലും, അത് കഴിഞ്ഞാലാണ് പ്രശ്നം. അധികനേരം ഒരേ position-ൽ കാൽ നിവർത്തിയോ മടക്കിയോ വയ്ക്കാനാവാത്ത അവസ്ഥയായിരുന്നു ഞാൻ ആദ്യം അനുഭവിച്ച പ്രശ്നം. എനിക്കപ്പോ 29 വയസ്. പ്രായത്തിന്റെ പ്രത്യേകത കൊണ്ടാവണം; ഇത്തരം പ്രശ്നങ്ങളൊക്കെ നിസാരമായി കാണാനേ നാം ശ്രമിക്കൂ.... അങ്ങനെ ഏതാനും മാസങ്ങൾ കടന്നുപോയി.

തുറന്നെഴുതുന്നത് കൊണ്ട് ആരും ഒന്നും കരുതരുത്! :) മുട്ടുവേദനയുടെ സീരിയസ്‌നെസ് ഞാൻ മനസിലാക്കുന്നത് ടോയ്‌ലറ്റിൽ പോകാനാവാത്ത ഒരു അവസ്ഥ വന്നപ്പോഴാണ്. അന്ന് വാടക വീട്ടിലാണ് താമസമെന്നതിനാൽ ഇന്ത്യൻ ടോയ്‌ലറ്റാണ് ഉണ്ടായിരുന്നത്. പൂർണ്ണമായി കാൽ മടക്കിയാൽ മാത്രമേ അതിൽ ഇരിക്കാൻ പറ്റൂ (അത് അറിയാല്ലോ, ല്ലേ? LOL). എന്റെ കാലാണെങ്കീ പകുതിയേ മടങ്ങുന്നുള്ളൂ.... എന്ത് ചെയ്യും? പ്രശ്നം വൈഫിനോട് പോലും പറഞ്ഞില്ല, ആദ്യം! സംഗതി നാണക്കേടല്ലേ? അതുകൊണ്ട്, നിന്നും, പകുതി ഇരുന്നും വെള്ളം വച്ചിരുന്ന ബക്കറ്റിനെ "പീഡിപ്പിച്ചും" കൊറേക്കാലം കാര്യം സാധിച്ചു. (ഇന്ന് അതിനെ കുറിച്ചാലോചിക്കുമ്പോ ചിരി വരുന്നു... എന്തൊക്കെ അഭ്യാസങ്ങളായിരുന്നു...! To be serious, അത്തരമൊരു അവസ്ഥ ആർക്കും വരരുതേ എന്നാണ് എന്റെ പ്രാർത്ഥന.)

പ്രശ്നങ്ങൾ അവിടെ അവസാനിച്ചിരുന്നെങ്കിൽ മതിയായിരുന്നു. പക്ഷേ, ദിവസങ്ങൾ കഴിയുന്തോറും വേദന വഷളായിക്കൊണ്ടിരുന്നു. പടികൾ കയറാൻ ആവാതിരിക്കുക, അങ്ങനെ കയറണമെങ്കിൽ തന്നെ കയ്യുടെ സപ്പോട്ട് മുട്ടിന് വേണമെന്ന് വരിക, അധികനേരം നിൽക്കാൻ കഴിയാതിരിക്കുക, ഭാരമുള്ള വസ്തുക്കൾ എടുക്കാനാവാതിരിക്കുക, വേഗതയിൽ നടക്കാനാവാതിരിക്കുക, എന്തിനേറെ പറയുന്നു... സുഗമമായ ലൈംഗികവേഴ്ച പോലും അസാധ്യമാവുക.... എന്നിങ്ങനെ നീളുന്നു മുട്ടുവേദന സമ്മാനിച്ച ശാരീരിക പ്രശ്നങ്ങൾ!!!! ഒരു ഘട്ടത്തിൽ, ഈ മുട്ടുവേദന എന്നെയും കൊണ്ടേ പോവൂ എന്നുപോലും ഞാൻ കരുതി.

