Saturday, June 25, 2011

കുരിശില്‍ നിന്ന് കാശ്മീരിലേക്ക്?

“യേശു വീണ്ടും അത്യുച്ചത്തില്‍ നിലവിളിച്ചു പ്രാണന്‍ വെടിഞ്ഞു. തല്‍ക്ഷണം ദേവാലയത്തിന്‍റെ തിരശീല മുകള്‍തൊട്ട് അടിയോളം രണ്ടായി കീറിപ്പോയി. ഭൂമി കുലുങ്ങി, പാറകള്‍ പിളര്‍ന്നു. ശവക്കല്ലറകള്‍ തുറക്കുകയും മരിച്ചുപോയിരുന്ന അനേകം വിശുദ്ധരുടെ ശരീരങ്ങള്‍ ജീവന്‍ പ്രാപിക്കുകയും ചെയ്തു… സന്ധ്യയായപ്പോള്‍, യേശുവിന്‍റെ ഒരു ശിഷ്യനായിരുന്ന അരിമഥ്യായിലെ ജോസഫ് എന്നൊരു ധനികന്‍ അവിടെ എത്തി. അദ്ദേഹം പീലാത്തോസിനെ സമീപിച്ച് യേശുവിന്‍റെ ശരീരം ആവശ്യപ്പെട്ടു. അയാള്‍ക്ക് അത് കൊടുക്കാന്‍ പീലാത്തോസ് ആജ്ഞ നല്‍കി. ജോസഫ് ശരീരം എടുത്ത് ശീലയില്‍ പൊതിഞ്ഞ് പാറയില്‍ വെട്ടിച്ചിരുന്ന പുതിയ കല്ലറയില്‍ സംസ്ക്കരിച്ചു. കല്ലറയുടെ വാതില്‍ക്കല്‍ വലിയൊരു കല്ല് ഉരുട്ടിവച്ചശേഷം അദ്ദേഹം പോയി.” (മത്തായി 27: 50-60)

യേശുവിന്‍റെ ജീവിതത്തിന്‍റെ അന്ത്യനിമിഷങ്ങള്‍… ത്യാഗോജ്വലമായ ഒരു പുരുഷായുസിന്‍റെ ധീരമായ അന്ത്യം. ക്രിസ്തു സംഭവങ്ങളുടെ പൂർത്തീകരണം. പക്ഷേ, ഈ പറയുന്നതുപോലെ യേശു കുരിശിൽ തൂങ്ങി തന്നെയാണോ മരിച്ചത്? യേശു കുരിശില്‍ തൂങ്ങി മരിച്ചില്ലെന്നും, കുരിശിൽ അബോധാവസ്ഥയിൽ കിടന്ന യേശു മരിച്ചുവെന്ന് കരുതി പടയാളികൾ ശിഷ്യന്മാർക്ക് ശരീരം കൈമാറിയപ്പോൾ, യേശു മരിച്ചിട്ടിലെന്ന് കണ്ടെത്തിയ ശിഷ്യന്മാർ അദ്ദേഹത്തെ രഹസ്യമായി ചികിത്സിച്ച് സുഖപ്പെടുത്തുകയും, അവിടെ നിന്ന് യേശു കിഴക്കന്‍ രാജ്യങ്ങളിലൂടെ ഇന്ത്യയിലേക്ക് പലായനം ചെയ്തെന്നും, കാശ്മീരില്‍ ശിഷ്ടകാലം ജീവിച്ച് വാര്‍ദ്ധക്യസഹജമായി തന്നെ മരിച്ച് അടക്കം ചെയ്യപ്പെടുകയും ചെയ്തുവെന്നുള്ള, നൂറ്റാണ്ടുകളിലൂടെ പ്രചരിക്കുന്ന കഥകളിൽ/കിംവദന്തികളിൽ എന്തെങ്കിലും സത്യമുണ്ടോ? ക്രിസ്തുമതത്തിന്റെ നിലനിൽ‌പ്പിനെ തന്നെ ചോദ്യം ചെയ്യുന്ന ചില അപ്രിയ സത്യങ്ങളിലേക്ക്…!
ആമുഖം

റഷ്യന്‍ പണ്ഡിതനായ Nicolai Notovich ആണ് യേശു കുരിരില്‍ തൂങ്ങി മരിച്ചില്ലെന്നും, അദ്ദേഹം ഇന്ത്യയിലേക്ക് പലായനം ചെയ്ത് ശിഷ്ടകാലം അവിടെ ജീവിച്ചിരുന്നുവെന്നുമുള്ള വിപ്ലവകരമായ ആശയം ലോകത്തോട് ആദ്യമായി വിളിച്ചുപറഞ്ഞത്. 1887-ല്‍ ബുദ്ധമതസന്യാസിമാരുടെ അതിഥിയായി ഇന്ത്യയിലെത്തിയ അദ്ദേഹം കാശ്മീരിൽ പര്യടനം നടത്തുകയായിരുന്നു. അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന ഏതോ ബുദ്ധസന്യാസി എന്തോ പറയുന്നതിന്റെ കൂട്ടത്തിൽ Issa എന്ന് പറഞ്ഞത്രേ! കൌതുകം തോന്നിയ അദ്ദേഹം അതേപറ്റി കൂടുതൽ അന്വേഷിച്ചത്രേ! അങ്ങനെയാണ് ഒന്നാം നൂറ്റാണ്ടില്‍ “Issa” എന്ന പേരില്‍ ഒരു വിശുദ്ധന്‍ കാശ്മീരില്‍ ജീവിച്ചിരുന്നെന്നും, ആ വിശുദ്ധന്റെയും യേശുവിന്‍റെയും പ്രബോധനത്തിലും ജീവിതത്തിലും അസാമാന്യ സാദൃശ്യം ഉണ്ടെന്നും അദ്ദേഹം കണ്ടെത്തുന്നത്. കാശ്മീരിലെ വിശുദ്ധനും യേശും ഒരാളാണെന്ന നിഗമനത്തിൽ എത്തിച്ചേരേണ്ടിവന്ന ആഘാതത്തിൽ അദ്ദേഹം ബോധമറ്റ് വീണതായും പറയപ്പെടുന്നു.

ചില സൂചനകൾ

കുരിശില്‍ നിന്ന് രക്ഷപ്പെട്ട യേശു ശിഷ്യന്മാരുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെ ഇന്ത്യയിലെത്തുകയും Yuz Asaf എന്ന പുതിയ പേര് സ്വീകരിച്ച്, കാശ്മീരില്‍ അന്ന് നിലനിന്നിരുന്ന ഇസ്രായേല്‍ വംശജരുടെ ഭരണകാര്യങ്ങള്‍ നടത്തിയും വചനം പ്രഘോഷിച്ചും ശിഷ്ടകാലം കഴിച്ചുകൂട്ടുകയും ചെയ്തതായുള്ള സൂചനകളാണ് നമ്മുടെ മുന്നിലുള്ളത്. ഒന്നാം നൂറ്റാണ്ടില്‍ കാശ്മീരില്‍ ജീവിച്ചിരുന്ന Yuz Asaf എന്ന ആള്‍ സത്യത്തിൽ യേശു ആയിരുന്നോ? അതറിയണമെങ്കിൽ, കാശ്മീരിലും പ്രാന്തപ്രദേശങ്ങളിലും, പിന്നെ യേശു യാത്ര ചെയ്തുവെന്ന് പറയപ്പെടുന്ന സ്ഥലങ്ങളിലും മറ്റും നിലവിലിരിക്കുന്ന വിശ്വാസങ്ങളും സ്മാരകങ്ങളും പഠന വിഷയമാക്കിയേ മതിയാവൂ.

ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കാശ്മീരിലെ ചില പുരാതന ഗോത്രങ്ങളുടെ വിശ്വാസങ്ങള്‍! ഒന്നാം നൂറ്റാണ്ടില്‍ ഈസ (Issa) എന്ന പേരില്‍ ഒരാള്‍ ഇസ്രായേലില്‍ നിന്നും വന്നതായി കാശ്മീരിലെ Ben-i Israel എന്നൊരു ഗോത്രം വിശ്വസിക്കുന്നു. പ്രാദേശികമായി അയാൾ Yuz Asaf എന്നാണ് അറിയപ്പെട്ടിരുന്നത്രേ. ഇതിൽ Ahmadis വിഭാഗക്കാരുടെ വിശ്വാസവും ശ്രദ്ധേയമാണ്. പേരുമാറ്റി കാശ്മീരിൽ എത്തിയ ആൾ യേശു തന്നെയായിരുന്നുവെന്ന് തറപ്പിച്ച് പറയുകയാണ് ഈ പക്ഷം! കാശ്മീരില്‍ എത്തിയശേഷം, Marjam (Mary/Myriam) എന്നൊരു സ്ത്രീയെ വിവാഹം കഴിക്കുകയും അവര്‍ക്ക് കുട്ടികള്‍ ഉണ്ടാവുകയും 105-110 വയസില്‍ Yus Asaf മരിക്കുകയും ചെയ്തത്രേ. ജനങ്ങള്‍ അദ്ദേഹത്തെ നബി എന്നും, പ്രവാചകന്‍ എന്നും, രാകകുമാരന്‍ എന്നും വിശുദ്ധന്‍ എന്നും വിളിച്ചിരുന്നു. യേശുവിന്‍റെ 38മത്തെ വയസില്‍ പാക്കിസ്ഥാനിലെ Murree എന്ന പട്ടണത്തില്‍ വച്ച് യേശുവിന്‍റെ അമ്മ മറിയം മരണപ്പെട്ടു. മറിയത്തിന്റെ കല്ലറയാണ് Mai Mari da Ashtan എന്ന പേരിൽ അറിയപ്പെടുന്നതത്രേ!

