Thursday, January 5, 2012

പുല്ലുവില!


പിച്ചരുത്, മാന്തരുത്
ചുവരിൽ വരയ്ക്കരുത്
നഖം കടിക്കരുത്
മൂക്കിൽ കൈയ്യിടരുത്
മൂക്കിള നക്കരുത്
പേപ്പർ ചീന്തരുത്
ചോറ് ചിന്തരുത്
നിക്കറിൽ മുള്ളരുത്
ചോക്ലേറ്റ് തിന്നരുത്
ആരെയും കടിക്കരുത്
മുടിപിടിച്ച് വലിക്കരുത്
സൂചികൊണ്ട് കുത്തരുത്
മണ്ണുവാരിയെറിയരുത്
കൊഞ്ഞനം കുത്തരുത്
വഴക്കിടരുത്
കള്ളം പറയരുത്
കൈ ചപ്പരുത്
ചീപ്പ് കടിക്കരുത്
തുപ്പൽ പതയ്ക്കരുത്
വെള്ളം വായിൽ ചീറ്റരുത്
പെൻസിൽ കടിക്കരുത്
ചോക്ക് തിന്നരുത്
സോപ്പ് പതയ്ക്കരുത്
പഞ്ചസാര കക്കരുത്
പേന തുറക്കരുത്
തുണി കടിക്കരുത്
മൂത്രം പമ്പടിക്കരുത്
കണ്ടവരോട് മിണ്ടരുത്

ക്ലോസറ്റിൽ സോപ്പിടരുത്
വെറുതെ ഫ്ലെഷടിക്കരുത്
ഗ്യാസ് തുറക്കരുത്
കത്തിയെടുത്ത് അറുക്കരുത്
പാത്രം തറയിലിടരുത്
കുപ്പി പൊട്ടിക്കരുത്
പ്ലഗ്ഗിൽ കൈയ്യിടരുത്
സ്വിച്ചിൽ കളിക്കരുത്
പൈപ്പ് തുറക്കരുത്
വീട് എച്ചിലാക്കരുത്
ഫ്രിഡ്ജ് തുറക്കരുത്
ഫോണിൽ കളിക്കരുത്
എണ്ണക്കുപ്പി തുറക്കരുത്
പേപ്പർ കത്രിക്കരുത്
തീയിൽ കളിക്കരുത്
തീപ്പെട്ടി പെളിക്കരുത്
ചുവരിൽ പന്തെറിയരുത്
മോണിറ്ററിൽ തൊടരുത്
DVD എടുക്കരുത്
കണ്ണടയിൽ കൈ വയ്ക്കരുത്
കണ്ണാടി എടുക്കരുത്
പൗഡർ തട്ടിക്കളയരുത്
ന്യൂസ് പേപ്പർ പിരിക്കരുത്
കാർട്ടൂൺ ചാനൽ കാണരുത്
കളിപ്പാട്ടങ്ങൾ ഉടയ്ക്കരുത്
പൈസ വായിലിടരുത്
പേഴ്സ് എടുക്കരുത്
റബർ ചവയ്ക്കരുത്
മെഴുകുതിരി ഒടിക്കരുത്
ഉറക്കത്തിൽ ശല്യപ്പെടുത്തരുത്
മുഷിഞ്ഞ തുണി
വലിച്ചെറിയരുത്
ചെയറിൽ കയറി
അലമാര തുറക്കരുത്

വെളിയിൽ പോകരുത്
ഗേറ്റ് തുറന്നിടരുത്
ഗേറ്റിൽ തൂങ്ങരുത്
വാതിൽ ആഞ്ഞടിക്കരുത്
മണ്ണിൽ കളിക്കരുത്
വെള്ളത്തിൽ ഓടരുത്
നായയെ എറിയരുത്
നായ്ക്കുട്ടിയെ എടുക്കരുത്
അയയിൽ തൂങ്ങരുത്
തവളേം പാറ്റേം
പിടിക്കരുത്
ആരേലും വിളിച്ചാൽ
പോകരുത്
കണ്ടവർ തരുന്നത്
വാങ്ങി തിന്നരുത്
അപരിചിതരെ നോക്കി
ചിരിക്കരുത്
പള്ളിയിൽ ശബ്ദിക്കരുത്
റോഡിൽ വാശിപിടിക്കരുത്
അമ്മയെ നോക്കി
പഠിക്കരുത്....!

