യാദൃശ്ചികമായി ചില പ്രമുഖ ബ്ലോഗുകളില്‍ കണ്ട പോസ്റ്റുകള്‍…! അവയാണ് ഇങ്ങനെയൊരു കുറിപ്പെഴുതാന്‍ പ്രേരിപ്പിച്ചത്. അദ്വൈതത്തെ കുറിച്ചും ക്വാണ്ഡം ഫിസിക്സിനെ കുറിച്ചും ആവശ്യത്തിനും അതിലധികവും ചര്‍ച്ചകള്‍ ഇതിനോടകം നടന്നുകഴിഞ്ഞു എന്നറിയാം. ആ നിലയ്ക്ക്, ഇങ്ങനെയൊരു പോസ്റ്റിന് പ്രസക്തിയുണ്ടോ എന്ന് പലതവണ ആലോചിച്ചു. ഒടുവിൽ, സത്യം മനസിലാക്കാന്‍ പരിശ്രമിക്കുകയും, ശ്രമിക്കുന്തോറും തോറ്റ് തുന്നമ്പാടുകയും ചെയ്യുന്ന ഒരു ശരാശരി തത്വശാസ്ത്ര വിദ്യാര്‍ത്ഥി എന്ന നിലയില്‍ മനസില്‍ തട്ടിയ ചില കാര്യങ്ങള്‍ മാത്രം കുറിക്കാന്‍ ആഗ്രഹിച്ചു.
അദ്വൈതത്തെ കുറിച്ച് ചിന്തിക്കുമ്പോള്‍ ആദ്യം മനസില്‍ വരുന്നത് എന്‍റെ ഗുരുനാഥന്‍റെ വാക്കുകളാണ്. “അദ്വൈതം എന്ന സിദ്ധാന്തത്തെ മനസിലാക്കുവാന്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മനുഷ്യന്‍റെ തലച്ചോറ് വേണ്ടത്ര വികാസം പ്രാപിച്ചിട്ടില്ല.” അദ്ദേഹത്തിന്റെ വാക്യങ്ങളില്‍ എന്തെങ്കിലും സത്യമുണ്ടോ? എനിക്കറിയില്ല. എങ്കിലും, വാസ്തവം ഇതാണ്... ശങ്കരാചാര്യരുടെ അദ്വൈത സിദ്ധാന്തത്തിന്റെ പരപ്പും ആഴവും മനസിലാക്കാൻ നമുക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ചിന്തിക്കുന്തോറും ആശയക്കുഴപ്പങ്ങളും, പുത്തൻ ആങ്കിളുകളും സമ്മാനിക്കുന്ന അദ്വൈതത്തെ കുറിച്ച് ശരിയായി വിശദീകരിക്കാൻ ശങ്കരാചാര്യർ തന്നെ പുനർജനിക്കേണ്ടിയിരിക്കുന്നുവെന്ന് ഞാൻ പലപ്പോഴും ആലോചിച്ചുപോകാറുണ്ട്. ഒരു സിദ്ധാന്തം എന്നതിൽ ഉപരി, അദ്വൈതം എന്നത് ഒരു അനുഭവമാണ്, ജന്മാന്തരങ്ങളിലൂടെയുള്ള കഠിന തപസിലൂടെ യോഗികൾ മാത്രം ആർജിച്ചെടുക്കുന്ന സാക്ഷാത്ക്കാരം! അതുകൊണ്ടുതന്നെ, സൈദ്ധാന്തികമായി അദ്വൈതത്തെ വ്യാഖ്യാനിച്ച് തൃപ്തിപ്പെടേണ്ട ഒരു ദുർഗതിയാണ് സാധാരണക്കാരായ നമ്മുടെ മുന്നിലുള്ളത്. പക്ഷേ, സൈദ്ധാന്തികമായ വ്യാഖ്യാനങ്ങൾ പോലും പലപ്പോഴും അസാധ്യമാവുന്നു. അത്രത്തോളം ആശയക്കുഴപ്പങ്ങളാണ് ഒരു ശരാശരി മനുഷ്യന്‍റെ മുന്നില്‍ ആദിശങ്കരന്‍ ഇട്ടിട്ട് പോയിരിക്കുന്നത്!
