“ദൈവത്തെ കാണ്മാനില്ല“
ബ്രേക്കിംഗ് ന്യൂസ്!
വാര്‍ത്ത പരക്കുകയാണ്.
ആറ്റം ബോംബിട്ട പോലെ
ജനം പരക്കം പായുകയാണ്.
കൂട്ടമണി മുഴങ്ങി
കൂട്ടക്കരച്ചിൽ തുടങ്ങി
തിരച്ചിൽ തുടങ്ങി
എന്താ പറ്റിയത്?
വാർത്തയാരാ ബ്രേക്ക്
ചെയ്തത്?
അതോ വെറും റൂമറോ?
ആര്‍ക്കുമറിയില്ല
ആകെ പ്രശ്നം!
ഇനി ആരോട് നമ്മൾ പ്രാര്‍ത്ഥിക്കും?
ആര് പ്രപഞ്ച ചക്രം തിരിക്കും?
ഇനി നമ്മുടെ ഭാവി?
പോപ്പ് എന്ത് പറയുന്നു?
അമേരിക്കയുടെ നിലപാടെന്താവും?
സെൻസെക്‌സ് തകരുമോ?
കുറ്റകൃത്യങ്ങൾ പെരുകുമോ?
എന്നിങ്ങനെ,
നൂറ് കൂട്ടം പോസ്റ്റുകൾ
ഒറ്റ ദിവസം കൊണ്ട്
ബ്ലോഗർമാർ എഴുതിക്കൂട്ടി.
എഴുതാനറിയാത്തവർ
ഫേയ്സ് ബുക്കിലും ട്വിറ്ററിലും
അങ്ങോട്ടുമിങ്ങോട്ടും കയർക്കുന്നു,
കരയുന്നു, വികാരം പങ്കുവയ്ക്കുന്നു.
പൊലീസും സകല മതക്കാരും
എല്ലാം അരിച്ച് പെറുക്കുകയാണ്.
നിരീശ്വരവാദികളും മുന്നിലുണ്ട്,
കലാപമുണ്ടായാൽ
തടി രക്ഷിക്കണ്ടേ?
രാഷ്ടീയക്കാരും ഒപ്പം കൂടി.
അടുത്ത മാസം ഇലക്ഷൻ.
ഫണ്ട് വേണം.
ബക്കറ്റ് പിരിവിന് തക്ക നേരം.
ദൈവാന്വേഷണ നിധികൾ
കവിഞ്ഞൊഴുകി.
ദേവാലയങ്ങളില്‍ കക്ഷി പണ്ടേയില്ല,
ഹൃദയവും കരളും കാലിയാണ്.
പ്രസംഗവേദിയില്‍ പുള്ളി കയറാറില്ല
വീടുകളില്‍ പണ്ടേ സീറ്റുമില്ല
പിന്നെ, ഇങ്ങേരിതെവിടെ പോയി?
റിപ്പോട്ടറോട് ചാനലുകാരൻ
ചോദിക്കുന്നു.
വിക്കിയും തിക്കിയും ദൈവത്തിന്റെ
ജീവചരിത്രം മുഴുവൻ വിളമ്പി
ഒടുവിൽ അയാൾ പറയുന്നു:
“നോ ഐഡിയ!“
പാതിരിമാരും സ്വാമിമാരും
തെരുവിലുറങ്ങി.
കന്യാസ്ത്രീകളും ഒപ്പം കൂടി
കുറേ സ്ത്രീകളും ഒപ്പമുണ്ട്
കൊടി കെട്ടി കവലയില്‍ സമരമായി.
പൊലീസ് അനാസ്ഥ,
അന്വേഷണം ഇഴയുന്നു
എന്നൊക്കെ ആരോപണം.
കോടതി ഇടപെട്ടു
കേസിപ്പോൾ സിബിഐക്ക്!