ജമ്മുകാശ്മീരില്‍ ശ്രീനഗറിലെ Mohala Kan Yar ജില്ലയില്‍ Roza Bal (“The Site of the Honored Tomb”) എന്ന പേരിലുള്ള ശവകുടീരം Yuz Asaf-ന്‍റേതാണെന്നാണ് പരക്കെയുള്ള വിശ്വാസം. Yuz Asaf (Yus Asaph) എന്ന പേരിലാണ് അടക്കം നടന്നിരിക്കുന്നത്. കാശ്മീരിലെ മുസ്ലീങ്ങള്‍ ആദരവോടെ കാണുന്ന ഈ ശവകുടീരത്തില്‍ അടക്കം ചെയ്തിരിക്കുന്ന ആള്‍ മുഹമ്മദ് നബിക്കും 600 വര്‍ഷങ്ങള്‍ക്കും മുമ്പ് ജീവിച്ചിരുന്ന ആളാണെന്നും, മറ്റൊരു രാജ്യത്തില്‍ നിന്ന് പ്രസംഗിക്കാന്‍ കാശ്മീരില്‍ എത്തിയതാണെന്നും പറയപ്പെടുന്നു. അതേസമയം, ശവകുടീരത്തിന്‍റെ പഴക്കം 1900 വര്‍ഷമാണെന്ന് തെളിയിക്കുന്ന രേഖകളും ഇന്ന് ലഭ്യമാണ്. Yuz Asaf (Yus Asaph) എന്ന പേര് “Jesus the Gatherer” എന്നാണ് അര്‍ത്ഥമാക്കുന്നതെന്ന് ചിലര്‍ വിശ്വസിക്കുന്നു. Eastern Anatolia ലെ Kurdish വിഭാഗക്കാരുടെയിടയില്‍ കിഴക്കന്‍ തുര്‍ക്കിയില്‍ യേശു ജീവിച്ചിരുന്നതായി പറപ്പെടുന്ന നിരവധി കഥകള്‍ ഇന്ന് നിലവിലുണ്ട്. ടിബറ്റിലെ ചില പാരമ്പര്യങ്ങളും യേശുവിന്‍റെ പഠനങ്ങളും തമ്മില്‍ അത്ഭുതാവഹമായ സാദൃശ്യമാണുള്ളത്. ഈ സാദൃശ്യങ്ങള്‍ യാദൃശ്ചികം മാത്രമാണെന്ന് പറയുന്നതിനെക്കാള്‍ യേശു കാശ്മീരില്‍ ജീവിച്ചിരുന്നു എന്ന് പറയുന്നതാവും കൂടുതല്‍ എളുപ്പമെന്ന് ചുരുക്കം.

എന്തിന് ഇന്ത്യയിലേക്ക്?

യേശു മരണത്തില്‍ നിന്ന് രക്ഷപ്പെട്ടെന്ന് തന്നെയിരിക്കട്ടെ! പക്ഷേ, യേശു എന്തിന് ഇന്ത്യയിലേക്ക് വന്നു? ചോദ്യം ഏറെ പ്രസക്തമാണ്. അതുസംബന്ധിച്ച് മൂന്ന് പ്രധാന കാരണങ്ങളാണ് ചരിത്രകാരന്‍‌മാര്‍ നിരത്തുന്നത്.

1. റോമന്‍‌ സാമ്രാജ്യത്തിന്‍റെ ഭീഷണിയാണ് പ്രധാന കാരണങ്ങളില്‍ ഒന്ന്. യേശുവും മേരി മഗ്ദലീനയും അവളുടെ സഹോദരി മാര്‍ത്തയും സഹോദരന്‍ ലാസറും ഫ്രാന്‍സിലേക്ക് പോയതായി ഒരു കഥ നിലനില്‍ക്കുന്നുണ്ടെങ്കിലും അതിന്‍റെ സാധുത ചരിത്രകാരന്‍‌മാര്‍ തള്ളിക്കളയുന്നതിനുള്ള പ്രധാന കാരണവും ഫ്രാൻസിലെ റോമന്‍ സാമ്രാജ്യത്തിന്‍റെ സാന്നിധ്യമാണ്. അക്കാലഘട്ടത്ത് ഫ്രാന്‍സ് ഒരു റോമന്‍‌ കോളനി ആയിരുന്നതിനാല്‍, യേശു അങ്ങോട്ട് പോകാനുള്ള സാധ്യത വിരളമാണ്. യേശുവിനെ കുരിശിൽ തറച്ചത് റോമാക്കാര്‍ ആണെന്നിരിക്കെ ഫ്രാൻസിൽ പോയാൽ അവിടെ വച്ച് തിരിച്ചറിയപ്പെടാനും പിന്നെ പിടിക്കപ്പെടാനുമുള്ള സാധ്യത വളരെ വലുതാണ്. അങ്ങനെ, റോമാക്കാരുടെ ഭീഷണികള്‍ ഒന്നുമില്ലാത്ത രാജ്യമായിരുന്നതിനാലാണത്രേ യേശു ഇന്ത്യയിലേക്ക് വന്നത്!

2. ലോകമെമ്പാടുമുള്ള, പ്രത്യേകിച്ച് ഇന്ത്യയിലുള്ള ഇസ്രയേൽ ജനതയുടെ സാന്നിധ്യമാണ് മറ്റൊരു കാരണം. ഹീബ്രൂ ബൈബിളില്‍ പറയുന്നത് പോലെ, അസ്സിറിയാക്കാര്‍ ചിതറിച്ചുകളഞ്ഞ ഇസ്രയേല്‍ ഗോത്രങ്ങളുടെ പിൻ‌തലമുറക്കാർ കാശ്മീരിൽ ജീവിച്ചിരുന്നുവെന്നതിന് ശക്തമായ തെളിവുകൾ ഉണ്ട്. അങ്ങനെയെങ്കില്‍, യേശുവിന് അജ്ഞാതവാസം നടത്താൻ പറ്റിയ സ്ഥലം കാശ്മീരാണെന്നതിൽ തർക്കമില്ല.

3. പടിഞ്ഞാറൻ രാജ്യങ്ങളിൽ നിന്ന് കിഴക്കന്‍ നാടുകളിലേക്ക് യാത്രചെയ്യാൻ അന്ന് നിലവിലുണ്ടായിരുന്ന എളുപ്പ വഴികളായിരുന്നു മറ്റൊരു കാരണം. Silk റൂട്ട്, Spice റൂട്ട് എന്നറിയപ്പെട്ടിരുന്ന ആ എളുപ്പ വഴികളിൽ, കേരളത്തിലെത്താൽ തോമാ ഗ്ലീഹാ തിരഞ്ഞെടുത്ത വഴി Spice റൂട്ട് ആയിരുന്നുവെന്ന് നമുക്കെല്ലാം അറിയാമല്ലോ. അങ്ങനെ, Silk റൂട്ട് തിരഞ്ഞെടുത്ത യേശു കാശ്മീരില്‍ എത്തി. തുര്‍ക്കി, പേര്‍ഷ്യ, അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളിലൂ‍ടെ സഞ്ചരിച്ചാണ് യേശു ഇന്ത്യയിലെത്തിയതെന്ന് പറയപ്പെടുന്നു. ചുരുക്കത്തിൽ, റോമാക്കാരുടെ ഭീഷണി, ഇസ്രയേല്‍ ഗോത്രക്കാരുടെ സാന്നിധ്യം, യാത്ര ചെയ്യുന്നതിന് സുഗമമായ വഴി എന്നീ മൂന്ന് കാരണങ്ങളാണ് യേശുവിനെ ഇന്ത്യയില്‍ അഭയം പ്രാപിക്കാന്‍ പ്രേരിപ്പിച്ചതെന്ന് പറയാം.