അങ്ങനെ മുട്ടുവേദന ഒരു കീറാമുട്ടിയായി ഇരിക്കുമ്പോഴാണ്, ഗുരുനാഥനും സുഹൃത്തുമായ കൃഷ്ണൻ കർത്തയോട് ഫോണിൽ സംസാരിക്കുമ്പോൾ മുട്ടുവേദനയെ കുറിച്ച് ഞാൻ സൂചിപ്പിക്കുന്നത്. പക്ഷേ, അന്ന് അദ്ദേഹം അതിനെ കുറിച്ച് ഒന്നും പറഞ്ഞില്ല എന്നാണ് എന്റെ ഓർമ്മ. പിന്നെ, അദ്ദേഹത്തെ വിളിക്കുമ്പോഴെല്ലാം മുട്ടുവേദന ഒരു വിഷയമായി ഇടയ്ക്ക് കയറി വരാറുള്ളതുകൊണ്ടും, എന്റെ ബുദ്ധിമുട്ടുകൾ എന്റെ സംസാരത്തിലൂടെ മനസിലായതുകൊണ്ടുമാവണം... അദ്ദേഹം ഒരു പ്രതിവിധി നിർദ്ദേശിക്കാൻ തയാറായി.

മുകളിൽ സൂചിപ്പിച്ചത് പോലെ, എരിക്കിന്റെ (calotropis) ഒന്നോ രണ്ടോ ഇലകൾ പറിച്ച്, വെള്ളത്തിലിട്ട് ചൂടാക്കി, ആ വെള്ളത്തിൽ തോർത്തോ ടവ്വലോ മുക്കി, പിഴിഞ്ഞ്, ആ തുണി കാൽമുട്ടിൽ വച്ച് ആവി പിടിക്കുക. ഇതായിരുന്നു അദ്ദേഹം നിർദ്ദേശിച്ച മരുന്ന്! കാര്യം നിസാരം! പക്ഷേ, എരിക്കിൻ ചെടിയെ ഈ ചെന്നൈ മഹാനഗരത്തിൽ എവിടെ പോയി തപ്പും? ഇനി, എരിക്കെന്ന് പറഞ്ഞാ തമിഴിൽ വല്ല തെറിയും ആണെങ്കിലോ? അറിയാവുന്ന ആളുകളോടെല്ലാം എരിക്കിന് കുറിച്ച് ചോദിച്ചു. അങ്ങനെ ഒരു കാര്യം മനസിലാക്കി. എരിക്കിന് തമിഴിലും എരിക്ക് തന്നെ. ഹോ! ആശ്വാസം.

പ്രശ്നമെന്താന്ന് വച്ചാ... എരിക്ക് എന്നൊരു ചെടിയെ കുറിച്ച് കേട്ടിട്ടുള്ളതായി ആളുകൾക്ക് അറിയാം, പക്ഷേ അത് എങ്ങനെയിരിക്കുമെന്ന് പറഞ്ഞുതരാൻ ആർക്കും അറിയില്ല. ഏതാണ്ട് ഒരാഴ്ച എരിക്കിനെ തേടി അലഞ്ഞു. ഒടുക്കം, കൃഷ്ണേട്ടനെ വീണ്ടും വിളിച്ചു. ചെടിയെ മനസിലാക്കാനുള്ള ചില ടിപ്പുകൾ അദ്ദേഹവും തന്നു. എങ്കിലും പ്രയോജനമുണ്ടായില്ല. ഒടുവിൽ, ഏതോ ഒരു യാത്രക്കിടെ, ഒരു അപ്പുപ്പനാണ് എരിക്കിനെ എനിക്ക് കാണിച്ച് തരുന്നത്? "ങേ?, ഇത് വീട്ടിന്റെ മുന്നിലെ ഓടയിൽ നിൽക്കുന്ന ചെടിയല്ലേ?" ഞാൻ ശരിക്കും അന്തംവിട്ടുപോയി. ചതുപ്പ് നിലങ്ങളിലും, തരിശ്-പാഴ് ഭൂമിയിലും നിർലോഭം വളരുന്ന ഒരു ചെടിയാണ് എരിക്ക്.