തെളിവെടുപ്പ് നടക്കുന്നു
കൂടെ നിന്നവരും കൂടെ നടന്നവരും
അങ്ങോട്ടുമിങ്ങോട്ടും കൈമലര്‍ത്തി
“ദൈവത്തെ കണ്ട് നാള്‍ പലതായി“
സ്റ്റേറ്റ്മെന്‍റ് നല്‍കിയവര്‍ തടിയൂരി
സാക്ഷികളില്ല, തെളിവുമില്ല
കേസിനി മുന്നോട്ടെങ്ങനെ പോകും?
“കട്ടവന്‍ പോയാല്‍ കിട്ടിയവന്‍“
ശത്രുക്കളെല്ലാം അകത്തായി
നിരീശ്വര-ഭൌതിക വാദികള്‍,
പാപികള്‍, പണക്കാര്‍, വാറ്റുകാരും
കള്ളസ്വാമികൾ
എല്ലാവരും പിടിയിലായി.
“വിവരം ലഭിച്ചവര്‍ വിളിക്കുക
പ്രതിഫലം കാണിക്ക മുഴുവന്‍“!
പത്രത്തിലെല്ലാം പരസ്യം വന്നു
കണ്ടവര്‍ ചിലര്‍ ഫോണ്‍ വിളിച്ചു
കോടികള്‍ തന്നാല്‍ വിവരം തരാം.
ശരിയെന്ന് ഇങ്ങേതല.
കിട്ടിയ വിവരങ്ങൾ ഫേയ്ക്കാണെന്ന്
പിന്നെ തെളിഞ്ഞു,
ഫോൺ ചെയ്തവരെല്ലാം
അകത്തുമായി.
മതങ്ങളെല്ലാം ഒത്തുകൂടി
കർമ്മപരിപാടികൾ
പ്ലാൻ ചെയ്യുന്നു.
ദൈവത്തെ കൊണ്ടിനി കാര്യമുണ്ടോ?
“പോയവന്‍ പോട്ടെ“ എന്ന് ചിലര്‍.
ദൈവമില്ലെങ്കിൽ പൂട്ടിപ്പോകുമെന്ന്
മറ്റുചിലർ.
“ദൈവം കൊലചെയ്യപ്പെട്ടു“
-അടുത്ത ബ്രേക്കിംഗ് ന്യൂസ് -
പൂടയോ തുണിയോ മറ്റോ
കിട്ടിയത്രേ!
ആരാണിത് ചെയ്തത്?
മതസ്ഥരെല്ലാം വാളെടുത്തു
സര്‍ക്കാരിനെ പച്ച തെറിവിളിച്ചു
“ദൈവത്തിന് കാവല്‍ നല്‍കിയില്ല.“
പിന്നെ,
ഹര്‍ത്താല്‍, ജാഥ, പ്രക്ഷോഭങ്ങള്‍…
“ദൈവം അഫ്ഗാനിൽ ബന്ദി“
ആഴ്ച കഴിഞ്ഞ് ഫ്ലാഷ് ന്യൂസ്
“ചുമ്മാ പുളുവടിക്കരുത്,
കക്ഷി ഇവിടില്ല”
അഫ്ഗാൻ നേതൃത്വം ആണയിട്ടു.
വിശ്വാസമില്ലെന്ന് അമേരിക്ക.
ആകാശക്കണ്ണുകള്‍ അരിച്ചുപെറുക്കി.
“ദൈവം അഫ്ഗാനിൽ തന്നെ“
എന്ന് സ്ഥിരീകരണം.
“ഓപ്പറേഷൻ പ്ലൂട്ടോ സ്ഫിയർ”
സേന കോംബൌണ്ടിൽ ഇടിച്ചിറങ്ങി
തുരുതുരാ വെടി, ചറപറാ ബോംബ്.
നാല് മണി നേരത്തെ
ശ്രമത്തിനൊടുവിൽ
ദൈവത്തെ രക്ഷിച്ചു
ഒരു പോറൽ പോലുമില്ലാതെ!
ഇപ്പോൾ കക്ഷി കടലിലെ ഏതോ
ഒളിസങ്കേതത്തിൽ.
നാട്ടിലെങ്ങും ആഘോഷം!
ദൈവത്തെ ഇനിയാരും തൊടാൻ പാടില്ല.
കനത്ത സുരക്ഷയും
ഇൻഷ്വറൻസും വേണം.