അതുകൊണ്ടാണെന്ന് തോന്നുണൂ,
എന്റെ മോന്
എന്നെ ഭയങ്കര വിലയാ;
പുല്ലുവില!

5 comments:

 1. ബൈജു ...നന്നായിട്ടുണ്ട് ... അതുകൊണ്ടാണെന്ന് തോന്നുണൂ,
  എനിക്ക് ബൈജുനെ
  എന്നെ ഭയങ്കര വിലയാ;
  പുല്ലുവില!

  ReplyDelete
 2. ഒരുപാട് അരുതുകള്‍ വേണ്ടായിരുന്നു,മോന് കാര്യം മനസ്സിലായേനെ!

  ReplyDelete
 3. ഇത് ഞാൻ ഒറ്റ ഡോസിൽ കൊടുക്കാൻ ശ്രമിക്കുന്ന അരുതുകൾ അല്ല. ;)

  ReplyDelete
 4. അരുതുകളില്ലാത്ത ലോകം സ്വപ്നം കാണുന്ന പുതുതലമുറയ്ക്ക് മുന്നിലാണോ ഈ പഴഞ്ചന്‍ അരുതുകളുടെ പ്രളയവുമായി വരുന്നത്..??!! അച്ഛന്‍ തന്നെ അരുതില്‍ മുങ്ങി പ്പോവുമേ പറഞ്ഞേക്കാം...

  ReplyDelete
 5. എന്റെ കഴിഞ്ഞ പോസ്റ്റ്‌ നഷ്ട ബാല്യങ്ങളെ പറ്റിയായിരുന്നു. അത് വായിച്ചിട്ട് നാരദന്‍ എന്ന ബ്ലോഗ്ഗെറാണിങ്ങോട്ട് പറഞ്ഞു വിട്ടത്..... ഏതായാലും കൃത്യമിടത്തുതന്നെയാണ് എന്നെ എത്തിച്ചത്....നാരദന് നന്ദി...
  --
  @*പട്ടേപ്പാടം റാംജി : 'പണ്ട് പകലിന്റെ മുക്കാല്‍ ഭാഗവും മരത്തില്‍ വവ്വാലുപോല്‍ തൂങ്ങി കിടന്നിരുന്ന ഞാന്‍ ഇപ്പൊ എന്റെ വീട്ടിലെ കുഞ്ഞുങ്ങളെ മരച്ചുവട്ടില്‍ കണ്ടാല്‍ അകത്തേയ്ക്ക് പായിയ്ക്കും...അതെടുക്കല്ലേ,അങ്ങോട് പോവല്ലേ,അതില്‍ കേറല്ലേ,വെയില് കൊള്ളല്ലേ,മഴ നനയല്ലേ......ഇതൊക്കെ കേട്ട് വളരുന്ന കുട്ടികള്‍ എന്ത് പിഴച്ചു...??? സത്യത്തില്‍ നാമവരുടെ ബാല്യത്തെ നശിപ്പിയ്ക്കുകയല്ലേ ചെയ്യുന്നത്...???'
  --അവിടെ വായിച്ചവര്‍ എഴുതിയതും ഞാന്‍ എഴുതിയ മറുപടിയുമെല്ലാം ഈ പോസ്റ്റിനും നന്നായിണങ്ങും. അതുകൊണ്ടിവിടെ കൂടുതലായൊന്നും പറയുന്നില്ല. വീണ്ടും വരാം.

  ReplyDelete