Sunday, July 31, 2011

കെളവനാവൽ പ്രക്രിയ


നീണ്ട തീവണ്ടി...
അതിലും നീണ്ട യാത്ര,
ലോക്കൽ പെട്ടിയിൽ!
മണിക്കൂറുകൾ കുത്തിയിരുന്ന്
കുണ്ടി തരിച്ചപ്പോൾ,
സ്വൽപ്പനേരം
നിൽക്കാമെന്ന് കരുതി.
അപ്പോ ദേ വരുന്നു!
സമൂസേയ്... സമൂസേയ്...!!!

നാലെണ്ണം 10 രൂപ.
വാങ്ങി.
നിന്നുകൊണ്ട് രണ്ടെണ്ണം തിന്നു,
ഇരുന്നുകൊണ്ട് രണ്ടെണ്ണം.
തുപ്പൽ ചുരത്തി
നാക്കു കൊണ്ട്
പല്ലും വായും കഴുകി
കുടിച്ചിറക്കി.
അപ്പോഴുണ്ട്,
എന്തോ പല്ലിനിടയിൽ!
സ്ഥിരം സംഭവിക്കുന്നതാണ്.
ഉള്ളിത്തൊലിയോ,
മാവ് കട്ടയോ മറ്റോ
കയറിയതാവും!!!
നാശം!

നാക്കുകൊണ്ട് കിണ്ടി.
ഉള്ളിത്തൊലി തന്നെ!
പിന്നെയും കിണ്ടി,
തോണ്ടി, രക്ഷയില്ല.
അതവിടെയിരുന്നാൽ
നാക്ക് സ്വസ്ഥത തരില്ല,
ഉറക്കം വരില്ല.
ഒരേ അസ്വസ്ഥത...
വൈക്ലബ്യം...
വൈഷമ്യം...
അത് പുറത്തെടുക്കും വരെ!
ലൈൻ ഓഫ് കണ്ട്രോളിൽ പോലും
ഇത്രേം ടെൻഷൻ ഉണ്ടാവുകേല!!!
ഇനിയിപ്പോ എന്നതാ ഒരു വഴി?

ഈർക്കിൽ,
തീപ്പെട്ടിക്കൊള്ളി,
സേഫ്റ്റി പിൻ,
മൊട്ടുസൂചി,
നൂല്...
ഇതിലേതെങ്കിലും
കിട്ടിയാൽ മതിയായിരുന്നു.
ചുറ്റും പരതി.
കാൽ വയ്ക്കാൻ ഇടമില്ല,
എന്നിട്ടും...!
എന്റെ പരതൽ കണ്ട്,
തറ ടിക്കറ്റിൽ
തൊട്ടുരുമിയിരിക്കുന്ന
ചേട്ടനും പരതി,
കാര്യമറിയാതെ!
"കാശെന്തെങ്കിലും പോയോ?"
ഇല്ലെന്നും, വേണ്ടത്
ഒരു ഈർക്കിലാണെന്നും
എങ്ങനെ പറയും?
ഒന്നുമില്ലെന്ന് തലയാട്ടി,
പിന്നെ ഒരു ശബ്ദമുണ്ടെല്ലോ,
നാക്ക് കൊണ്ട്...
അതും പുറപ്പെടുവിച്ചു.
തൽക്കാലം തടി തപ്പി!

രക്ഷയില്ല.
കുത്തലും തോണ്ടലും
നാക്ക് തുടർന്നു.
ഉള്ളിത്തൊലി കയറിയ
പല്ലിന്റെ എതിർവശത്ത്
ഇതുപോലൊരു മുട്ടൻ പല്ല്
ഇരുന്നതാണ്, പണ്ട്!
ഇപ്പോ അവിടെ
വല്യൊരു ഓട്ട....
ഇപ്പറഞ്ഞപോലെ,
ഉള്ളീം, എറച്ചീം,
എല്ലും പുല്ലും കയറി
അതിനെ പറിക്കേണ്ടി വന്നു.
ഈ പല്ലിനെയും
പറിക്കേണ്ടി വരുമോ?
മനസിൽ ഭയം!
ഇങ്ങനെ പോയാൽ,
ചാവുമ്പോ എത്ര പല്ല്
കാണും?
ചുമ്മാതല്ല കെളവന്മാർക്ക്
പല്ലില്ലാത്തത്!!!
കെളവനാവൽ പ്രക്രിയ
തുടങ്ങിയെന്നാണോ,
അതും ഇത്രയും നേരത്തേ?
മുപ്പതുകളാവും മുമ്പ്...?
യുവത്വം വിട്ടുമാറും മുമ്പ്?
അങ്കിളാവും മുമ്പ്?
സ്വന്തമായി കാലണ
സമ്പാദിക്കും മുമ്പ്...?
കാറ് വാങ്ങും മുമ്പ്,
ഫ്ലാറ്റ് വാങ്ങും മുമ്പ്?
ഇതന്യായമല്ലേ?

നാല് മണിക്കൂർ കഴിഞ്ഞു....
ഇറങ്ങാനുള്ള സ്ഥലമെത്തി.
പുറത്തിറങ്ങി.
ആദ്യം കണ്ട കടയീന്ന്
സിഗററ്റ് വാങ്ങി.
ഒപ്പം കിട്ടിയ തീപ്പെട്ടിക്കൊള്ളി
രണ്ടായി പിളർത്തി.
ഒരു കഷ്ണം കൊണ്ട്
ഒരു കുത്ത്.
ഉള്ളിത്തൊലി പുറത്ത്!
വിടവിൽ കാറ്റ് കയറിയപ്പോ
ആശ്വാസം, പിന്നെ
ചെറിയൊരു വേദന...
ഈ പല്ലും ഉടൻ പോവും!!!
ഏതായാലും,
കെളവനാവൽ പ്രക്രിയ
നടക്കട്ടെ....!
മോണകാട്ടിച്ചിരി
എനിക്കിഷ്ടമാണ്!!!
ഞാൻ വീട്ടിലേക്ക് നടന്നു.

4 comments:

  1. pallinte podinte vedanayude sukham nannai avathatharippichirikkunnu..enikkishtayi....:)

    ReplyDelete
  2. ദിവസവും പല്ല് തേക്കുക
    ക്ലോസ് അപ്പ് ആയിരിക്കും നല്ലത്
    എനിട്ടും മാറുനില്ലെങ്കില്‍, ഒരു പല്ലഡോകിനെ പോസി കാണുക
    :)

    ReplyDelete
  3. ഈ പോസ്റ്റ് ഒരു വലിയ പാഠമാണ്,
    പല്ലിന്റെ അസ്ക്യതയുള്ളവര്‍ ഇനി യാത്രപോകുമ്പോള്‍ പേഴ്സില്‍ രണ്ടു ടൂത്ത്‌പിക്ക്‌കൂടി കരുതുക. അപ്പോള്‍ ട്രെയിനില്‍ തറയില്‍ ഈര്‍ക്കിലുണ്ടോ എന്ന് നോക്കേണ്ടിവരില്ല...

    ReplyDelete
  4. മോണകാട്ടിച്ചിരി
    എനിക്കിഷ്ടമാണ്............

    ReplyDelete