പട്ടി, പൂച്ച, കോഴി, ആട്...
ഇവയ്ക്കെല്ലാം പൂടയുണ്ട്!
ഇവയ്ക്ക് മാത്രമല്ല,
എല്ലാ മൃഗങ്ങൾക്കുമുണ്ട്.
മനുഷ്യന് മാത്രം പൂടയില്ല.
എന്നുവച്ചാൽ, ഒട്ടുമില്ലെന്നല്ല.
മൃഗങ്ങൾക്കുള്ള പോലെ ഇല്ല.
അതെന്താ? മനുഷ്യന് മാത്രം
പൂടയില്ലാത്തത്?
മനുഷ്യനും ഒരു മൃഗമാണെല്ലോ!
പരിണാമത്തിലെപ്പഴോ സംഭവിച്ച
കുതിച്ചു ചാട്ടമാവണം,
അക്ഷര പിശകാവണം,
ഈ പൂടയില്ലായ്മ!
ചരിത്രത്തിൽ തിരിഞ്ഞുനിന്നാൽ
തെളിവുകളില്ല. പിന്നെ,
ആകെയുള്ള തെളിവ്
ഏദൻ തോട്ടത്തെ സംഭവമാണ്.
ദൈവം സൃഷ്ടിക്കുമ്പോൾ
മനുഷ്യന് ഇഷ്ടം പോലെ
പൂടയുണ്ടായിരുന്നു, ശരീരമാസകലം.
പൂടയുള്ളപ്പോൾ വസ്ത്രം വേണ്ടല്ലോ!
അങ്ങനെ, നന്നായി കാറ്റൊക്കെ കയറി
സുഖമായി കഴിയുമ്പോഴാണ്
കഴിച്ച ഭക്ഷണം
എല്ലിന്റെ ഇടയിൽ കയറിയത്.
ആദി മനുഷ്യർ ആദവും ഹവ്വയും
വിലക്കപ്പെട്ട കനി തിന്നു.
തിന്നേണ്ട താമസം
രോമം മൊത്തം കൊഴിഞ്ഞു,
സൈഡ് എഫക്ട്...
ജനിതക വ്യതിയാനം....
ഭാഗ്യത്തിന് അവിടവിടെ സ്വൽപ്പം
രോമങ്ങൾ ബാക്കിയുണ്ട്,
കണ്ണുപെടാതിരിക്കാനെന്ന പോലെ!
രോമം കൊഴിഞ്ഞപ്പോൾ
സംഗതികളെല്ലാം പുറത്തായി.
പിന്നെങ്ങനെ നാണം വരാതിരിക്കും?
അങ്ങനെ നാണം വന്നു.
നാണം വന്നപ്പോൾ,
ചെടികൾക്കിടയിൽ ഒളിച്ചു.
അവിടെയിരുന്നാണ് അവർ
ആദ്യത്തെ പ്ലാവില ജട്ടി തുന്നുന്നത്.
മാറിടം ഹവ്വ
മുടി കൊണ്ട് അഡ്ജസ്റ്റ് ചെയ്തു.
ഒടുവിൽ, ദൈവം മനുഷ്യനെ വിളിച്ചു.
ആദ്യം പരുങ്ങിയ ആദവും ഹവ്വയും
പ്ലാവില ജട്ടിയിൽ പുറത്തുവന്നു.
രൂപം കണ്ട് ദൈവം ഞെട്ടി.
"ഇതേത് ജീവികൾ?"
ദൈവം സൃഷ്ടിയുടെ ലിസ്റ്റ് പരിശോധിച്ചു.
അതിലൊന്നും ഇങ്ങനെയൊരു ജീവിയില്ല.
പിന്നെയാണ് ദൈവത്തിന്
കാര്യം പിടികിട്ടുന്നത്.
ദൈവമുണ്ടോ സഹിക്കുന്നു...
"കടക്കെടാ പുറത്ത്..."
രണ്ടെണ്ണവും ഏദന് പുറത്ത്.
ഇതാണ് പൂട പോയ കഥ!
ഇനി,
പൂടയുണ്ട് vs. പൂടയില്ല --
ഇതിൽ ഏതാ നല്ലത്?