ദൈവത്തിന്റെ
സിംഹാസന പുനരവരോധനവും
ഉടൻ വേണം.
ഒരുക്കങ്ങളെല്ലാം പൂർത്തിയായി.
***************************************
പ്രാപഞ്ചിക യാത്ര ഉഗ്രന്‍!
ടൂര്‍ കഴിഞ്ഞ് ദൈവമെത്തി.
സ്വർഗ വാതിലിൽ ദൈവം മുട്ടി
“ആരാ?“
വാതിൽ തുറന്ന് പത്രോസ് കേട്ടു.
“ഞാനാ”
എന്ന് ദൈവം.
“ഞാനെന്ന് വച്ചാൽ?“
പിന്നെയും ചോദ്യം.
“ഞാൻ തന്നെ” -- ഉത്തരം.
പത്രോസ് ക്ഷുഭിതനായ്
വാതിലടച്ചു.
ദൈവം മതിൽ ചാടി
അകത്ത് കടന്നു.
കാര്യമുണ്ടായില്ല!
കക്കാനറിയില്ല, നിക്കാനറിയില്ല.
കാവൽക്കാർ കക്ഷിയെ
വരിഞ്ഞുകെട്ടി.
സിംഹാസന സമക്ഷം ഹാജരാക്കി.
“ഇതാരാണ്ടപ്പാ എന്റെ സ്ഥാനത്ത്
വേറൊരുത്തൻ?“
ദൈവത്തിന്റെ കണ്ണ്
തള്ളിപ്പോയി.
സൂക്ഷിച്ച് നോക്കി വാപൊളിച്ചു.
“ഇത് ലവനല്ലേ, ചെകുത്താനല്ലേ?”
“ഇവനെങ്ങനെ ഇവിടെ വന്നു?”
സിംഹാസനസ്ഥൻ എഴുന്നേറ്റു.
പടികളിറങ്ങി താഴെ വന്നു.
“ഇവനാണോ സ്വർഗത്തിൽ
തള്ളിക്കയറിയവൻ?“
അതേയെന്ന് മാലാഖമാർ!
സ്വർഗം കീഴടക്കാൻ
പലരും നടക്കുന്നുണ്ട്,
വേഷം മാറിയെത്തിയ ചെകുത്താനാവും
പാതാളത്തിലേക്ക് തള്ളിക്കോ
എന്ന് വിധി വാചകം.
ബ്രേക്കിംഗ് ന്യൂസ്!
വാര്‍ത്ത പരക്കുകയാണ്.
ആറ്റം ബോംബിട്ട പോലെ
ജനം പരക്കം പായുകയാണ്.
കൂട്ടമണി മുഴങ്ങി
കൂട്ടക്കരച്ചിൽ തുടങ്ങി
തിരച്ചിൽ തുടങ്ങി
എന്താ പറ്റിയത്?
വാർത്തയാരാ ബ്രേക്ക്
ചെയ്തത്?
അതോ വെറും റൂമറോ?
ആര്‍ക്കുമറിയില്ല
ആകെ പ്രശ്നം!
ഇനി ആരോട് നമ്മൾ പ്രാര്‍ത്ഥിക്കും?
ആര് പ്രപഞ്ച ചക്രം തിരിക്കും?
ഇനി നമ്മുടെ ഭാവി?
പോപ്പ് എന്ത് പറയുന്നു?
അമേരിക്കയുടെ നിലപാടെന്താവും?
സെൻസെക്‌സ് തകരുമോ?
കുറ്റകൃത്യങ്ങൾ പെരുകുമോ?
എന്നിങ്ങനെ,
നൂറ് കൂട്ടം പോസ്റ്റുകൾ
ഒറ്റ ദിവസം കൊണ്ട്
ബ്ലോഗർമാർ എഴുതിക്കൂട്ടി.
എഴുതാനറിയാത്തവർ
ഫേയ്സ് ബുക്കിലും ട്വിറ്ററിലും
അങ്ങോട്ടുമിങ്ങോട്ടും കയർക്കുന്നു,
കരയുന്നു, വികാരം പങ്കുവയ്ക്കുന്നു.