യേശുവിന്‍റെ കാശ്മീരിലെ കല്ലറ

യേശു കാശ്മീരില്‍ ജീവിച്ചിരുന്നുവെന്നതിനുള്ള സുപ്രധാ‍ന തെളിവാണ് യേശുവിന്‍റെ കാശ്മീരിലെ കല്ലറ. കാശ്മീരിലെ Rauza Bal എന്ന കെട്ടിടത്തിലാണ് യേശുവിന്‍റേതെന്ന് കരുതപ്പെടുന്ന ശവകുടീരമുള്ളത്. Rauza Bal എന്നാല്‍ “tomb of a prophet”. ശവകുടീരത്തിന്‍റെ പേരാകട്ടെ “Hazrat Issa Sahib” എന്നും. “Tomb of the Lord Master Jesus” എന്നാണ് ഇതിന്‍റെ അര്‍ത്ഥം. അന്ന് ജീവിച്ചിരുന്ന ഏതോ ഒരു വിശുദ്ധനോടൊപ്പം Yuz Asaf എന്നൊരാളും സംസ്ക്കരിക്കപ്പെട്ടിരിക്കുന്നതായി അവിടത്തെ ശിലാരേഖകൾ പറയുന്നു. കല്ലറയുടെ സ്ഥാനം വടക്ക്-തെക്ക് രീതിയിലാണെങ്കിലും‍, കല്ലറയുടെ ഉള്ളിലെ Yuz Asaf യുടെ പേടകം കിഴക്ക്-പടിഞ്ഞാറ്‌ രീതിയിലാണ് വച്ചിരിക്കുന്നത്. ഇത് കല്ലറയിലെ ചെറിയ ദ്വാരത്തിലൂടെ കാണാനാവും. ശവപേടകം കിഴക്ക്-പടിഞ്ഞാറ് ദിശയില്‍ വയ്ക്കുക യഹൂദ പാരമ്പര്യമായതിനാല്‍ Yuz Asaf ഒരു യഹൂദനാണെന്ന് അനുമാനിക്കാം. ഈ ശവകുടീരത്തിന് 112 AD വരെ പഴക്കമുണ്ടെന്നത് തെളിയിക്കുന്നതിന് രേഖകളും ലഭ്യമാണ്.

ശവകുടീരത്തിലെ കല്ലില്‍ കൊത്തിയ പാദമുദ്രകളാണ് മറ്റൊരു ശ്രദ്ധേയമായ വസ്തുത. പാദമുദ്രകളില്‍ കാണാവുന്ന ചില പാടുകള്‍ ആണിയടിക്കപ്പെട്ടതിന്‍റേതാണെന്ന് ശവകുടീരത്തെ കുറിച്ച് പഠനം നടത്തിയ പ്രഫസര്‍ Hassnain സാക്ഷിക്കുന്നു. കാലില്‍ ആണിയടിച്ച് കുരിശില്‍ തറക്കുന്ന രീതി ഏഷ്യയില്‍ നിലവില്ലാതിരുന്നതിനാല്‍ ഇത് യേശുവിന്റേതാകാനുള്ള സാധ്യതയാണ് അദ്ദേഹത്തിന്റെ പഠനം. അതുപോലെ, കാശ്മീരിലെ സോളമന്‍റെ ദേവാലയം (Temple of Solomon) എന്ന് വിളിക്കപ്പെടുന്ന ആരാധനാലയത്തില്‍ Yus Asaf എന്നറിയപ്പെടുന്ന താന്‍ യേശുവാണെന്ന് സ്വയം പ്രഖ്യാപിക്കുന്ന ലിഖിതം കൊത്തിവച്ചിട്ടുണ്ട്.

Yuz Asaf-ന്‍റെ ആശയങ്ങളും യേശുവിന്‍റെ ആശയങ്ങളും തമ്മില്‍ അത്ഭുതാവഹാമായ സാദൃശ്യമാണുള്ളതെന്ന് പറഞ്ഞെല്ലോ! ഈ സാദൃശം വെറും യാദൃശ്ചികമല്ലെന്നും, Yuz Asaf വും യേശുവും ഒരേ ആളായിരുന്നുവെന്നുമാണ് ഇതിനെ കുറിച്ച് പഠനം നടത്തിയിട്ടുള്ള പണ്ഡിതന്മാരുടെ വാദം. അതുപോലെ, Yuz Asaf-യെ നബി എന്ന് വിളിച്ചിരുന്നതായും സൂചിപ്പിച്ചല്ലോ! ചരിത്രകാരന്‍‌മാരുടെ നിഗമനം അനുസരിച്ച്, നബി എന്ന് പ്രയോഗം ഇസ്ലാമിലും ഇസ്രായേലിലും മാത്രം കാണാവുന്ന ഒന്നാണ്. ഒന്നാം നൂറ്റാണ്ടില്‍ Yuz Asaf ജീവിച്ചിരുന്നതിനാല്‍ അദ്ദേഹം മുസ്ലീം ആയിരുന്നുവെന്ന് പറയാനാവില്ല. കാരണം, ഒന്നാം നൂറ്റാണ്ടിൽ ഇസ്ലാം മതം രൂപപ്പെട്ടില്ല. അങ്ങനെയെങ്കില്‍, Yuz Asaf ഒരു ഇസ്രായേല്‍ക്കാരനായിരുന്നുവെന്ന് നിസംശയം പറയാനാവും. നബി എന്ന പദം സംസ്കൃതത്തില്‍ ഇല്ലാത്തതിനാല്‍ അതൊരു ഹിന്ദുവായിരുന്നുവെന്നും വാദിക്കാനാവില്ല. Yasu എന്ന പേര് Yuz Asaf ആയി രൂപാന്തരം പ്രാപിച്ചുവെന്നാണ് ഇവിടെ കരുതേണ്ടത്! സംസ്കൃതത്തില്‍ ഇങ്ങനെയൊരു പദം കാണാനാവാത്തതിനാല്‍ സംസ്ക്കരിക്കപ്പെട്ടയാള്‍ ഹിന്ദുവാണെന്ന് പറയാനാവില്ല. മാത്രവുമല്ല, ഹിന്ദുക്കള്‍ ശവസംസ്ക്കാരം നടത്താറുമില്ല. ഇതില്‍ നിന്ന് വ്യക്തമാകുന്ന കാര്യം ഇതാണ്: Yuz Asaf എന്നൊരാള്‍ ഒന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നു. അയാള്‍ ഒരു യഹൂദനും നബിയും പ്രവാചകനും ആയിരുന്നു. അയാൾ യേശു ആയിരുന്നു!

തോമസിന്‍റെ സുവിശേഷത്തില്‍ നിന്ന്

യേശുവിന്‍റെ ശിഷ്യനായ തോമസ് സുവിശേഷം എഴുതിയിട്ടുള്ള കാര്യം അറിയാമല്ലോ! ആകെ നാല് സുവിശേഷങ്ങള്‍ മാത്രമേ ഉള്ളുവെന്ന് ധാരണയാണ് നമ്മില്‍ പലര്‍ക്കുമുള്ളത്. എന്നാല്‍ മത്തായി, മര്‍ക്കോസ്, ലൂക്കോസ്, യോഹന്നാല്‍ എന്നിവരെ കൂടാതെ നിരവധി പേര്‍ സുവിശേഷങ്ങള്‍ എഴുതിയിട്ടുണ്ട്. എന്നാല്‍ അവയെയൊന്നും സഭ അംഗീകരിച്ചിട്ടില്ലെന്ന് മാത്രമല്ല ബൈബിളില്‍ ഉള്‍പ്പെടുത്തിയിട്ടുമില്ല. Apocrypha എന്ന പേരിലാണ് അംഗീകരിക്കപ്പെടാത്ത ഈ സുവിശേഷങ്ങള്‍ അറിയപ്പെടുക. തോമസ് മാത്രമല്ല മഗ്ദലേന മറിയവും ഇത്തരത്തില്‍ സുവിശേഷം എഴുതിയിട്ടുണ്ട്. ചില കാര്യങ്ങളിലെങ്കിലും സഭയുടെ ഔദ്യോഹിക പഠനങ്ങളുമായി വൈരുദ്ധ്യം പുലര്‍ത്തുന്നവയാണ് യേശുവുമായി അടുത്ത് ബന്ധം പുലര്‍ത്തിയവരുടെ ഈ സുവിശേഷങ്ങള്‍. എങ്കിലും യേശുവിനെ കുറിച്ച് വ്യക്തമായ ചിത്രം ലഭിക്കുന്നതിന് ഈ ഗ്രന്ഥങ്ങള്‍ നമുക്ക് ഉപയോഗിക്കാനാവും.

Acts of Thomas, Gospel of Thomas എന്നിവ നാലാം നൂറ്റാണ്ടിലോ അതിന് മുമ്പോ എഴുതപ്പെട്ടുവെന്നാണ് കരുതപ്പെടുന്നത്. കുരിശാരോഹണത്തിന് ശേഷം യേശുവിനെ നിരവധി തവണ കണ്ടിട്ടുണ്ടെന്ന് ‘Acts of Thomas’ ല്‍ തോമസ് വിവരിക്കുന്നു. Andrappa-യുടെ രാജാവിന്‍റെ അതിഥിയായി യേശു Andrapolis-ലും Paphlagonia-യിലും (Anatoliaയുടെ വടക്ക്) പോയതായും അവിടെ വച്ച് തോമസ് യേശുവിനെ അവിചാരിതമായി കണ്ടുമുണ്ടുന്നതായും തോമസ് രേഖപ്പെടുത്തിയുട്ടുണ്ട്. അവിടെ വച്ച് തന്‍റെ ആദര്‍ശങ്ങള്‍ പ്രസംഗിക്കുവാന്‍ ഇന്ത്യയിലേക്ക് പോകാന്‍ യേശു ആവശ്യപ്പെട്ടതായും അതിന് ശേഷം യേശുവും മറിയവും തുര്‍ക്കിയുടെ പടിഞ്ഞാറേ തീരത്തേക്ക് യാത്ര പുറപ്പെട്ടതായും തോമസ് രേഖപ്പെടുത്തിയിട്ടുണ്ട്. 47-ല്‍ യേശുവും തോമസും Taxila-ല്‍ (ഇപ്പോഴത്തെ പാക്കിസ്ഥാനില്‍) പോയപ്പോള്‍ അവിടുത്തെ രാജാവും സഹോദരനും യേശുവിന്‍റെ പഠനങ്ങളെ അംഗീകരിച്ചതായും തോമസ് Acts of Thomas-ല്‍ പറയുന്നു. യേശുവിന്‍റെ ശിഷ്യനായ തോമസ് തന്നെ കാര്യം തുറന്ന് പറഞ്ഞിരിക്കുന്ന സാഹചര്യത്തിൽ സത്യം എന്താവും?