അദ്വൈതത്തെ മനസിലാക്കാന്‍ മനുഷ്യന്‍റെ തലച്ചോറ് വികാസം പ്രാപിച്ചിട്ടില്ലെന്ന പ്രസ്താവനയിലേക്ക് വീണ്ടും വരാം! അദ്വൈതത്തെ കുറിച്ച് മാത്രമല്ല, ദൈവം, ആത്മാവ്, തിന്മ, സ്വർഗനരകങ്ങൾ, മരണാനന്തര ജീവിതം തുടങ്ങിയ മതസംബന്ധിയായ വിഷയങ്ങളെ കുറിച്ച് അപഗ്രഥിക്കാനും മനുഷ്യ തലച്ചോറിന് വികാസം പോരാ! ഭാവനയ്ക്കും ചിന്തയ്ക്കും അതീതമായി നിലകൊള്ളുന്ന ഈ യാഥാർത്ഥ്യങ്ങളെ ഒരുപക്ഷേ അഞ്ഞൂറ് വർഷത്തിന് ശേഷമുള്ള മനുഷ്യൻ നിഷ്പ്രയാസം മനസിലാക്കുമായിരിക്കും! അതുവരെ, കണ്ണുമടച്ച് വിശ്വസിക്കുക എന്ന ഒറ്റ പോംവഴി മാത്രമേ നമ്മുടെ മുന്നിൽ ഉള്ളൂ... നമ്മുടെയൊക്കെ ഓരോ ഗതികേടേയ്!!!!! എന്നും പറഞ്ഞ് മിണ്ടാതിരിക്കുന്നതും ശരിയല്ല.
ആദിശങ്കരന്റെ ചിന്തകളിൽ എന്നെ എന്നും ആകർഷിച്ചിട്ടുള്ള ഒരു അംശമാണ് മായ (Maya). “illusion” (മിഥ്യാബോധം, തോന്നല്‍) എന്നാണ് മായയെ പൊതുവേ വ്യാഖ്യാനിച്ച് കാണുന്നത്. എന്നാൽ അത്തരമൊരു വ്യാഖ്യാനത്തോട് എനിക്ക് വ്യക്തിപരമായി വിയോജിപ്പുണ്ട്. കാരണം, ഉപനിഷത്തുക്കൾക്ക് ഭാഷ്യം രചിക്കുകയും, ഭാരത തത്വചിന്തയ്ക്ക് തനതായ രൂപവും ഭാവവും നല്‍കിയ ആദി ശങ്കരനെ പോലെയൊരാള്‍ “സർവ്വം മായ” (സകലവും വെറും തോന്നൽ എന്ന അർത്ഥത്തിൽ) എന്ന നിലപാട് സ്ഥീകരിക്കുമോ? സർവ്വം മിഥ്യ എന്ന് പ്രഖ്യാപിച്ച ശങ്കരാചാര്യർ എന്തുകൊണ്ടാവാം മദയാനയെ കണ്ടപ്പോൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചത്? തെറ്റുപറ്റിയത് ആദിശങ്കരനോ, അതോ നമുക്കോ? ആദിശങ്കരന് പിഴയ്ക്കാൻ വഴിയില്ല. പിന്നെ പിഴച്ചത് നമുക്കാണെന്നാണോ? ഉവ്വ! ശങ്കരാചാര്യരെ വാച്യാര്‍ത്ഥത്തില്‍ മനസിലാക്കിയതാണ് നാം ചെയ്ത തെറ്റ്! “നേതി നേതി”, “അഹം ബ്രഹ്മാസ്മി”, “മായ” തുടങ്ങിയ അതിസൂഷ്മ അദ്വൈത സിദ്ധാന്തങ്ങൾ വാച്യാര്‍ത്ഥത്തില്‍ മനസിലാക്കാൻ പാടില്ല. അങ്ങനെ ചെയ്താലുണ്ടാവുന്ന അപകടങ്ങള്‍ മുൻകൂട്ടി കണ്ടതിനാലാവണം ശിഷ്യൻ നേരിട്ട് ഗുരുവിൽ നിന്നുതന്നെ അദ്വൈതം പഠിക്കണമെന്ന് ആദിശങ്കരന്‍ നിഷ്ക്കർഷിച്ചത്.
