Thursday, May 10, 2012

ഗംഗയെ പോലെ....!


ഗംഗയെ പോലെ....!
ഒരിടത്തും നിൽക്കാതെ,
ആരെയും കാക്കാതെ,
കൂസാതെ,
കുശലം പറയാതെ,
കളിയോടങ്ങളിൽ
ശ്രദ്ധ പതറാതെ,
തിരയിളക്കത്തിൽ
ഭയക്കാതെ,
പരിഭവം പറയാതെ,
ഉറങ്ങാതെ,
വിശ്രമിക്കാതെ,
ധൃതിയിൽ ഒഴുകും
ഗംഗാ നദി പോലെ...!

മുന്നിൽ ഒരു ലക്ഷ്യം,
ഒരു ചിന്ത,
ഒരു സ്വപ്നം,
ഒരേയൊരു ആവേശം....

കടലിൽ പതിക്കുക...,
ലയിക്കുക,
പടരുക,
കടലലയായി മാറുക,
സ്വയം ഇല്ലാതാവുക...!
അതിനാണീ യാത്ര.
അതിനാണീ തിടുക്കം.
തുടക്കം മുതൽ ഒടുക്കം വരെ
ഒരേ വേഗം...
അതിൽ ഒരേ താളം,
ഒരേ ചടുലത,
ഒരേ ഉത്സാഹം....

ആ ഗംഗയെ പോലെ....,
ഞാനുമൊരു യാത്രയിൽ!
കടലിലേക്കുള്ള യാത്രയിൽ...

4 comments:

  1. "കടലിൽ പതിക്കുക,
    ലയിക്കുക,
    പടരുക,
    കടലലയായി മാറുക,
    സ്വയം ഇല്ലാതാവുക
    അതിനാണീ യാത്ര...!"

    തുടരട്ടെ ഈ ജീവിതയാത്ര,
    ലയിക്കണം ആ പരമസത്യത്തില്‍...

    ഈ നല്ല കവിതക്കെന്റെ ആശംസകള്‍ ...!

    ReplyDelete
  2. എല്ലാ പ്രവാഹങ്ങളും
    ഒരു മഹാ സാഗരത്തിലലിയാന്‍ ..
    ഈ പ്രയാണവും പരക്കം പാചിലുകളുമൊടുവിലൊരു ബിന്ദുവില്‍ ..

    ആശംസകള്‍ ...!

    ReplyDelete
  3. എല്ലാ പ്രവാഹങ്ങളും ഒരു മഹാസാഗരത്തിലേക്ക്..
    ഈ പ്രയാണവും പരക്കം പാച്ചിലുകളുമെല്ലാം ഒരേയൊരു ബിന്ദുവിലലിയാന്‍ ..

    കവിതക്ക് ഭാവുകങ്ങള്‍

    ReplyDelete
  4. ഇല്ലാതാകാനെന്തൊരു തിടുക്കം.....ഗംഗയ്ക്ക്

    ReplyDelete