ഭൂമിശാസ്ത്രപരമായ തെളിവുകള്‍

വിവേകാനന്ദന്‍ കന്യാകുമാരിയിലെ ഒരു പാറയില്‍ ചെന്നപ്പോള്‍ അത് “വിവേകാനന്ദ പാറ”യായി. പാറയുടെ പേര് തന്നെ വിവേകാനന്ദന്‍ അവിടം സന്ദര്‍ശിച്ചു എന്നതിന് തെളിവാണെല്ലോ! ഈ വാദത്തിന് കഴമ്പുണ്ടെങ്കില്‍‍…

ശ്രീനഗറില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെ Aish Muqam എന്ന പേരില്‍ ഒരു വിശുദ്ധ മന്ദിരമുണ്ട്. Aish എന്നത് “Issa” ആണെന്നും “Muqam” വിശ്രമം എന്നുമാണ് അര്‍ത്ഥമെന്ന് പരാമര്‍ശിക്കപ്പെടുന്നു. അതായത്, “ഈശ ഇവിടെ വിശ്രമിച്ചു” എന്നര്‍ത്ഥം. ശ്രീനഗറില്‍ നിന്ന് 40 കിലോമീറ്റര്‍ തെക്ക് Yuz-Marg (the meadow of Yuz Asaf) എന്ന പേരിൽ ഒരു പുല്‍ത്തകിടി ഉണ്ട്. അതുപോലെ, Yuz Asaf എന്ന പേരിൽ കിഴക്കന്‍ അഫ്ഗാനിൽ രണ്ട് സമതലങ്ങളും ഉണ്ട്. കാശ്മീരിലെയും പ്രാന്തപ്രദേശത്തെയും സ്ഥലങ്ങളുടെ പേരില്‍ യേശുവിന്‍റെ പേരുമായി വന്നിട്ടുള്ള സമാനതകൾ എന്താണ് അർത്ഥമാക്കുന്നത്?

1000 BC യില്‍ നിര്‍മ്മിക്കപ്പെട്ടുവെന്ന് കരുതുന്ന ശ്രീനഗറിലെ “The Throne of Solomon” എന്ന ദേവാലയം യേശുവിന്‍റെ കാലഘട്ടത്ത് തന്നെ ജീവിച്ചിരുന്ന Gopadatta രാജാവ് പുതുക്കിപ്പണിതിരുന്നു. അത് പുതിക്കാനുള്ള ജോലികള്‍ക്ക് നേതൃത്വം കൊടുത്തതാകട്ടെ പേര്‍ഷ്യാക്കാരനായ ഒരു ശില്‍പ്പിയും. ആ ദേവാലയത്തെ ഒരു ശിലാശാസനം (കല്ലിലെഴുത്ത്) ശ്രദ്ധേയമായ തെളിവാണ്: “At this time Yuz Asaf announced his prophetic calling in Year 50 and 4″ and “He is Jesus — Prophet of the Sons of Israel”! ഇതുകൂടാതെ, പുരാതനമായ silk റൂട്ടിലൂടെ മറിയം സഞ്ചരിച്ചതുകൊണ്ടാണ് അതിന് “Home of Mary” എന്ന പേര് ലഭിച്ചതെന്നും, പേര്‍ഷ്യയിലൂടെ യേശു യാത്ര ചെയ്തതുമൂലമാണ് അദ്ദേഹത്തിന് Yuz Asaf (leader of the Healed) എന്ന പേര് ലഭിച്ചതെന്നും പറയപ്പെടുന്നു.

പുസ്തകങ്ങളിലൂടെ

യേശു കാശ്മീരില്‍ ജീവിച്ചിരുന്നു എന്നതിനുള്ള തെളിവുകള്‍ നിരവധി ഗ്രന്ഥങ്ങളില്‍ നിന്ന് ലഭ്യമാണ്. കാശ്മീരിന്‍റെ ചരിത്ര പുസ്തകമാണ് അതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. Yus Assaf ഇസ്രായേലില്‍ നിന്ന് വന്ന് ആളായിരുന്നുവെന്നും, അദ്ദേഹം ഒരു പ്രവാചകനായിരുന്നുവെന്ന് അവകാശപ്പെട്ടിരുന്നതായും, ആളുകളെ അദ്ദേഹം പഠിപ്പിച്ചിരുന്നതായും, AD 80ല്‍ അദ്ദേഹം മരിച്ചതായും കാശ്മീരിന്‍റെ ചരിത്രപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളതായി വിദഗ്ധര്‍ പറയുന്നു.

യേശുവിന്‍റെ കാശ്മീര്‍ ജീവിതത്തെ സംബന്ധിച്ച തെളിവുകള്‍ നിരത്തുന്ന മറ്റൊരു പുസ്തകമാണ് ജര്‍മ്മന്‍ ഭാഷയില്‍ എഴുതപ്പെട്ട Holger Kerstenന്‍റെ “Jesus Lived in India”. ഇന്ന് നാം കാണുന്ന ആധുനിക ബൈബിള്‍ സഭ അതിന്‍റെ വിശ്വാസങ്ങള്‍ക്കനുസൃതം എഡിറ്റ് ചെയ്തുണ്ടാക്കിയതെന്നാണ് Kersten വാദിക്കുന്നത്. Yuz Asaf, Issa എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്ന യേശു കാശ്മീരില്‍ വന്നുവെന്നതിന് ചരിത്രപരമായ 21-ല്‍ കൂടുതല്‍ തെളിവുകള്‍ Kersten നിരത്തിയിട്ടുണ്ട്.

കുരിശാരോഹണത്തിന് ശേഷം യേശു സഞ്ചരിച്ചുവെന്നതിന് തെളിവായി നിരത്താവുന്ന ഒന്നാണ് പോര്‍ഷ്യന്‍ പണ്ഡിതനായ F. Mohammed ന്‍റെ “Jami-ut-tuwarik” എന്ന ചരിത്ര പുസ്തകം. അതില്‍ രാജാവിന്‍റെ ക്ഷണം അനുസരിച്ച് യേശു Nisibis ല്‍ (തുര്‍ക്കിയിലെ Nusaybin) വന്നതാ‍യി പറപ്പെടുന്നു. ഇതേ സംഭവം Abu Jafar Muhammed എന്നയാളുടെ “Tafsi-Ibn-i-Jamir at-tubri” എന്ന പുസ്തകത്തിലും ആവര്‍ത്തിക്കപ്പെടുന്നുണ്ട്. യേശുവിന്‍റെ സ്വഭാവവുമായി ഏറെ സാമ്യമുള്ള “Yuz Asaf” (”Leader of the Healed”) എന്നൊരു വിശുദ്ധനെ കുറിച്ചുള്ള പുരാണകഥകള്‍ തുര്‍ക്കിയിലും പേര്‍ഷ്യയിലും നിലവിലുള്ളതായും അവര്‍ സാക്ഷിക്കുന്നു. Yuz Asaf പേര്‍ഷ്യയില്‍ സംഞ്ചരിച്ചുവെന്നതിന് Agha Mustafa യുടെ “Awhali Shahaii-i-paras” സാക്‍ഷ്യപ്പെടുത്തുന്നു.

Khuda Baksh യുടെ പേരില്‍ പാട്നയില്‍ സ്ഥാപിതമായിരിക്കുന്ന Khuda Baksh Library ലെ ആയിരക്കണക്കിന് വരുന്ന പുരാതന കൈയ്യഴുത്ത് പ്രതികളിൽ അമൂല്യമായ ഒന്നാണ് The Qisa Shazada Yuzasaph wo hakim Balauhar എന്ന പുസ്തകം. ഇതിൽ, യേശുവിനെ കുറിച്ച് അത്ഭുതകരമായ ചില വിവരങ്ങള്‍ നല്‍കുന്നുണ്ടെന്ന് പറയപ്പെടുന്നു. ഈ പുസ്തകം ഉര്‍ദ്ദുവിലാണ് എഴുതപ്പെട്ടിരിക്കുന്നത്. പുസ്തകത്തിൽ Yuz Asaf നെ കുറിച്ച് പ്രതിപാദിക്കുന്ന ഭാഗങ്ങൾ ഇവിടെ വായിക്കാം.

