Monday, June 13, 2011

കറുത്ത കുർബാന: A form of Devil Worship


തിന്മ എന്നത് വെറും ആശയമോ (idea), അഭാവമോ (absence) അല്ല എന്നും, മറിച്ച്, നിയതമായ രൂ‍പവും സ്വഭാവവുമുള്ള മൂർത്തിയാണെന്നുമുള്ള ചർച്ചയാണ് സാത്താന് രൂപമുണ്ടോ? (How Satan looks like?) എന്ന എന്റെ കഴിഞ്ഞ പോസ്റ്റിൽ നടന്നത്. സാത്താന്റെ അസ്ഥിത്വം തെളിയിക്കപ്പെട്ടാൽ, സാത്താൻ ആരാധന (Devil worship), സാത്താൻ സേവ, ബ്ലാക്ക് മാജിക്, മന്ത്രവാദം തുടങ്ങിയ അനാചാരങ്ങളിലേക്ക് ജനം വൻ‌തോതിൽ തിരിയുമെന്നും, അത്തരം ധാർമ്മിക പ്രശ്നങ്ങൾ ഉണ്ടാവാതിരിക്കുന്നതിനാണ് തിന്മയെ (സാത്താനെ) സംബന്ധിച്ച് പണ്ഡിതന്മാരും/ആത്മീയ ഗുരുക്കന്മാരും മനപ്പൂർവം മൌനം ഭജിക്കുകയോ, പൊള്ള ന്യായങ്ങൾ പറഞ്ഞ് ഒഴിഞ്ഞുമാറാൻ ശ്രമിക്കുകയോ ചെയ്യുന്നതെന്നും ഞാൻ സൂചിപ്പിച്ചിരുന്നു. സാമൂഹിക നന്മ ലക്ഷ്യം വച്ച് ഇവർ നടത്തുന്ന ഈ “കണ്ണിൽ പൊടിയിടൽ പരിപാടി“ ഒരു പരുധിവരെ സ്ലാഘനീയം തന്നെ. എന്നാൽ, സത്യമറിയാവുന്ന ഒരു ന്യൂനപക്ഷം ഇന്നും സാത്താനെ ആരാധിക്കുകയും, ബ്ലാക്ക് മാസ് പോലുള്ള അനാചാരങ്ങളിൽ വ്യാപൃതരാവുകയും ചെയ്യുന്നുണ്ടെന്ന വസ്തുത വിസ്മരിച്ചുകൂടാ. ലോകപ്രസിദ്ധമായ ചില രഹസ്യ സമൂഹങ്ങളുടെ (secret societies) ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഇത്തരം അനാശാസ്യ പ്രവർത്തനങ്ങളെ കുറിച്ച് ലോകത്തിന് ഇന്നും കിംവദന്തികൾ മാത്രമേ അറിയൂ എന്നത് ഒരു അതിശയോക്തിയാണെങ്കിലും, സത്യം അതാണ്! സാത്താൻ ആരാധനയെ ചുറ്റിപ്പറ്റി നിലനിൽക്കുന്ന ഈ അതീവ രഹസ്യാത്മകത കാര്യങ്ങൾ നാം വിചാരിക്കുന്നതിനേക്കാൾ ഗൌരവമാണെന്നല്ലേ സൂചിപ്പിക്കുന്നത്? ആർക്കറിയാം? ഏതായാലും, സാത്താൻ ആരാധനയിലെ അനുഷ്ഠാനങ്ങളെ കുറിച്ചുള്ള ഒരു പഠനം കാലഘട്ടത്തിന്റെ ആവശ്യകതയായി ഞാൻ കരുതുന്നു, അത് എത്രമാത്രം അപ്രിയമാണെങ്കിലും!

കറുത്ത കുർബാന

സാത്താൻ ആരാധനയെ കുറിച്ച് ചിന്തിക്കുമ്പോൽ തന്നെ മനസിൽ ആദ്യം വരിക കറുത്ത കുർബാനയുടെ (blass mass) ദൃശ്യങ്ങൾ ആയിരിക്കും. The Da Vinci code, Angels and Demons തുടങ്ങിയ നിരവധി ചിത്രങ്ങളിൽ കറുത്ത കുർബാനയുടെ ചലച്ചിത്ര ആവിഷ്ക്കരണം കാണാം. അടിസ്ഥാനപരമായി, വിശുദ്ധ കുര്‍ബാന എന്ന ക്രൈസ്തവ ആരാധനയുടെ പാരഡിയാണ് കറുത്ത കുർബാന. യഥാർത്ഥ കുർബാനയിൽ അപ്പവും വീഞ്ഞും ബലിപീഠത്തിലെ ബലിവസ്തുക്കൾ ആവുമ്പോൾ, കറുത്ത കുർബാനയിൽ രക്തവും മാംസവും ബലി വസ്തുക്കളാവുന്നു. മാംസമായി ബലിപീഠത്തിൽ അധികവും പ്രത്യക്ഷപ്പെടുക പരിപൂർണ്ണ നഗ്നയായ സ്ത്രീ ആയിരിക്കും. പിന്നെ, അവളുമായുള്ള ലൈംഗിക വേഴ്ചയും സാത്താൻ സ്തുതികളുമായി പുരോഗമിക്കുന്ന കറുത്ത കുർബാനയുടെ ഒരു ഉദ്ദേശം വിശുദ്ധ കുർബാനയെ അവഹേളിക്കുകയാണ്. എങ്കിലും, പരമമായ ലക്ഷ്യം സാത്താൻ ആരാധന തന്നെ.