ഏതാണ് കൂടുതൽ സുന്ദരം?
ഉത്തരം കിട്ടാൻ
വഴിയൊന്നേയുള്ളൂ.
പട്ടിയെ കുളിപ്പിച്ച് ഷേവ് ചെയ്തു.
പൂച്ചയിൻ രോമത്തിൽ
മണ്ണെണ്ണയൊഴുച്ച് തീ വച്ചു.
കോഴിയെ ഡ്രസ് ചെയ്തു.
പിന്നെ, മൂവരെയും റാമ്പിൽ നിർത്തി.
നഗ്നതയെന്നാൽ ഇതാണ്!
വൃത്തികേടെന്നും പറയാം.
പൂടയില്ലാത്ത പട്ടിയെ കണ്ടാൽ
നാലാഞ്ച് നാൾ ഭക്ഷണമിറങ്ങില്ല.
പൂച്ചയെ കണ്ടാൽ ഛർദ്ദി ഉറപ്പ്.
ഒരു മാതിരി പുഴുക്കടി ബാധിച്ച പോലെ!
കോഴിടെ നഗ്നതയിൽ പിന്നെ
പുതുമയില്ലാത്തതുകൊണ്ട്
ഇത്രേം പ്രശ്നമുണ്ടാവില്ല.
എങ്കിലും, അതിലുമുണ്ടൊരു
വൃത്തികേട്.
പൂടയില്ലെങ്കിൽ
മൃഗങ്ങളൊക്കെ കണക്കാ...!
അപ്പോ മനുഷ്യന്റെ കാര്യമോ?
ഇനി, മനുഷ്യനെ പൂടവസ്ത്രം
അണിയിച്ചാലോ?
അതായത്, കൈയ്യിലും കാലിലും
മുഖത്തും നെഞ്ചിലും
മുതുകത്തും എല്ലായിടത്തും
കാട് പോലെ പൂട!
ഭേഷ്... ഭേഷ്...
സായിപ്പിന്റെ ഭാഷയിൽ
Weird ആയി തോന്നാമെങ്കിലും,
എന്റെ കണ്ണുകളിൽ
ഇപ്പഴാണ് മനുഷ്യൻ സുന്ദരനായത്,
മൃഗങ്ങളെ പോലെ!
ഇഷ്ടം പോലെ പൂട....
സത്യത്തിൽ, ഇങ്ങനെയല്ലേ
ദൈവം മനുഷ്യനെ സൃഷ്ടിച്ചതും!
സ്വന്തം ഛായയിലും സാദൃശ്യത്തിലും!
എന്നുപറഞ്ഞാൽ,
ദൈവത്തിനും ശരീരമാസകലം
പൂടയുണ്ടെന്നല്ലേ അർത്ഥം?
കുരങ്ങനെ പോലെ?
ഉവ്വ!
അതിലെന്താ ഇത്ര സംശയം?
ദൈവത്തിന്റെ ശരീരമാസകലം പൂടയോ?
പൂടയില്ലാത്ത ഇന്നത്തെ മനുഷ്യൻ
സമ്മതിക്കുകേല എന്ന്
എനിക്കറിയാം!
പക്ഷേ, അതാണ് വാസ്തവം.
പൂടയില്ലാത്ത മനുഷ്യരെ കാണുമ്പോൾ
ഡ്രസ് ചെയ്ത കോഴിയെ കണ്ട
പ്രതീതിയാണ്, ദൈവത്തിനിപ്പോൾ!
രോമം കത്തിപ്പോയ പൂച്ചയുടെ ലുക്ക്!
മനുഷ്യനെ കാണുമ്പോൾ
ഒരുതരം അറപ്പ്, വിമ്മിഷ്ടം!
ഏദൻ തോട്ടത്തിൽ തുടങ്ങിയതാണ്.
ദൈവത്തെ കുറ്റം പറയാനും പറ്റില്ല.
ചുമ്മാതാണോ ദൈവം
മനുഷ്യന്റെ പ്രാർത്ഥന
കേൾക്കാത്തത്?
