മൂന്ന് കുട്ടികൾ... അതിലൊരുവന് മൂന്ന് വയസ്; അടുത്തവന് മൂന്നര, മറ്റവന് നാല്.... അവർ മൂവരും എന്റെ വസതിക്കടുത്തുള്ള പലവ്യഞ്ജന കടത്തിണ്ണയിൽ നിരയായിരുന്ന്, ആരെയും ഗൗനിക്കാതെ കളിക്കുകയാണ്. ചാരനിറത്തിലുള്ള ജട്ടി മാത്രമാണ് ഇളയകുട്ടീടെ വേഷം. ഒരുവന് നിക്കർ മാത്രം, ഒപ്പം ഒരു ചുവന്ന ചരട് അരയിലും. അടുത്തവൻ ഷർട്ടും നിക്കറും ഇട്ടിട്ടുണ്ട്. അടുത്തെവിടെയോ കെട്ടിടപ്പണി ചെയ്യുന്ന ആരുടെയോ മക്കളെന്ന് കണ്ടാ തോന്നും. മാതാപിതാക്കൾക്കൊപ്പം പണിസ്ഥലത്തെത്തി, ഒരു പണിയുമില്ലാതെ കളിച്ചുതിരിയുന്ന ചെറുമികളും ചെറുക്കന്മാരും ഇവിടെ സുലഭം. കരിക്കട്ട പോലെ കറുത്തിരിക്കുന്ന അവരെ കണ്ടാൽ പെട്ടെന്ന് തിരിച്ചറിയാം.
പതിവ് മുഷിച്ചിലിനിടയിൽ ഒന്ന് പുകവലിക്കാൻ എത്തിയതാണ് ഞാനവിടെ! പുകച്ചുരുളുകൾ ഊതിവിടുമ്പോൾ ഞാനവരെ ശ്രദ്ധിച്ചു. ഒരു ഡെനിം പെർഫ്യൂം ക്യാൻ കൈയ്യിൽ വച്ച് എന്തോ ചെയ്യുകയാണ് അവർ. ഒരുവൻ കല്ലുകൊണ്ട് അതിനെ ഇടിക്കുന്നു; ചെവിയോരം ചേർത്ത് കുലുക്കിനോക്കുന്നു. അടുത്തവൻ അത് പിടിച്ച് വാങ്ങി അവന്റെ വക കുറേ ഇടി സമ്മാനിക്കുന്നു. അതിനെ തുറക്കാൻ ശ്രമിക്കുകയാണെന്ന് നിശ്ചയം. കാരണം, എന്റെ കുട്ടിക്കാലത്തും ഇങ്ങനെ എത്രയോ കുപ്പികൾ തുറക്കാൻ ശ്രമിച്ചിട്ടുണ്ട്, ആരോ അതിനകത്ത് നിധിയൊളിപ്പിച്ച് വച്ചപോലെ!
ഇടിയും കുലുക്കും ഒരു ഘട്ടം കഴിഞ്ഞപ്പോൾ, ചെറിയവൻ ക്യാൻ വായിൽ വച്ച് ഉറുഞ്ചി. ഞാൻ നെറ്റി ചുളിച്ചു. ഒരുപക്ഷേ, ഇതേതോ പാനിയ ബോട്ടിലാണെന്ന് കരുതീട്ടുണ്ടാവുമോ ഇവർ? എന്റെ ഊഹം തെറ്റിയില്ല. മറ്റവനത് പിടിച്ച് വാങ്ങാൻ ശ്രമിച്ചപ്പോ കാര്യം എനിക്കുറപ്പായി. പെർഫ്യൂം വയറ്റിൽ ചെന്നാൽ എന്താവും സ്ഥിതി? ഞാനടുത്ത് ചെന്ന്, ഒരു പുകച്ചുരുൾ ഊതിവിട്ട്, ഉരചെയ്തു: "ടേയ്... അത് വായിൽ വയ്ക്കക്കൂടാത്!" നിർദ്ദേശം കേട്ട് മൂവരും എന്നെ നോക്കി... ചമ്മി... പിന്നെ അത് മറയ്ക്കാൻ പാൽപ്പുഞ്ചിരി. കുച്ചരിപ്പല്ലിലെ നിഷ്ക്കളങ്കത എന്നെ നോക്കി കണ്ണിറുക്കി. എനിക്ക് ചിരിവന്നു.