Gopadatta രാജാവിന്‍റെ കാലഘട്ടത്ത് Yuz Asaf എന്നൊരാള്‍ ഉണ്ടായിരുന്നതായും അദ്ദേഹത്തെ Issar (Jesus) എന്ന് വിളിച്ചിരുന്നതായി ചരിത്രകാരനായ Mullah Nadini (1413) യും രേഖപ്പെടുത്തിയിരിക്കുന്നു. യേശു കാശ്മീരില്‍ എത്തിയ ശേഷം യൂസ് ആസഫ് (Yuz Asaf അല്ലെങ്കില്‍ Yus Asaph, Shahzada Nabi Hazrat Yura Asaf) എന്ന പേര് സ്വീകരിച്ച് Maryan എന്ന ഒരു സ്ത്രീയെ വിവാഹം കഴിച്ചതായും അവര്‍ക്ക് കുട്ടികള്‍ ഉണ്ടായതായും 120-മത്തെ വയസില്‍ വാര്‍ദ്ധക്യസഹജമായി യേശു മരണമടഞ്ഞതായും Negaristan-i-Kashmir എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. St. Irenaeus (125 – 202 AD) മുതല്‍ Dr. Fida Hassnain വരെയുള്ള നിരവധി പണ്ഡിതന്‍‌മാര്‍ യേശു ഏഷ്യയില്‍ വന്നതായും ഇന്ത്യയില്‍ ശിഷ്ടകാലം ജീവിച്ചതായും കുറിക്കുന്ന നിരവധി രേഖകള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

ഉപസംഹാരം

നിര്‍ത്തുന്നതിന് മുമ്പ് ഒരു വാക്ക്! യേശു എന്ന ചരിത്ര പുരുഷന്‍ കാശ്മീരില്‍ വന്ന് ജീവിച്ചെന്നും, ഇപ്പോള്‍ ക്രിസ്തീയ സഭകള്‍ മൈക്ക് വച്ച് പ്രഘോഷിക്കുന്ന യേശുവിന്‍റെ മരണം ഉള്‍പ്പെടെയുള്ള വിശ്വാസ സംഹിതകള്‍ കല്ലുവച്ച് നുണയാണെന്നും തെളിയിക്കുകയല്ല ഈ ലേഖനത്തിന്‍റെ ലക്‌ഷ്യം. ഒരു സമഗ്രമായ പഠനം എന്നതിൽ ഉപരി, ചരിത്രത്തിൽ അധികം ശ്രദ്ധിക്കപ്പെടാതെ കിടക്കുന്ന ചില കറുത്ത അധ്യായങ്ങളെ വായനക്കാരുടെ മുന്നിൽ എത്തിക്കുക, അത്രമാത്രം!  ചരിത്രവും വിശ്വാസവും തമ്മിലുള്ള വടംവലി നടക്കട്ടെ! ചർച്ചകളും പഠനങ്ങളും എവിടം വരെ പോകുമെന്ന് കാണാം, ഒരു മൂലയിൽ മാറി നിന്ന്!

(ചില സാങ്കേതിക പദങ്ങൾ ഇംഗ്ലീഷിൽ തന്നെ നൽകിയിരിക്കുന്നു. വിവർത്തനം ചെയ്ത് വെറുതേ വായനക്കാരെ ബുദ്ധിമുട്ടിക്കണ്ട എന്ന ഉദ്ദേശത്തോടെയാണ് അത്.)

19 comments:

  1. കൊള്ളാം നല്ല ലേഖനം.
    സ്വാമി രാമയുടെ Living with the Himalayan Masters എന്ന ബുക്കില്‍ ഇതിനെ കുറിച്ച് പറയുന്നുണ്ട്. യേശു പരസ്യ ജീവിതം ആരംഭിക്കുന്നതിനു മുന്‍പും ഇന്ത്യയില്‍ വന്നിരുന്നു എന്നും ബുദ്ധിസ്റ്റ് ചിന്തകളും മെഡിട്ടെഷനും പഠിച്ചു എന്നും പറയപ്പെടുന്നു. http://wer1family.files.wordpress.com/2007/12/living-with-the-himalayan-masters.pdf

    ReplyDelete
  2. കൊള്ളാം നല്ല ലേഖനം .

    ഗ്രീക് , ടര്‍ക്കി ,മധെഷ്യ മുതല്‍ പഞ്ചാബ് , കശ്മീര്‍ ചൈന വരെ നീണ്ടു കിടക്കുന്ന സില്‍ക്ക് റൂട്ടും അതിലൂടെ ഉണ്ടായ കല്ച്ചരല്‍ മിക്സും അവിതര്‍ക്കിത്മായ ഒരു സത്യമാണല്ലോ .. അതാകട്ടെ ക്രിസ്തു ജനിക്കുന്നതിനു എത്രയോ മുമ്പ് രൂപപ്പെട്ടതാണ് താനും . അലക്സാണ്ടര്‍ യവന , പേര്‍ഷ്യന്‍ പടയാളികലോടൊപ്പം ഇന്ത്യയില്‍ എത്തിയത് ക്രിസ്തു ജനിക്കുന്നതിനു 300 - 300 വര്ഷം മുമ്പല്ലേ ... ശാരീരികമായ പ്രത്യേകതകള്‍ കൊണ്ട് ഈ പറഞ്ഞ ഇടങ്ങളില്‍ തമിസിക്കുന്നവര്‍ തമ്മില്‍ ഒരു കല്ച്ചരല്‍ കണ്ടിന്യുവേശന്‍ സാധ്യം ആണ് താനും . അതായത് പരസ്പരം ആക്സപ്റ്റ് ചെയ്യാനും സാമൂഹ്യമായി ബാധപ്പെടാനും അത്ര കണ്ടു ബുദ്ധിമുട്ടാകില്ല എന്നര്‍ത്ഥം .. ( അതെ സമയം നെധ്യെശ്യക്കാരും , ആഫ്രിക്കാരും ആയുള്ള (തൊട്ടടുതാനെങ്കില്‍ പോലും ) സ്ഥിതി അതല്ല ).. ആയതിനാല്‍ , ലേഖനത്തില്‍ സൂചി പ്പിച്ചിരിക്കുന്നത് വളെരെ സാധ്യമായ ഒരു വസ്തുതയാണ് .

    ഒരു കാര്യം കൂട്ടിചെര്‍ക്കേണ്ടത് , യേശുവിന്റെ കൌമാര, യൌവ്വന കാലങ്ങളില്‍ അദ്ദേഹം ഏറെ നാളുകളോളം നാട്ടില്‍ നിന്നും വിട്ടു നിന്നിരുന്നെനും പൌരസ്ത്യ ദേശങ്ങളില്‍ സഞ്ചരിച്ചിരുന്നു എന്നും ഒക്കെ പറയുന്നുണ്ടല്ലോ ,മാത്രമല്ല ക്രിസ്തുവിന്റെ പ്രബോധനങ്ങള്‍ ചിലത് ബുദ്ധമത തത്വങ്ങളും ആയി സാമ്യം ഉണ്ട് താനും . അങ്ങനെയെങ്കില്‍ , തനിക്കു ഒരു വലിയ ഭീഷണി നേരിടേണ്ടി വരുമ്പോള്‍ ഒരാള്‍ സ്വാഭാവികമായും തന്റെ മനസ്സിനു ഏറ്റവും ആശ്വാസം തരുന്ന , തന്റെ വിശ്വാസം വളര്തിയെടുക്കപ്പെട്ട സ്ഥലത്തേക്ക് പോകാന്‍ സ്വാഭാവികമായും ആഗ്രഹിക്കുമല്ലോ ... അത് അദ്ദേഹം തന്റെ പൂര്‍വ്വകാല സഞ്ചാര മേഖലകളിലേക്ക് തിരിച്ചു പോയി എന്ന് പറഞ്ഞാല്‍ അതില്‍ യുക്തിയുണ്ട് .

    പക്ഷെ ഇവിടെ അനേഷണ വിധേയമാക്കേണ്ട ഒരു കാര്യം , ഹിന്ദു മത വിശ്വാസങ്ങളില്‍ , അല്ലെങ്ങില്‍ കഥകളില്‍ , അങ്ങനെ ഉള്ള ഒരു പ്രധാന വ്യക്തിയെപ്പറ്റി പരാമര്ഷിക്കുന്നുണ്ടോ എന്നതാണ് ..

    ReplyDelete
  3. നല്ല ലേഖനം.. നന്ദി, അറിവുകള്‍ ഷെയര്‍ ചെയ്തതിനു...
    പക്ഷെ ഈ പറഞ്ഞതിനൊക്കെ എന്തെങ്കിലും മറുവാദങ്ങളും കാണുമെന്ന് വിശ്വസിക്കുന്നു; അവ കൂടെ ഉള്‍പ്പെടുത്തി ഒരു പോസ്റ്റ്‌ ഇട്ടിരുന്നെങ്കില്‍ വിഷയത്തെ കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉപകാരപ്രദമായിരുന്നു...

    ReplyDelete
  4. Nasiyansan,

    Thanks for the valuable info.

