അംഗഭംഗം വന്ന
നിഴലുകള്‍ കണ്ട്
മടുത്തു, ഇനി
പൊട്ടിച്ചെറിയണം
കണ്ണും അകക്കണ്ണും!
കാഴ്ചകൾ മതി,
വെളിച്ചം ഭയാനകം.
കുപ്പക്കൂനകൾ
ഇളകുന്നു, തുട്ടിനായ്
കുഷ്ഠം കാമിച്ച
കരങ്ങളുയരുന്നു!
വിശപ്പില്‍ വെന്ത
പ്രാണന്‍ ചീഞ്ഞു
നാറുമ്പോള്‍,
മൂക്കുകള്‍ പൊത്തി
നിറകീശകള്‍ നീങ്ങുന്നു!
നാലഞ്ചുനാളത്തെ
പഴകിയ ചോറിലെ
കെട്ടവാസനയിൽ
ഉമിനീരിറക്കി,
ഒരുപിടി ചോറിനായ്
വിറയാർന്ന കൈകൾ
ഇലകള്‍ പരതവേ...
അതു പകര്‍ത്തുവാന്‍
വിരലുകൾ അമരുന്നു!
ഒക്കത്തിരിക്കുന്ന
അസ്ഥികൂടത്തിന്
ഒരു തുള്ളി വെള്ള-
മെങ്കിലും നൽകാൻ
നീളുന്ന കൈകളും,
ഒട്ടി വലിഞ്ഞ നഗ്ന-
മാറും, പിന്നെ വയറും
കാണുമ്പോള്‍,
കടമിഴി കോണിലൊരു-
തുള്ളി ബീജം കലരുന്നു.
വായുവില്‍ ശേഷിച്ച
ബാഷ്പങ്ങളെങ്കിലും
ഊറ്റിക്കുടിക്കുവാന്‍
നാവ് തള്ളുന്നു.
നായ്ക്കളും കാക്കയും
കടിപിടി കൂടുന്ന
മത്സ്യ കമ്പോള
ഓടയിലൊരു വൃദ്ധൻ
മീനുകൾക്കൊപ്പം
ചീഞ്ഞു കിടക്കുമ്പോൾ,
പുച്ഛഭാവങ്ങൾ
അയിത്തം പുലമ്പുന്നു!
വയറ്റിൽ തെളിയുന്ന
നട്ടെല്ലും മുറുക്കി-
ത്തുണി ച്ചുറ്റി,
സർക്കസു കാട്ടുന്ന
വെടിച്ച കാല്‍പ്പാടുകള്‍!
അതിന്റെ വിടവിൽ
നിലവാരം തേടി
നീയും ഞാനും
കേമനാകുന്നു,
കണ്ണടയ്ക്കുന്നു!
ഇങ്ങനെ നീളും
ദുരന്ത കാഴ്ചകൾ,
ഇനി-
എവിടെ ചെന്നു നിൽക്കും?
ഓർക്കുമ്പോൾ
മനസ് നടുങ്ങുന്നു.
അതുകൊണ്ടിനി
കാഴ്ചകൾ ഇത്രമതി!
പൊട്ടിച്ചെറിയണം
കണ്ണും അകക്കണ്ണും!
വെളിച്ചം ഭയാനകം!
നിഴലുകള്‍ കണ്ട്
മടുത്തു, ഇനി
പൊട്ടിച്ചെറിയണം
കണ്ണും അകക്കണ്ണും!
കാഴ്ചകൾ മതി,
വെളിച്ചം ഭയാനകം.
കുപ്പക്കൂനകൾ
ഇളകുന്നു, തുട്ടിനായ്
കുഷ്ഠം കാമിച്ച
കരങ്ങളുയരുന്നു!
വിശപ്പില്‍ വെന്ത
പ്രാണന്‍ ചീഞ്ഞു
നാറുമ്പോള്‍,
മൂക്കുകള്‍ പൊത്തി
നിറകീശകള്‍ നീങ്ങുന്നു!
നാലഞ്ചുനാളത്തെ
പഴകിയ ചോറിലെ
കെട്ടവാസനയിൽ
ഉമിനീരിറക്കി,
ഒരുപിടി ചോറിനായ്
വിറയാർന്ന കൈകൾ
ഇലകള്‍ പരതവേ...
അതു പകര്‍ത്തുവാന്‍
വിരലുകൾ അമരുന്നു!
ഒക്കത്തിരിക്കുന്ന
അസ്ഥികൂടത്തിന്
ഒരു തുള്ളി വെള്ള-
മെങ്കിലും നൽകാൻ
നീളുന്ന കൈകളും,
ഒട്ടി വലിഞ്ഞ നഗ്ന-
മാറും, പിന്നെ വയറും
കാണുമ്പോള്‍,
കടമിഴി കോണിലൊരു-
തുള്ളി ബീജം കലരുന്നു.
വായുവില്‍ ശേഷിച്ച
ബാഷ്പങ്ങളെങ്കിലും
ഊറ്റിക്കുടിക്കുവാന്‍
നാവ് തള്ളുന്നു.
നായ്ക്കളും കാക്കയും
കടിപിടി കൂടുന്ന
മത്സ്യ കമ്പോള
ഓടയിലൊരു വൃദ്ധൻ
മീനുകൾക്കൊപ്പം
ചീഞ്ഞു കിടക്കുമ്പോൾ,
പുച്ഛഭാവങ്ങൾ
അയിത്തം പുലമ്പുന്നു!
വയറ്റിൽ തെളിയുന്ന
നട്ടെല്ലും മുറുക്കി-
ത്തുണി ച്ചുറ്റി,
സർക്കസു കാട്ടുന്ന
വെടിച്ച കാല്‍പ്പാടുകള്‍!
അതിന്റെ വിടവിൽ
നിലവാരം തേടി
നീയും ഞാനും
കേമനാകുന്നു,
കണ്ണടയ്ക്കുന്നു!
ഇങ്ങനെ നീളും
ദുരന്ത കാഴ്ചകൾ,
ഇനി-
എവിടെ ചെന്നു നിൽക്കും?
ഓർക്കുമ്പോൾ
മനസ് നടുങ്ങുന്നു.
അതുകൊണ്ടിനി
കാഴ്ചകൾ ഇത്രമതി!
പൊട്ടിച്ചെറിയണം
കണ്ണും അകക്കണ്ണും!
വെളിച്ചം ഭയാനകം!
:)
ReplyDeleteനല്ല ചില വരികളുണ്ടിതിൽ.ആശംസകൾ
ReplyDeleteവെളിച്ചം ഭയാനകം!
ReplyDeleteഫ്ലാഷ് ലൈറ്റ് മറ്റൊരു വയറ്റി പിഴപ്പ്
ചില വിശപ്പുകള്‍ മറ്റു ചില വിശപ്പടക്കലുകള്‍ ......
അത് ആര്‍ത്തിയാകുമ്പോള്‍ .......???
നല്ല വരികള്‍ ....തീര്‍ച്ചയായും .......
ഞാനോട് ഞാന്‍ യോജിക്കുന്നു....
ReplyDelete