തെളിഞ്ഞ മാനം പെട്ടെന്ന് കറുത്ത് കരുവാളിച്ചു. പിന്നെ, വഴിയാത്രക്കാരെ കൊഞ്ഞനം കുത്തി തകർത്ത് പെയ്യാൻ തുടങ്ങി. കവലയിലെ ആളുകൾ നാലുപാടും ചതറുന്നു. കുട്ടികൾ "കിയോ കിയോ" ന്നും വിളിച്ച് കടത്തിണ്ണയിൽ അഭയം പ്രാപിക്കുന്നു. അപ്രതീക്ഷിത മഴയിൽ പ്രകോപിതരായ ചില ആഢംബര വസ്ത്രധാരികൾ എവിടെക്കേറി നിൽക്കുമെന്നറിയാതെ തെക്കും വടക്കും നോക്കുന്നു. പിന്നെ, തലയും പൊത്തി മരച്ചോട്ടിലേക്കും ആവുന്നിടത്തേക്കുമെല്ലാം കയറി ഒതുങ്ങുന്നു. വാഹനങ്ങളിൽ ഇരുന്നവർ കൈയ്യും തലയും ഉള്ളിലേക്ക് വലിക്കുന്നു. ചിലർ ഗ്ലാസ് ഉയർത്തുന്നു; ചിലർ ഷട്ടർ ഇടുന്നു. ഇതെല്ലാമായിട്ടും എനിക്ക് മാത്രം ഒന്നും ചെയ്യാൻ സാധിക്കുന്നില്ല. ആ പെരുമഴ മുഴുവൻ നനഞ്ഞ് ഞാനങ്ങനെ നിന്നു. ഞാനപ്പഴേ പറഞ്ഞതാ..., ചത്തുകഴിയുമ്പം ആരും എന്റെ പ്രതിമകളൊന്നും സ്ഥാപിക്കരുതെന്ന്... അതിനും മാത്രം ഞാൻ മഹാനൊന്നുമല്ല. പക്ഷേ പറഞ്ഞാ കേക്കണ്ടേ? മഴയെ പിന്നേം സഹിക്കാം; അവിടെയിവിടെ തൂറി വയ്ക്കുന്ന പക്ഷികളെയാണ് സഹിക്കാൻ പറ്റാത്തത്. ഞങ്ങൾ പ്രതിമകളുടെ ഒരു അവസ്ഥയേ....!
സത്യാമാ പറഞ്ഞത്.പ്രതിമകള്‍ നല്ലത് തന്നെ.എന്നാല്‍ അത് എപ്പോളും വൃത്തിയായി സൂക്ഷിക്കുക കൂടി ചെയ്തൂടെ? അതിനോകെ ആര്ക്ക എവിടെ നേരം അല്ലെ ?
ReplyDelete