ചരിത്രം

കറുത്ത കുർബാനയുടെ ഉൽഭവത്തെ കുറിച്ച് വ്യക്തമായ ചരിത്ര രേഖകൾ ഇല്ലെങ്കിലും, ലഭ്യമായ രേഖകൾ പരിശോധിക്കുമ്പോൾ ഫ്രാൻസാണ് കറുത്ത കുർബാനയുടെ ജന്മദേശം. ഫ്രാൻസിന്റെ രാജ്ഞിയായിരുന്ന Catherine de’ Medici-യാണ് ചരിത്രത്തിലാദ്യമായി കറുത്ത കുർബാന അർപ്പിച്ചതെന്ന് പറയപ്പെടുന്നു, 1500-ലായിരുന്നു ഇത്. അതിനുശേഷം, 1600-ല്‍ Etienne Guibourg എന്ന വൈദീകൻ ഫ്രാന്‍സിലെ രാജാവായിരുന്ന Louis XIV-നായി കറുത്ത കുര്‍ബാന അര്‍പ്പിച്ചു. രാജാവിന്റെ പത്നി Madame de Montespan-യെ ബലിപീഠത്തില്‍ നഗ്നയായി കിടത്തി, അവളുടെ വയറില്‍ കാസയും, കറുത്ത മെഴുകുതിരികളും വച്ച് നടത്തപ്പെട്ട ആ കുർബാനയെ അനുകരിച്ചുകൊണ്ടാണ് പിന്നെ നടക്കുന്ന എല്ലാ കറുത്ത കുര്‍ബാനകളും വികാസം പ്രാപിച്ചത്. പതിനേഴാം നൂറ്റാണ്ടോടെയാണ് കറുത്ത കുർബാനകൾ ജനകീയമാവുന്നത്. സന്യാസികള്‍, വൈദീകര്‍ എന്നിവർ ഉൾപ്പെടെ മാര്‍പ്പാപ്പമാര്‍ പോലും കറുത്ത കുര്‍ബാന അര്‍പ്പിച്ചിരുന്നതായി ചില ഗ്രന്ഥങ്ങള്‍ സാക്ഷിക്കുന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ പകുതിയിൽ Coven എന്നൊരാൾ Church of Satan ആരംഭിച്ചതോടെ കറുത്ത കുര്‍ബാനകൾ സർവ സാധാരണമായിത്തീരുന്നു. Richard Cavendish's “The Black Arts” (1967) , H.T.F. Rhodes' “The Satanic Mass” (1954), “The Dark God: Satan Worship and Black Masses” (1964) എന്നിവയാണ് കറുത്ത കുര്‍ബാനയെ കുറിച്ച് പ്രതിപാദിക്കുന്ന ചില പ്രധാന പുസ്തകങ്ങൾ. (കറുത്ത കുർബാനയുടെ ബൃഹത്തായ ചരിത്രം മുഴുവൻ പ്രതിപാദിക്കുക പ്രായോഗികമല്ലാത്തതിനാൽ വായനക്കാരുടെ സ്വകാര്യവായനയ്ക്ക് അത് വിടുന്നു.)