അന്ന് വൈകിട്ട്, നാലഞ്ച് ഇലകൾ പറിച്ച് വീട്ടിലേക്ക് ചെന്നു. സാറ് പറഞ്ഞപോലെ, വെള്ളത്തിലിട്ട് കാച്ചി ആവി പിടിച്ചു. പറഞ്ഞാ നിങ്ങൾ വിശ്വസിക്കുമോ എന്നറിയില്ല, പിറ്റേന്ന് രാവിലെ ടോയ്‌ലറ്റിൽ പോകുമ്പോ മുട്ടുവേദന തീരെയുണ്ടായിരുന്നില്ല. എനിക്ക് അത്ഭുതം തോന്നി, പച്ചമരുന്നുകൾ ഇത്ര വേഗം ഫലം നൽകുമോ എന്നോർത്ത്... ഇത് സ്വപ്നമാണോ യാഥാർത്ഥ്യമാണോ എന്നൊരു സംശയം പോലുമുണ്ടായി, അതും ടോയ്‌ലറ്റിൽ കുത്തിയിരിക്കുമ്പോൾ! :) അന്നുമുതൽ ഇന്ന് വരെ മുട്ടുവേദന വന്നിട്ടില്ല. അതും ആവി പിടിച്ചതോ ഒരേയൊരു തവണ മാത്രം! ഇതിനെ അത്ഭുതമെന്നല്ലാതെ എന്താ പറയ്ക? അന്നുമുതൽ എരിക്ക് എന്നെ സംബന്ധിച്ച് ഒരു സിദ്ധൗഷധമാണ്, നിങ്ങൾക്കും അതങ്ങനെയാവട്ടെ എന്നാണ് എന്റെ പ്രാർത്ഥന...

31 comments:

 1. കിടിലം. ഉടന്‍ തന്നെ ഇത് പരീക്ഷിക്കുന്നതായിരിക്കും. (മുട്ട് വേദന കാരണം ബുദ്ധിമുട്ടുന്ന ഒരു സാധു)

  ReplyDelete
 2. വളരെ ഉപകാരപ്രദം. പങ്കുവച്ചതിനു നന്ദി.
  മുട്ടുവേദന ഉള്ള പലരെയും കണ്ടിട്ടുണ്ട്.
  പരീക്ഷിച്ചുനോക്കാന്‍ പറയാം.

  ReplyDelete
 3. its very much efficient for Tennis elbow, you can mash it and fix it at the joints using some damp cloth

  ReplyDelete
 4. its very much efficient for Tennis elbow, you can mash it and fix it at the joints using some damp cloth

  ReplyDelete
 5. നാളെ നടക്കാനിറങ്ങുമ്പോള്‍ നാലഞ്ചില പറിച്ചു കൊണ്ടു വരണം. എനിക്കും ഭാര്യക്കും വേണ്ടതാണേ. പരീക്ഷിച്ചു നോക്കട്ടെ.

  ReplyDelete
 6. ഉപകാരപ്രദമായ ലേഖനത്തിന് വളരെ നന്ദി ബൈജൂ... ഇത് കൂടുതല്‍ ആളുകളിലേക്ക്‌ എത്തിച്ചേരട്ടെ...

  ReplyDelete
  Replies
  1. എരുക്കും എഴുത്തും,“ക്ഷ!!” പിടിച്ചു.”മുട്ടുവേദന ഒരു കീറാമുട്ടി”യാവുമ്പോള്‍ “വെള്ളം വയ്ക്കുന്ന ബക്കറ്റിനെ പീഡിപ്പിക്കാതെ” എരുക്കിന്‍റെ ഇല തേടാം. ലാളിത്യം -അതിനിത്ര മധുരമോ?!!!

