Tuesday, January 3, 2012

ഞങ്ങ പാവങ്ങളാണ്...


വീട് നിറയെ പൂച്ചികൾ...
രാത്രിയായാൽ,
ലൈറ്റിടാൻ തുടങ്ങിയാൽ
വീട് നിറയെ പ്രാണികൾ...

നോക്കൂ...
ആ ചുവരിലേക്ക് നോക്കൂ...
എത്ര തരം പ്രാണികളാണ്!
You name it! കാരണം,
ഇതിങ്ങടെയൊന്നിന്റെയും
പേരെനിക്കറിയില്ല!
വണ്ടുകളാണ് ഭൂരിപക്ഷം,
അതും പല ടൈപ്പിൽ!
നിറവ്യത്യാസമില്ല.
പിന്നെ, തൊട്ടാൽ നാറുന്ന
മറ്റേ പ്രാണി.
ദാണ്ട്രേ, ഒരു തുമ്പി.
കുട്ടിപ്പല്ലി.
ഇവിടെയെവിടെയോ ഒരു
തവളക്കുഞ്ഞ് ഉണ്ടായിരുന്നല്ലോ?
തേടുന്നില്ല...
തേടിയാൽ കിട്ടില്ല.
ജാതകദോഷം, ഹല്ലാതെന്ത്?
കൂട്ടത്തിൽ കൊതുകുകളുമുണ്ട്.
ആൺകൊതുകുകൾ!
ഇത്ര കൃത്യമായി എങ്ങനെ
എന്നല്ലേ?
ബുഹഹഹഹഹാ....
ചുവരിലിരിക്കുന്ന കൊതുകുകൾ
ആൺകൊതുകുകൾ.
നമ്മടെ നെഞ്ചത്തിരിക്കുന്നവ
പെൺകൊതുകുകൾ.
മനസിലായോ?

ഇവയെല്ലാം അപ്രത്തെ പറമ്പീന്ന്
വലിഞ്ഞ് കയറി വന്നതാ!
പറമ്പെന്ന് പറഞ്ഞാ പുഞ്ചപ്പാടം.
എന്തരാണീ "പുഞ്ച" എന്ന് മാത്രം
ചോദിക്കരുത്.
കൊറേ ഏക്കറ് വരും.
അതാണീ വീടിന്റെ
ഏറ്റവും വലിയ അട്രാക്ഷൻ!
പാടത്തിൽ വെള്ളപ്പൊക്കമാണ്;
നാലഞ്ച് നാളത്തെ
മഴ കസറി.
വെള്ളമിറങ്ങാൻ നാളേറെയാവും,
അതുവരെ തങ്ങാനാവും ഇവറ്റകൾ
ഈയുള്ളോന്റെ കുടിയിലേക്ക്
വലിഞ്ഞുകയറിയത്,
ഒരു വാക്കുപോലും
ചോദിക്കാതെ, പറയാതെ!

ഇതൊന്നും ശരിയല്ല, ക്ഷുദ്രജീവികളേ!
വീടിന്റെ കുടുംബസ്ഥൻ ഞാനല്ലേ?
അല്ലേ?
ആ നിലയിൽ
പടി കടക്കും മുമ്പ്
ഒരു വാക്ക്
ചോദിക്കണമായിരുന്നു!
അത് നാട്ടുനടപ്പ്.
നിങ്ങളോടെനിക്കൊരു
വിരോധവുമില്ല.
പക്ഷേങ്കില്,
നിങ്ങളെ കണ്ട് ഇനിയാ
എലികളും, പാറ്റകളും
പഴുതാരകളും
ഈ വീട്ടിൽ കയറി ഞരങ്ങും.
ചിലന്തികൾ വലകെട്ടും.
ശലഭങ്ങൾ കൂടുകെട്ടും.
കടിയെറുമ്പും ചോനന്മാരും
പാളയമടിക്കും.
പിന്നെ,
ഞാനൊരു പോങ്ങനാണെന്ന്
അവറ്റകൾ പറഞ്ഞ് പരത്തും.
കളിയാക്കി ചിരിക്കും.
നിങ്ങളെ പോലെയല്ല...,
വന്നാൽ പോകാത്ത ജാതികളാ....!
അതുകൊണ്ട് ഞാനൊന്ന്
തീരുമാനിച്ചു.
നാളെ തന്നെ, ഈ ജനാലകളിൽ
ഞാൻ നെറ്റടിപ്പിക്കും.
ആറ് മണിയായാൽ,
കതകുകൾ മുഴുവൻ അടയ്ക്കും.
പിന്നേം കടക്കാൻ ശ്രമിച്ചാൽ
ഇലട്രിക് ബാറ്റുകൊണ്ട് അടിക്കും.
ഒന്നും തോന്നരുത്!
ഞങ്ങ പാവങ്ങളാണ്,
ജീവിച്ച് പൊയ്ക്കോട്ടെ!

3 comments:

  1. മുഹമ്മദ് ബഷിർ കേൾക്കണ്ട,ഭാഗ്യം അദ്ദേഹം കാലാവശേഷനായത്...

    ReplyDelete
  2. ജീവിച്ചു പൊയ്ക്കോട്ടെ എന്ന് താങ്കള്‍ക്ക് പറയാം. അപ്പോള്‍ അവറ്റകള്‍ എന്ത് ചെയ്യും? ജീവിച്ചു പോണ്ടേ?

    ReplyDelete
  3. അവരും ഭൂമിയുടെ അവകാശികളല്ലേ.....
    ജീവിച്ചു പൊയ്ക്കോട്ടെ.

    ReplyDelete