അനുഷ്ഠാനം

കറുത്ത കുര്‍ബാന അർപ്പിക്കുന്ന വിധം ഇങ്ങനെയാണ്: നഗ്നമായ ശരീരത്തില്‍ കറുത്തതോ കട്ടപിടിച്ച രക്തത്തിന്‍റെ നിറത്തിലുള്ളതോ ആയ പുരോഹിതവസ്ത്രം ധരിച്ച ആളായിരിക്കും കറുത്ത കുര്‍ബാന അര്‍പ്പിക്കുക. ബലിപീഠത്തില്‍ പൂര്‍ണ്ണ നഗ്നയായ സ്ത്രീയോ, പന്നിയോ, ആടോ, കരടിയോ ഉണ്ടായിരിക്കും. ആര്‍ത്തവ രക്തവും ബീജവും കലര്‍ത്തിയ ഓസ്തി (കുര്‍ബാനയ്ക്ക് ഉപയോഗിക്കുന്ന അപ്പം) കത്തിക്കുയോ എറിഞ്ഞുകളയുകയോ ചെയുക, ആശീര്‍വദിച്ച വീഞ്ഞ് തറയില്‍ ഒഴിച്ച് കളയുക, വീഞ്ഞിന് പകരം തലയോട്ടിയില്‍ നിറച്ച മൂത്രമോ രക്തമോ കുർബാനയ്ക്ക് ഉപയോഗിക്കുക, മനുഷ്യ കൊഴുപ്പ് ഉപയോഗിച്ച് ഉണ്ടാക്കിയ കറുത്ത മെഴുകുതിരി കത്തിക്കുക, കുറുക്കന്‍റെയോ മനുഷ്യന്‍റെയോ തൊലിയിൽ പൊതിഞ്ഞ ബൈബിള്‍ പ്രദർശിപ്പിക്കുക എന്നിവയാണ് പൊതുവേ നടത്തപ്പെടുന്ന ആചാരങ്ങൾ. ചില ആഘോഷ വേളകളിൽ മൊരിച്ച മനുഷ്യ മാംസവും പുരോഗിതർ ഉപയോഗിക്കാറുണ്ടത്രേ! മദ്യപാനം, ബലി പീഠത്തിന്മേലുള്ള ലൈംഗിക വേഴ്ച, നവജാത ശിശുക്കളെ ജീവനോടെ കുരിശില്‍ തറക്കുക, നഗ്നരാക്കിയ നവജാത ശിശുക്കളെ ബലിപീഠത്തില്‍ കാഴ്ചയായി വയ്ക്കുക, ആണ്‍കുട്ടികളുടെ കഴുത്ത് മുറിക്കുമ്പോൾ ചീറ്റുന്ന രക്തം കാസയില്‍ ശേഖരിച്ച് കുർബാനയ്ക്ക് ഉപയോഗിക്കുക, ക്രിസ്ത്യന്‍ പ്രാര്‍ത്ഥനകളെ തലതിരിച്ച് ചൊല്ലുക എന്നിങ്ങനെ പോവുന്നു കറുത്ത കുർബാനയുടെ ഭീതികരവും വിചിത്രവുമായ അനുഷ്ഠാന രീതികൾ.

God, evil, good എന്നീ പ്രയോഗങ്ങളാ‍ണ് സാത്താനെ വര്‍ണ്ണിക്കാന്‍ കറുത്ത് കുര്‍ബാനയില്‍ ഉപയോഗിക്കുന്നത്. “Beelzebub! Beelzebub! Beelzebub!” (അർത്ഥം: Lord of the Flies) എന്നിങ്ങനെ കുർബാനയിൽ നിരന്തരം ചാന്റ് ചെയ്യാറുണ്ടത്രേ. ക്രിസ്തുവിന്‍റെ അടയാളമായ കുരിശിനെ നിന്ദിക്കുന്നതിനായി കാല്‍‌വെള്ളയിൽ കുരിശ് പച്ചകുത്താറുണ്ടത്രേ. വിശുദ്ധ വസ്തുക്കളെയും കുരിശിനെയും തുപ്പുക, ചവിട്ടുക എന്നിവയും കറുത്ത കുര്‍ബാനയുടെ ഭാഗമാണ്. “Ave, Satanas!” എന്ന പ്രയോഗത്തോടെയാണ് എല്ലാ കറുത്ത കുര്‍ബാനകളും അവസാനിക്കുക. തുടർന്ന് മദ്യവും പെണ്ണും യദേഷ്ടം ആസ്വദിക്കാം! ഈ ആഘോഷങ്ങളിൽ ചിലർ പച്ച മാംസം പോലും ഭക്ഷിക്കാറുണ്ടെന്ന് കേൾക്കുന്നു.