പൊലീസും സകല മതക്കാരും
എല്ലാം അരിച്ച് പെറുക്കുകയാണ്.
നിരീശ്വരവാദികളും മുന്നിലുണ്ട്,
കലാപമുണ്ടായാൽ
തടി രക്ഷിക്കണ്ടേ?
രാഷ്ടീയക്കാരും ഒപ്പം കൂടി.
അടുത്ത മാസം ഇലക്ഷൻ.
ഫണ്ട് വേണം.
ബക്കറ്റ് പിരിവിന് തക്ക നേരം.
ദൈവാന്വേഷണ നിധികൾ
കവിഞ്ഞൊഴുകി.
ദേവാലയങ്ങളില്‍ കക്ഷി പണ്ടേയില്ല,
ഹൃദയവും കരളും കാലിയാണ്.
പ്രസംഗവേദിയില്‍ പുള്ളി കയറാറില്ല
വീടുകളില്‍ പണ്ടേ സീറ്റുമില്ല
പിന്നെ, ഇങ്ങേരിതെവിടെ പോയി?
റിപ്പോട്ടറോട് ചാനലുകാരൻ
ചോദിക്കുന്നു.
വിക്കിയും തിക്കിയും ദൈവത്തിന്റെ
ജീവചരിത്രം മുഴുവൻ വിളമ്പി
ഒടുവിൽ അയാൾ പറയുന്നു:
“നോ ഐഡിയ!“
പാതിരിമാരും സ്വാമിമാരും
തെരുവിലുറങ്ങി.
കന്യാസ്ത്രീകളും ഒപ്പം കൂടി
കുറേ സ്ത്രീകളും ഒപ്പമുണ്ട്
കൊടി കെട്ടി കവലയില്‍ സമരമായി.
പൊലീസ് അനാസ്ഥ,
അന്വേഷണം ഇഴയുന്നു
എന്നൊക്കെ ആരോപണം.
കോടതി ഇടപെട്ടു
കേസിപ്പോൾ സിബിഐക്ക്!
തെളിവെടുപ്പ് നടക്കുന്നു
കൂടെ നിന്നവരും കൂടെ നടന്നവരും
അങ്ങോട്ടുമിങ്ങോട്ടും കൈമലര്‍ത്തി
“ദൈവത്തെ കണ്ട് നാള്‍ പലതായി“
സ്റ്റേറ്റ്മെന്‍റ് നല്‍കിയവര്‍ തടിയൂരി
സാക്ഷികളില്ല, തെളിവുമില്ല
കേസിനി മുന്നോട്ടെങ്ങനെ പോകും?
“കട്ടവന്‍ പോയാല്‍ കിട്ടിയവന്‍“
ശത്രുക്കളെല്ലാം അകത്തായി
നിരീശ്വര-ഭൌതിക വാദികള്‍,
പാപികള്‍, പണക്കാര്‍, വാറ്റുകാരും
കള്ളസ്വാമികൾ
എല്ലാവരും പിടിയിലായി.
“വിവരം ലഭിച്ചവര്‍ വിളിക്കുക
പ്രതിഫലം കാണിക്ക മുഴുവന്‍“!
പത്രത്തിലെല്ലാം പരസ്യം വന്നു
കണ്ടവര്‍ ചിലര്‍ ഫോണ്‍ വിളിച്ചു
കോടികള്‍ തന്നാല്‍ വിവരം തരാം.
ശരിയെന്ന് ഇങ്ങേതല.
കിട്ടിയ വിവരങ്ങൾ ഫേയ്ക്കാണെന്ന്
പിന്നെ തെളിഞ്ഞു,
ഫോൺ ചെയ്തവരെല്ലാം
അകത്തുമായി.
മതങ്ങളെല്ലാം ഒത്തുകൂടി
കർമ്മപരിപാടികൾ
പ്ലാൻ ചെയ്യുന്നു.
ദൈവത്തെ കൊണ്ടിനി കാര്യമുണ്ടോ?
“പോയവന്‍ പോട്ടെ“ എന്ന് ചിലര്‍.