ഇനിയൽപ്പം അദ്വൈതം
അദ്വൈതത്തിലെ ഒരോ ചിന്തയും നിർണ്ണായകമാണ്. അതുകൊണ്ടുതന്നെ സസൂഷ്മം വേണം ഗൌനിക്കാൻ! നമുക്ക് ബ്രഹ്മനിൽ നിന്ന് തുടങ്ങാം.
ആരാണ് ഈ ബ്രഹ്മൻ? ബ്രഹ്മനെ ഈശ്വരനായി (ദൈവമായി) താരത്മ്യം ചെയ്യുന്നതിൽ തെറ്റില്ല. പക്ഷേ മതങ്ങളിൽ ഉള്ളതുപോലെ, വ്യക്തിരൂപം ധരിച്ച ഒരു ഈശ്വരനായി ആദിശങ്കരൻ ബ്രഹ്മനെ കാണുന്നില്ല. സര്‍വവ്യാപി, സര്‍വജ്ഞാനി, കാരണഭൂതൻ, പൂർണ്ണത, പരമാനന്ദം തുടങ്ങിയ വിശേഷ ലക്ഷണങ്ങൾ ബ്രഹ്മന് നൽകാമെങ്കിലും, അടിസ്ഥാനപരമായി ശങ്കരാചാര്യരുടെ ഭാഷ്യത്തിൽ ബ്രഹ്മന്‍ എന്നാല്‍ “ഉന്‍മ” (Being, that which exists) മാത്രമാണ്. എന്താണ് ഈ ഉന്‍മ? നിലനില്‍ക്കുന്നതെന്തോ അതാണ് ഉന്‍മ. “നിലനിൽക്കുക“ എന്നാൽ ഭൌതീകമായ രൂപം ഉണ്ടായിരിക്കുക എന്ന് മാത്രമല്ല അർത്ഥം! രൂപഭാവങ്ങൾ ഇല്ലാത്ത ചിന്തകൾ ഉന്മയാണ്. കാൽപ്പനികത ഉന്മയാണ്. യൂണിക്കോൺ ഉന്‍മയാണ്. ശൂന്യത (Nothingness) പോലും ഉന്‍മയാണ്. അങ്ങനെ, ഉന്‍മയുടെ പട്ടികയില്‍ വരാത്ത ഒന്നും ഇല്ല. ഈ മഹാപ്രപഞ്ചത്തിൽ ഉന്മയായത് എന്തൊക്കെയുണ്ടോ അതെല്ലാം ബ്രഹ്മൻ ആണ്. “Everything Is Brahman.” (ആശയം പിടികിട്ടിയില്ലെങ്കിൽ ഒരു ഉദാഹരണം പറയാം. നിങ്ങൾ ഒരു ചോക്ലേറ്റ് കൊട്ടാരത്തിൽ പ്രവേശിക്കുന്നുവെന്ന് കരുതുക. അവിടെ കാണുന്നതെല്ലാം ചോക്ലേറ്റ് കൊണ്ട് നിർമ്മിതമാണ്. തൂണും ചുവരും, കിരീടവും ചെങ്കോലും, സിംഹാസനങ്ങളും, പ്രതിമകളും, വിളക്കുകളും, പരവതാനികളും, ഛായാചിത്രങ്ങളും എല്ലാം. ചോക്ലേറ്റ് കൊണ്ട് നിർമ്മിതമാണെങ്കിലും, വിളക്കിനെ “വിളക്ക്“ എന്നേ നിങ്ങൾ വിളിക്കൂ... വാളിനെ “വാൾ“ എന്നേ വിളിക്കൂ... പക്ഷേ, അത് യഥാർത്ഥത്തിൽ വാൾ ആണോ എന്ന് ചോദിച്ചാൽ അല്ല. വാൾ അല്ലേ എന്ന് ചോദിച്ചാൽ ആണ്! ശരിയായ ഉത്തരം ഇതാണ്: വാളിന്റെ രൂപത്തിൽ കാണപ്പെടുന്ന ചോക്ലേറ്റ്! ഈ വിധത്തിൽ വേണം ബ്രഹ്മനെയും ചരാചരങ്ങളെയും കാണാൻ. പ്രപഞ്ച വസ്തുക്കൾ വ്യത്യസ്ത രൂപത്തിലും ഭാവത്തിലും കാണപ്പെടുന്നു. പക്ഷേ, ആത്യന്തികമായി അവയെല്ലാം ബ്രഹ്മൻ സ്വയം ഉരുവായതാണ്. ഉന്മ മാത്രമായ ബ്രഹ്മൻ സകല ഗുണങ്ങളെയും സ്വീകരിച്ച് പ്രപഞ്ചമായി വിരാചിതമാവുന്നു.) ഈ അര്‍ത്ഥത്തിലാണ് “അഹം ബ്രഹ്മാസ്മി”യെയും മനസിലാക്കേണ്ടത്.
ബ്രഹ്മൻ എല്ലാമാണെന്നും, സഗുണനാണെന്നും പറഞ്ഞല്ലോ! അതിന് ഘടകവിരുദ്ധമായി, ബ്രഹ്മൻ നിർഗുണൻ കൂടിയാണ്. അതായത്, സകല ഗുണങ്ങളോടും കൂടി ബ്രഹ്മൻ വിരാചിതമായാലും, ആ ഗുണങ്ങൾക്കെല്ലാം അതീതനാണെന്ന് ബ്രഹ്മൻ. ഉദാഹരണത്തിന്, ബ്രഹ്മൻ ആനയായി കാണപ്പെടുന്നുവെന്ന് കരുതുക. എന്നും പറഞ്ഞ്, ആനയെ ബ്രഹ്മൻ എന്ന് വിളിക്കാൻ പറ്റില്ല. കാരണം, “ആന“ എന്ന പരിമിതിക്കുള്ളിൽ ഒതുങ്ങാത്ത യാഥാർത്ഥ്യമാണ് ബ്രഹ്മൻ. മരം ബ്രഹ്മനാണ്. പക്ഷേ ബ്രഹ്മൻ മരമാണോ? അല്ല. ഈ സന്ദർഭത്തിലാണ് ചരാചരങ്ങളെ നോക്കി “നേതി നേതി” എന്ന് ശങ്കരാചാര്യർ വിളിച്ചത്. ഒരേ സമയം ബ്രഹ്മനും ബ്രഹ്മനല്ലാതായിരിക്കുകയും ചെയ്യുന്ന പ്രപഞ്ചം! ഒരേ സമയം എല്ലാമായിരിക്കുകയും ഒന്നുമല്ലാതിരിക്കുകയും ചെയ്യുന്ന ബ്രഹ്മൻ! ഇതാണ് വൈരുദ്ധ്യം! നിര്‍ഗുണ ബ്രഹ്മനില്‍ നിന്ന് സഗുണ ബ്രഹ്മനിലേയ്ക്കുള്ള ബ്രഹ്മന്റെ ഈ വികാസത്തെ, അതായത് മൈക്രോകോസത്തിൽ (microcosm) നിന്ന് മാക്രോകോസത്തിലേക്കുള്ള (macrocosm) ബ്രഹ്മന്റെ ഈ ഉരുത്തിരിയലിനെ “സൃഷ്ടി” എന്നോ “ലീല” എന്നോ വിളിക്കാം.