ഉപസംഹാരം

കേരളത്തിൽ നടക്കുന്ന കറുത്ത കുർബാനകളെ കുറിച്ച് നമ്മുടെ മാധ്യമങ്ങൾ കാര്യമായി മിണ്ടിയിട്ടുണ്ടോ എന്നറിയില്ല. (അന്വേഷിച്ചപ്പോൾ ഒരു റിപ്പോർട്ട് കൈയ്യിൽ തടഞ്ഞു. അതിതാണ്.) ഏതായാലും, തിരുവനന്തപുരത്തും, പിന്നെ കേരളത്തിന്റെ മിക്ക സ്ഥലങ്ങളിലും കറുത്ത കുർബാനയുടെ വിവിധ രൂപങ്ങൾ നിലനിൽക്കുന്നതായി ചില സുഹൃത്തുക്കൾ മുഖേന എനിക്ക് മനസിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. ജിജ്ഞാസ മൂലം ഇത്തരം ചടങ്ങുകളിൽ പോയി ഒടുവിൽ ജീവനും കൊണ്ടോടേണ്ടി വന്ന സന്ദർഭങ്ങൾ കേൾക്കുമ്പോൾ മനസ് മരവിച്ച് പോവും. ഇതൊക്കെ കാണുമ്പോൾ, സാത്താൻ എന്നത് മനുഷ്യനെ പേടിപ്പിക്കാൻ വേണ്ടിയുണ്ടാക്കപ്പെട്ട ആശയം മാത്രമാണെന്ന് പറയാൻ കഴിയുന്നില്ല. തീയില്ലാതെ പുകയുണ്ടാവില്ല എന്ന് പറയുന്നതുപോലെ, ഇത്തരം അനാചാരങ്ങൾക്ക് പിന്നിൽ അദൃശ്യമായ ഏതെങ്കിലും ശക്തി ഉണ്ടാവുമോ? കറുത്ത കുർബാനകളിലൂടെ സം‌പ്രീതനായി അത് പ്രാർത്ഥനകൾ താൽക്കാലികമായെങ്കിലും സാധിച്ചുകൊടുക്കുന്നുണ്ടാവുമോ? സമൂഹത്തിലെ ചില ഉന്നതന്മാരുടെ ഐശ്വര്യത്തിന് പിന്നിൽ സാത്താൻ ആരാധനയാണെന്ന കേട്ടുകേൾവികളിൽ വാസ്തവമുണ്ടാവുമോ? ചോദ്യങ്ങളിൽ നിന്ന് ചോദ്യങ്ങളിലേക്കിങ്ങനെ അർത്ഥമില്ലാ‍തെ പ്രയാണം ചെയ്യാമെന്നല്ലാതെ ആരും ഒന്നും മിണ്ടുന്നില്ല, ഈശ്വരൻ പോലും!

18 comments:

  1. ചോദ്യങ്ങളിൽ നിന്ന് ചോദ്യങ്ങളിലേക്കിങ്ങനെ അർത്ഥമില്ലാ‍തെ പ്രയാണം ചെയ്യാമെന്നല്ലാതെ ആരും ഒന്നും മിണ്ടുന്നില്ല, ഈശ്വരൻ പോലും!

    ReplyDelete
  2. മാതൃഭൂമി പത്രത്തില്‍ ഈയിടെ വന്ന മലയാളികളുടെ അന്ധവിശ്വാസങ്ങളെ പറ്റിയുള്ള ഒരു സീരീസില്‍ ബ്ലാക്ക്‌ മാസ്സിനെ പറ്റി എഴുതിയിട്ടുണ്ടായിരുന്നു....... വായിച്ച ശേഷം ഇങ്ങനെയൊക്കെ നമ്മുടെ കച്ച് കേരളത്തില്‍ നടക്കുന്നുണ്ടോ എന്ന് അത്ഭുതപെട്ടു പോയി.....

    ReplyDelete
  3. അന്ധകാരത്തിന്റെ അടയാളമാണ് സാത്താന്മാര്‍.സാത്താനിസം പല രീതിയിലുണ്ട്.അതിലൊരു കൂട്ടരാണ് “റിവേര്‍സ് ക്രിസ്ത്യന്‍സ്”എന്നറിയപ്പെടുന്നത്.ദൈവത്തിന്റെ
    എതിരികളാണ് സാത്താന്മാര്‍.സാത്താന്മാരെ ആരാധിക്കുന്നവരുമുണ്ട് നമ്മുടെ ഈ നാട്ടില്‍.

    ReplyDelete
  4. പാമ്പിനെ തിന്നുന്ന നാട്ടില്‍ ചെന്നാല്‍ നടുകണ്ടം തിന്നണം എന്ന പ്രസ്ഥാനത്തിന്‍്റ്റെ ഉപജ്ഞാതാക്കള്‍ മലയാളികളാണല്ലൊ.... ധിതും ധിതിന്‍്റ്റെ അപ്പുറവും പ്രതീക്ഷിക്കാം !!