ദൈവമില്ലെങ്കിൽ പൂട്ടിപ്പോകുമെന്ന്
മറ്റുചിലർ.
“ദൈവം കൊലചെയ്യപ്പെട്ടു“
-അടുത്ത ബ്രേക്കിംഗ് ന്യൂസ് -
പൂടയോ തുണിയോ മറ്റോ
കിട്ടിയത്രേ!
ആരാണിത് ചെയ്തത്?
മതസ്ഥരെല്ലാം വാളെടുത്തു
സര്‍ക്കാരിനെ പച്ച തെറിവിളിച്ചു
“ദൈവത്തിന് കാവല്‍ നല്‍കിയില്ല.“
പിന്നെ,
ഹര്‍ത്താല്‍, ജാഥ, പ്രക്ഷോഭങ്ങള്‍…
“ദൈവം അഫ്ഗാനിൽ ബന്ദി“
ആഴ്ച കഴിഞ്ഞ് ഫ്ലാഷ് ന്യൂസ്
“ചുമ്മാ പുളുവടിക്കരുത്,
കക്ഷി ഇവിടില്ല”
അഫ്ഗാൻ നേതൃത്വം ആണയിട്ടു.
വിശ്വാസമില്ലെന്ന് അമേരിക്ക.
ആകാശക്കണ്ണുകള്‍ അരിച്ചുപെറുക്കി.
“ദൈവം അഫ്ഗാനിൽ തന്നെ“
എന്ന് സ്ഥിരീകരണം.
“ഓപ്പറേഷൻ പ്ലൂട്ടോ സ്ഫിയർ”
സേന കോംബൌണ്ടിൽ ഇടിച്ചിറങ്ങി
തുരുതുരാ വെടി, ചറപറാ ബോംബ്.
നാല് മണി നേരത്തെ
ശ്രമത്തിനൊടുവിൽ
ദൈവത്തെ രക്ഷിച്ചു
ഒരു പോറൽ പോലുമില്ലാതെ!
ഇപ്പോൾ കക്ഷി കടലിലെ ഏതോ
ഒളിസങ്കേതത്തിൽ.
നാട്ടിലെങ്ങും ആഘോഷം!
ദൈവത്തെ ഇനിയാരും തൊടാൻ പാടില്ല.
കനത്ത സുരക്ഷയും
ഇൻഷ്വറൻസും വേണം.
ദൈവത്തിന്റെ
സിംഹാസന പുനരവരോധനവും
ഉടൻ വേണം.
ഒരുക്കങ്ങളെല്ലാം പൂർത്തിയായി.
***************************************
പ്രാപഞ്ചിക യാത്ര ഉഗ്രന്‍!
ടൂര്‍ കഴിഞ്ഞ് ദൈവമെത്തി.
സ്വർഗ വാതിലിൽ ദൈവം മുട്ടി
“ആരാ?“
വാതിൽ തുറന്ന് പത്രോസ് കേട്ടു.
“ഞാനാ”
എന്ന് ദൈവം.
“ഞാനെന്ന് വച്ചാൽ?“
പിന്നെയും ചോദ്യം.
“ഞാൻ തന്നെ” -- ഉത്തരം.
പത്രോസ് ക്ഷുഭിതനായ്
വാതിലടച്ചു.
ദൈവം മതിൽ ചാടി
അകത്ത് കടന്നു.
കാര്യമുണ്ടായില്ല!
കക്കാനറിയില്ല, നിക്കാനറിയില്ല.
കാവൽക്കാർ കക്ഷിയെ
വരിഞ്ഞുകെട്ടി.
സിംഹാസന സമക്ഷം ഹാജരാക്കി.
“ഇതാരാണ്ടപ്പാ എന്റെ സ്ഥാനത്ത്
വേറൊരുത്തൻ?“
ദൈവത്തിന്റെ കണ്ണ്
തള്ളിപ്പോയി.
സൂക്ഷിച്ച് നോക്കി വാപൊളിച്ചു.
“ഇത് ലവനല്ലേ, ചെകുത്താനല്ലേ?”
“ഇവനെങ്ങനെ ഇവിടെ വന്നു?”