    ReplyDelete
  5. വിജ്ഞാനപ്രദമായ ലേഖനം. അഭിനന്ദനങ്ങള്‍.

    യേശുക്രിസ്തു ഇന്ത്യയിലേക്ക് വരാനുണ്ടായതായി പറയപ്പെടുന്ന മൂന്നു കാരണങ്ങളില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നത് രണ്ടാമതായി പറഞ്ഞതു തന്നെയാണ്. അതായത്, ലോകമെമ്പാടുമുള്ള, പ്രത്യേകിച്ച് ഇന്ത്യയിലുള്ള ഇസ്രയേൽ ജനതയുടെ സാന്നിധ്യമാണ്. ഹീബ്രൂ ബൈബിളില്‍ പറയുന്നത് പോലെ, അസ്സിറിയാക്കാര്‍ ചിതറിച്ചുകളഞ്ഞ ഇസ്രയേല്‍ ഗോത്രങ്ങളുടെ പിൻ‌തലമുറക്കാർ കാശ്മീരിൽ ജീവിച്ചിരുന്നുവെന്നതിന് ശക്തമായ തെളിവുകൾ ഉണ്ട്.

    ഇസ്രായേല്‍ ഗൃഹത്തിലെ കാണാതെ പോയ ആടുകളുടെ അടുക്കലേക്കാണ് താന്‍ അയക്കപ്പെട്ടത് എന്ന് യേശു പറയുന്നുണ്ടല്ലോ. അപ്പോള്‍ ചിതറിത്തെറിക്കപ്പെട്ട ഇസ്രായേല്‍ ഗോത്രങ്ങളെത്തേടി യാത്ര പോകേണ്ടത് യേശുവിന്‍റെ നിയോഗദൗത്യം തന്നെയാണ്. അതൊരു യാദൃച്ഛിക സംഭവമല്ല.

    യേശുവിന്‍റെ രണ്ടാം വരവ് തന്നില്‍ പൂര്‍ത്തിയായിരിക്കുന്നു എന്ന് വാദിച്ച അഹ്‌മദിയ്യാ പ്രസ്ഥാനസ്ഥാപകര്‍ ഹദ്റത്ത് അഹ്‌മദ് ഈ വിഷയകമായി എഴുതിയ Jesus in india എന്ന പുസ്തകം ഈ വിഷയത്തിലേക്ക് വെളിച്ചം വീശുന്ന ഒരു കൃതിയാണ്.
    For more information please visit

    The Tomb of Jesus Christ


    മിശിഹാ

    ReplyDelete
  6. @ Nasiyansan

    Nasiyansan said..... " The wall was studded with stones which say "OM MANI PADME HUM". The writing clearly mentions about Mani and his religion, "

    Om mani padme hum
    From Wikipedia, the free encyclopedia
    The mantra in Tibetan script
    "om manipadme hūṃ", written in Tibetan script on a rock outside the Potala Palace in Tibet

    Oṃ maṇipadme hūṃ[1] (Sanskrit: ओं मणिपद्मे हूं, IPA: [õːː məɳipəd̪meː ɦũː]) is the six syllabled mantra particularly associated with the four-armed Shadakshari form of Avalokiteshvara (Tibetan Chenrezig, Chinese Guanyin), the bodhisattva of compassion. Mani means "the jewel" and Padma means "the lotus".

    The mantra is especially revered by devotees of the Dalai Lama, as he is said to be an incarnation of Chenrezig or Avalokiteshvara.

    It is commonly carved onto rocks or written on paper which is inserted into prayer wheels, said to increase the mantra's effects.

    Source:- http://en.wikipedia.org/wiki/Om_mani_padme_hum

    ReplyDelete
  7. എന്‍റെ അഭിപ്രായത്തില്‍ അദ്ദേഹത്തിന്‍റെ പേര് (പേരിനു മുമ്പ് ) ഈശ്വര്‍ എന്ന് വിളിച്ചിട്ടുണ്ടാകും.....Yessar...Issa...ഇത് ഹിന്ദിയുടെ സ്വാദിനം ഉള്ളതിനാല്‍ ആകാം.....നല്ല ലേഖനം .... സമാധി ഉള്ളതും സത്യം തന്നെ.....

    ReplyDelete
  8. This comment has been removed by the author.

    ReplyDelete
  9. ഓം മണി പദ്മേ ഹും എന്നത് മണിച്ചിയമതക്കാരുടെ മന്ത്രം അല്ല, മറിച്ച്, മണിപൂരകചക്രത്തിന് പ്രാധാന്യം നല്‍കുന്ന ബുദ്ധമന്ത്രം ആണ്. ജപ്പാനിലെ ബുദ്ധര്‍ വരെ അത് ജപിക്കുന്നു. യേശു, ബുദ്ധ ആചാര്യന്‍ കൂടി ആയിരുന്നു എന്നും, ഭാരതത്തില്‍ ചെറുപ്പത്തില്‍ വന്ന് ഹിന്ദു-ബുദ്ധ തത്വങ്ങള്‍ ഗ്രഹിച്ച ആള്‍ ആയിരുന്നു എന്നും പറയപ്പെടുന്നു. അദ്ദേഹം കാശ്മീരില്‍ വന്നെങ്കിലും ഇന്ന് കാണുന്ന ക്രൈസ്തവ മതം അല്ല, പകരം ഹിന്ദു-ബുദ്ധ രീതികള്‍ ആണ് പാലിച്ചിരുന്നത്. അദ്ദേഹത്തിന്‍റെ അനുയായികള്‍ ആ രീതികളും പാലിച്ച ഒപ്പം ജൂത വംശീയപാരമ്പര്യം നില നിര്‍ത്തുകയും ചെയ്തു.
    യേശുവിന്‍റെ ജനനവും മരണവും സംബന്ധിച്ച് യുക്തിക്കും ചിന്തയ്ക്കും നിരക്കാത്ത കഥകള്‍ പടച്ചുവിട്ട്, അവയില്‍ വിശ്വസിക്കുന്നതിന് പകരം, അദ്ദേഹം ഭാരതത്തില്‍ ജീവിച്ച ഒരു ആചാര്യന്‍ ആയിരുന്നു എന്ന് ചിന്തിക്കുന്നത് വസ്തുതകള്‍ക്ക് നിരക്കുന്നതാണ്. ജൂതര്‍ക്കും പാഴ്സികള്‍ക്കും ഒക്കെ അഭയം നല്‍കിയ ഭാരതീയ പാരമ്പര്യം കണക്കിലെടുത്താല്‍ ഇക്കാര്യം കൂടുതല്‍ വിശ്വസനീയമാണ്.

    ReplyDelete
    Replies
    1. Dear Brother nenakkue ayyooo kashtam

      Delete
    2. Revelation22:17(bible)
      TheSpiritandthebridesay,“Come!”
      Hewhohears,lethimsay,“Come!”Hewho
      isthirsty,lethimcome.Hewhodesires,let
      himtakethewateroflifefreely.
      22:18
      Itestifyto
      everyonewhohearsthewordsoftheprophecy
      ofthisbook,ifanyoneaddstothem,mayGod
      addtohimtheplagueswhicharewrittenin
      thisbook.
      22:19
      Ifanyonetakesawayfromthe
      wordsofthebookofthisprophecy,mayGod
      takeawayhispartfromthetreeoflife,andout
      oftheholycity,whicharewritteninthisbook.
      22:20
      Hewhotestifiesthesethingssays, “Yes,I
      comequickly.”Amen!Yes,come,LordJesus.
      22:21
      ThegraceoftheLordJesusChristbe
      withallthesaints.Amen.

      Delete
  10. എന്നില്‍ പുതിയൊരു അറിവ് നല്‍കിയതിനു നന്ദി !

    ReplyDelete
  11. അങ്ങനെ യേശുവിനു ബുദ്ധന്മാരുമായി ബന്ധം ഉണ്ടായിരുന്നു എന്ന് തെളിഞ്ഞു

    ജൂതമാരുംടെ പിന്മുരകാരന്‍ ആയതു കൊണ്ട് ജുതന്മാരുമായ് .. ഖുറാനില്‍ പരമാര്‍ശം ഉണ്ടായിരുന്നത് കൊണ്ട് മുസ്ലിംസ് ആയും ബന്ധം ഉണ്ടായിരുന്നു .. കമ്മ്യൂണിസ്റ്റ്‌ കാര്‍ യേശുവിനെ സഖാവ് യേശു എന്നാണ് വിളിക്കുന്നത്‌.. .. ഇപ്പോ ബുദ്ധന്മാരും ആയിട്ടു ബന്ധം ഉണ്ടായിരുന്നു എന്ന് ഇന്ത്യയ്ല്‍ വന്ന സ്ഥിതിയ്ക്ക് .. ഹിന്ദുക്കളും
    സിക്കുകാരുംമായിട്ട് യേശുവിനു എന്തെങ്കിലും ബന്ധം ഉണ്ടാകാതിരിക്കില്ല ...