    ReplyDelete
  5. ഇപ്പറഞ്ഞ കറുത്ത കുർബാനയും അതോടൊപ്പമുള്ള ആചാരങ്ങളും തന്റെ പ്രിയപ്പെട്ട ഐറ്റംസ്‌ ആണെന്ന്‌ ചെകുത്താൻ നേരിട്ടുവന്നു പറഞ്ഞോ? അതോ ചെകുത്താന്റെ ഫേസ്ബുക്ക്ക്‌ സ്റ്റാറ്റസിൽ കെടപ്പുണ്ടൊ? ഇതൊക്കെയാണു അങ്ങേർക്ക്‌ ഇഷ്ടപ്പെട്ട റിയാലിറ്റി ഷോ കൾ എന്ന്‌ എവന്മാർക്ക്‌ എങ്ങനെ മനസ്സിലായി? ദൈവത്തിന്‌ ഇഷ്ടമുള്ളത്‌ വികൃതമായി ആചരിച്ചാൽ അത്‌ ചെകുത്താണ്‌ ഇഷ്ടമായേക്കും എന്ന്‌ ഒരു സങ്കൽപം ആണ്‌ ഇതിന്റെ പിന്നിൽ.ദൈവം തന്നെ തന്നെ ഇഷ്ടങ്ങൾ കാലനുസൃണം മാറ്റിക്കൊണ്ടിരിക്കുകയാണല്ലോ..പണ്ട്‌ മുട്ടനാടും കാളക്കുട്ടിയുമൊക്കെയായിരുന്നു. ഇപ്പോൾ കൊളസ്റ്റ്രോളിന്റെ അസ്കിത കാരണമാണോ എന്തോ.. ഗോതമ്പ്‌ അപ്പവും വീഞ്ഞുമാണ്‌.. ഇനി എന്താണോ എന്തൊ?

    ReplyDelete
  6. @നിലാവ്‌ ദൈവം തന്നെ തന്നെ ഇഷ്ടങ്ങൾ കാലനുസൃണം മാറ്റിക്കൊണ്ടിരിക്കുകയാണല്ലോ..പണ്ട്‌ മുട്ടനാടും കാളക്കുട്ടിയുമൊക്കെയായിരുന്നു. ഇപ്പോൾ കൊളസ്റ്റ്രോളിന്റെ അസ്കിത കാരണമാണോ എന്തോ.. ഗോതമ്പ്‌ അപ്പവും വീഞ്ഞുമാണ്‌.. ഇനി എന്താണോ എന്തൊ?
    athu kalakkki

    ReplyDelete
  7. @ നിലാവ് , നിങ്ങളൊരു ക്രിസ്ത്യന്‍ ആണോ എന്ന് എനിക്കറിയില്ല...അല്ല എങ്കില്‍..ദയവായി അറിയാത്ത കാര്യങ്ങളെക്കുറിച്ച് പറയരുത്.
    @ കെവിന്‍,നിങ്ങള്‍ തീര്‍ച്ചയായും ഒരു ക്രിസ്ത്യന്‍ തന്നെ...! മുട്ടനാടും,കാളക്കുട്ട്യും ..അപ്പവും ,വീഞ്ഞുമായതെങ്ങനെ എന്ന് വീട്ടിലെ അപ്പച്ചനോടോ,അമ്മച്ചിയോടോ അല്ലെങ്കില്‍ വേദപാഠം പഠിക്കുന്ന ഒരു കൊച്ചു കുട്ട്യോടോ ചോദിച്ചറിയാന്‍ ശ്രമിക്കൂ ..അതുമല്ലെങ്കില്‍,ബൈബിള്‍ പുതിയ നിയമം ഒരു ആവര്‍ത്തി വായിക്കൂ ...!

    ReplyDelete
  8. @ Marykkutty
    പുതിയ നിയമം മാത്രേ വായിപ്പിക്കാവൂ, പഴെതും പുതിയതും ഒരുമിച്ചു വായിച്ചാല്‍ ഒത്തിരി കണ്‍ഫ്യുഷന്‍സ്‌ വരും..

    ഓ.ടോ. : മേരിക്കുട്ടിക്കു ഒന്നും അറിയില്ല, കാരണം മേരിക്കുട്ടി ഒരു കുട്ടിയാണ് :)
    ഇനി എന്നോട് ക്രിസ്ത്യാനി ആണോ എന്ന് ചോദിക്കണ്ട, ഞാന്‍ അറിയാതെ എന്നെ അങ്ങനെ 'ആക്കിയിരുന്നു'

    ReplyDelete
  9. @ വി ബി എന്‍...
    അതെ,സമ്മതിച്ചു...എനിക്ക് ഒന്നും അറിയില്ല .നിങ്ങളോട് ഞാന്‍ ക്രിസ്ത്യന്‍ ആണോ എന്ന് ചോദിക്കുന്നുമില്ല.കാരണം,മാമ്മോദീസ വെള്ളം തലയില്‍ വീണത്‌ കൊണ്ട് മാത്രം ആരും ക്രിസ്ത്യാനി ആവുന്നില്ല . ദൈവം അതിനെല്ലാം ഉപരിയാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു.മറ്റു മതവിസ്വാസികളെ Hurt ചെയ്യാതെ സ്വന്തം വിശ്വാസം പരിരക്ഷിക്കെനമെന്നും.പുതിയ-പഴയ നിയമങ്ങള്‍ വായിച്ചാല്‍ confusion ഉണ്ടാകും എന്ന് നിങ്ങള്‍ പറഞ്ഞില്ലേ?അത് സ്വന്തം ബുദ്ധിയില്‍ മാത്രം ആശ്രയിക്കുന്നത് കൊണ്ടുള്ള കുഴപ്പമാണ്.ഇക്കാര്യത്തില്‍ നമ്മളെക്കാള്‍ വിവരമുള്ള ആള്‍ക്കാര്‍ ഉണ്ടെന്നു വിസ്മ്മരിക്കുന്നത് കൊണ്ടാണ്....!

