സ്നേഹം, സന്തോഷം, ആശ്ചര്യം, കോപം, ദുഃഖം, ഭയം എന്നിങ്ങനെ മനുഷ്യന് അടിസ്ഥാനപരമായി ആറ് വികാരങ്ങളാണുള്ളത് (Primary emotions). ബാക്കിയെല്ലാ വികാരങ്ങളും അടിസ്ഥാന വികാരങ്ങളുടെ വകഭേദങ്ങളാണെന്ന് പറയാം. ഉദാഹരണമായി, വാത്സല്യം, പ്രിയം, ഇഷ്ടം, താല്പര്യം, സഹതാപം, കരുണ, കാമം, വിഷയാസക്തി, മോഹം എന്നിവയെല്ലാം സ്നേഹം എന്ന അടിസ്ഥാന വികാരത്തിന്റെ വകഭേദങ്ങളാണ്. അങ്ങനെ, Primary emotions, secondary emotions, tertiary emotions എന്നിങ്ങനെയായി ഏതാണ്ട് 138-ഓളം വികാരങ്ങൾ മനുഷ്യനുണ്ടെന്ന് കരുതപ്പെടുന്നു. അവയെല്ലാം താഴെ പറയുന്നവയാണ്.
Love: Affection, adoration, fondness, liking, attraction, caring, tenderness, compassion, sentimentality, lust, arousal, desire, passion, infatuation, longing
Joy: Cheerfulness, amusement, bliss, gaiety, glee, jolliness, joviality, joy, delight, enjoyment, gladness, happiness, jubilation, elation, satisfaction, ecstasy, euphoria, zest, enthusiasm, zeal, excitement, thrill, exhilaration, contentment, pleasure, pride, triumph, optimism, eagerness, hope, enthrallment, rapture, relief
Surprise: Amazement, astonishment
Anger: Irritation, aggravation, agitation, annoyance, grouchiness, grumpiness, exasperation, frustration, rage, outrage, fury, wrath, hostility, ferocity, bitterness, hate, loathing, scorn, spite, vengefulness, dislike, resentment, disgust, revulsion, contempt, envy, jealousy, torment
Sadness: Agony, suffering, hurt, anguish, depression, despair, hopelessness, gloom, glumness, unhappiness, grief, sorrow, woe, misery, melancholy, disappointment, dismay, displeasure, shame, guilt, regret, remorse, neglect, alienation, isolation, neglect, loneliness, rejection, homesickness, defeat, dejection, insecurity, embarrassment, humiliation, insult, sympathy, pity.
Fear: Horror, alarm, shock, fear, fright, terror, panic, hysteria, mortification, nervousness, anxiety, tenseness, uneasiness, apprehension, worry, distress, dread.
പറഞ്ഞുവന്ന സംഭവം ഇതൊന്നുമല്ല. ഈ 138 വികാരങ്ങളും ഒരു ശരാശരി മനുഷ്യൻ അനുഭവിക്കുന്നുവെന്ന് പറയുമ്പോൾ ഇതിനപ്പുറം വേറെ വികാരങ്ങൾ ഇല്ല എന്നർത്ഥമില്ല. മഹാജ്ഞാനികൾ നൽകുന്ന സൂചന അനുസരിച്ച്, പ്രപഞ്ചത്തിൽ ആകെയുള്ള വികാരങ്ങളുടെ 100-ൽ 10 ശതമാനം മാത്രമേ ഒരു ശരാശരി മനുഷ്യൻ അനുഭവിക്കുന്നുള്ളൂ!!!! അതായത്, ചില ജന്തുക്കളുടെ ഇന്ദ്രിയങ്ങൾക്കുള്ള ശക്തിയുടെ ഏഴയലത്ത് പോലും മനുഷ്യ ഇന്ദ്രിയങ്ങൾ എത്തുന്നില്ല എന്ന് പറയും പോലെ. അങ്ങനെയെങ്കിൽ, നിലവിലുള്ള 100 ശതമാനം വികാരങ്ങളും പൂർണ്ണമായും സ്വായത്തമായ ആരെങ്കിലും ഉണ്ടോ എന്നൊരു ചോദ്യം ഇവിടെ ഉന്നയിക്കപ്പെടും. അതിന്റെ ഉത്തരം ഇതാണ്; യോഗി. ചുരുക്കിപ്പറഞ്ഞാൽ, ഒരു യോഗി കടന്നുപോവുന്ന വൈവിദ്ധ്യമാർന്ന വൈകാരികതയുടെ 10% പോലും ഒരു ശരാശരി മനുഷ്യൻ അനുഭവിക്കുന്നില്ല എന്ന് ചുരുക്കം.
അനുഭവിച്ചത് വെറും പത്തുശതമാനം
ReplyDeleteഅപ്പോള്‍ പൂര്‍ണ്ണമായി അനുഭവിച്ചാല്‍ എങ്ങനെയിരിയ്ക്കും?
സ്നേഹം ഒരു വികാരമായി ഞാന്‍ കരുതിയിരുന്നില്ല. സ്നേഹം ഒരു അവസ്ഥ ആണ് എന്ന് ചിന്തിക്കാന്‍ ആയിരുന്നു താത്പര്യം. പുതിയ അറിവിന് നന്ദി
ReplyDeleteഈ gratitude എന്ന വികാരം ഏതില് വരും
ReplyDelete