    ReplyDelete
  12. യേശു കശ്മീരിൽ എത്തിച്ചേർന്നു എന്ന ചരിത്ര വസ്തുത അതിശക്തമായ തെളിവുകളാൽ സ്ഥാപിക്കപ്പെട്ടിരിക്കെ, കുരിശു സംഭവത്തിനു ശേഷം യേശു ആകാശത്തേക്കു പോയി എന്ന കെട്ടുകഥയിൽ വിശ്വസിക്കുന്നവർ, യേശു യൗവനത്തിലാണ് ഇന്ത്യയിൽ വന്നതെന്ന് വാദിക്കാറുണ്ട്. ഇതിന് യാതൊരു അടിസ്ഥാനവുമില്ല. കാരണം, യൗവനത്തിൽ യേശുവിന്റെ ഇന്ത്യൻ പര്യടനം നിർബന്ധമാക്കിത്തീർത്ത യാതൊരു ഘടകവുമില്ല. എന്നാൽ കുരിശു സംഭവ ശേഷം, സ്വജീവൻ രക്ഷപ്പെടുത്താനും ഇസ്റയീ ലീ ഗോത്രങ്ങൾക്ക് സന്ദേശമെത്തിക്കാനും ഇന്ത്യയിലേക്ക് പലായനം ചെയ്യൽ നിർബന്ധമായിത്തീർന്നു. മറ്റൊന്ന്, യേശുവിന്റെ അപാരമായ ബുദ്ധിസാമർത്ഥ്യം കണ്ട് നാട്ടുകാർ അൽഭുതം പ്രകടിപ്പിക്കുന്നുണ്ട്. പൗരസ്ത്യ ദേശത്തു പോയി പഠിച്ചു വന്ന ആളാണെങ്കിൽ അൽഭുതപ്പെടേണ്ട ആവശ്യമില്ല. ഇനിയും കുറേ കാരണങ്ങൾ ഉണ്ട്.

    ReplyDelete
    Replies
    1. ഇത് എഴുതിയവരും വായിച്ചവരും. ഇതിനെ കുറിച്ച് അഭി പ്രായങ്ങൾ എഴുതിയവരും ബൈബിൾ എന്ന മഹത്തായ ഗ്രന്ഥം ഇതുവരെ ഒന്നു മറിച്ചു പോലും നോക്കാത്തവരും .ശരിയായി മനസിലാക്കാത്തവരും ആണ് . ലോകത്താകമാനം ഉള്ള ക്രെയസ്തവ സഭകളുടെ അടിസ്ഥാനം യേശുവിന്റെ കുരിശുമരണവും ഉയർപ്പുമാണ് എന്നിരികെ .ഈ അടിസ്ഥാനത്തെ അതായത് ഈ ക്രൈയ്സ്തവ സഭകളുടെ അടിത്തറയെ വെറുതെ ചില നുണയിൽ പടുത്തുയർത്തിയ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ സമർത്ഥമായി വെല്ലുവിളിക്യുകയാണ് . ഇതിൽ പറയുന്ന കാര്യങ്ങൾ യാതൊരു തെളിവും തരാതെ ഇത് അങ്ങനെ ആയിരി ക്യാം എന്ന ഒരു സംശയത്തിന്റെ കുന്തമുന ആളുകളുടെ മനസിലേക്ക് കുത്തി ഇറക്കുകയാണ് . എന്നാൽ ചില മറുചോദ്യങ്ങൾ ചോദിച്ചാൽ ചിട്ടു കൊട്ടാരം പോലെ തകർന്നു വീഴുന്ന നുണകൾ ആണ് ഇതല്ലാം . അതിന് എല്ലാം എഴുതിയ ചരിത്രത്തിന്റെ പിൻബലവും ഉണ്ട് . ഊഹാപോഹങ്ങൾ അല്ല. ഏശുവിന്റെ ജനനത്തെയും കുരിശുമരണത്തെയും ഉയർപ്പിനെയും കുറിച്ച് പഴയ നിയമത്തിലെ ബൈബിളിൽ അതായത് പ്രവചകൻമാരുടെ വ്യക്തമായ മുന്നറിപ്പുകൾ ഉണ്ട് . ലോകത്തിലെ ആദ്യത്തെ മതമായ യഹൂദമതം തന്നെയാണ് അതിന്റെ അടിസ്ഥാനം . ബൈബിളിലെപഴയനിയമം യഹുദ സംസ്ക്കാരത്തെയും അതിലെ വംശാവലിയെയും വ്യക്തമായി പ്രതിപാദിക്യുന്നുണ്ട്. അതിൽ തന്നെ യേശുവിന്റെ ഗോത്രവും വംശാവലിയും കൃത്രമായി പറയുന്നുണ്ട് . ആദി പുരാതന കാലം മുതൽ ജുതൻമാർ അവരുടെ വംശാവലി എഴുതി സൂഷിക്യുന്നതിൽ വളരെ ഏറെ കണിശകാരായിരുന്നു അവർ അതുകൊണ്ട് തന്നെ യാണ് ഇസ്രായേൽ സ്ഥാപിച്ചപ്പോൾ ലോകം മുഴുവനും ചിതറി കിടന്നിരുന്ന ഒരു ജനത തിരികെ ഇസ്രായേലിൽ തിരികെ എത്തിയത് . ഇന്ത്യയിൽ കേരളത്തിലും ബോംബയിലും ആയിരുന്നു ഏറ്റവും കൂടുതൽ ജൂതൻമാർ ഉണ്ടായിരുന്നത് . എല്ലാവരും അതായത് 99% പേരും ഇന്ന് ഇസ്രായേലിൽ തിരിച്ചു പോയിരി ക്യുന്നു . ഒരാൾ മാത്രം ഇന്ന് കേരളത്തിൽ തിരിച്ചു പോകാതെ ജീവിക്യുന്നുന്നുണ്ട് കൊച്ചിയിൽ എന്നാണ് അറിവ് . ഇങ്ങനെ യുള്ള ജൂതൻമാർ കശ്മീരിൽ ജീവിച്ചിരു ന്നു എങ്കിൽ അതിന് കൃത്യമായ തെളിവ് ഉണ്ടാകുമായിരുന്നു . വെറും ഊഹഒളിലുടെ അത് പറയരുത്. പിന്നെ കാര്യത്തിലേക്ക് തിരിച്ചു വരാം. ഇവിടെ പറയുന്നത് യേശു മരിച്ചിട്ടില്ല എന്ന്. അത് എങ്ങിനെ ?

      Delete
    2. യേശു കുരിശുമരണത്തിന് പിടിക്യ പെടുന്നത് തലേദിവസം വൈകിട്ടോടു കൂടിയാണ് അപ്പോൾ മുതൽ കൊടിയ പീഢകൾക്ക് വിധേയമായി കൊണ്ടിരുന്നു. വെള്ളം പോലും കുടിക്യാൻ നലകിയുരുന്നില്ല . അദേഹത്തിന് കുരിശുമരണം തന്നെയാണ് വിധിക്യപെട്ടത്. അതിനു മുൻപും ശേഷവും കുരിശുമരണം വിധിക്യപെട്ടവർ രക്ഷപ്പെട്ട ചരിത്രം തന്നെയില്ല . മരണത്തിൽ നിന്ന്ക്ഷ പ്പെടാനും 1% പോലും സാധ്യതയും ഇല്ല. ഇത്രയേറെ മർദനങ്ങൾക്ക് വിധേയ മാക്കപ്പെട്ട് ചോരവാർന് മരിച്ചു പോകും എന്നഘട്ടത്തിൽ ആണ്. കുരിശു ചുമക്കാൻ പടയാളികൾ വേറെ ആളെ വയ്ക്യുക്യുന്നത് . അത് അദ്ദേഹത്തോടുള്ള സ്നഹം കൊണ്ട് അല്ല. യേശുവിനെ ജീവനോടെ കുരിശിൽ തറച്ച് കൊല്ലുന്നതിനു വേണ്ടി അവർ അത്ര കണ്ട് ആഗ്രഹിച്ചിരുന്നു എന്നതാണ് കാരണം . കാലിലും 6 ഇഞ്ച് നിളമുള്ള ഇരു ബാണികൾ അടിച്ചു കയറ്റി 6 മണിക്കുറിൽ കൂടുതൽ രക്തം വാർന്ന് ആണ് യേശു മരി ക്യുന്നത് അവസാനം മരിച്ചു എന്ന് ഉറപ്പ് വരുത്താൻ കാവൽ നിന്നിരുന്ന പടയാളികളിൽ ഒരാൾ നെഞ്ചിൽ കുന്തം കൊണ്ട് കുത്തിയപ്പോൾ അവിടെ നിന്നും വെള്ളം ഒഴുകി എന്നും ക്രത്യമായി പറയുന്നു. മനുഷ്യ ശരിരത്തിലെ അവസാന തുള്ളി രക്തം വരെ വാർന്നു പോയതിനു ശേഷം ആണ് മുറിവിൽ നിന്നും വെള്ളം പോകുക . ആ അവസ്ഥ പിന്നിട്ട ഒരു ശരിരം. അന്നത്തെ നടൻ മരുന്നുകൾ ഉപയോഗിച്ച് രക്ഷപെട്ടു എന്നു വിശ്വസിക്യാൻ പറയുന്നത് .അപഹാസ്യമാണ് . യേശുവിന്റെ ശരീരം മരണം ഉറപ്പ് വരുത്തി തന്നെയാണ് കുരിശിൽ നിന്നും ഇറക്കാൻ സമ്മതിച്ചത് . അതിനു ശേഷം അന്നത്തെ യഹുദ ആചാരപ്രകാരം സുഗന്ധദ്രവ്യങ്ങൾ കൊണ്ട് പൊതിഞ്ഞ് ആണ് ശരിരം കല്ലറയിൽ വച്ച് മൂടുന്നത്. അതിനർഥം അദഹത്തെ രക്തവും ഓക്സിജനും കൊടുത്ത് വെന്റിലേറ്ററിൽ കിടത്തിയതായിരുന്നില്ല എന്നു മനസിലാക്കാൻ ഉള്ള ബുദ്ധി പോലും ഇവിടെ കാണുന്നില്ല. തന്നെയുമല്ല മരിച്ച് മൂന്നാം നാൾ താൻ ഉയർത്തെഴുനേൽക്കും എന്ന് യേശു നേരത്തെ പറഞ്ഞതുകൊണ്ട്. പടയാളികളെ കാവലും നിറുത്തിയിരുന്നു. യേശുവിന്റെ മരണത്തിൽ ഭയപ്പെട്ട ശിഷ്യൻ മാർക്ക് മൂന്നാം ദിവസം അദേഹം പ്രത്യക്ഷപ്പെട്ടു എന്ന് അദേഹത്തിന്റെ എല്ലാ ശിഷ്യൻമാരും സാക്ഷ്യപെടുത്തിയിട്ടുള്ളതാണ് . ആ ഉത്ഥാനം തന്നെ യാണ് ഭയന്ന് ഒളിവിൽ പോയിരുന്ന ശിഷ്യൻമാരെ ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ പോയി സുവിശേഷം പ്രസഗിക്യുവാൻ ശക്തി നൽകിയതും അതിനു വേണ്ടി വളരെ നിചമായി കൊല്ലപ്പെടുവാൻ പോലും തയാറായതും . യേശവിന്റെ ഉത്ഥാനം ഒരു തട്ടിപ്പ് ആയിരുന്നു എങ്കിൽ അദേഹത്തിനു വേണ്ടി മരിക്യാൻ ആരും തയ്യാറാകുമായിരുന്നില്ല .