ഒരിക്കൽ കൂടി “നേതി നേതി”-യിലേക്ക് മടങ്ങിപ്പോകാം. നിങ്ങളുടെ കയ്യില്‍ ഒരു പേനയിരിക്കുന്നു എന്ന് കരുതുക…. ഞാന്‍ ചോദിക്കുന്നു: നിങ്ങളുടെ കൈയ്യിലിരിക്കുന്നത് എന്താണ്? “എന്‍റെ കൈയ്യിലിരിക്കുന്നത് ബ്രഹ്മനാണ്“ എന്ന് നിങ്ങള്‍ പറഞ്ഞാൽ അസ്ഥിത്വപരമായി ഉത്തരം കിറുകൃത്യം. പേനയെന്ന് പറഞ്ഞാലും ഉത്തരം തെറ്റല്ല, പക്ഷേ പൂർണ്ണമായി ശരിയല്ല. കാരണം, ഉന്‍മ മാത്രമായ ബ്രഹ്മനെ മാറ്റിനിര്‍ത്തി പേനയ്ക്ക് സ്വന്തമായി ഒരു നിലനില്‍പ്പില്ല. ബ്രഹ്മനില്ലാതെ പേനയില്ല. ചുരുക്കിപ്പറഞ്ഞാൽ, “ബ്രഹ്മൻ കാണപ്പെടുന്നു, ബ്രഹ്മനല്ലത്ത മറ്റെന്തോ ആയി.” ഈ “കാണപ്പെടൽ“ ആണ് സത്യത്തിൽ “മായ”. ഇവിടെ കാണപ്പെടുന്ന വസ്തുവിന്റെ അസ്ഥിത്വം നിഷേധിക്കപ്പെടുന്നില്ല. പേന നിലനിൽക്കുന്നുണ്ട്. മദയാനയ്ക്കും നിലനിൽപ്പുണ്ട്. അതിനാൽ, മദയാന വിരട്ടിയാൽ ഓടണം, ശങ്കരാചാര്യർ ചെയ്തതുപോലെ!
പേനയും ആനയും മരവുമെല്ലാം ബ്രഹ്മനിൽ നിന്ന് വ്യത്യസ്തങ്ങളായി നമുക്ക് തോന്നാനുള്ള പ്രധാന കാരണമായി പറയുന്നത് അജ്ഞതയാണ്. പഞ്ചേന്ദ്രിയങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന ബുദ്ധി താൻ ബ്രഹ്മനിൽ നിന്ന് വ്യത്യസ്തമായ, ശരീരവും ഇന്ദ്രിയങ്ങളും ഉള്ള ജീവാത്മാവാണെന്ന് തെറ്റിദ്ധരിപ്പിക്കുകയും സത്യം കാഴ്ചയിൽ നിന്ന് മറച്ചുപിടിക്കുകയും ചെയ്യുന്നു. ബുദ്ധിയുടെ ചങ്ങലകളെ പൊട്ടിച്ചെറിയുകയാണ് സത്യം മനസിലാക്കാനുള്ള (ബോധോധയത്തിനുള്ള) ഒരേയൊരു പോംവഴി. ബുദ്ധിയും മനസും പരിപൂർണ്ണമായി കീഴടങ്ങുന്ന (surrender) സത്യാന്വേഷണ പരകോടിയിൽ ജ്ഞാനം ആത്മാവിൽ നിറയുകയും ഉന്മ വ്യക്തമാവുകയും ചെയ്യുന്നു. (ഇതിനുള്ള ദൃഷ്ടാന്തങ്ങൾ സെന്‍ കഥകള്‍ വായിച്ചാല്‍ മനസിലാക്കാം.)