   Delete
 7. Bijoos ....സന്തോഷ് പറഞ്ഞപോലെ ആകപ്പാടെ എല്ലാം ഇഷ്ടപ്പെട്ടു. ഇനി നാട്ടിലെ യാത്രയില്‍ എരുക്കു തപ്പിയെടുക്കണം. പറ്റുമെങ്കില്‍ ഒരു ചെടിതന്നെ, ഇവിടെ ഒമാനില്‍ കൊണ്ടു നട്ടുവളര്‍ത്തണം. എന്നെ കുഞ്ചൂസാണിവിടെ എത്തിച്ചത്. നന്ദി കുഞ്ഞൂസേ

  ReplyDelete
 8. നാട്ടില്‍ ഇത് ധാരാളം കണ്ടിട്ടുണ്ട്, ഇങ്ങനെ ഒരു വിവരം അറിയില്ലായിരുന്നു.
  അറിവ് പങ്കു വച്ചതിനു നന്ദി
  കുഞ്ഞൂസേ മെയിലിന് ഒരു സ്പെഷ്യല്‍ താങ്ക്സ്

  ReplyDelete
 9. Good post.

  Kudos for promoting Ayurveda!

  ReplyDelete
 10. എരിക്കിന്റെ ഔഷധഗുണം വേറെയുമുണ്ട്. എരിക്കില തന്നെ മിതമായി ചൂടാക്കി ആ ചൂട് വേദന ഉള്ള ഭാഗത്ത് (നീരോടു കൂടിയ വേദന) അമര്‍ത്തിയാല്‍ നീരും വേദനയും മാറുമെന്ന് ചെറുപ്പത്തില്‍ ബോദ്ധ്യപ്പെട്ടിട്ടുണ്ട്.
  ഇതേ പോലുള്ള നാട്ടറിവുകള്‍ ഇനിയും പങ്കു വെക്കുക. ആശംസകള്‍.

  ReplyDelete
 11. ഉപകാരപ്രദമായ പോസ്റ്റ്. ഇങ്ങോട്ട് വഴി കാണിച്ചു തന്ന കുഞ്ഞൂസിനും നന്ദിയുണ്ട്. കുറച്ചാളുകളോട് പറഞ്ഞിട്ടു തന്നെ കാര്യം.

  ReplyDelete
 12. Great post!!! Great information .... Sharing this!

  ReplyDelete
 13. നാട്ടുമരുന്നുകൾ തികച്ചും ഫലപ്രദവും പാർശ്വഫലങ്ങൾ ഉണ്ടാക്കാത്തതുമാണല്ലോ. ഹൊ... എരിക്ക് എന്തെല്ലാം ചെയ്യുന്നു :)
  ഫലപ്രദമായ പോസ്റ്റ്. അറിവുകൾ ഇനിയും പങ്കുവയ്ക്കുമല്ലോ.

  ReplyDelete
 14. Thanks very much. This information will help many including me. I have knee pain occasionally when climb the steps. The good thing is Erikku is growing in front of my house as a garden plant.

  Bala, Trivandrum

  ReplyDelete
 15. ഇത്തരം നുറുങ്ങുകള്‍ അറിവുള്ളവര്‍ പങ്കു വയ്ക്കുന്നത് വളരെ നല്ലത് ആണ്. എരുക്കില തന്നെ കൂട്ടികെട്ടി കിഴിവയ്ക്കാന്‍ ആയുര്‍വേദം ഉപയോഗിക്കുന്നു. പക്ഷെ എല്ലാ മുട്ട് വേദനയും ഒരേ പോലെ ഉള്ളതല്ല . അതിനാല്‍ ആദ്യ പരീക്ഷണം എന്ന നിലയില്‍ ഫലിച്ചില്ലെങ്കില്‍ അധികം കാലം പരീക്ഷണം മാത്രം നടത്തി സമയം കളയരുത്.

  ReplyDelete
 16. കിടിലം. ഉടന്‍ തന്നെ ഇത് പരീക്ഷിക്കുന്നതായിരിക്കും. (മുട്ട് വേദന കാരണം പലപ്പോഴും ബക്കറ്റിനെ പീഡിപ്പിക്കുന്ന വേറൊരു സാധു :)

  ReplyDelete
 17. This comment has been removed by the author.