      പിന്നെ ഇതിൽ പറയുന്നത് അദേഹം ചെറുപ്പത്തിൽ ഇന്ത്യയിൽ വന്ന് പഠിച്ചു എന്നാണ്. എന്നിരുന്നാൽ അത് അദഹത്തിന്റെ കാഴ്ചപാടിൽ നിന്നും പ്രബോധനകളിൽ നിന്നും വ്യക്തമാകേണ്ടതാണ് . അന്ന് ഇവിടെ നിലനിന്നിരുന്ന ഹിന്ദു സംസ്കാരത്തിന്റെ യാതൊരു സ്പർശനവും അദേഹത്തിന്റെ പ്രബോധനങ്ങളിൽ ഇല്ല .ഞാൻ ദൈവപുത്രൻ ആണ് എന്ന് .ഞാനും ദൈവവും ഒന്നാണ് എന്നും യേശു വ്യക്തമാക്കുന്നുണ്ട് വെറും 4 വർഷങ്ങൾ കൊണ്ട് ആണ് അദഹം ജുത ജനതക്ക് ഇടയിലും അടുത്തുള്ള സമൂഹങ്ങളിലും അന്ന് അദേഹത്തിനും അദേഹത്തിന്റെ വചനങ്ങൾക്കും ഇത്രകണ്ട് സ്വാധീനം ഉണ്ടായത് . പിന്നിട് അത്(മരണ- ഉത്ഥാന ശേഷം ) ലോകം മുഴുവനും പടർന്നു പന്തലിച്ചത് എങ്കിൽ ഇതിൽ പറയുന്ന പോലെ . അതായത് 110 വയസിൽ കാശ്മീരിൽ വച്ച് മരിച്ചു എങ്കിൽ അത്രയേറെ വർഷം ഇവടെ ജിവിച്ച ഈ മഹാനായ വ്യക്തിയെ പറ്റി ചരിത്രം ഒരിക്ക്യലും വ്യക്തമായി രേഖപെടുത്താതെ പോകില്ല . എന്ന് ഉറപ്പിച്ച് പറയാം .തന്നെയുമല്ല അവിടെ ആ വ്യക്തി അത് യേശു ആയിരുന്നു എങ്കിൽ വളരെ വലിയ ഒരു അനുയായി വ്രദ്ധവും തീർച്ചയായും കാണുമായിരുന്നു . കൂടാതെ മുൻപ് പ്രവർത്തിച്ചപോലെയും. അദഹത്തിന്റെ പ്രബോധനങ്ങൾ ഇവിടെയും പടർന് പന്തലി ക്യുക തന്നെ ചെയ്യുമായിരുന്നു . എന്നാൽ ഇതൊന്നും തന്നെ ഇല്ല. ഒരു ബുദ്ധ സന്യാസി ഒരു പേര് പറഞ്ഞു എന്ന കഥയിൽ നിന്നും ആണ് ഇത് ഇത്രകണ്ട് യാതൊരു വ്യക്തമായ തെളിവും ഇല്ലാതെ ചില കാര്യങ്ങളുമായി ബൻധപെടുത്തി . യേശു ഇവിടെ കുട്ടിയും കുടുബവുമായി 120 വയസു വരെ ജിവിച്ചു എന്ന് പറയുന്നത് . സ്വൽപ്പം യുക്തിസഹജമായി ചിന്തിച്ചാൽ കാര്യങ്ങൾ മനസിലാകും . ഒരു നുണ നന്നായി ചില ഊഹാപോഹങ്ങളും തെളിവില്ലാത്ത വാദങ്ങളും നിരത്തി ഇഗ്ലിഷിൽ നന്നായി ഒരു വിഡിയോ ഉണ്ടാക്കി പ്രസന്റേഷൻ നടത്തിയാൽ അത് സത്യമാകില്ല . കാരണം യാതൊരു ലോജിക്കും ബൈബിൾ അറിയുന്നവർക്കും. യേശു ആരാന്നന് അറിയുന്നവർക്കും ഇതിൽ കാണാൻ കഴിയില്ല.
      യേശുവിന്റെ ശിഷ്യനായ തോമസ് വന്ന കേരളത്തിൽ ക്രിസ്ത്യൻസ് ഇത്ര മാത്രം വളർന്നു എങ്കിൽ ഇതിൽ പറയുന്ന പ്രകാരം ജിവിച്ച കാശ്മീരും അതിന്റെ അടുത്ത സ്ഥലങ്ങളിലും എത്രമാത്രം ക്രിസ്ത്യാനിറ്റിയോ അല്ലങ്കിൽ അതിനോട് സാമ്യമുള്ള ഏതെങ്കിലും മതമോ പടർന്ന് പന്തലിച്ചാനെ??

      ആദ്യം ബൈബിൾ നന്നായി വായിച്ചു നോക്കുക . യേശു ആരാണ് എങ്ങിനെ ആയിരുന്നു എന്നും വ്യക്തമായി മനസിലാക്കുക

      Delete
  13. "അവര്‍ ഊറ്റംകൊണ്ടു: 'മസീഹ് ഈസ ബ്‌നുമര്‍യമിനെ, ദൈവദൂതനെ, ഞങ്ങള്‍ വധിച്ചുകളഞ്ഞിരിക്കുന്നു'. സത്യത്തിലോ, അവരദ്ദേഹത്തെ വധിച്ചിട്ടില്ല, ക്രൂശിച്ചിട്ടുമില്ല. പിന്നെയോ, സംഭവം അവര്‍ക്ക് അവ്യക്തമാവുകയത്രെ ഉണ്ടായത്. അദ്ദേഹത്തെക്കുറിച്ചു ഭിന്നാഭിപ്രായമുള്ളവരും സന്ദേഹത്തില്‍ തന്നെയാകുന്നു. കേവലം ഊഹത്തെ പിന്തുടരുന്നതല്ലാതെ, അവരുടെ പക്കല്‍ ആ സംഭവത്തെക്കുറിച്ച് യാതൊരറിവുമില്ല; അവര്‍ മസീഹിനെ ഉറപ്പായും വധിച്ചിട്ടില്ല. പ്രത്യുത അദ്ദേഹത്തെ അല്ലാഹു അവങ്കലേക്കുയര്‍ത്തിയതാകുന്നു. അല്ലാഹുവോ, അജയ്യശക്തനും അഭിജ്ഞനുമല്ലോ"..
    (ഖുര്‍ആൻ 4:157-158)

    ReplyDelete
  14. JESUS is NOT Mentioned in the BIBLE...

    🤔 The BIBLE never Mentions JESUS not even one spot!

    Rav Dror is a Jew from Jerusalem, Israel
    https://www.facebook.com/RavDror/videos/850594878845253/

    ReplyDelete