അധികം കാര്യങ്ങൾ എഴുതിപ്പിടിപ്പിച്ചിട്ട് കാര്യമില്ലെന്ന് അറിയാം. അതുകൊണ്ട് ഇവിടെ നിർത്തുന്നു. വിഷയത്തിൽ നിന്ന് വഴുതി മാറി കാടുകയറാതിരിക്കാൻ ചില ആശയങ്ങൾ (ഉദാ: microcosm and macrocosm) ഞാൻ വെറുതെ പറഞ്ഞുപോവുക മാത്രമേ ചെയ്തിട്ടുള്ളൂ. അവയെ കുറിച്ച് മറ്റേതെങ്കിലും ഒരവസരത്തിൽ കൂടുതൽ എഴുതാനാവുമെന്ന് പ്രതീക്ഷിക്കുന്നു.

അല്ല ബ്രദര്‍ ,
ReplyDeleteഒന്നും മനസ്സിലായില്ല എങ്കിലും ശ്രമിക്കുന്നതിനായി ചില ചോദ്യങ്ങള്‍
എല്ലാം ബ്രഹ്മമെന്കില്‍ അത് ഉള്‍ക്കൊണ്ടു കൊണ്ട് തന്നെ മറ്റു പേരുകളില്‍ അറിയപ്പെടുന്നതിനെ ആ പേരില്‍ അംഗീകരിക്കുന്നതില്‍ തെറ്റുണ്ടോ?ഓരോ തവണയും ഒരു പേനയെ ബ്രഹ്മം എന്ന പേന എന്ന് വിളിക്കുന്ന്തിനു പകരം പേന എന്ന് വിളിക്കുന്നതില്‍ തെറ്റുണ്ടോ? പേനയെ അറിയുന്നതോടെ ഉണ്മയെ നിഷേധിക്കുന്നുണ്ടോ?
ഒരു ദ്വീപില്‍ നമ്മള്‍ എല്ലാവരും പൂച്ച്ചയെന്നു വിളിക്കുന്ന ബ്രഹ്മത്തെ എലി എന്ന് പേരിട്ടാണ് അവിടെ കുറച്ചു പേര്‍ വിളിക്കുന്നതെങ്കില്‍ അവര്‍ അതിനെ എലി എന്നാണു ഉള്‍ക്കൊള്ളുന്നതെന്കില്‍ അറിയുന്നതെന്കില്‍ ആ ബ്രഹ്മത്തെ അറിഞ്ഞിട്റെന്തു കാര്യം ?
ഭൂമിയില്‍ നിന്നും സ്വര്‍ഗ്ഗത്തിലേക്ക് പോകാന്‍ മാളിക പണിഞ്ഞു വളരെ ഉയത്തില്‍ എത്തിയപ്പോള്‍ ദേവന്മാര്‍ പേടിച്ചു അതിലെ ജനങ്ങളെ പല ദിക്കിലേക്കും പറത്തി വിട്ടു എന്നും പലയിടത്തായി തെറിച്ചു വീണ ജനങ്ങള്‍ ബോധം തെളിഞ്ഞപ്പോള്‍ ആശയവിനിമയത്തിന് ഭാഷ കണ്ടെത്തുകയു ഓരോന്നിനും തിരിച്ചറിവിനായി അവരുടെതായ ശബ്ദങ്ങള്‍ നല്‍കുകയും ചെയ്തതായി എവിടെയോ വായിച്ചിട്ടുണ്ട്. എല്ലാറ്റിനും ഒരു ഉണ്മയെക്കാള്‍ തിരിച്ചറിവിന്റെ അടയാളങ്ങള്‍ അല്ലേ കൂടുതല്‍ നല്ലത് ? അത്തരം അറിവുകൊന്ടെന്ത് കാര്യം? ഇല്ലായ്മയെ അവിടെന്തോ വലുതുന്ടെന്നു വിശ്വസിപ്പിച്ചു പ്രലോഭിപ്പിക്കാന്‍ എളുപ്പമാണ് .ഞാന്‍ കണ്ടിട്ടുണ്ട് പറഞ്ഞു തരാന്‍ കഴിയില്ല എന്നത് കണ്ടവനും കാണാത്തവനും ഒരുപോലെ അവകാശപ്പെടാവുന്ന കാര്യമാണ് .മോഹജ്ഞാനം ?