  ReplyDelete
 18. പത്തു വര്‍ഷത്തില്‍ അധികമായി മുട്ട് വേദന അനുഭവിക്കുന്ന എനിക്ക് ഒരു പ്രതീക്ഷ. പക്ഷെ ഇവിടെ സൌദ്‌ അറേബ്യയില്‍ ഇതിപ്പോ എവിടെ കിട്ടും? എരുക്കിന്റെ കുറച്ചു കൂടെ ഫോട്ടോസ് കിട്ടിയാല്‍, നാട്ടില്‍ നിന്നും വരുത്താനുള്ള പ്ലാനുണ്ട്.

  ReplyDelete
  Replies
  1. സൌദി അറേബ്യയിൽ ഒരു പാട് ഉണ്ട്

   Delete
 19. വളരെ നല്ല പോസ്റ്റ്‌; ഇതു പോലുള്ള അറിവുകള്‍ വീണ്ടു എഴുതുക !!
  Find some useful informative blogs below for readers :
  Health Kerala
  Malabar Islam
  Kerala Islam
  Earn Money
  Kerala Motors
  Incredible Keralam
  Home Kerala
  Agriculture Kerala
  Janangalum Sarkarum
  Keralaa

  ReplyDelete
 20. Hi, very good post, I also suffering elbow pain (tennis elbow). I will try this and let you know the result. Thank you.

  ReplyDelete
 21. Sharikkum enikku anubhavikkapetta avsath athey polay....but njaan kali nirtti gulfil ponnu....annu arinjirunnenkil....aaa kakkooosilirikkal...padachonanay athu aalochikkaan koodi vayya avasaanam oru kayar ketti athil pidichu irunnu ennaa irunneela enna avasthayilaayirunnu

  ReplyDelete
 22. Very useful info.....I have a very bad back.....so gonna try this

  ReplyDelete
 23. നടുവ് വേദനക്കും മറ്റു പേശീ സംബന്ധമായ നീര്ക്കെട്ടുകല്ക്കും എളുപ്പത്തില് തയ്യാറാക്കാം എരിക്കിലയുദെ കിഴി..

  എരിക്കില 3-5 എണ്ണം

  മുരിങ്ങയുടെ തൊലി അല്ലെങ്കില് ഇല - ഒരു കൈ പിടി

  കല്ലുപ്പ് - 50 gm

  ചെറിയ ഉരുളാന് കല്ല്‌ - 1

  തയ്യാറാക്കും വിധം..

  പഴയ ഒരു കൊട്ടാൻ തുണി സമച്ചരുരത്തില് മുറിച്ചു അതില് ആദ്യം എരിക്കിന്റെ ഇല, അതിനു മുകളില് മുരിങ്ങ ഇല അല്ലെങ്കില് തളി ,അതിനു മുകളില് ഉപ്പ്.......വീണ്ടും അതെ സംഗതി ആവര്ത്തിക്കുക, അങ്ങിനെ ഒരു 3-4 അടുക്ക്..
  അതിനിന്റെ നടുക്ക് ഓരോലാണ് കല്ല്‌ വെച്ചു കിഴി കെട്ടുക..
  മുറിവെണ്ണ ചൂടാക്കി അതില് മുക്കി, സഹിക്കാവുന്ന ചൂടില് കിഴി കുത്തുക..

  നിങ്ങളുടെ വേദന പമ്പ കടക്കും..!!

  മുരിങ്ങ ഇലയും തൊലിയും ഓപ്ഷണല് ആണ്.. നിര്ബന്ധം ഇല്ല..

  ReplyDelete
 24. ഇന്ത്യയില് എരിക്കിന്റെ ചെടി ഏറ്റവും സുലഭമയതു റെയിൽവേ ലൈനുകളിലും യാര്ടുകളിലും ആണ്..!!

  ഗൾഫ്‌ രാജ്യങ്ങിലും ഇവ കാണപ്പെടുന്നുണ്ട്, യു എ ഈ യില് ധാരാളം ഉണ്ട്, പക്ഷെ കൂടുതലും വേസ്റ്റ് ഇടുന്ന, അല്ലെങ്കില് വേളിപ്രദേശങ്ങളില് ആണ്..

  ReplyDelete