    കൊളസ്ട്രോള്‍ കൂടുമെന്ന് ഭയന്ന് അപ്പവും,വീഞ്ഞും മനുഷ്യന് നല്‍കിയ ദൈവത്തെ പറ്റി പറയുമ്പോള്‍ കൈയ്യടിക്കാന്‍ മാത്രം വിവരം മേരിക്കുട്ടിക്കില്ല .
    ആ വിവരമില്ലയ്മയാണ് എനിക്കിഷ്ട്ടം !
    കാരണം, മേരിക്കുട്ടി വെറും കുട്ടി ആണ്...

    ReplyDelete
  10. @Marykkutty
    >>>പുതിയ-പഴയ നിയമങ്ങള്‍ വായിച്ചാല്‍ confusion ഉണ്ടാകും എന്ന് നിങ്ങള്‍ പറഞ്ഞില്ലേ?അത് സ്വന്തം ബുദ്ധിയില്‍ മാത്രം ആശ്രയിക്കുന്നത് കൊണ്ടുള്ള കുഴപ്പമാണ്. ഇക്കാര്യത്തില്‍ നമ്മളെക്കാള്‍ വിവരമുള്ള ആള്‍ക്കാര്‍ ഉണ്ടെന്നു വിസ്മ്മരിക്കുന്നത് കൊണ്ടാണ്....!<<<<

    1. ഞാന്‍ സ്വന്തം ബുദ്ധിയില്‍ മാത്രമാണ് ആശ്രയിക്കുന്നത് എന്ന് മേരിക്കുട്ടിയോട് ആരാണ് പറഞ്ഞത്? പക്ഷേ മറ്റുള്ളവരുടെ ബുദ്ധി മാത്രമല്ല ഞാന്‍ ആശ്രയിക്കുന്നത്....

    2. ഇക്കാര്യത്തില്‍ 'നമ്മളെക്കാള്‍' വിവരമുള്ള 'ആ' ആള്‍ക്കാര്‍ ആരൊക്കെയാണ് എന്നൊന്ന് പറഞ്ഞു തരാമോ?

    പഴേ നിയമോം പുതിയ നിയമോം ഒരുമിച്ചു വായിച്ചിട്ട് കുറച്ചു ചോദ്യങ്ങള്‍ക്ക് ഉത്തരം തരാന്‍ ആ ആളുകള്‍ക്കോ, മേരിക്കുട്ടിക്കോ പറ്റുമോ? നമ്മളെക്കാള്‍ 'വിവരമുള്ള' ആള്‍ക്കാര്‍ ആണെങ്കിലും വിഡ്ഢിത്തം പറഞ്ഞാല്‍ അത് അംഗീകരിക്കാന്‍ എനിക്ക് ബുദ്ധിമുട്ടുണ്ട്..

    പിന്നെ മേരിക്കുട്ടീ, ഇടക്കൊക്കെ സ്വന്തം ബുദ്ധിയെയും ആശ്രയിക്കണം കേട്ടോ.. അല്ലെ എന്നും ഇങ്ങനെ പറയേണ്ടിവരും.. "കാരണം, മേരിക്കുട്ടി വെറും കുട്ടി ആണ്..." :))

    ReplyDelete
  11. കേരള കൗമുദി ഫ്ലാഷിന്റെ റിപ്പോര്‍ട്ട് അന്നുകണ്ടിരുന്നു. ഇത്തരം കേന്ദ്രങ്ങളില്‍ ജിജ്ഞാസുക്കളായി പോയാല്‍ തിരികെ വരാന്‍ വലിയ ബുദ്ധിമുട്ട് ആണെന്നും കേട്ടിട്ടുണ്ട്. കണ്ടുപിടിക്കപ്പെട്ടാല്‍, രഹസ്യം പുറത്താവുമെന്ന് കരുതി, അതിന്‍റെ പ്രയോക്താക്കള്‍ അപായപ്പെടുത്തുമെന്നും, ജീവനോടെ തിരികെ വരാന്‍ കഴിയില്ലെന്നും. കൊച്ചിയില്‍ കുറെനാള്‍ മുന്‍പ് ഏതോ ഒരു പയ്യന്റെ മരണവുമായി ബന്ധപ്പെട്ട് ഇക്കൂട്ടരുടെ കാര്യം കേട്ടിരുന്നു. ആ വഴിയ്ക്ക് അധികം അന്വേഷണം ഒന്നും ഉണ്ടായതായി അറിവില്ല.