ആകാശത്തെ പറവകളെ
ഓസിന് തീറ്റുന്ന ദൈവത്തിന്
മനുഷ്യന്റെ കാര്യം വരുമ്പോൾ
രണ്ടാനമ്മേടെ സ്വഭാവം!
കാരണം, മനുഷ്യന് പൂടയില്ല;
അതുതന്നെ കാര്യം!
ദൈവത്തിനാണോൽ ഇഷ്ടം പോലെ പൂട.
അതാവുമോ യോഗികൾ
പരമാവധി പൂട വളർത്തുന്നത്?
ദൈവവുമായി അനുരൂപരാവുകയെന്നാൽ
"ഇഷ്ടം പോലെ പൂട വളർത്തുക"
എന്നാണോ അർത്ഥം?
ആയിരിക്കാം...
ഞാനേതായാലും കുറച്ച്
കരടി നെയ്യ് വാങ്ങാൻ തീരുമാനിച്ചു.
എന്നിട്ട്, ശരീരമാസകലം പുരട്ടണം,
പൂട വളരട്ടെ!
റിസേർവ്ഡ് ഫോറസ്റ്റ് പോലെ!
അങ്ങനെയെങ്കിലും
പൂട ദൈവം പ്രസാദിക്കട്ടെ!
ആയിരക്കണക്കിന് ദൈവങ്ങളുടെ ചിത്രങ്ങള്‍ നാം കണ്ടു. പൂടയില്ല. ഇനി പൂടയില്ലാത്ത മനുഷ്യര്‍ വരച്ചതുകൊണ്ടാണെന്ന് പറഞ്ഞാല്‍ എനിക്കുത്തരമില്ല. പക്ഷേ ഈ പാമ്പുകളും ആനയും മത്സ്യങ്ങളുമൊക്കെ ഏത് കനിയാണവോ തിന്നത്?
ReplyDeleteപോസ്റ്റിന്റെ താഴെ കവിത എന്നൊരു ലേബല്‍ കണ്ടു. അതിത്തിരി കടന്ന കയ്യായിപ്പോയി.
ReplyDeleteചീരമുളക്,
ReplyDeleteഎല്ലാം ഒരു കടന്ന കൈയ്യാണല്ലോ! നിയതമായ വഴികളില്ലാതെ അലക്ഷ്യമായി സഞ്ചരിക്കാനാണ് എനിക്ക് ഏറെയും ഇഷ്ടം...!
സഞ്ചരിക്കൂ..സഞ്ചരിക്കൂ..നമുക്ക് നല്ല നല്ല ഉരുപ്പടികള്‍ കിട്ടിയാല്‍ മതി....
ReplyDeleteപൂട പുരാണം കൊള്ളാം
ReplyDeleteഎന്തിനാ മനുഷ്യന് പൂട അവന്റെ മുഖം തന്നെ ഇപ്പോല്‍ ഒരു മറയാണ്
പൂടയായിരുന്നു ലോകം
ReplyDeleteഇന്നതില്‍ പൂടയാമൊരു
വേറൊരു ലോകം
സര്‍വ്വം പൂടമയമീ ലോകം...!
നിന്റെ പൂട ...!!!
ReplyDeleteമീനിന്റെ പൂട , പിന്നെ പാമ്പിന്റെ പൂട , പല്ലിയുടെ പൂട , ആമയുടെ പൂട , മണ്ണിരയുടെ പൂട , ഇങ്ങനെ പൂട ഇല്ലാത്ത ചില പൂട ജീവികളുടെ പ്രശ്നം അപ്പൊ എന്താണാവോ ? ബൈജൂസേ പൂട ഇല്ലാത്ത സ്വാമിമാരെ നീ കണ്ടിട്ടില്ലേ ...? എന്തായാലും ദൈവം ഒരു പൂട തന്നെ ..!! നിന്റെ ദേഹമാസകലം പൂട വന്നു നീ കോള്‍മയിര്‍ കൊള്ളട്ടെ ...!!
പൂടാശംസകള്‍
പൂടപൂര്‍വ്വം
അമന്‍
kollam pooda chinthakal
ReplyDelete