സിംഹാസനസ്ഥൻ എഴുന്നേറ്റു.
പടികളിറങ്ങി താഴെ വന്നു.
“ഇവനാണോ സ്വർഗത്തിൽ
തള്ളിക്കയറിയവൻ?“
അതേയെന്ന് മാലാഖമാർ!
സ്വർഗം കീഴടക്കാൻ
പലരും നടക്കുന്നുണ്ട്,
വേഷം മാറിയെത്തിയ ചെകുത്താനാവും
പാതാളത്തിലേക്ക് തള്ളിക്കോ
എന്ന് വിധി വാചകം.
ദൈവമെന്ന് നാം കരുതുന്ന ആൾ യഥാർത്ഥത്തിൽ ചെകുത്താനും, ചെകുത്താനെന്ന് നാം കരുതുന്നയാൾ ദൈവവും ആണെങ്കിൽ?
ReplyDeleteവേഷം മാറിയെത്തിയ ചെകുത്താനാവും :)
ReplyDeleteതീവ്രവാദവും , കുരിശ് യുദ്ധവും , ജിഹാദും , എല്ലാം ദൈവത്തിനുവേണ്ടി ...എന്നാലോ കുറ്റക്കാന്‍ ചെകുത്താന്‍
ReplyDeleteസിംഹാസനസ്ഥൻ എഴുന്നേറ്റു.
ReplyDeleteപടികളിറങ്ങി താഴെ വന്നു.
“ഇവനാണോ സ്വർഗത്തിൽ
തള്ളിക്കയറിയവൻ?“
നന്നായി എഴുതി. രണ്ടാം ഭാഗത്തിനു കൂടുതല്‍ ഒതുക്കമുണ്ട്. പലപ്പോഴും ദൈവവും ചെകുത്താനും രൂപം കൊണ്ടും കര്മ്മംു കൊണ്ടും ഇരട്ടപെറ്റ പോലെയാണ്. തിരിച്ചറിയാന്‍ പ്രയാസം. ഇവിടെ മനുഷ്യന് മനുഷ്യനെത്തന്നെ തിരിച്ചറിയാന്‍ പറ്റാതാവുമ്പോള്‍ ദൈവത്തിന്റെ കാര്യം പറയണോ?
ReplyDeleteദൈവത്തെ കാണാനില്ല എന്ന് കണ്ടപ്പോള്‍ ആദ്യം തോന്നിയത് ദൈവത്തെ കണ്ടവര്‍ ആരുണ്ട് എന്നാണ്. താല്പര്യമെന്കില്‍ ഈ പോസ്റ്റ് കൂട്ടിവായിക്കാം. http://pukayunnakadhakal.blogspot.com/2010/11/blog-post.html
പിന്നെ, കമന്റ് ബോക്സ് settings-ല്‍ 'embedded below post' എന്ന് ആക്കിയാല്‍ നന്നായിരുന്നു.
@ ചെകുത്താന്‍ : ചെകുത്താന്‍ എന്ന് കണ്ടതേ ഓടിവന്നല്ലോ, ഇരട്ടക്കമന്റും, ഗൊള്ളാം.
ഭാവുഗങ്ങൾ
ReplyDeleteദൈവത്തിന്റെ അനന്തരാവകാശം പങ്കു വെക്കുനവരിലും കാണാം ഒരു ചെകുത്താനിസം ..
ReplyDeleteഞാൻ രസിച്ച് വയിച്ച കവിത….ഇങ്ങനെയുള്ള കവിതകളേ എനിക്ക് മനസ്സിലാകൂ എനിക്ക് ഇഷ്ടപ്പേടൂ…ബൈജൂസിന്റെ കവിതകൾ ഞാൻ ഇഷ്ടപ്പെട്ട് തുടങ്ങിയിരിക്കുന്നു…ഇനിയും വരാം
ReplyDeleteതൂവലാന്റെ അഭിപ്രായത്തിനു താഴെ ഒരു ഒപ്പ്. ഇങ്ങനത്തെ കവിതകളെ എനിക്കും മനസ്സിലാവൂ :)
ReplyDelete