പ്രിയ ഞാൻ,
ReplyDeleteതാങ്കളുടെ ചോദ്യാവലി കണ്ട് ഞാൻ അത്ഭുതപ്പെട്ടു. ചോദ്യങ്ങൾ ചോദിക്കാനുള്ള താങ്കളുടെ ശ്രമത്തെ ഞാൻ അഭിനന്ദിക്കുന്നു. എങ്കിലും, ചില ചോദ്യങ്ങൾ അവ്യക്തമായതിനാലും, ലേഖനത്തിലെ വിഷയവുമായി നേരിട്ടൊരു ബന്ധമില്ലാത്തതിനാലും എവിടെ തുടങ്ങണം എന്ന ആശയക്കുഴപ്പത്തിലാണ് ഞാൻ!
താങ്കള്‍ മറുപടി പറയാന്‍ ശ്രമിക്കേണ്ട സുഹൃത്തെ,
ReplyDeleteഈ ചോദ്യങ്ങള്‍ക്കൊന്നും എനിക്കോ താങ്കള്‍ക്കോ ഒരിക്കലും തൃപ്തികരമായ മറുപടി കണ്ടെത്താന്‍ കഴിയില്ല.കിട്ടുന്ന മറുപടികള്‍ കൂടുതല്‍ ചോദ്യങ്ങള്‍ സൃഷ്ടിക്കുകയെ ഉള്ളൂ.
അത് താങ്ങാന്‍ എനിക്ക് കഴിയില്ല.താങ്കള്‍ക്കു എന്നെക്കാള്‍ കൂടുതല്‍ അറിയാം ആ അറിവുകള്‍ കൂടി കിട്ടിയാല്‍ അതിന് മുകളില്‍ ആവും അടുത്ത ചോദ്യം.
എങ്കിലും വിശദീകരിക്കാനുള്ള താങ്കളുടെ ശ്രമത്തെ അഭിനന്ദിക്കുന്നു. താങ്കളുടെ പോസ്റ്റുകളില്‍ , അതെന്തായാലും, മാറി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന എന്തെങ്കിലും കാണും.അത് ഞാന്‍ ആസ്വദിക്കുന്നു.
അദ്വൈത ചിന്തകളെക്കുറിച്ചുള്ള വിവരണം ഇഷ്ടപ്പെട്ടു. എല്ലാം ബ്രഹ്മത്തിന്റെ അവസ്ഥാന്തരങ്ങള്‍ തന്നെ ആണെന്നാണ് വായിച്ചറിഞ്ഞിട്ടുള്ളത്. ആ ഒരു തിരിച്ചറിവില്‍ എത്തുവാനും അനേകം കാതം സഞ്ചരിക്കണം. Microcosm and macrocosm ലേഖനത്തിനായി കാത്തിരിക്കുന്നു.
ReplyDelete'ഏകമായ' ഒരു സത്യത്തിലേക്ക് സഞ്ചരിക്കുന്ന ദര്‍ശനങ്ങള്‍ വിവിധ തരത്തില്‍ പറയുന്നുയെന്നു സാരം......!
ReplyDeleteസ്വയം എത്ര അജ്ഞനാണു എന്നൂ മറ്റുള്ളവരെ അറിയിക്കാം,
ReplyDeleteഅത്രതന്നെ.