    പിന്നെ, ഇതിന്‍റെ പിന്നിലെ മന:ശാസ്ത്രം. നന്മയും ശരികളും ചെയ്യണം എന്ന് അറിയുമ്പോഴും തെറ്റിലേയ്ക്ക് തിരിയാനും, തിന്മ ചെയ്യാനുമുള്ള മനുഷ്യന്റെ സ്വാഭാവികമായ പ്രവണത, അതായിരിക്കണം. കൂട്ടത്തില്‍ കൂടി നിന്ന് ഓരിയിടാനും, കൂട്ടുകൂടി ബസ്സിലും മാവിലും പട്ടിയെയും മറ്റും കല്ലെറിയാനും ഒക്കെയുള്ള ആ natural tendency. അരുതെന്ന് പറയുന്നത് ചെയ്യാനുള്ള നിഗൂഡതാല്പര്യം. ഞാന്‍ ഒരു ഈശ്വര വിശ്വാസിയാണ്. അതുകൊണ്ടുതന്നെ മനുഷ്യനെ തെറ്റുചെയ്യാന്‍ പ്രേരിപ്പിക്കുന്ന തിന്മയുടെ ഒരു ശക്തിയും ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നുണ്ട്. ആ ശക്തി മനുഷ്യനെക്കൊണ്ട് ചെയ്യിക്കുന്നതാണോ, അതോ മനുഷ്യന്റെ വാക്കിന്റെയും വിശ്വാസത്തിന്റെയും ശക്തിയില്‍ നിന്ന് അങ്ങനെയൊരു spirit സ്വയം രൂപപ്പെട്ടുവരുന്നതാണോ? രാമായണവും മഹാഭാരതവുമൊക്കെ വെറും കഥകള്‍ മാത്രമാണെന്നും, രാമനും കൃഷ്ണനും ജീവിച്ചിരുന്നില്ല എന്നും യുക്തിവാദികള്‍ വാദിക്കുന്നുണ്ട്. എന്നാല്‍ വിശ്വാസികള്‍ക്ക് അവരോടു പ്രാര്‍ഥിക്കുമ്പോള്‍ ഫലം ഉണ്ടാകുന്നു എന്ന് പറയുന്നു. ആരാണ് ശരി?

    പിന്നെ, ബൈജൂസ്, ചോദ്യങ്ങള്‍ ചോദിക്കാന്‍ എളുപ്പമാണ്, ഉത്തരം പറയാനാണ് ബുദ്ധിമുട്ട്. അതാ ആരും ഒന്നും മിണ്ടാത്തത്. പിന്നെ പൊതുവേ ബ്ലോഗുകളില്‍ പ്രണയത്തിനും മഴയ്ക്കും വിരഹത്തിനുമൊക്കെയാ കൂടുതല്‍ മാര്‍ക്കറ്റ്. ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പലര്‍ക്കും അത്ര താല്പര്യം പോരാ.

    @ വി ബി എന്‍ : "പഴേ നിയമോം പുതിയ നിയമോം ഒരുമിച്ചു വായിച്ചിട്ട് കുറച്ചു ചോദ്യങ്ങള്‍ക്ക് ഉത്തരം തരാന്‍ ആ ആളുകള്‍ക്കോ, മേരിക്കുട്ടിക്കോ പറ്റുമോ?" -
    - ഇതൊന്നും വായിക്കാതെ വാ, ഞാന്‍ ചില ചോദ്യങ്ങള്‍ ചോദിക്കാം, ഉത്തരം തരാന്‍ പറ്റുമോ?

    ReplyDelete
  12. എന്താ മേരിക്കുട്ടീ ഇത്‌? ലോകത്തുനടക്കുന്ന കാര്യങ്ങളൊന്നും അറിയുന്നില്ലേ? പഴയനിയമത്തിൽ പറയുന്നു ദൈവം മണ്ണു കുഴച്ച്‌ മനുഷ്യനെ സൃഷ്ടിച്ചുവേന്ന്‌. ഡാർവിൻ പറഞ്ഞു ഏകകോശജീവികൾ പരിണമിച്ചാണ്‌ ഇന്നു കാണുന്ന എല്ലാ ജീവികളും ഉണ്ടായതെന്ന്‌. പള്ളിയും പട്ടക്കരും ഇതിനെതിരെ കുറച്ചുനാൾ മസിലു പിടിച്ചു, ഇപ്പോ ദേ പറയുന്നു പരിണാമ സിദ്ധാന്തം തന്നെയാണു ശരിയെന്ന്‌? അപ്പൊ ആ പഴയ കുശവൻ ആരായി?? http://en.wikipedia.org/wiki/Catholic_Church_and_evolution