എന്റെ ശ്രദ്ധ മൂലമുണ്ടായ ലജ്ജയിലും, അപകർഷതയിലും നിന്ന് രക്ഷപ്പെടാൻ, കൊറച്ച് നേരം കറങ്ങിത്തിരിഞ്ഞ് നിന്നിട്ട് മൂവരും പതുക്കെ വലിഞ്ഞു. ക്യാനുമായി മറ്റൊരു വശത്തേക്ക് മാറി. എന്റെ കണ്ണുകളും അവരെ പിന്തുടർന്നു. ക്യാനിന്റെ കൈവശാവകാശത്തെ കുറിച്ച് തർക്കം. പിടിയും വലിയും...! മത്സരം മൂത്തപ്പോൾ, മൂത്തവൻ മൂപ്പ് കാണിച്ചു. ക്യാനെടുത്ത് ഒറ്റയേറ്, അടുത്തുള്ള കോമ്പൗണ്ടിലേക്ക്....! നടുക്കണ്ടം ചെക്കന് ഭാവഭേദമില്ല; മുഖത്ത് നിഷ്ക്രിയത്തം മാത്രം! പക്ഷേ, ഇളയവന് സഹിക്കാനാവുന്നില്ല. അവൻ ഒറ്റക്കരച്ചിൽ...., വിടർക്കെ തുറന്ന കുഞ്ഞൻ വായിലെ കുച്ചരിപ്പല്ലുകൾ പിന്നേം എന്നെ നോക്കി കണ്ണിറുക്കി. എനിക്ക് ചിരി. എറിഞ്ഞവൻ പതുക്കെ വലിയുന്നു. "എറിഞ്ഞതും പോരാഞ്ഞിട്ട് വലിയുന്നോടാ, മൈ..." എന്ന ഭാവത്തിൽ കരഞ്ഞവൻ കരഞ്ഞുകൊണ്ടുതന്നെ ഒരു കല്ലെടുക്കുന്നു. മറ്റവൻ ഓടാൻ കാലെടുക്കുന്നു. അതിന് മുന്നേ കല്ല് വായുവിൽ സഞ്ചരിക്കുന്നു. എവിടെ കൊള്ളാൻ? അതിന് ഉന്നംവേണ്ടേ, ആരോഗ്യം വേണ്ടേ? എറി കൊള്ളേണ്ടവൻ പതറിയടിച്ച് നൂറ് വാര അകലെ ചെന്ന് നിന്ന് തിരിഞ്ഞ് നോക്കുന്നു. എനിക്ക് പിന്നേം ചിരി. ഒടുക്കം, മൂവരും പിരിയുന്നു..., ഒപ്പം ഞാനും...!

ആരോരും ശ്രദ്ധിക്കാനില്ലാത്ത ബാല്യം. ആ കുഞ്ഞുങ്ങളെ കണ്ടതുപോലെ.
ReplyDeleteദൂരെ നിന്ന് വീക്ഷിച്ചാല്‍ കുഞ്ഞുങ്ങള്‍ നമ്മുടെ ടീച്ചര്‍മാരാണെന്ന് പലപ്പോഴും തോന്നും
ReplyDeleteTitanium for sale | Titanium Art | Titi-Titanium Art
ReplyDeleteTitanium Art is titanium band rings an online titanium build resource for titanium stud earrings Titanium ceramic vs titanium flat iron Art and Artists who create and publish high-quality titanium plate flat iron art for your favorite Titi statues.
s617c4dolpb251 male sex toys,dildo,wholesale sex toys,sex doll,dildos,penis rings,dildos,double dildos,cheap sex dolls w330b1laeiv135
ReplyDelete