    കർത്താവു പറഞ്ഞു "സ്വർഗ്ഗത്തിൽ ഞാൻ പോയി നിങ്ങൾക്ക്‌ സ്ഥലം ഒരുക്കി വച്ചിട്ട്‌ വീണ്ടും വരും" അപ്പൊ ദേണ്ടെ പോപ്പ്‌ ജോൺ പോൾ പറയുന്നു സ്വർഗ്ഗവും നരകാവും ഒന്നുമില്ല എല്ലം മനുഷ്യന്റെ ആത്മാവിന്റെ ഒരുതരം അവസ്ഥകളാണെന്ന്‌..അപ്പൊ കർത്താവ്‌ ആരായി?? http://www.ewtn.com/library/papaldoc/jp2heavn.htm
    ഇനി എന്തെല്ലാം കാണണം എന്റെ....... (ആരെ വിളിക്കും?)
    ഞാനും ഒരുകുട്ടിയാണേ...കാര്യങ്ങളൊക്കെ പഠിച്ചുവരുന്നതേയുള്ളൂ..ശരിയായ രീതിയിൽ...... അപ്പൊ ഞാൻ പോട്ടേ..

    ReplyDelete
  13. Darwin's evolutionary theory has not been scientifically proved in many cases.. ( like selection of sexual production over asexual production, why we age and die instead of living healthy for long n so on) So there is a lot to be revealed ;)

    Religions and the languages/theories in them have been representative themes rather than scientific facts.. So if you want religion to prove your scientific doubts, it won't help.. ( Earlier the church did the same mistake, they tried using religion to describe the scientific world and it turned out to be a blunder)

    I am not arguing against you neither trying to prove something.. Just a small thought : Don't mix science and religion.. they serve different purposes..

    ReplyDelete
  14. @MATAOR
    Exactly.. there are lot to be revealed.But the church had been opposing any theory put forward by the science. That is the history. Science never been an obstacle to the religion to grow, but the other hand religion did a lot of harm to scientists and they are still doing it.
    Thanks for your comments anyway

    ReplyDelete
  15. സാത്താനെ പറ്റി പറയുന്ന പോസ്റ്റിന്റെ കമന്റ്‌ ബോക്സില്‍ ദൈവത്തെ പറ്റി തര്‍ക്കം.. കൊള്ളാം.. ഇതാണ് ദൈവത്തിന്റെ കളി എന്ന് പറയുന്നത്... :)

    ReplyDelete
  16. ദൈവത്തിന്ഏതിരെ വിപളവം നയിച്ച മലാഗയാന്നു സാത്താന്‍........

    ReplyDelete
  17. sathan endanennu ariyade onnum paranjittu karyamilla. adyam biblelil ninnum sathan endhanennu padikku. sathan aradakarkupolum sathan aranennu areyilla. pinneyanu adum edum okke parayunnadhu. sathan orru amanusha geeviyo thinmayude pratheroopamo ennokke tettyppikkunna aradhana koottangal avar viddikalanu. mayayayadhine midyayayathine annu avar aradhikkunnadu angane oru sakthiyilla. sarvasakthan mathramanu sakthikendram. mattoru sakthi ella. ellatha sakthi ondennu kalavu parayunnadhanu. evideyum daivamanu pravarthikkunnadhu. daivathe arkkum onnum cheyyan kazhiyilla. mattoru sakthiyumilla. JHEHOVAH avan sarvasakthananu mattoruvanilla. avan ekan thanne nanmayum thinmayum avanil ninnu varunnu. avanu edher nilkan arumilla ninnal karyavumilla. ee sathan aradhanayum mattum kure vivaramillatha sathyam ariyan agrahamillatta alukalude vinodam. allade endhu parayan. satyam ariyanamenghil bible nishpakhamillade padichu manasilakku. samsayangalkku christhuvil sahodaranmar marupade nalkum. allade kure azhukkaya andhaviswasangal alla anneswekkendadhu manassilayo. ellathinum biblelil ninnum uttaram tharam. GOD BLESS YOU.

    ReplyDelete
  18. ഞാൻ കുറെ അന്വേക്ഷിച്ച്‌ നടന്നു ഈ സാത്താൻ ആരധനക്കാരെ എനിക്ക് താല്പര്യം ഉണ്ട്.... അറിയാവുന്നവർ ഒന്ന് പറഞ്ഞു തരാമോ

    ReplyDelete